# Vishwalokam ## Posts - [രാഷ്ട്രീയം കളിക്കളത്തിലും: മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്ലില്‍ നിന്ന് പുറത്താക്കി; ബംഗ്ലാദേശ് ഇന്ത്യയിലേക്ക് ലോകകപ്പിനില്ല, ഐപിഎല്‍ സംപ്രേഷണം നിര്‍ത്തി വെച്ചു](https://vishwalokam.com/bangladesh-india-diplomatic-issue-cricket-ground-bcb-bcci-icc-change-schedule-mustafizur-rahman-ipl-kolkata-knight-riders-expel-government-srilanka-cricket-matches/): ലോകകപ്പിലെ ബംഗ്ലാദേശ് മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബിസിബിഅപമാനം ഒരിക്കലും സഹിക്കാനാവില്ലെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ബിസിസിഐക്ക് കോടികളുടെ നഷ്ടം? മുംബൈ/ധാക്ക: വിവാദങ്ങള്‍ കെട്ടൊഴിയാതെ ഇന്ത്യന്‍ കളിക്കളം. ലോകകപ്പിന് ഒരു മാസം ശേഷിക്കേ ബംഗ്ലാദേശിന്‍റെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബിസിബി ഐസിസിയോട് ആവശ്യപ്പെട്ടു. ബംഗ്ലാദേശില്‍ ന്യൂനപക്ഷം നേരിടുന്ന പ്രശനം ഉന്നയിച്ച് ഇന്ത്യയില്‍ നടന്ന ശക്തമായ പ്രതിഷേധത്തിനൊടുവില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്തഫിസുര്‍ റഹ്മാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പുറത്താക്കിയിരുന്നു. ബിസിസിഐ കൊല്‍ക്കത്ത ടീം അധികൃതരോട് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു പുറത്താക്കല്‍. കഴിഞ്ഞ ഡിസംബറില്‍ 9 കോടി രൂപയ്ക്കായിരുന്നു അദ്ദേഹത്തെ കൊല്‍ക്കത്ത ടീമിലെത്തിച്ചത്. ഐപിഎല്ലില്‍ ഇടം നേടിയ ഏക ബംഗ്ലാദേശ് താരം കൂടിയായിരുന്നു മുസ്തഫിസുര്‍ റഹ്മാന്‍. മുസ്തഫിസുറിനെ പുറത്താക്കിയതിന് പിന്നാലെ ശക്തമായ പ്രതിഷേധത്തോടെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും സര്‍ക്കാരും ഇതിനെതിരെ പ്രതികരിച്ചത്. അപമാനം ഒരിക്കലും സഹിക്കാനാവില്ലെന്നും അത് വെച്ച് പൊറുപ്പിക്കില്ലെന്നുമായിരുന്നു ബംഗ്ലാദേശ് സര്‍ക്കാരിന് വേണ്ടി സർക്കാർ ഉപദേഷ്ടാവ് ആസിഫ് നസ്രുള്‍ അറിയിച്ചു. ഇനി ഒരറിയിപ്പുണ്ടാവുന്നത് വരെ […] - [മഡുറോയുടെ പ്രസംഗം പകര്‍ത്തി പരിഹാസ വീഡിയോയുമായി വൈറ്റ് ഹൗസ്, ആക്രമണ രംഗവും വീഡിയോയില്‍ (വീഡിയോ)](https://vishwalokam.com/trump-maduro-speech-video-share-whitehouse-threaten-august-combined-speech-attack-reply-american/): വാഷിങ്ടണ്‍: മാസങ്ങള്‍ക്ക് മുമ്പ് അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിനെ വെല്ലുവിളിച്ച് മഡുറോ നടത്തിയ പ്രസംഗവും ഇന്നലെ മഡുറോയെ കീഴടക്കിയ ആക്രമണവും സംയോജിപ്പിച്ച് പരിഹാസ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് വൈറ്റ് ഹൗസ്. ഇന്നലെ മഡുറോയേയും ഭാര്യയേയും തട്ടിക്കൊണ്ട് പോയതിന് പിന്നാലെയാണ് ഈ വീഡിയോ പുറത്ത് വിട്ടത് 3000 കിലോമീറ്ററുകളോളം മൂന്ന് സ്ഥലങ്ങളില്‍ മാറ്റി ഇറക്കിയാണ് ഇരവുരേയും അമേരിക്കയിലേക്കെത്തിച്ചിരിക്കുന്നത്. മഡുറോ അമേരിക്കന്‍ പ്രസിഡണ്ടിനെ പരിഹസിച്ച് നടത്തിയ പ്രസംഗത്തിന്‍റെ ചില ഭാഗങ്ങളാണ് വീഡിയോയിലുള്ളത്. തുടര്‍ന്ന് അമേരിക്കന്‍ സേനയുടെ ആക്രമണ വീഡിയോയും കൂടെ അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് ഉള്‍പ്പടെ പല നേതാക്കളും സംസാരിക്കുന്ന ഭാഗങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘വരൂ, എന്നെ കൊണ്ട് പോവൂ, പ്രസിഡണ്ടിന്‍റെ കൊട്ടാരത്തില്‍ ഞാന്‍ അദ്ദേഹത്തിനായ് കാത്തിരിക്കും, വൈകാതെ വരൂ, ഭീരൂ’ എന്നായിരുന്നു അന്ന് മഡുറോയുടെ പ്രസംഗം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ജോയിന്റെ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ഡാന്‍ കെയ്ന്‍, യുഎസ് സെക്രട്ടറി ഓഫ് വാര്‍ പീറ്റം ഹെഗ്‌സേത് എന്നിവര്‍ […] - [വെനസ്വേലന്‍ പ്രസിഡണ്ട് അജ്ഞാത കേന്ദ്രത്തില്‍? യുഎസിനോട് വിവരങ്ങള്‍ തേടി വെനസ്വേലന്‍ സർക്കാർ, അമേരിക്കയില്‍ വിചാരണയ്ക്ക് ശ്രമം](https://vishwalokam.com/venezuela-attack-america-president-maduro-wife-captured-us-washington-caracus-saturday-morning-delta-force-anti-terrorism-penalty-drugs-case/): പ്രസിഡണ്ടിനേയും ഭാര്യയേയും ന്യുയോര്‍ക്കിലേക്ക് കൊണ്ടുവരുമെന്ന് ട്രംപ്.വെനസ്വേലന്‍ വൈസ് പ്രസിഡണ്ട് ഡെല്‍സി റോഡ്രിഗസ് റഷ്യയില്‍ജനങ്ങള്‍ക്ക് ഒപ്പമെന്ന് യൂറോപ്യന്‍ യൂണിയന്‍അമേരിക്കയുടെ ആക്രമണത്തില്‍ കൂടെ പങ്കെടുത്തില്ലെന്ന് യുകെ പ്രധാനമന്ത്രി വാഷിങ്ടണ്‍: അപ്രതീക്ഷിതമായാണ് ഇന്നലെ വെനസ്വേലയില്‍ അമേരിക്കന്‍ ആക്രമണം നടന്നത്. വെനസ്വേലയുടെ തലസ്ഥാന നഗരി കാരക്കാസ് ആക്രമിച്ചാണ് യുഎസ് പ്രഹരം തുടങ്ങിയത്. പിന്നാലെ പ്രസിഡണ്ടിനെയും ഭാര്യയേയും തട്ടിക്കൊണ്ടു പോയി. ആക്രമണത്തിന് നേതൃത്വം നല്‍കിയത് അമേരിക്കയുടെ തീവ്രവാദ വിരുദ്ധ വിഭാഗമായ ഡെല്‍റ്റ് ഫോഴ്‌സാണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മഡുറോ ജീവനോടെയുണ്ടോ എന്നതിന് തെളിവ് നല്‍കണമെന്ന് വെനസ്വേലന്‍ സര്‍ക്കാര്‍ അമേരിക്കയോട് ആവശ്യപ്പെട്ടു. അതേ സമയം വൈസ് പ്രസിഡണ്ട് ഡെല്‍സി റോഡിഗ്രസ് റഷ്യയിലേക്ക് പോയതായി റിപ്പോര്‍ട്ടുകളുണ്ട്. മഡുറോയേയും ഭാര്യയേയും ന്യുയോര്‍ക്കിലേക്ക് കൊണ്ട് വരുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് അറിയിച്ചു. ലഹരിമരുന്നു കടത്തും ആയുധ ഇടപാടും അടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ യുഎസില്‍ വിചാരണ ചെയ്‌തേക്കുമെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു കാരക്കാസില്‍ യുഎസ് ആക്രമണം നടത്തിയത്. ആക്രമണം നടന്നയുടനെ തന്‍റെ […] - [യുഎഇയില്‍ ഇനി ബാങ്കിങ് മേഖലയില്‍ ഒടിപിയില്ല; ഇടപാടുകള്‍ ആപ്പ് വഴി മാത്രം, ജനുവരി 6 മുതല്‍ നിയമം പ്രാബല്യത്തില്‍](https://vishwalokam.com/central-bank-uae-stop-otp-information-all-customers-application-approve-online-transaction-january-sixth-safety-concern-fraud/): ദുബൈ: ബാങ്കിങ് മേഖലയിലെ സുരക്ഷ വര്‍ദ്ധിപ്പിച്ച് ഇടപാടുകളില്‍ ഒടിപി നിര്‍ത്തലാക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്കിന്‍റെ തീരുമാനം. നിയമം ജനുവരി ആറു മുതല്‍ തന്നെ പ്രാബല്യത്തില്‍ വന്നേക്കും, ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ എല്ലാ ബാങ്കുകള്‍ക്കും സെന്‍ട്രല്‍ ബാങ്ക് അയച്ചു കഴിഞ്ഞു. ചില ബാങ്കുകള്‍ ഈ സംവിധാനം തുടങ്ങുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. സാധാരണ ഓണ്‍ലൈന്‍ കാര്‍ഡ് പേയ്‌മെന്‍റുകളില്‍ മൊബൈല്‍ നമ്പറിലേക്കോ ഈമെയിലിലേക്കോ ഒടിപി അയച്ചാണ് ട്രാന്‍സാക്ഷന്‍ പൂര്‍ത്തീകരിക്കാറുള്ളത്. പക്ഷേ ഇനി മുതല്‍ ഒടിപിക്ക് പകരം മൊബൈല്‍ ആപ്പിലേക്ക് ഒരു നോട്ടിഫിക്കേഷന്‍ പോവുകയും അതിലൂടെ അപ്പ്രൂവ് ചെയ്യുകയും ചെയ്താല്‍ മാത്രമേ ഇടപാടുകള്‍ പൂര്‍ത്തിയാവുകയുള്ളു. ഇത് സംബന്ധിച്ച് പല ബാങ്കുകളും അവരുടെ ഉപഭോക്താക്കള്‍ക്ക് അറിയിപ്പുകള്‍ അയച്ചു കഴിഞ്ഞിട്ടുണ്ട്. ഒടിപികള്‍ തട്ടിയെടുത്ത് പലവിധ ബാങ്ക് തട്ടിപ്പുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാലാണ് പുതിയ സംവിധാനത്തിലേക്ക് സെന്‍ട്രല്‍ ബാങ്ക് നീങ്ങിയത്. മൊബൈല്‍ ആപ്പുകള്‍ വഴിയുള്ള ഇടപാടുകള്‍ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കുമെന്നതാണ് വിദഗ്ദ്ധരുടെ നിഗമനം ഇതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ അടിയന്തിരമായി ശ്രദ്ധിക്കേണ്ടത് ബാങ്കിങ് ആപ്പ് […] - [Hiring teachers-Baniyas west, Abu Dhabi](https://vishwalokam.com/hiring-teachers-baniyas-west-abu-dhabi/) - [Walk in Interview- Woodlempark school](https://vishwalokam.com/walk-in-interview-woodlempark-school/) - [ചരിത്രം പിറന്നു; ഖുര്‍ആന്‍ തൊട്ട് സത്യപ്രതിജ്ഞ, ന്യൂയോര്‍ക്ക് മേയറായി സൊഹ്‌റാന്‍ മംദാനി അധികാരമേറ്റു](https://vishwalokam.com/zohran-mamdani-newyork-mayor-take-oath-quran-attorny-general-letit-jaims-lead-jews-fifty-percentage-victory-lead/): വാഷിങ്ടണ്‍: ന്യുയോര്‍ക്ക് സിറ്റിയുടെ ആദ്യ മുസ്ലിം മേയറായി സൊഹ്‌റാന്‍ മംദാനി അധികാരമേറ്റു. ഖുര്‍ആന്‍ തൊട്ടായിരുന്നു മംദാനിയുടെ സത്യപ്രതിജ്ഞ. ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന റെക്കോര്‍ഡും കൂടി മംദാനി സ്വന്തമാക്കി. മാന്‍ഹട്ടനിലെ ചരിത്രപ്രസിദ്ധമായ അബ്വേ സ്റ്റേഷനില്‍ വെച്ചായിരുന്നു ചടങ്ങ്.അറ്റോര്‍ണി ജനറല്‍ ലെറ്റിറ്റ് ജെയിംസാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഭാര്യ റമാ ദുവാജിയും ചടങ്ങില്‍ സന്നിഹിതയായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരവും ബഹുമതിയുമാണെന്ന് മംദാനി സത്യവാചകത്തിന് ശേഷം പ്രതികരിച്ചു. ഈ സ്ഥാനത്തെത്തുന്ന വ്യക്തി രണ്ട് പ്രാവശ്യം സത്യപ്രതിജ്ഞ ചെയ്യുന്ന പതിവുണ്ട്. പഴയ സബ്വേയിലെ സത്യപ്രതിജ്ഞക്ക് ശേഷം മുനിസിപ്പാലിറ്റി ആസ്ഥാനമന്ദിരത്തില്‍ വെച്ചും സത്യവാചകം ചൊല്ലും. മംദാനിയും ഇത് പിന്തുടരും. പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിക്കായിരിക്കും രണ്ടാമത്തെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. അധികാരമേല്‍ക്കുന്നതോടെ ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനം പൂര്‍ത്തീകരിക്കാനാവുമോ എന്നായിരിക്കും ജനങ്ങള്‍ നോക്കുക. സിറ്റിയില്‍ വാടകയില്‍ ഇളവ്, സൗജന്യ ബസ് സര്‍വ്വീസ്, ആരോഗ്യ സുരക്ഷ ഇതായിരുന്നു പ്രഖ്യാപനങ്ങളിലെ പ്രധാന വാഗ്ദാനങ്ങള്‍. 50 ശതമാനത്തിലേറെ ഭൂരിപക്ഷത്തോടെയായിരുന്നു അദ്ദേഹം ജയിച്ചത്. […] - [2026 പ്രത്യാശയുടെ പുതുവര്‍ഷം, പ്രതീക്ഷയുടേയും](https://vishwalokam.com/with-utter-expect-hope-new-year-for-international-national-state-people-friendship-brotherhood-without-fight-bloodshed-credit-blong-anyone-doesnt-matter/): ഒരു വര്‍ഷം പിന്നിട്ടു പുതിയ വര്‍ഷം കടക്കുമ്പോള്‍ ലോകം പ്രതീക്ഷയുടെയും പ്രത്യാശയുടെയും നടുവിലായിരിക്കും. 2025 പിന്നിട്ടു 2026ലേക്ക് ചുവട് വെക്കുമ്പോള്‍ അതു തന്നെ സംഭവിക്കട്ടേ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം. സൗഹൃദ്ദവും സമാധാനവും മുഖ മുദ്രയാവട്ടേ എന്നാണ് ആദ്യ പ്രാര്‍ത്ഥന. വൈരാഗ്യവും വെറുപ്പും സമ്പാദിക്കുന്ന കൂട്ടത്തില്‍ ഉള്‍പ്പെടാതിരിക്കണം. 2025 ഓര്‍മ്മകളില്‍ ഒരു തീ കനലായി മാറിയത് ഫലസ്തീന്‍ വിഷയം തന്നെയായിരുന്നു. സമാനതകളില്ലാത്ത ക്രൂരതകളാല്‍ നിറഞ്ഞു നിന്ന ഇസ്രയേലിയന്‍ കാട്ടാളത്തം. അതിനപ്പുറം ദയാദാക്ഷിണ്യമില്ലാത്ത പെരുമാറ്റങ്ങളുടെ പ്രകമ്പനങ്ങളായിരുന്നു. ലോകം ഏറെ ഭയത്തോടെ നോക്കിക്കണ്ട ഇറാന്‍-ഇസ്രയേല്‍ യുദ്ധം ഭാഗ്യവശാലാണ് അവസാനിച്ചത്. ഇനിയും അവസാനിക്കാത്ത ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധവും വാഗ്വാദവും അവകാശവാദവുമൊക്കെ 2025ന്‍റെ തീക്ഷണമായ ഓര്‍മ്മകളാണ്. കശ്മീരില്‍ പിടഞ്ഞുവീണ ജീവനകളും പകരമായി സാധാരണക്കാര്‍ ഇരയായ യുദ്ധഭൂമികളും നെടുക്കുന്ന ചിത്രം തന്നെയാണ്. ഇനിയും തുടരുന്ന റഷ്യ-ഉക്രയിന്‍ പ്രശ്‌നം. സെലന്‍സ്‌കിയും-പുടിനും അമേരിക്കന്‍ പ്രിസഡണ്ടിന്‍റെ നേതൃത്വത്തില്‍ പലതവണ യോഗം ചേര്‍ന്നെങ്കിലും ഇപ്പോഴും അവസാനിക്കാത്ത സമസ്യയായി തുടരുന്നുണ്ട്. അമേരിക്കന്‍ തെരെഞ്ഞെടുപ്പിലെ ട്രംപിന്‍റെ വിജയവും അതിനപ്പുറം അപ്രതീക്ഷിതമായ […] - [We’re Hiring: Arabic & Islamic Supervisor, The Millennium School](https://vishwalokam.com/were-hiring-arabic-islamic-supervisor-the-millennium-school/): An exciting leadership opportunity is available for an experienced Arabic & Islamic Supervisor to shape, implement, and evaluate the educational strategy across sections, while promoting a strong culture of excellence aligned with GEMS Core Values and the ethos of The Millennium School. Key ResponsibilitiesDrive continuous improvement in teaching, learning, assessment, and curriculum planning in line with best practicesDevelop, support, and monitor action plans at cluster and school levelsDesign and deliver impactful professional development, including coaching and follow-up monitoringCollaborate with other departments to align Arabic and Islamic practices with whole-school best practicesImplement phase/school improvement plans to achieve agreed targetsEnsure robust assessment […] - [Hiring Secondary Teaching Assistant (Start: January 2026)Location: South View School, Dubai](https://vishwalokam.com/hiring-secondary-teaching-assistant-start-january-2026location-south-view-school-dubai/): South View School is seeking a qualified Arabic teacher to join our Secondary School team as a Teaching Assistant, starting January 2026.Key Responsibilities (Secondary):Provide in-class support across Arabic lessons (as allocated)Deliver targeted support for individuals and small groups (intervention, catch-up, reinforcement)Assist with lesson preparation, resources, and classroom routinesSupport assessment preparation and progress trackingHelp maintain a positive, purposeful learning environment Requirements:Recognised Arabic teaching qualification (degree and/or teaching certification)Strong Arabic language skills (spoken and written)Experience in a Secondary setting is preferredProfessional, proactive, and collaborative approach To Apply:Please email your CV and a brief cover note (including availability for January 2026) to:careers_arabicislamic@southview.ae - [Hiring teachers-Emirates School Abudhabi](https://vishwalokam.com/hiring-teachers-emirates-school-abudhabi/) - [Hiring Early childhood teachers](https://vishwalokam.com/hiring-early-childhood-teachers/): Join the CCN Family — We Are Hiring Early Childhood Teachers! 🌟 Chubby Cheeks Nursery is looking for Early Years Teachers We are currently hiring teachers who hold a Bachelor’s Degree in one of the following: ✔️ Bachelor of Education (B.Ed.)✔️ Early Childhood Education✔️ Elementary Education 💌 How to Apply 📩 Send your CV to: contact@chubbycheeksnursery.comSubject: Teaching Position Application 🚀 Build Your Career Where Education Meets Heart If you are passionate about early childhood education, committed to excellence, and ready to grow with an organisation that truly values its educators — we would love to hear from you. - [Hiring Homeroom teachers](https://vishwalokam.com/hiring-homeroom-teachers/): We’re Hiring — Homeroom Teachers! AS Consultancy is partnering with leading UAE schools to recruit Native English-speaking Homeroom Teachers for January start and for the Next Academic Year. ✨ What’s on Offer:✔️ Salary: AED 12,000 – 15,000✔️ Visa + Medical included✔️ Housing provided If you’re passionate about shaping young learners and ready for an exciting opportunity in the UAE, we’d love to connect with you!📩 Send your CV: info@asconsultancyuae.com📍 Location: United Arab Emirates 👉 Apply now and secure your role early! - [Hiring English Teacher](https://vishwalokam.com/hiring-english-teacher/): JOIN OUR TEAM AT DUBAI INTERNATIONAL SCHOOL, AL QOUZ!If you like our content please follow meWe are excited to announce an immediate opening for an Experienced English Teacher to inspire students in Upper Elementary & Middle School starting January 5, 2026.WHO WE ARE LOOKING FOR:We seek a dynamic, passionate, and creative English Teacher who:Currently resides in the UAE (in-country applicants only)Holds an IELTS score of 7.5 or aboveHas proven English teaching experience in UAE or Gulf schoolsDemonstrates strong experience with the American Curriculum (Common Core preferred)Shows expertise in differentiation and diverse learner supportUses data-driven strategies to enhance student outcomesIs experienced […] - [കേരളത്തിന് ഹാപ്പി ന്യൂ ഇയര്‍ സമ്മാനിച്ച് ബാബ അപരാജിത്, അവസാന പന്തില്‍ കേരളത്തിന് ത്രില്ലര്‍ ജയം](https://vishwalokam.com/kerala-rajasthan-vijay-hasare-trophy-thriller-victory-eden-baba-aparajaith-centrury-two-wickets-last-ball-innings-sharfudheen-four-wickets/): അഹമ്മദാബാദ്: വിജയ് ഹസാര ട്രോഫിയില്‍ കേരളത്തിന് തകർപ്പന്‍ ജയം. അവസാന പന്ത് വരെ നീണ്ടു നിന്ന മത്സരത്തില്‍ ബാബ അപരാജിതിന്‍റെ സെഞ്ചുറി മികവില്‍ കേരളം രണ്ട് വിക്കറ്റിന് വിജയം സ്വന്തമാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 343 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗില്‍ കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടുകയായിരുന്നു. ഒരു വിക്കറ്റും സെഞ്ചുറി നേടുകയും ചെയ്ത ബാബ അപരാജിത്ത് തന്നെയാണ് കളിയിലെ കേമന്‍. ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത രാജസ്ഥാന് മികച്ച തുടക്കം നല്‍കാനായില്ല. ഓപ്പണർമാരെ ആദ്യം തന്നെ നഷ്ടപ്പെട്ട രാജസ്ഥാന് നാലാം വിക്കറ്റില്‍ കൂട്ടുചേര്‍ന്ന കരണ്‍ ലംബയും ദീപക് ഹൂഡയുമാണ് ശക്തമായ നിലയിലെത്തിച്ചത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 165 പന്തുകളില്‍ 171 റണ്‍സ് നേടി. 83 പന്തില്‍ 86 റണ്‍സെടുത്ത ദീപക് ഹൂഡയെ ബാബ അപരാജിത്ത് പുറത്താക്കുകയായിരുന്നു. പിന്നീട് വന്നവരൊക്കെ കാര്യമായ സംഭാവന ചെയ്തില്ലെങ്കിലും തകര്‍ത്തടിച്ച് മടങ്ങുകയായിരുന്നു. ഒരറ്റത്ത് […] - [യുഎഇയില്‍ പുതുവത്സര ആഘോഷ തയ്യാറെടുപ്പിനിടെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച് എന്‍സിഎം, ശക്തമായ കാറ്റിന് സാധ്യത](https://vishwalokam.com/uae-orange-alert-ncm-strong-wind-caution-drivers-residents-sea-new-year-night-cold-below-10-degree/): താപനില 10ഡിഗ്രിക്ക് താഴെ നീങ്ങിയാക്കാമെന്ന് എന്‍സിഎം.വാഹന യാത്രക്കാര്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശം. അബൂദാബി: രാജ്യം പുതുവത്സര ആഘോഷത്തിന് ഒരുങ്ങുന്നതിനിടെ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത കല്‍പ്പിച്ച് നാഷണല്‍ സെന്‍റർ ഓഫ് മീറ്ററോളജി (എന്‍സിഎം). ഡിസംബര്‍ 31ന് രാത്രിവരെ കാറ്റ് തുടരാന്‍ സാധ്യതയുണ്ടെന്നാണ് എന്‍സിഎമ്മിന്‍റെ മുന്നറിയിപ്പ്. അത് കൊണ്ട് തന്നെ രാജ്യത്തിന്‍റെ പല സ്ഥലങ്ങളിലും എല്ലോ, ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച്ച വൈകുന്നേരം യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടിരുന്നു. ചിലയിടങ്ങളില്‍ മണിക്കൂറില്‍ 83 കിലോമീറ്റര്‍ വേഗതയില്‍ പോലും കാറ്റു വീശി. സാധാരണ 60 മുകളില്‍ യുഎഇയില്‍ കാറ്റുകള്‍ അടിച്ചു വീശാറില്ലെന്നതാണ് എന്‍സിഎം വ്യക്തമാക്കുന്നത്. അത് കൊണ്ട് തന്നെ ഈ കാലാവസ്ഥ നാളെയും തുടര്‍ന്നേക്കാമെന്നാണ് അവര്‍ സൂചിപ്പിക്കുന്നത്. ഡിസംബര്‍ 31 രാത്രി രാജ്യത്തിന്‍റെ പല പ്രദേശങ്ങളിലും താപനില 10 ഡിഗ്രിക്ക് താഴെപോവാനും സാധ്യതയുണ്ടെന്ന് എന്‍സിഎം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തവണ പുതുവത്സരത്തെ സ്വീകരിക്കുന്നത് അതിശൈത്യമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. നാളെ കടല്‍ ക്ഷോഭമുള്ളതിനാല്‍ കടലില്‍ പോവുന്നവര്‍ക്ക് […] - [സഊദി-യുഎഇ ബന്ധം സുദൃഢമെന്ന് യുഎഇ, അനാവശ്യ വിവാദങ്ങളിലേക്ക് യുഎഇയുടെ പേര് വലിച്ചിഴയ്ക്കരുതെന്ന് മുന്നറിയിപ്പ്](https://vishwalokam.com/uae-saudi-yemen-claim-reject-external-ministry-affairs-arguement-baseless-againt-terrorism-invitation-yemen-government/): യെമന്‍: കാലങ്ങളായി വളരെ സൗഹൃദ്ദ രൂപത്തില്‍ തുടര്‍ന്ന് വരുന്ന ബന്ധമാണ് യുഎഇയും സഊദിയും തമ്മിലുള്ളത്, അത് ഇനിയും കാത്ത് സൂക്ഷിക്കുമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ യെമനില്‍ നടന്ന ചില സംഭവ വികാസങ്ങളില്‍ അനാവശ്യമായി യുഎഇയുടെ പേര് വലിച്ചിഴച്ചിരുന്നു. അതിനെതിരെ കടുത്ത രൂപത്തില്‍ യുഎഇ പ്രതികരിച്ചു. സഊദിയുടെ സുരക്ഷയ്ക്ക് ഭംഗം വരുന്ന ഒന്നും യുഎഇയുടെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നും യുഎഇ ആവര്‍ത്തിച്ച് പറഞ്ഞു. മുകല്ല തുറമഖത്തെത്തിയ യുഎഇ കപ്പലില്‍ ആയുധമുണ്ടായിരുന്നുവെന്നും അത് സഊദിയുടെ സുരക്ഷയ്ക്ക ഭീഷണിയാവുമെന്ന രൂപത്തില്‍ സഊദി സൈനിക വക്താവ് പ്രസ്താവന പുറപ്പെടീച്ചിരുന്നു. സഖ്യ കക്ഷികളുമായി കൂടിയാലോചനയില്ലാതെയാണ് ഈ പ്രസ്താവന പുറത്ത് വന്നത്. യഥാര്‍ത്ഥത്തില്‍ യെന്‍ സര്‍ക്കാരിന്‍റെ ക്ഷണ പ്രകാരണമാണ് സഊദി നേതൃത്വത്തിന്‍റെ കീഴില്‍ യെമനില്‍ യുഎഇ പ്രവര്‍ത്തിക്കുന്നത്. ഇന്നലെ വന്ന കപ്പലില്‍ ആയുധങ്ങളുണ്ടായിരുന്നുവെന്ന വാദം തികച്ചും തറ്റാണ്. അവയില്‍ യുഎഇ സൈനികര്‍ക്കുള്ള സാമഗ്രികളും അതില്‍ സഊദി അധികൃതരുമായുള്ള കൂടിയാലോചനയുണ്ടായിരുന്നവെന്നും യുഎഇ അറിയിച്ചു. ഭീകരവാദങ്ങള്‍ക്കെതിരെ യുഎഇ എന്നും ശക്തമായി നിലകൊണ്ട […] - [അബൂ ഉബൈദയുടെ മരണം സ്ഥിരീകരിച്ച് ഹമാസ്, അദ്ദേഹത്തിന്‍റെ ഫോട്ടോയും പുറത്ത് വിട്ടു](https://vishwalokam.com/abu-ubaida-death-confirmed-hamas-sinvar-also-spokersman-officially-alqassam-brigeds-hudaifa-sameer-abdullah-name-real/): ഗസ്സ: ഹമാസിന്‍റെ സായുധ വിഭാഗം ഇസ്സുദ്ദീന്‍ അല്‍ ഖസ്സാമിന്‍റെ വക്താവായി സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു അബൂ ഉബൈദ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. ഇസ്രയേലിന് പല സമയത്തും പല തരത്തിലുള്ള മുന്നറിയിപ്പുകളുമായി സോഷ്യല്‍ മീഡിയകളില്‍ അദ്ദേഹം പ്രത്യക്ഷപ്പെടുമായിരുന്നു. തിങ്കളാഴ്ച്ചയായിരുന്നു ഖസ്സാം ബ്രിഗേഡ്‌സ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തു വിട്ടത്. അതോടൊപ്പം അദ്ദേഹത്തിന്‍റെ പേര് ഹുദൈഫ സമീര്‍ അബ്ദുല്ല അല്‍ കഹ്ലൗത്താണെന്നും അവര്‍ അറിയിച്ചു. ഇതിന് പുറമെ അദ്ദേഹത്തിന്‍റെ ഫോട്ടോയും പുറത്ത് വിട്ടിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം ഹമാസ് മുതിര്‍ന്ന നേതാവ് മുഹമ്മദ് സിന്‍വാറിന്‍റെ മരണവും ഹമാസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ക്ക് പുറമെ റഫാ ബ്രിഗേഡ് മേധാവി മുഹമ്മദ് ഷബാന, മറ്റു നേതാക്കളായ ഹകം അല്‍ ഇസ്സി, റായിദ് സാദ് എന്നിവരും കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഗസ്സ സിറ്റിയിലെ റിമാല്‍ മേഖലയില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇതില്‍ അബൂഉബൈദ കൊല്ലപ്പെട്ടിരുന്നതായി അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും ഹമാസ് ഇതുവരെ സ്ഥിരീകരിച്ചിരുന്നില്ല. അന്ന് പ്രദേശത്തെ ഒരു അപ്പാര്‍ട്ട്മെന്‍റില്‍ നടന്ന അക്രമണത്തില്‍ […] - [18189 ടാറ്റാനഗര്‍- എറണാകുളം സൂപ്പര്‍ ഫാസ്റ്റ് എക്‌സപ്രസില്‍ തീ പിടിത്തം,രണ്ട് ഏസി കോച്ചുകള്‍ കത്തിനശിച്ചു, ഒരു മരണം (വീഡിയോ)](https://vishwalokam.com/tatanagar-ernakulam-superfast-train-burn-fire-two-ac-coaches-burned-one-death-investigation-goingon-midnight-at-andrapradesh/): വിശാഖപട്ടണം: ടാറ്റാനഗറില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്നു 18189 ടാറ്റാനഗര്‍-എറണാകുളം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ട്രയിനിന് തീ പിടിച്ചു. ആന്ധ്രാപ്രദേശിലെ അനകാപള്ളിക്ക് സമീപം എലമഞ്ചി റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് തീ പിടിത്തമുണ്ടായത്. രണ്ട് ഏസി കോച്ചുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുണ്ട്. ഒരാള്‍ മരണപ്പെട്ടു. കൂടുതല്‍ മരണ വിവരങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തീ പിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല. ബി1 കോച്ചിനാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് എം 2 കോച്ചിലേക്ക് പടരുകയായിരുന്നു. തീ ശ്രദ്ധയില്‍ പെട്ട ലോക്കോ പൈലറ്റാണ് ട്രയിന്‍ നിര്‍ത്തിയത്. യാത്രക്കാരെ മുഴുവനും ഉടനെ തന്നെ പുറത്തിറക്കാന്‍ സാധിച്ചതാണ് വലിയ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത്. യാത്രക്കാര്‍ മുഴുവനും ഉറക്കത്തിലായിരുന്നുവെന്നതും ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടുമായിരുന്നു. മരിച്ചത് 70 വയസ്സുള്ള യാത്രക്കാരനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ പൂര്‍ണ്ണ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഇന്നലെ രാവിലെ അഞ്ച് മണിക്കായിരുന്നു ട്രയിന്‍ ടാറ്റാ നഗറില്‍ നിന്ന് ആരംഭിച്ചത്. 3 മണിക്കൂര്‍ വൈകിയായിരുന്നു ട്രയിന്‍ ഓടിക്കൊണ്ടിരുന്നത്. രണ്ട് അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തിയായിരുന്നു […] - [സൊമാലിലാന്‍ഡിനെ സ്വതന്ത്രമായി അംഗീകരിച്ച് ഇസ്രയേല്‍, നടപടിയെ ശക്തമായി അപലപിച്ച് അറബ് ലീഗും ആഫ്രിക്കന്‍ യൂണിയനും](https://vishwalokam.com/somaliland-independent-country-arab-league-condemn-againts-security-international-peace-african-union-somalia-netanyahu/): രാജ്യത്തിന്‍റെ പരമാധികാരത്തിന്‍റെ മേലുള്ള കടന്നു കയറ്റം അംഗീകരിക്കില്ലെന്ന് അറബ് ലീഗ്. ഈജിപ്ത്: ആഫ്രിക്കന്‍ രാജ്യമായ സ്വമാലിയയില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച സൊമാലിലാന്‍ഡിനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിരിക്കുകയാണ് ഇസ്രയേല്‍. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സൊമാലിയന്‍ രാജ്യത്തിന്‍റെ ഈ പിളര്‍പ്പിന്‍റെ വിഷയത്തില്‍ 34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആദ്യമായി ഒരു രാജ്യം സൊമാലിലാന്‍ഡിനെ ഔദ്യോഗിക രാജ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. സൊമാലിലാന്‍ഡുമായി നയതന്ത്രം സ്ഥാപിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശനിയാഴ്ച്ച അറിയിച്ചിരുന്നു. ഇതിനെതിരെ സൊമാലിയയും ആഫ്രിക്കന്‍ യൂണിയനും ശക്തമായി എതിര്‍ത്തിരുന്നു. അതേ സമയം രാജ്യത്തിന്‍റെ പരമോന്നത അധികാരത്തിന്‍റെ മേലിലുള്ള ഈ കടന്നു കയറ്റം ഒരിക്കലും സാധൂകരിക്കാനാവാത്തതാണെന്ന് ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും അറബ് ലീഗ് അറിയിച്ചു. ഞായറാഴ്ച്ച ഈജിപ്തില്‍ സംഘടപ്പിച്ച അറബ് ലീഗാണ് ഔദ്യോഗികമായി പ്രസ്താവന പുറപ്പെടീച്ചത്. ഇസ്രയേലിന്‍റെ നടപടി അറബ് രാജ്യങ്ങളുടെ മേലിലുള്ള സുരക്ഷാ ഭീഷണിയാണെന്നും അന്താരാഷ്ട്ര സമാധാനത്തിന് നേരെയുള്ള ആക്രമണമാണെന്നും ലീഗ് ആരോപിച്ചിട്ടുണ്ട്. സൊമാലിയന്‍ അംബാസിഡര്‍ അലി അബ്ദി ഔറായിയാണ് സൊമാലിയയുടെ വിഷയം അറബ് ലീഗില്‍ ഉന്നയിച്ചത്. […] - [ദുബായ് വിമാത്താവളത്തിലെ ഏറ്റവും തിരക്കേറിയ ദിവസം പ്രഖ്യാപിച്ച് എയര്‍പോര്‍ട്ട് അധികൃതര്‍, യാത്രക്കാര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശവും പുറപ്പെടീച്ചു](https://vishwalokam.com/dxb-airport-busiest-day-december-28-caution-travellers-instruction-avoid-rush-be-alert-follow-departure-arrival-smart-gate/): ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഈ വര്‍ഷത്തെ ഏറ്റവും തിരക്കേറിയ ദിവസം പ്രഖ്യാപിച്ച് എയര്‍പോര്‍ട്ട് അധികൃതര്‍. ഡിസംബര്‍ 28 ആയിരിക്കും ഏറ്റവും തിരക്കേറിയ ദിവസമെന്നാണ് പുതിയ പ്രഖ്യാപനം. ഈ ദിവസം ദുബായ് എയര്‍പോര്‍ട്ടില്‍ കടന്ന് പോവുന്നത് 312000 യാത്രക്കാരായിരിക്കും. മുമ്പ് ഡിസംബര്‍ 20 ആയിരിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. അന്നേ ദിവസം വിമാനത്താവളത്തില്‍ എത്തുന്നത് 309000 യാത്രക്കാരായിരിക്കും.. 2025 ഡിസംബര്‍ ദുബായ് വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ മാസമാണ്. ഈ മാസം മാത്രം എയര്‍പോര്‍ട്ടിലൂടെ കടന്ന് പോവുന്നത് 8.7 ദശലക്ഷം യാത്രക്കാരിയിരിക്കും. ദുബായില്‍ ശൈത്യകാലമായതിനാലും ക്രിസ്മസും ന്യൂഇയറും ആഘോഷിക്കാനുമായി വിദേശത്ത് നിന്ന് എത്തുന്നവരുടെ എണ്ണം കൂടുതലായിരിക്കും. അന്നേ ദിവസം ദുബായിലെ ചെക്ക് ഇന്‍, സുരക്ഷാ പരിശോധന, പുറപ്പെടല്‍ ഗേറ്റുകള്‍ മുഴുവന്‍ വന്‍ തിരക്കായിരിക്കും അനുഭവപ്പെടുക. ആയതിനാല്‍ യാത്ര ചെയ്യുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും കനത്ത ജാഗ്രത നിര്‍ദ്ദേശം ദുബായ് പുറപ്പെടീച്ചിട്ടുണ്ട്. തിരക്ക് നേരിടാന്‍ ദുബായ് എയര്‍പോര്‍ട്ട് സജ്ജമാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍യാത്ര പുറപ്പെടും മുമ്പ് ഓണ്‍ലൈന്‍ […] - [മുസ്ലിം ഡോക്ടറുടെ നിഖാബ് വലിച്ചൂരി നിതീഷ് കുമാര്‍; പ്രവര്‍ത്തി അതിനീചമെന്ന് കോണ്‍ഗ്രസ്, രൂക്ഷ വിമര്‍ശനവുമായി ആര്‍ജെഡി (വീഡിയോ)](https://vishwalokam.com/nitishkumar-abuse-woman-doctor-removing-niqab-bihar-doctors-certificate-distribution-blame-congress-rjd-this-pathetic/): പട്‌ന: ഡോക്ടര്‍മാരുടെ നിയമന കത്തുകള്‍ കൈമാറുന്ന ചടങ്ങില്‍ മുസ്ലിം ഡോക്ടറുടെ നിഖാബ് സ്വന്തം കൈകൊണ്ട് വലിച്ചു മാറ്റി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഉപമുഖ്യമന്ത്രി തടയാന്‍ ശ്രമിച്ചെങ്കിലും വകവെക്കാതെ അതിന് തുനിയുകയായിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും അതിനീചമായ പ്രവര്‍ത്തിയാണിതെന്നും കോണ്‍ഗ്രസും ആര്‍ജെഡിയും വ്യക്തമാക്കി. തിങ്കളാഴ്ച്ച മുഖ്യമന്ത്രിയുടെ സെക്രട്ടറിയേറ്റ് ഹാളായ സംവാദില്‍ വെച്ച ചടങ്ങിലാണ് ഏറെ വിവാദമായ സംഭവം നടന്നത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപ്രതീക്ഷിത സംഭവത്തില്‍ പ്രതികരിക്കാതെ അമ്പരപ്പോടെ യുവതി നില്‍ക്കുകയായിരുന്നു. ബീഹാറില്‍ നിന്നുള്ള നുസ്രത്ത് പര്‍വീന്‍ എന്ന യുവതിയാണ് നീചമായ ഈ പ്രവര്‍ത്തിക്ക് ഇരയായത്. നിയമന കത്ത് സ്വീകരിക്കാന്‍ മുന്നിലെത്തിയ യുവതി താഴെ നിന്നാണ് സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചിരുന്നത്. മുകളില്‍ നിന്ന മുഖ്യമന്ത്രി ധാര്‍ഷ്ട്യത്തോടെ മുഖത്ത് നിന്ന നിഖാബ് വലിച്ചൂരുകയായിരുന്നു. തൊട്ടടുത്ത് നിന്നിരുന്ന ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി അദ്ദേഹത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായിരുന്നു. വ്യത്യസ്ഥ ഇനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഡോക്ടര്‍മാരായുള്ള അറിയിപ്പ് വന്ന 1000ത്തിന് മുകളില്‍ […] - [സിഡ്‌നി ബീച്ചില്‍ ഹനൂക്ക ആഘോഷത്തിനിടെ ഭീകരാക്രമണം; 11 പേര്‍ കൊല്ലപ്പെട്ടു, 29 പേര്‍ക്ക് പരുക്ക്, ഭീകരവാദിയെ കീഴടക്കിയ അഹ്മദിന് കയ്യടിച്ച് ലോകം (വീഡിയോ)](https://vishwalokam.com/sydney-attack-hanukkah-celebration-jews-11-killed-29-injured-terrorist-killed-one-conquered-by-normal-person-ahmed-south-wales-police-station/): സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നി ബോണ്ടി ബീച്ചില്‍ നടക്കുന്ന ജൂതരുടെ ഹനൂക്ക ആഘോഷത്തിനിടെ ഭീകരാക്രണം. രണ്ട് പേര്‍ ചേര്‍ന്ന് നടത്തിയ വെടിവെയ്പ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 29 പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.17ഓടെയാണ് സംഭവം നടന്നത്. ഭീകരിലൊരാളെ പോലീസ് നേരിട്ടുള്ള ഏറ്റുമുട്ടലില്‍ വധിച്ചു. മറ്റൊരാളെ നിരായുധനായ സാധാരണക്കാരന്‍ പിന്നില്‍ നിന്ന് വന്ന് കീഴടക്കുകയായിരുന്നു. സിഡ്‌നിയിലെ പഴക്കച്ചവടക്കാരനായ അഹ്മദ് അല്‍ അഹ്മദ് ആയിരുന്നു ഈ സാഹസത്തിന് ജീവന്‍ പണയം വെച്ച് മുന്നോട്ട് വന്നത്. ഭീകരവാദിയെ കീഴടക്കുന്ന അഹ്മദിന്‍റെ വീഡിയോ ഓസ്ട്രേലിയന്‍ ബ്രോഡ്കാസ്റ്റ് കോർപറേഷനാണ് പുറത്ത് വിട്ടത്. ഇത് സോഷ്യല്‍ മീഡിയയില്‍ ജനം നിറ കയ്യുകളോടെ ഏറ്റെടുത്തു. രണ്ട് വെടയേറ്റിട്ടും വീര്യം ചോരാത്ത അഹ്മദിന്‍റെ ധീരതയ്ക്ക് സല്യൂട്ടടിച്ചാണ് ലോകം സ്വീകരിച്ചത്. നടന്നത് ഭീകരണാക്രമണമാണെന്ന് ന്യൂസൗത്ത് വെയില്‍സ് പോലീസ് ഔദ്യോഗിമായി സ്ഥിരീകരിച്ചു. ഭീകരവാദികളുടെ വാഹനത്തില്‍ നിന്നും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. നവീദ് അക്രമെന്നാണ് അക്രമികളിലൊരാളെന്ന് പോലീസ് അറിയിച്ചു. പക്ഷേ ഇയാള്‍ […] - [കൈപിടിച്ച് കേരളം, അടിപതറി ചെങ്കോട്ടകള്‍, പച്ചവിരിച്ച് മലപ്പുറം,തലസ്ഥാന നഗരിയില്‍ താമര വിരിഞ്ഞു](https://vishwalokam.com/kerala-local-body-election-result-published-udf-great-victory-ldf-failure-nda-trivandrum-municipality-gramapanchayath-block-corporation/): വിവാദങ്ങള്‍ ഏഷാതെ ശ്രീലേഖ ഐപിഎസ് വിജയിച്ചുമലപ്പുറം ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് സംപൂജ്യം തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടി യുഡിഎഫ് മുന്നേറ്റം. കുത്തക കോട്ടകളിലടക്കം എല്‍ഡിഎഫ് കടപുഴകി വീണു. തലസ്ഥാന നഗരിയില്‍ മിന്നും ജയത്തോടെ താമര വിരിഞ്ഞു. ജില്ലാ പഞ്ചായത്തുകളില്‍ മലപ്പുറത്ത് മുഴുവന്‍ സീറ്റുകളും യുഎഡിഎഫ് പിടിച്ചെടുത്തു. തോല്‍വി അംഗീകരിക്കുന്നുവെന്ന് ബിനോയ് വിശ്വം അറിയിച്ചു, വോട്ടര്‍മാരെ ആക്ഷേപിച്ച് എം എം മണിയും രംഗത്തെത്തി. സിപിഎമ്മിന്‍റെ വര്‍ഗ്ഗീയ മനോഭാവമാണ് ഈ വലിയ തോല്‍വിക്ക് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വിഡിസതീശന്‍ പ്രതികരിച്ചു. അതേ സമയം ഇത് സെമീ ഫൈനലാണെന്നും ഫൈനലലില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്നും മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി തങ്ങളും നിയമസഭ ഉപാദ്ധ്യക്ഷന്‍ പി കെ കുഞ്ഞാലിക്കുട്ടിയും അറിയിച്ചു. സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ നാലെണ്ണം യുഡിഎഫ് സ്വന്തമാക്കിയപ്പോള്‍ തിരുവനന്തപുരം കോര്‍പറേഷന്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി സ്വന്തമാക്കി. കോഴിക്കോട് കോര്‍പറേഷനില്‍ എല്‍ഡിഎഫ് ജയമുറിപ്പിച്ചിട്ടുണ്ട്. ഭരിക്കാന്‍ വേണ്ട 51 […] - [ക്വിന്‍റനടിയില്‍ തകര്‍ന്ന് ഇന്ത്യന്‍ ബോളര്‍മാര്‍; നാണക്കേടിന്‍റെ വൈഡ് റെക്കോര്‍ഡും, രണ്ടാം ട്വിന്‍റിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി](https://vishwalokam.com/india-southafrica-seond-twnty-math-51-runs-loss-quinton-de-kokh-batting-tilak-varma-batting-baartman-wicket-next-sunday/): മുല്ലന്‍പൂര്‍: ചണ്ഡിഗഡിലെ മുല്ലന്‍പൂര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ആദ്യ പുരുഷ അന്താരാഷ്ട്ര മത്സരത്തില്‍ ഇന്ത്യയ്ക്ക് ഒരു റെക്കോര്‍ഡ് സ്വന്തമായി. അത് നാണക്കേടിന്‍റെ റെക്കോര്‍ഡെന്ന് മാത്രം, ഇന്ത്യ ദക്ഷിണാഫ്രിക്ക് രണ്ടാം ട്വിന്‍റി മത്സരത്തില്‍ പതിനൊന്നാം ഓവര്‍ എറിഞ്ഞ അര്‍ഷദീപായിരുന്നു റെക്കോര്‍ഡ് നേട്ടക്കാരന്‍. ആ ഓവര്‍ പൂര്‍ത്തിയാക്കാന്‍ എടുത്തത് 13 പന്തുകളായിരുന്നു. ഇതില്‍ ഏഴ് വൈഡ് ബോളുകള്‍. ഇതോടെ അന്താരാഷ്ട്ര ട്വിന്‍റിയിലെ ഒരോവറില്‍ ഏറ്റവും കൂടുതല്‍ പന്തെറിഞ്ഞ റെക്കോര്‍ഡ് ഇനി അര്‍ഷദീപ് അഫ്ഗാനിസ്ഥാന്‍റെ നവീനുല്‍ ഹഖുമായി പങ്കിടും. 6,wd,wd,0,wd,wd,wd,wd.1,2,1,wd,1 എന്നിങ്ങനെയായിരുന്നു അര്‍ഷദീപിന്‍റെ ഈ ഓവര്‍.12 പന്തുകളെറിഞ്ഞ ദക്ഷിണാഫ്രിക്കന്‍ താരം സിസന്‍ഡ മഗലയാണ് ഈ റെക്കോര്‍ഡില്‍ രണ്ടാം സ്ഥാനത്ത്. ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ട്വിന്‍റിയില്‍ ഇന്ത്യ 51 റണ്‍സിനാണ് പരാജയപ്പെട്ടത്. ടോസ് ലഭിച്ചിട്ടും ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയച്ച നിലപാട് ശരിയല്ലെന്നതായിരുന്നു ഓപ്പണറായി ക്വിന്‍റണ്‍ ഡി കോക്കിന്‍റെ ഇന്നിങ്‌സ്. അന്താരാഷ്ട്ര കളിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ച് ദക്ഷിണാഫ്രിക്കന്‍ ജേഴ്‌സിയണിഞ്ഞ ക്വിന്‍റണ്‍ ഡി കോക്കിന്‍റെ മാരകമായ അടിയില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ പതറുകയായിരുന്നു. […] - [പുതുവത്സരാവധി പ്രഖ്യാപിച്ച് യുഎഇ, ഷാര്‍ജ്ജയില്‍ നാല് ദിവസം ഔദ്യോഗിക അവധി](https://vishwalokam.com/public-holiday-new-year-uae-announced-jan-first-work-home-four-days-sharjah-fireworks-record-abudhabi-rasalkhaima/): അബൂദാബി: 2026 പുതുവത്സരാവധി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ ഫെഡറല്‍ അതോറിറ്റി. ജനവുരി ഒന്ന് വ്യാഴം ഔദ്യോഗിക അവധിയും രണ്ടാം തിയ്യതി വര്‍ക്ക് ഫ്രം ഹോമുമായിരിക്കും. ഈ പ്രഖ്യാപനം നിലവില്‍ പബ്ലിക് സെക്ടറുകളിലെ ഉദ്യോഗസ്ഥര്‍ക്കാണ് ബാധിക്കുക. സ്വകാര്യ സ്ഥാപനങ്ങളുടെ അവധികളും സാധാരണ പബ്ലിക്ക് സെക്ടറുകളെ പോലെ തന്നെയാണ് ഉണ്ടാവാറുള്ളതെങ്കിലും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. അതേ സമയം പുതുവത്സരത്തെ വരവേല്‍ക്കാന്‍ ഷാര്‍ജ നാല് ദിവസം പൊതു അവധിയായി തന്നെ പ്രഖ്യാപിച്ചു. ജനുവരി ഒന്ന് വ്യാഴമായതിനാല്‍ ഷാര്‍ജ്ജയുടെ നിലവിലെ സാഹചര്യമനുസരിച്ച് വെള്ളി അവധിയുമായതിനാല്‍ നാല് ദിവസം ഔദ്യോഗിക അവധിയായി പ്രഖ്യാപിക്കുകയായിരുന്നു. ജനുവരി ഒന്നിന് കുടുംബവുമായി ആഘോഷത്തിലേര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് രണ്ടാം തിയ്യതി പ്രയാസമാവുമെന്ന് കരുതിയാണ് രണ്ടാം തിയ്യതി വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചത്. അതേ സമയം സാന്നിധ്യം അനിവാര്യമാവുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇത് ബാധകമായിരിക്കില്ലെന്നും ഫെഡറല്‍ അതോറിറ്റി അറിയിച്ചിട്ടുണ്ട്. അവധിയാഘോഷത്തില്‍ റെക്കോര്‍ഡുകളുടെ വെടിക്കെട്ടിനൊരുങ്ങുകയാണ് അബൂദാബിയും റാസല്‍ഖൈമയും. അബൂദാബിയില്‍ 62 മിനുറ്റ് നീണ്ട് നില്‍ക്കുന്ന ഫയര്‍വര്‍ക്കാണ് പദ്ധതിയെങ്കില്‍ റാസല്‍ഖൈമയില്‍ […] - [Need a physics teacher](https://vishwalokam.com/need-a-physics-teacher-al-reselah-american-school/): Al Reselah American school- Al Rahmaniya Branch is looking for a passionate and qualified physics teacher Kindly send your CV to career@rais.ae - [ജനങ്ങള്‍ രാഷ്ട്രീയം വെറുത്തോ? 38 ലക്ഷം പേര്‍ തെക്ക് ഭാഗത്ത് വോട്ട് ചെയ്തില്ല; വടക്കില്‍ നാളെ വിധിയെഴുത്ത്, വോട്ട് കുറവില്‍ മുന്നണികള്‍ക്ക് ആശങ്ക](https://vishwalokam.com/kerala-local-body-election-vote-count-less-comparatively-huge-count-didnt-pol-tomorrow-north-voting-candidates-parties-concern/): തിരുവന്തപുരം/കാസറഗോഡ്: ഇന്നലെ തെരെഞ്ഞെടുപ്പ് നടന്ന ഏഴ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന കണക്കുകള്‍ കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ ബോധവും താത്പര്യവും വ്യക്തമായി വിളിച്ചോതുന്നുണ്ട്. ശരിക്കും ഭയാനകമായ കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. വോട്ട് താത്പര്യം കുറയുന്നത് രാഷ്ട്രീയ താത്പര്യമില്ലാത്തത് തന്നെയാണ്, അതിനുള്ള സാഹചര്യമുണ്ടാക്കിയതാരെന്ന ചോദ്യത്തിന് ഉത്തരം വന്ന് നില്‍ക്കുന്നത് മൂന്ന് മുന്നളികളുടെയും മുമ്പിലാണ്. നാളെ പോളിംഗ് നടക്കാനിരിക്കുന്ന വടക്കിലെ ഏഴ് ജില്ലകളിലെയും മുന്നളികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും ഏറെ ആശങ്ക നല്‍കുന്നുണ്ട്. ഇന്നലെ പുറത്ത് വിട്ട കണക്കനുസരിച്ച് ഏഴ് ജില്ലകളില്‍ 38 ലക്ഷം വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്താതിരുന്നത്. ഇതില്‍ 20 ലക്ഷത്തിലധികം സ്ത്രീകളാണ്. തിരുവനന്തപുരത്ത് മാത്രം ഒമ്പത് ലക്ഷത്തോളം പേര്‍ വോട്ട് രേഖപ്പെടുത്തിയിട്ടില്ല. തിരുവനന്തപുരത്ത് ആകെയുണ്ടായിരുന്ന 2912771 വോട്ടര്‍മാരില്‍ 1965386 പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. മറ്റു ജിലക്കളില്‍ വോട്ടില്‍ നിന്ന് വിട്ട് നിന്നവരുടെ കണക്ക് യഥാക്രമം: കൊല്ല്ത്ത് 347880 സ്ത്രീകളും, പത്തനംതിട്ട 162479 , ആലപ്പുഴ 257215, കോട്ടയം 267844, ഇടുക്കി 142986, എറണാകുളം 369886 […] - [യുഎഇയില്‍ വെള്ളിയാഴ്ച്ച പ്രാര്‍ത്ഥന സമയത്തില്‍ മാറ്റം, 2026 ജനവരി 2 മുതല്‍ 12.45ന് ജുമുഅ, ഔദ്യോഗിക പ്രഖ്യാപനം നടത്തി യുഎഇ ഔഖാഫ്](https://vishwalokam.com/friday-prayer-time-change-uae-new-time-from-january-apply-alert-auqaf-official-page-2022-old-time-start-school-time-waitingannouncement/): അബൂദാബി: യുഎഇയില്‍ വെള്ളിയാഴ്ച്ച പ്രാര്‍ത്ഥന സമയത്തിന് പുതിയ സമയക്രമീകരണം നടത്തി യുഎഇ. 2026 ജനവുരി 2 മുതല്‍ വെള്ളിയാഴ്ച്ച ജുമുഅ സമയം 12.45നായിരിക്കുമെന്ന് ഔഖാഫ് (ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ്, എന്‍ഡോവ്‌മെന്റ്‌സ് ആന്‍ഡ് സക്കാത്ത്) ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതുവരെ 1.15ന് ജുമുഅ നടന്നിരുന്ന എമിറേറ്റുകള്‍ക്കാണ് പുതിയ സമയം ബാധകമാക്കുക. ജനങ്ങള്‍ ഈ കാര്യത്തില്‍ ജാഗരൂകരയാരിക്കണമെന്നും ഔഖാഫ് അറിയിച്ചിട്ടുണ്ട്. 2022ലായിരുന്നു യുഎഇയിലെ നിസ്‌കാര സമയത്തില്‍ ഔദ്യോഗിക മാറ്റം വരുത്തിയത്. വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയുമായിരുന്ന വീക്കെന്‍ഡുകള്‍ ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറ്റുകയും വെള്ളിയാഴ്ച്ച വര്‍ക്കിങ് ദിനമായി രേഖപ്പെടുത്തുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ ആറ് എമിറേറ്റുകളില്‍ പ്രാര്‍ത്ഥനാ സമയം 1.15 ആക്കുകയായിരുന്നു. പക്ഷേ ഷാര്‍ജ അവരുടെ പഴയ സമയം തന്നെ പിന്തുടർന്നു. ആറ് എമിറേറ്റുകളില്‍ വെള്ളി ജോലി ദിവസമായി പ്രഖ്യാപിച്ചപ്പോഴും ഷാര്‍ജ്ജ അത് ഒഴിവ് ദിവസമായി തന്നെ ആചരിച്ചു. ഇന്ന് വൈകുന്നേരമാണ് ഔഖാഫിന്‍റെ ഔദ്യോഗിക പേജില്‍ പുതിയ നോട്ടിഫിക്കേഷനായി വെള്ളിയാഴ്ച്ച സമയമാറ്റത്തിന്‍റെ അറിയിപ്പുണ്ടായത്. അറിയിപ്പിന്‍റെ പൂര്‍ണ്ണ രൂപം: […] - [തെക്കില്‍ പോളിംഗ് സജീവം; വടക്കില്‍ കലാശക്കൊട്ടിനൊരുങ്ങി പ്രവര്‍ത്തകര്‍, ആര്‍ ശ്രീലേഖയ്‌ക്കെതിരെ നടപടിക്കൊരുങ്ങി തെരെഞ്ഞെടുപ്പ് കമ്മീഷന്‍](https://vishwalokam.com/kerala-local-body-election-starts-sourthern-seven-districts-north-eleventh-december-ex-dgp-bjp-candidate-sreleka-facebook-post-election-commission-warn-against-removed/): തിരുവന്തപുരം: കേരളം തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ് ചൂടില്‍ സജീവമായി നിലകൊള്ളുന്നു. തെക്കില്‍ ഇന്ന് ജനങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് നീങ്ങിയപ്പോള്‍ വടക്കിലിന്ന് പ്രവര്‍ത്തകര്‍ക്ക് കലാശക്കൊട്ടാണ്. ഇതിനിടെയാണ് വിവാദ പോസ്റ്റുമായി ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖ രംഗത്തുവന്നത്. പെരുമാറ്റച്ചട്ട ലംഘനമെന്നാരോപിച്ച് ഇരു വിഭാഗവും തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. നടപടിയെടുക്കുമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കി. തദ്ദേശ തെരെഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ശരാശരി 51 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പടുത്തിയിരിക്കുന്നത് ആലപ്പുഴ ജില്ലയിലും (50.02%) ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് തിരുവനന്തപുരത്തുമാണ് (43.54%). മറ്റു ജില്ലകളുടെ പോളിംഗ് നില: കൊല്ലം (47.31%), പത്തനംതിട്ട (46.08%), കോട്ടയം (47.29%), ഇടുക്കി (45.45%), എറണാകുളം (50.01) എന്നിങ്ങനെയാണ്. ഏഴു ജില്ലകളില്‍ ഇന്ന് പോളിംഗ് നടക്കുന്നത് 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ്. ഇതില്‍ 471 ഗ്രാമപഞ്ചായത്തുകളും, 75 ബ്ലോക്ക് പഞ്ചായത്തുകളും, 7 ജില്ലാ പഞ്ചായത്തുകളും, 39 മുനിസിപ്പാലിറ്റികളും, 3 കോര്‍പ്പനേഷുകളും ഉള്‍പ്പെടുന്നു. 15432 പോളിങ് […] - [ഇനി രണ്ട് മണിക്കൂറില്‍ റിയാദില്‍ നിന്ന് ദോഹയിലേക്ക്; ഖത്തര്‍-സഊദി അതിവേഗ ട്രയിനിന് അംഗീകാരം, കരാറില്‍ ഒപ്പു വെച്ച് ഖത്തര്‍-സഊദി പ്രതിനിധികള്‍](https://vishwalokam.com/saudi-qatar-new-project-signed-crown-prince-muhammed-bin-salman-shaikh-hamad-althani-minster-of-transport-signed-deal-visit-riyad-doha-connect-high-speed-300km-per-hour/): റിയാദ്: പ്രതീക്ഷയുടെ പുതിയ കരാറില്‍ ഒപ്പുവെച്ച് ഖത്തറും സഊദി അറേബ്യയും. ഇനി റിയാദില്‍ നിന്ന് ദോഹയിലേക്ക് രണ്ട് മണിക്കൂറില്‍ പറന്നെത്താം. ഇന്ന് റിയാദില്‍ നടന്ന കൂടിക്കാഴ്ച്ചയിലാണ് സഊദിയില്‍ നിന്നും ഖത്തറിലേക്ക് അതിവേഗ ഇലക്ട്രിക്കല്‍ ട്രെയിനിന് അംഗീകാരം നല്‍കിയത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുടെ സഊദി പര്യടനത്തിനിടെയായിരുന്നു പുതിയ കരാറില്‍ സഊദി രാജകുമാരന്‍ സല്‍മാന്‍ ബിന്‍ മുഹമ്മദുമായി ഒപ്പുവെച്ചത്. രണ്ട് തലസ്ഥാന നഗരികളെയും ബന്ധിപ്പിക്കുന്ന ട്രിയിനിന് സഊദിയിലെ അല്‍ ഹൊഫൂഫിലും ദമ്മാമിലും സ്‌റ്റേഷനുകള്‍ അനുവദിക്കും. 2026ലാണ് ട്രയിനിന്‍റെ പണി പൂര്‍ത്തിയാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയിലായിരിക്കും ട്രയിനിന്‍റെ സഞ്ചാര വേഗത. പ്രൊജക്ട് അനുസരിച്ച് 10 മില്ല്യന്‍ യാത്രക്കാരായിരിക്കും ട്രയിനില്‍ ഉള്‍ക്കൊള്ളുക.. അതിവേഗ ട്രയിനിന്‍റെ പണി എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ വ്യക്തമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല. സഊദിയിലേക്കുള്ള ഖത്തര്‍ തീര്‍ത്ഥാടകര്‍ക്കും 2034ല്‍ നടക്കാന്‍ പോകുന്ന ഫുട്‌ബോള്‍ ലോകകപ്പിനും ഇത് നല്ലൊരു സഹായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സഊദി ഗതാഗത വകുപ്പ് മന്ത്രി ഇഞ്ചിനീയര്‍ […] - [ദിലീപ് കുറ്റ വിമുക്തന്‍; നടിയാക്രമണ കേസില്‍ ആദ്യ ആറു പ്രതികള്‍ കുറ്റക്കാര്‍, ശിക്ഷ 12ന്](https://vishwalokam.com/kerala-important-case-rape-filim-actress-culprit-dileep-actor-innocent-announced-session-court-ernakulam-appeal-high-court-with-victim-kerala-govenment-wcc-law-minister/): വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ദിലീപും അഭിഭാഷകന്‍ രാമന്‍ പിള്ളയുംമേല്‍ക്കോടതിയെ സമീപിക്കുമെന്ന് നിയമമന്ത്രി പി രാജീവ് എറണാകുളം: കേരളത്തിലെ ഏറ്റവും പ്രമാദമായ കേസിന്‍റെ നിര്‍ണ്ണായക വിധി പുറത്തു വന്നു. നടിയാക്രമണ കേസില്‍ ആറു പ്രതികള്‍ കുറ്റക്കാരെന്ന് എറണാകുളം സെഷന്‍ കോടതി പ്രഖ്യാപിച്ചു. അതേ സമയം എട്ടാം പ്രതി നടനും നിര്‍മ്മാതാവുമായ ദിലീപ് കുറ്റവിമുക്തനാണെന്നും പ്രൊസിക്യൂഷന് ആരോപണം തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ഗൂഡാലോചനയായിരുന്നു അദ്ദേഹത്തിന് മേല്‍ ആരോപിക്കപ്പെട്ട കുറ്റം. ഐപിസി 376 (ഡി) കൂട്ടബലാത്സംഗം ശ്രമമാണ് പ്രതികളുടെ പേരില്‍ തെളിയിക്കപ്പെട്ട കുറ്റം. ഇത് 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എട്ട് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. ശിക്ഷ ഡിസംബര്‍ 12ന് പ്രഖ്യാപിക്കും ദിലീപ് ഉള്‍പ്പടെ ആരോപണ വിധേയരായ എട്ട് പേരും കോടതിയില്‍ എത്തിയിരുന്നു. എല്ലാവരും ജാമ്യത്തിലായതിനാല്‍ സ്വന്തമായാണ് കോടതയിലെത്തിയത്. പെരുമ്പാവൂര്‍ സ്വദേശി പള്‍സള്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. എട്ടാം പ്രതിയായ ദിലീപിന്‍റെ പേരിലുള്ള ആരോപണം തെളിയിക്കാന്‍ പ്രൊസിക്യൂഷന് […] - [നീതിക്കായുള്ള കാത്തിരിപ്പിന് ഇന്ന് വിധിയെഴുതും, നടിയാക്രമണക്കേസില്‍ അവസാന വിധി ഇന്ന്, പ്രതികരണവുമായി ഡബ്ല്യുസിസി](https://vishwalokam.com/actress-rape-case-actor-dileep-culprit-eightth-final-judgement-ernakulam-session-court-all-culprit-go-jail/): നടന്‍ ദിലീപ് കേസിലെ എട്ടാം പ്രതി തിരുവനന്തപുരം: കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച നടിയാക്രമണക്കേസില്‍ ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും. കേസിലെ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. ഗൂഡാലോചന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ 3 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും. അദ്ദേഹത്തിനെതിരെ കുറ്റം തെളിഞ്ഞോ ഇല്ലയോ എന്നതാണ് നാളത്തെ വാദത്തിലെ പ്രധാന ചോദ്യം. പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിച്ചാല്‍ മറ്റു പ്രതികള്‍ക്ക് ലഭിക്കുന്ന അതേ ശിക്ഷ തന്നെ ദിലീപിനും ലഭിച്ചേക്കും അതേ സമയം വിധിവരാനിരിക്കുന്ന അവസാന നിമിഷത്തില്‍ ഡബ്യൂസിസ അംഗങ്ങളുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റും ഏറെ ശ്രദ്ധേയമായി. നിതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പ് എന്നായിരുന്നു തലവാചകം. നിലവില്‍ ദിലീപ് അടക്കം മുഴുവന്‍ പ്രതികളും ജാമ്യത്തില്‍ പുറത്താണ്. രാവിലെ മുഴുവന്‍ വാദവും പൂര്‍ത്തിയായാല്‍ ഉച്ചയ്ക്ക് തന്നെ വിധി പറഞ്ഞേക്കും. സാങ്കേതിക തടസ്സം നേരിട്ടാല്‍ വിധി പറച്ചില്‍ നാളേക്ക് നീണ്ടേക്കും. വിധി വന്നയുടനെ മുഴുവന്‍ പ്രതികളെയും ജയിലിലേക്ക് കൊണ്ട് […] - [ഇന്‍ഡിഗോ സര്‍വ്വീസ് മുടക്കത്തില്‍ മാപ്പ് ചോദിച്ച് സിഇഒ, യാത്രയ്ക്ക് മുമ്പ് ഫ്‌ളൈറ്റ് സ്റ്റാറ്റസ് ചെക്ക് ചെയ്യാന്‍ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം](https://vishwalokam.com/indigo-flight-cancellation-apologize-ceo-pieter-elbers-refund-for-cancel-fix-problems-fifteenth-december-all-arrangements-travellers-be-alert-check-status/): യാത്ര മുടങ്ങിയാല്‍ മുഴുവന്‍ റീഫണ്ടിനും നിര്‍ദ്ദേശംഡിസംബര്‍ 15ഓടെ പ്രശ്‌നത്തിന് മുഴുവന്‍ പരിഹാരമാകുമെന്ന് ഇന്‍ഡിഗോ .ന്യൂഡല്‍ഹി: യാത്രക്കാരെ ഏറെ പ്രയാസപ്പെടുത്തിയ ഇന്‍ഡിഗോയുടെ വിമാന സർവ്വീസുകളുടെ പ്രശ്‌നത്തില്‍ ഖേദം പ്രകടിപ്പിച്ച് ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബെര്‍സ്. ഡിസംബര്‍ 15ഓടെ പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണ്ണ പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും അദ്ദേഹം അറിയിച്ചു. സര്‍വ്വീസുകളുടെ എണ്ണം കൂടുതലായത് കൊണ്ടാണഅ സാധാരണ നിലയിലേക്ക് മാറാന്‍ സമയമെടുക്കുന്നത്. ഇന്ന് മാത്രം ഇന്‍ഡിഗോയുടെ 1000 സര്‍വ്വീസുകളാണ് മുടങ്ങിയത്. ഇന്നലെയും 500 ഫ്‌ളൈറ്റുകള്‍ മുടങ്ങിയിട്ടുണ്ട്. ഇന്‍ഡിഗോയുടെ ആകെയുള്ള സര്‍വ്വീസുകളുടെ പകുതിയിലധികമാണ് ഇന്നത്തെ മാത്രം മുടങ്ങിയ വിമാന സര്‍വ്വീസുകളുടെ എണ്ണം. ഡിസംബര്‍ അഞ്ചിനും പതിനഞ്ചിനും ഇടയില്‍ കാന്‍സല്‍ ചെയ്യുന്ന വിമാനങ്ങള്‍ക്ക് മുഴുവന്‍ റീഫണ്ടും നല്‍കുമെന്നും പ്രയാസം നേരിടുന്ന യാത്രക്കാര്‍ക്ക് താമസ സൗകര്യം നല്‍കുമെന്നും ഇന്‍ഡിഗോ അറിയിച്ചു. ലോഞ്ച് ആക്‌സസുള്ള ഇടങ്ങളില്‍ അതിനുള്ള സൗകര്യം ലഭ്യമാക്കുമെന്നും വിമാനത്താവളങ്ങളില്‍ ഭക്ഷണ സാഹചര്യമൊരുക്കുമെന്നും ജനങ്ങള്‍ക്ക് നിർദ്ദേശം നല്‍കി. യാത്രക്കാരുടെ പ്രയാസം രമ്യമായി പരിഹരിക്കാന്‍ വേണ്ടി മാത്രം നൂറ് കണക്കിന് ഹോട്ടല്‍ മുറികള്‍ […] - [ദാ വരുന്നു! യോഗിയുടെ ഗ്വാണ്ടനാമോ തടവറ, ഉത്തര്‍പ്രദേശില്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശം, ഉത്തരവിട്ട് യോഗി](https://vishwalokam.com/yogi-adityanad-declares-detention-centre-illegal-residents-seventeen-cities-build-police-officers-target-rohinkyan-bangladesh/): ലക്‌നൗ: ചരിത്രത്തിലെ കൊടും ക്രൂര നേതാക്കളുടെ പട്ടികയിലേക്ക് യോഗിയുടെ പേരും വൈകാതെ ചേര്‍ക്കപ്പെടും. ഏറെ ഭയപ്പാടോടെ കണ്ട തടങ്കല്‍ പാളയങ്ങള്‍ ഉത്തര്‍ പ്രദേശില്‍ വൈകാതെ ഉയര്‍ന്ന് പൊങ്ങും. ഔദ്യോഗിക അനുമതി നല്‍കിയിരിക്കുകയാണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അനിധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ വേണ്ടിയാണ് നിര്‍മ്മാണമെന്ന് യോഗി അറിയിച്ചു. സംസ്ഥാനത്തെ പോലീസ് കമ്മീഷണര്‍മാര്‍ക്കും ഐജിമാര്‍ക്കും ഔദ്യോഗിക നിര്‍ദ്ദേശം നല്‍കി. ഇതോടൊപ്പം സ്വയംഭരണ സ്ഥാപനങ്ങളോട് അവരുടെ അധികാര പരിധിയിലെ കുടിയേറ്റക്കാരുടെ പട്ടിക തയ്യാറാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. തീരുമാനം രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളേയും ബംഗ്ലാദേശ് തടവുകാരെയും ലക്ഷ്യമിട്ടാണെന്ന് വ്യക്തം. അയോധ്യ, ലക്‌നൗ, കാണ്‍പൂര്‍, ത്സാന്‍സി, വാരാണസി, മീററ്റ്, ഗാസിയാബാദ്, ആഗ്ര, ഫിറോസാബാദ്, ബറേലി, ഗൊരഖ്പൂര്‍, പ്രയാഗ് രാജ്, മഥുര, അലിഗഡ്, മൊറാദാബാദ്, സഹാറന്‍പൂര്‍, ഷാജഹാന്‍പൂര്‍ തുടങ്ങിയ 17 നഗരങ്ങളിലാണ് തടങ്കല്‍ പാളയങ്ങള്‍ ഒരുങ്ങുക. സാധുവായ രേഖകള്‍, അഭയാര്‍ത്ഥി പദവി എന്നിവയില്ലാത്ത ആളുകളെ കണ്ടെത്താനാണ് നിര്‍ദ്ദേശം. സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നത് വരെ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവരും തടങ്കല്‍ പാളയത്തിലേക്ക് […] - [എസ്‌ഐആറില്‍ കുരുങ്ങി കേന്ദ്ര സര്‍ക്കാര്‍, പ്രതിപക്ഷ സമ്മര്‍ദ്ദത്തില്‍ പാര്‍ലമെന്‍റില്‍ 10 മണിക്കൂര്‍ ചര്‍ച്ച](https://vishwalokam.com/protest-sir-against-opposition-government-ready-discuss-ten-hours-parliment-prime-minister-not-present-home-minister-participate-lead-both-houses/): പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ചയില്‍ പങ്കെടുത്തേക്കില്ല. ന്യൂഡല്‍ഹി: പുതിയ വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പാർലമെന്‍റില്‍ നടക്കുന്ന പ്രതിപക്ഷ ബഹളത്തില്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സഭാ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇരു സഭകളിലും അടുത്ത രണ്ട് ദിവസങ്ങളില്‍ 10 മണിക്കൂര്‍ ചര്‍ച്ചയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്. പ്രധാനമന്ത്രി ചര്‍ച്ചയില്‍ പങ്കെടുത്തേക്കില്ല, പകരം ആഭ്യന്തര മന്ത്രി അമിത്ഷാ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കും. തെരെഞ്ഞടുപ്പ് പരിഷ്‌കാരമെന്ന രൂപത്തിലായിരിക്കും ചര്‍ച്ചകള്‍ നടക്കുക. കഴിഞ്ഞ ദിവസങ്ങളില്‍ മുദ്രാവാക്യമുയര്‍ത്തി ഇരു സഭകളും മണിക്കൂറുകളോളും പ്രതിപക്ഷം സ്തംഭിപ്പിച്ചിരുന്നു. ‘വോട്ടു കള്ളന്‍ സിംഹാസനം ഒഴിയൂ’ എന്നതടക്കം മുദ്രാവാക്യങ്ങള്‍ സര്‍ക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. ഇതോടെയാണ് ആദ്യം ചര്‍ച്ചകള്‍ക്ക് തയ്യാറാവാതിരുന്ന സര്‍ക്കാര്‍ അവസാനം ഇതിന് തയ്യാറായത്. രണ്ട് ദിവസത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ബുധനാഴ്ച്ച നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ മറുപടി പറയും. ഇതിനോടകം 20നടുത്ത ബിഎല്‍ഒ (ബുത്ത് ലെവല്‍ ഓഫീസര്‍)മാര്‍ മരിച്ചതുള്‍പ്പടെ ഗുരുതരമായ ആരോപണങ്ങളായിരുന്നു സര്‍ക്കാരിനെതിരെ രാജ്യസഭയില്‍ ഉന്നയിക്കപ്പെട്ടത്. സര്‍ക്കാർ അജണ്ടയിലെ വന്ദേമാതരത്തിന്‍റെ 150ാം […] - [ഈദുല്‍ ഇത്തിഹാദ് ആഘോഷത്തിനൊരുങ്ങി യുഎഇ, നാളെ 11മണിക്ക് ദേശീയ ഗാനത്തില്‍ പങ്കെടുക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം](https://vishwalokam.com/eid-al-etihad-uae-national-day-celebration-national-anthem-eleven-am-country-invitation-citizens-expatriators-visitors-spirit-of-unity-eishi-biladi/): അബൂദാബി: യുഎഇ നാളെ 54ാം ദേശീയ ദിനം ഈദുല്‍ ഇത്തിഹാദ് ആചരിക്കും. ആഘോഷത്തിന്‍റെ ഭാഗമായി രാജ്യം മുഴുവനും നാളെ 11 മണിക്ക് ദേശീയ ഗാനം ആലപിക്കപ്പെടും. ആലാപനത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തിന്‍റെ ഐക്യവും സാഹോദര്യവും ജനങ്ങളിലേക്ക് എത്തിച്ച് നല്‍കുകെയെന്നതാണ് ദേശീയ ഗാനാലാപനത്തിന്‍റെ പിന്നിലുള്ള രഹസ്യം. യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഈശി ബിലാദി സമയവും തിയ്യതിയും വിശദീകരിച്ച് പോസ്റ്റ് ചെയ്തിരുന്നു. റോഡിലോ വീട്ടിലോ ബിച്ചിലോ എവിടെയാണെങ്കിലും ഈ ആലാപനത്തില്‍ കൂടെയുണ്ടാവണം എന്ന ക്ഷണമാണ് ഔദ്യോഗികമായി നല്‍കിയിരിക്കുന്നത്. രാജ്യത്തെ മുഴുവന്‍ താമസക്കാര്‍ക്കും ഔദ്യോഗികമായി മെസ്സേജുകളും അയിച്ചിട്ടുണ്ട്. ദേശീയ ദിനാചാരണത്തിന്‍റെ ഭാഗമായി രാജ്യത്ത് മുഴുവനും ഔദ്യോഗികമായി രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും വ്യത്യസ്ഥ ആഘോഷ പരിപാടികളും നടക്കുന്നുണ്ട്. - [സെലന്‍സ്‌കി ടീം വീണ്ടും യുഎസിലേക്ക്, യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിച്ചേക്കും](https://vishwalokam.com/zelenski-us-president-donald-trump-meeting-ukrain-russia-ceasefire-fight-discuss-third-meetup-janeva-abudhabi-finalise-hope-expectation/): കീവ്: പ്രതീക്ഷകള്‍ക്ക് വക നല്‍കി വീണ്ടും സെലന്‍സ്‌കിയുടെ പ്രതിനിധി സംഘം യുഎസിലേക്ക് യാത്ര തിരിച്ചു. ട്രംപുമായി നടത്തുന്ന പുതിയ ചര്‍ച്ചയില്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ധാരണയുണ്ട്. യുക്രെയിനിന്‍റെ പ്രതിനിധി സംഘത്തെ നയിക്കുന്നത് ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി റസ്റ്റം ഉമെറോവാണ്. മൂന്നാം ചര്‍ച്ചകള്‍ക്കായാണ് സംഘം അമേരിക്കയിലേക്ക് യാത്ര തിരിച്ചത്. അബൂദാബിയിലും ജനീവയിലും നടന്ന ആദ്യ രണ്ട് ചര്‍ച്ചകളില്‍ ഏകദേശം യുദ്ധം അവസാനിപ്പിക്കുന്നതില്‍ ധാരണയായിട്ടുണ്ട്. പക്ഷേ ചില കരാറുകളില്‍ ഇനിയും തീരുമാനമാവാനുണ്ടെന്നതാണ് അന്തിമ തീരുമാനം വൈകിക്കുന്നത്. ഇക്കാര്യം യുക്രെയന്‍ പ്രസിഡണ്ട് സെലന്‍സ്‌കി മുമ്പേ വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് മുന്നോട്ട് വെച്ച 28 പോയിന്‍റ് പ്ലാനില്‍ ചില കരാറുകള്‍ ശ്രദ്ധേയമാണ്. അതില്‍ യുക്രയിനിന്‍റെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ടോ എന്നും സംഘം പരിശോധിക്കും. ചില പ്രദേശങ്ങളുടെ അവകാശ കാര്യങ്ങളിലും തീരുമാനമാകാനുണ്ട്. ഈ രണ്ട് കാര്യങ്ങളില്‍ വ്യക്തത വന്നാല്‍ സംഘത്തിന്‍റെ യാത്രയ്ക്ക് പോസിറ്റീവായ മറുപടി ലഭിച്ചേക്കും. ഞങ്ങള്‍ രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നു. സംഘത്തിന്‍റെ […] - [ലോകം വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്ക്, ട്വന്‍റി ലോകകപ്പ് ഷെഡ്യൂള്‍ പുറത്ത് വിട്ട് ഐസിസി, ഫൈനല്‍ മാര്‍ച്ച് 8ന് അഹമ്മദാബാദില്‍](https://vishwalokam.com/twenty-worldcup-fixture-published-icc-india-srilanka-host-february-march-ahmedabad-narendra-modi-stadium-final-twenty-teams/): ആവേശകരമായ ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരം ഫെബ്രുവരി 15ന് ശ്രീലങ്കയില്‍ നടക്കും. മുംബൈ: ലോകം വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്ക് അടുക്കുന്നു. ഇന്ത്യയും ശ്രീലങ്കയും ആതിഥ്യമരുളുന്ന 2026 ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഷെഡ്യൂളുകള്‍ ഐസിസി പുറത്ത് വിട്ടു. 2016ന് ശേഷമാണ് വീണ്ടും ഇന്ത്യ ക്രിക്കറ്റ് ലോകകപ്പിന് വേദിയാവുന്നത്. മാര്‍ച്ച് 8ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഫൈനല്‍. അതേ സമയം പാക്കിസ്ഥാന്‍ ഫൈനലിലെത്തിയാല്‍ വേദി കൊളോംബയാവും. ഉദ്ഘാടന മത്സരം ഫെബ്രുവരി 7ന് പാക്കിസ്ഥാനും നെതര്‍ലാന്‍ഡും തമ്മിലാണ് അരങ്ങേറുക. 20 ടീമുകള്‍ പങ്കെടുക്കുന്ന 2026ലെ ലോകകപ്പില്‍ ആതിഥേയരായ ഇന്ത്യ ഗ്രൂപ്പ് എയിലാണുള്ളത്. ബദ്ധവൈരികളായ പാക്കിസ്ഥാന്‍, നമീബിയ, നെതര്‍ലാന്‍ഡ്, യുഎസ്എ എന്നിവരാണ് ഗ്രൂപ്പ് എയിലെ മറ്റു ടീമുകള്‍. ആവേശകരമായ ഇന്ത്യാ പാക്കിസ്ഥാന്‍ മത്സരം ഫെബ്രുവരി 15ന് ശ്രീലങ്കയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കും. 2026ലെ ലോകകപ്പിന് യോഗ്യത നേടിയ ടീമുകള്‍: ഇന്ത്യ, ശ്രീലങ്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ്, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, യുഎസ്എ, വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലാന്‍ഡ്, […] - [തലസ്ഥാന നഗരിയില്‍ വായുമലിനീകരണം ശക്തം; സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വര്‍ക്ക് ഫ്രം ഹോം, പൊതുജനങ്ങള്‍ക്കും കനത്ത ജാഗ്രതാ നിര്‍ദ്ദേശം](https://vishwalokam.com/delhi-pollution-grap-three-restriction-exist-work-from-home-private-government-school-students-outdoor-cautious-minister-command-common-people/): ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാലങ്ങളായി നേരിടുന്ന വായു മലിനീകരണ പ്രതിസന്ധി വീണ്ടും പഴയ അവസ്ഥയിലേക്ക് മാറുന്നു. തലസ്ഥാന നഗരിയിലെ പുതിയ റിപ്പോര്‍ട്ട് പ്രകാരം വായുമലിനീകരണം മൂന്നാംഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. കടുത്ത നിയന്ത്രണത്തിലേക്ക് രാജ്യ തലസ്ഥാനം നീങ്ങിയേക്കും. നിലവില്‍ സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകള്‍ക്ക് 50 ശതമാനം വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്. എയര്‍ ക്വാളിറ്റി മാനേജ്‌മെന്‍റ് കമ്മീഷന്‍റെ ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ ലെവല്‍ 3യുടെ ഭാഗമായാണ് നിയന്ത്രണം. ഇതിന് പുറമെ പൊതുജനങ്ങള്‍ക്കും കനത്ത നിര്‍ദ്ദേശം പുറപ്പെടീച്ചിട്ടുണ്ട്. അനാവശ്യ ഘട്ടങ്ങളില്‍ പുറത്തിറങ്ങരുത്, വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളിലെ ഔട്ട്‌ഡോര്‍ ആക്റ്റിവിറ്റികള്‍ നിര്‍ത്തിവെക്കണം, വീടിന്‍റെ അകത്ത് പുകയ്ക്കല്‍ ഒഴിവാക്കണം, മാലിന്യം പുറത്ത് കത്തിക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പ്രാഥമികമായി പുറപ്പെടീച്ചിട്ടുള്ളത്. ഗ്രീന്‍ ഡല്‍ഹി ആപ്പ് വഴി നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ജനങ്ങളോട് സര്‍ക്കാര്‍ ഉത്തരവിട്ടു. വായുഗുണനിലവാര സൂചിക 201നും 300നും ഇടയിലാകുമ്പോഴാണ് ജിആര്‍പി 1 നിയന്ത്രണങ്ങള്‍ നിലവില്‍ വരുകയുള്ളത്, 301നും 400 ഇടയിലാകുമ്പോള്‍ ജിആര്‍ പി രണ്ട് നിയന്ത്രണങ്ങളാവും, 401 നും 450നും […] - [ചരിത്ര ബജറ്റിന് അംഗീകാരം നല്‍കി ശൈഖ് മുഹമ്മദ്, പുതിയ റെക്കോര്‍ഡ് നേട്ടത്തില്‍ ദുബായ്](https://vishwalokam.com/sheikh-muhammed-announce-sign-record-budget-dubai-history-new-milestone-hamdan-reply-dream-world-financial-stable-city-next-three-years-expect/): ദുബായ്: എന്നും വാര്‍ത്തകളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ദുബായ് പുതിയൊരു ചരിത്ര നേട്ടത്തിനും കൂടി സാക്ഷിയായിരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നല്‍കിയിരിക്കുകയാണ് യുഎഇ വൈസ് പ്രസിഡണ്ടും ദുബായ് ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 2026-2028 വര്‍ഷത്തേക്കുള്ള ബജറ്റിനാണ് അനുമതി നല്‍കിയത്. ഈ മൂന്ന് വര്‍ഷങ്ങളില്‍ ദുബായ് പ്രതീക്ഷിക്കുന്ന വരുമാനം 329.2 ബില്യന്‍ ദിര്‍ഹമാണ്. ആകെയുള്ള ചെലവ് 302.7 ബില്യന്‍ ദിര്‍ഹമുമായിരിക്കും. ഇതിന് മുമ്പ് ഇത്രയും ബില്യന്‍ ദിര്‍ഹംസിന്‍റെ ബജറ്റ് ദുബായില്‍ അവതരിപ്പിക്കപ്പെട്ടിട്ടില്ലെന്നതാണ് പുതിയ റെക്കോര്‍ഡ് നേട്ടത്തിലേക്കെത്തിച്ചത്. ഇതില്‍ 2026ന് മാത്രമായി പ്രതീക്ഷിക്കപ്പെടുന്ന ചിലവ് 99.5 ബില്യന്‍ ദിര്‍ഹമും വരുമാനം 107.7 ബില്യണ്‍ ദിര്‍ഹമുമാണ്. ഇവയെ അടിസ്ഥാന സൗകര്യ വികസനത്തിന് 48 ശതമാനവും, സാമൂഹിക വികസന മേഖലയ്ക്ക് 28 ശതമാനവും, സുരക്ഷാ, നീതിന്യായ മേഖലയ്ക്ക് 18 ശതമാനവും, സര്‍ക്കാര്‍ വികസന മേഖലയ്ക്ക് 6 ശതമാനവുമായ് വിഭജിച്ചിരിക്കുകയാണ്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളുള്ള […] - [ചരിത്ര നേട്ടത്തില്‍ ഷായ് ഹോപ്, ടെസ്റ്റ് പദവിയിലുള്ള 12 രാജ്യങ്ങള്‍ക്കെതിരെ സെഞ്ചുറി നേടുന്ന ആദ്യ താരം](https://vishwalokam.com/shai-hope-world-first-criketer-score-century-against-twelve-international-cricket-team-newzeland-brian-lara-richards-rahul-dravid-sachin-cross-records/): ന്യൂസിലന്‍ഡ്: പുതിയ ചരിത്രം കുറിച്ച് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ഷായ് ഹോപ്. ടെസ്റ്റ് പദവിയുള്ള 12 രാജ്യങ്ങള്‍ക്കെതിരെയും സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് ഷായ് ഹോപ് സ്വന്തമാക്കിയത്. ഇന്നലെ നേപിയറില്‍ ന്യൂസിലന്‍ഡിനെതിരായ് നടന്ന ഏകദിനത്തില്‍ 69 പുന്തില്‍ പുറത്താവാതെ 109 റണ്‍സിന്‍റെ പ്രകടനത്തിലൂടെയായിരുന്നു ഷായ് ഹോപിന്‍റെ പുതിയ റെക്കോര്‍ഡ് നേട്ടം. പക്ഷേ ഇന്നലെ നടന്ന മത്സരത്തില്‍ ന്യൂസിലന്‍ഡോട് വെസ്റ്റന്‍ഡീസ് പരാജയപ്പെടുകയും ചെയ്തു.. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡായിരുന്നു ഈ റെക്കോര്‍ഡിന്‍റെ അവകാശി. അദ്ദേഹം ടെസ്റ്റ പദവിയിലുള്ള 9 രാജ്യങ്ങള്‍ക്കെതിരെയായിരുന്നു സെഞ്ചുറി നേടിയിരുന്നത്. അന്ന് ടെസ്റ്റ് കളിക്കുന്ന 10 രാജ്യങ്ങള്‍ മാത്രമായുണ്ടായിരുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും 9 സെഞ്ചുറികള്‍ നേടിയിരുന്നു. 2017ന് ശേഷമാണ് അയര്‍ലന്‍ഡിനും അഫ്ഗാനിസ്ഥാനും ടെസ്റ്റ് പദവി ലഭിക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ സെഞ്ചുറി നേട്ടത്തിലൂടെ ക്രിക്കറ്റ ഇതിഹാസം ബ്രയാന്‍ ലാറയോടൊപ്പം ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ കരീബിയന്‍ ബാറ്റ്‌സ്മാനെന്ന പദവിയും ഷായ് ഹോപ് സ്വന്തമാക്കി. 25 സെഞ്ചുറികളുമായി […] - [സിപിഎമ്മിന് തിരിച്ചടി, വൈഷ്ണവിക്ക് മത്സരിക്കാം, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ്](https://vishwalokam.com/vaishanvi-suresh-add-voter-list-name-election-commission-kerala-high-court-announced-verdict-order-collector-immediately-udf-candidate/): തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന വിവാദത്തില്‍ തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പില്‍ മത്സരത്തില്‍ നിന്ന് തഴയപ്പെട്ട വൈഷ്ണവിക്ക് ഇനി മത്സരിക്കാം. സിപിഎം കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മത്സരത്തിന് സാധിക്കില്ലെന്ന രൂപത്തില്‍ തീരുമാനമുണ്ടായത്. തുടര്‍ന്ന് വൈഷ്ണവിയും യുഡിഎഫും നടത്തിയ നിയമ പോരാട്ടാത്തിനൊടുവില്‍ വിജയം കാണുകയായിരുന്നു. ഹൈകോടതി നേരിട്ട് ഉത്തരവിറക്കുകയും തതടിസ്ഥാനത്തില്‍ കേരള തെരെഞ്ഞെടുപ്പ് കമ്മീഷന്‍ പേര് ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെ തിരുവനന്തപുരം കോർപറേഷനില്‍ യുഎഡിഎഫിന് ആശ്വാസവും സിപിഎമ്മിന് കനത്ത തിരിച്ചടിയാവുകയും ചെയ്തു നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് തന്നെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കിയതെന്ന കാരണം പറഞ്ഞ് വൈഷ്ണവി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ച സിംഗിള്‍ ബെഞ്ച് നടത്തിയ ശക്തമായ നിരീക്ഷണത്തിനൊടുവില്‍ വൈഷ്ണവിക്ക് അനുകൂലമായ വിധി പറയുകയായിരുന്നു. ‘മത്സരിക്കാന്‍ അവസരം നിഷേധിക്കുന്നത് അനീതിയാണെന്നും അനാവശ്യ രാഷ്ട്രീയം കളിച്ച് വോട്ടവകാശം നിഷേധിക്കുന്നത് ശരിയല്ലെന്നും, ഒരു ചെറുപ്രായത്തിലുള്ള സ്ത്രീ മത്സരിക്കാന്‍ സന്നദ്ധതയറിയിക്കുമ്പോള്‍ ഇത് പോലെയാണോ പെരുമാറുന്നതെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കോടതിയുത്തരവിന്‍റെ അടിസ്ഥാനത്തില്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ […] - [ചെങ്കോട്ട സ്‌ഫോടന ആരോപണം, അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ ജാവേദ് അഹ്മദ് സിദ്ദീഖി അറസ്റ്റില്‍](https://vishwalokam.com/redfort-attack-alfalah-university-founder-javed-ahmed-siddeeqi-arrested-ed-money-laundering-connection-attack-investigation/): ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടന ബന്ധത്തില്‍ അറസ്റ്റിലായവരുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ ജാവേദ് അഹ്മ്മദ് സിദ്ദീഖി അറസ്റ്റില്‍. ഇതോടൊപ്പം കള്ളപ്പണ ആരോപണവും ചേര്‍ത്താണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റ് (ഇ.ഡി.) അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സ്‌ഫോടനത്തിന് ശേഷമുള്ള ഏറെ നിരീക്ഷണത്തിനൊടുവില്‍ വ്യക്തമായ തെളിവുകളുടെ സാന്നിധ്യത്തിലാണ് അറസ്‌റ്റെന്ന് ഇഡി അറിയിച്ചു. ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തില്‍ അള്‍ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്തിരുന്ന ചിലര്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് അല്‍ ഫലാഹ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമായി 52 പേരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇതില്‍ പ്രധാനികളെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ഡോ. ഉമര്‍ നബിയും ഡോ. മുസമ്മില്‍ അഹ്മ്മദ് എന്നിവരെ ബന്ധിപ്പിക്കുന്ന നൂല്‍പ്പാലമായാണ് അല്‍ ഫലാഹ് മെഡിക്കല്‍ കോളേജ് ഇതില്‍ ഭാഗമാവുന്നത്. മെഡിക്കല്‍ കോളേജിലെ ടെലിഗ്രാം ഗ്രൂപ്പും പോലീസ് പരിശോധിച്ചിരുന്നു. നവംബര്‍ 10ന് വൈകുന്നേരം ഏഴ് മണിയോടടുത്ത സമയത്തായിരുന്നു രാജ്യ തലസ്ഥാനത്തെ തിരക്കേറിയ നഗരങ്ങളില്‍ സ്‌ഫോടനം നടന്നത്. 1997ലാണ് അല്‍ ഫലാഹ് […] - [ഇന്ത്യാ സംഖ്യത്തിനെ കൈവിട്ട് ബിഹാര്‍? എക്‌സിറ്റ് പോള്‍ എന്‍ഡിഎയ്‌ക്കൊപ്പം, നിരാശയോടെ തേജസ്വി](https://vishwalokam.com/bihar-election-result-awaiting-exit-poll-result-my-india-todays-chanakya-nda-continue-ruling-india-lose-not-response-tejaswi-nitish-kumar/): പട്‌ന: ബിഹാര്‍ തെരെഞ്ഞെടുപ്പ് ഫലത്തിനായ് ഇനിയും രണ്ട് ദിവസം ബാക്കിയിരിക്കെ ഇന്ത്യാ സംഖ്യത്തിന് നിരാശ സമ്മാനിച്ച് എക്‌സിറ്റ് പോള്‍ റിസള്‍ട്ടുകള്‍. തേജസ്വിയെ മറികടന്ന് നിതീഷ് കുമാര്‍ സംഖ്യം ഭരണത്തുടര്‍ച്ച നേടുമെന്നാണ് നിലവില്‍ പുറത്തു വന്ന എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി നടന്ന തെരെഞ്ഞെടുപ്പിന്‍റെ വിധിയറിയുന്നത് നവംബര്‍ 14നാണ്. എന്‍ഡിഎയ്ക്ക് ഭരണത്തുടര്‍ച്ച പ്രഖ്യാപിച്ച് ആക്‌സിസ് മൈ ഇന്ത്യയും,ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോളുകള്‍. എന്‍ഡിഎയ്ക്ക് 121-141വരെ ലഭിക്കുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യ പറയുന്നത്, 98-118 വരെ മാത്രമം ഇന്ത്യ സംഖ്യ നേടുകയഉലഅലു. മറ്റുള്ളവര്‍ക്ക് 1-5 സീറ്റ് ലഭിക്കും. ടുഡേയ്സ് ചാണക്യയുടെ പ്രവചനമനുസരിച്ച് ബഹുദൂരം മുന്നിലാണ് എന്‍ഡിഎ. 160 സീറ്റോടെ ഏറെ മുന്നിലെത്തുമെന്നും ആര്‍ജെഡിക്ക് 77 ലഭിക്കുമെന്നും ടുഡൈയ്‌സ് ചാണക്യ പറയുന്നു. എക്‌സിറ്റ് പോള്‍ പ്രവചനത്തെ കുറിച്ച് രാഹുല്‍ ഗാന്ധിയോ തേജസ്വിയോ ഇതുവരെ പ്രതികരിച്ചില്ല. തെരെഞ്ഞെടുപ്പ് ഫലത്തിനായ് കാത്തിരിക്കുയാണ് ഇന്‍ഡ്യാ സംഖ്യം. അതേ സമയം കപില്‍ സിബലിന്റെ ആരോപണത്തിനെ കുറിച്ച് എന്‍ഡിഎയോ ഇന്ത്യാ സംഖ്യമോ […] - [നടുക്കം വിട്ടുമാറാതെ ഡല്‍ഹി, കാറുടമയെ പോലീസ് അറസ്റ്റ് ചെയ്തു,സ്‌ഫോടനത്തില്‍ മരണ സംഖ്യ കൂടിയേക്കാം, അന്വേണത്തിന് ഉത്തരവിട്ട് അമിത് ഷാ](https://vishwalokam.com/blast-delhi-car-near-redfort-metro-station-eight-death-twenty-injured-investigation-declared-amitshah-delhi-cm-pm-visited-caution-alert/): ന്യൂഡല്‍ഹി: അടുത്തൊന്നും കാണാത്ത പ്രതീതിയിലാണ് ഡല്‍ഹി നഗരം. വൈകുന്നേരം 6.55ഓടെ തലസ്ഥാന നഗരിയെ നെടുക്കിയ സ്‌ഫോടനത്തിന്‍റെ ആഘാതത്തില്‍ നിന്നും ഇനിയും ജനങ്ങള്‍ മുക്തമായിട്ടില്ല. ഇനിയും സ്‌ഫോടനമുണ്ടായേക്കാം എന്ന മുന്‍കരുതലില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് പോലീസ്. വൈകുന്നേരം ഓടിച്ച് വന്ന് നിര്‍ത്തിയിട്ട ഐട്വന്‍റി വാഹനത്തിലാണ് പൊട്ടിത്തൈറിയുണ്ടായത്. വാഹനത്തില്‍ ആളുകളുണ്ടായെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണത്തിന് ഉത്തരവിട്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ന് വൈകുന്നേരം 7 മണിയോടടുത്ത സമയം ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുള്ള ലാല്‍കില മെട്രോ സ്‌റ്റേഷന്‍റെ നാലാം നമ്പര്‍ ഗേറ്റിനടുത്ത് വെച്ചായിരുന്നു പൊട്ടിത്തെറിയുണ്ടായത്. വേഗം കുറഞ്ഞത്തിയ ഐട്വന്റി കാറാണ് പൊട്ടിത്തൈറിച്ചത്. ഹരിയാന രജിസ്‌ട്രേഷനില്‍ HE 26 E 7674 എന്ന നമ്പറിലുള്ള കാറാണ് പൊട്ടിത്തെറിച്ചത്. നിലവില്‍ ഇത് നദീം എന്നയാളുടെ പേരിലാണ് ഉടമസ്ഥതയുള്ളത് പക്ഷേ വാഹനം രജിസ്ടര്‍ ചെയയ്തിരിക്കുന്നത് സല്‍മാനെന്ന വ്യക്തിയാണ്. അയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വന്‍ സ്‌ഫോടനമാണുണ്ടായത്. അടുത്തുള്ള സ്ട്രീറ്റ് ലൈറ്റുകള്‍ അണഞ്ഞു, തൊട്ടടുത്തുള്ള കാറുകളൊക്കെ കത്തിനശിച്ചു. […] - [ഹരിയാനയില്‍ നിന്നും ബിഹാറിലേക്ക് സ്‌പെഷ്യല്‍ ട്രയിനുകള്‍, 6000 യാത്രക്കാര്‍? റെയില്‍വേ മന്ത്രി ഉത്തരം പറഞ്ഞേ മതിയാവൂ, ചോദ്യമുന്നയിച്ച് കപില്‍ സിബല്‍](https://vishwalokam.com/senior-advocate-supreme-court-question-election-commission-railway-minister-special-trains-haryana-bihar-vote-fraud-rahul-ghandi/): പട്‌ന: ബീഹാറിലെ ആദ്യ ഘട്ട ഇലക്ഷന് തൊട്ട് മുമ്പ് ഹരിയാനയില്‍ നിന്നും ബീഹാറിലേക്ക് പോയ നാല് സെപ്ഷ്യല്‍ ട്രയിനുകള്‍ എന്ത് ഉദ്ദേശ്യത്തിനാണ് സര്‍വ്വീസ് നടത്തിയത്. അതില്‍ 6000 യാത്രക്കാരെയും കൊണ്ട് ബീഹാറിലേക്ക് പോയതിന്‍റെ ലക്ഷ്യമെന്താണ്? റെയില്‍വേ മന്ത്രി ഉത്തരം പറഞ്ഞേ മതിയാവൂ. സര്‍ക്കാരിനെതിരെയും റെയില്‍വേക്കെതിരേയും ശക്തമായ ചോദ്യശരങ്ങളുന്നയിച്ചിരിക്കുകയാണ് മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനും രാജ്യസഭാ എം പിയുമായ കപില്‍ സിബല്‍. ഇതിന് പിന്നില്‍ ശക്തമായ ഗൂഡാലോചനയുണ്ടെന്നും ഛഠ് പൂജ പോലുള്ള ഉത്സ സീസണുകളില്‍ പോലും ഇത്തരം പ്രത്യേക ട്രയിനുകള്‍ ഓടാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് വിളിച്ച് പത്ര സമ്മേളനത്തിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമാണ് അദ്ദേഹം റെയില്‍വേക്കെതിരെ ചോദ്യമുന്നയിച്ചത്. അതേ സമയം അദ്ദേഹത്തിന്‍റെ ചോദ്യത്തിന് മറുപടിയുമായി റെയില്‍വേ രംഗത്തെത്തി. ‘ഉത്സവ സീസണുകളില്‍ തിരക്കുണ്ടായാല്‍ അധിക ട്രയിനുകള്‍ അനുവദിക്കുന്നത് സര്‍വ്വ സാധാരണമാണ്. ബീഹാറിലും ഇത് മാത്രമേ സംഭവിച്ചിട്ടുള്ളു. ഇതില്‍ യാതൊരു ദുരുദ്ദേശ്യവുമില്ലെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു ബീഹാര്‍ ഇലക്ഷന് മുമ്പ് കഴിഞ്ഞ തെരെഞ്ഞെടുപ്പിലെ വോട്ട് കൊള്ള […] - ['കുടുംബമാണ് തലമുറകളെ വാര്‍ത്തെടുക്കുന്നത്', 2026 കുടുംബ വര്‍ഷമായി ആചരിക്കും: പ്രഖ്യാപനവുമായി യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ്](https://vishwalokam.com/family-foundation-society-annouced-sheikh-muhammed-2026-year-of-family-awareness-residents-citizen-2031-family-agenda-meeting-today-2015-start/): അബൂദാബി: രാജ്യത്തിന്‍റെ സുസ്ഥിരമായ വളര്‍ച്ചയും സംസ്‌കാരവും മൂല്യങ്ങളും തത്വങ്ങളും സംരക്ഷിക്കാന്‍ തുടങ്ങുന്നത് കുടുംബത്തില്‍ നിന്നാണ്. അത് കൊണ്ട് 2026 കുടുംബ വര്‍ഷമായി ആചരിക്കുമെന്ന് യുഎഇ പ്രസിഡണ്ടും അബൂദാബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അറിയിച്ചു. ‘ദേശീയ കുടുംബ വളര്‍ച്ചാ അജണ്ട് 2031’ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് യുഎഇ ഗവണ്‍മെന്‍റ് ഇന്ന് നടത്തിയ വാര്‍ഷിക യോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. യോഗത്തില്‍ രാജ്യത്തിന്‍റെ ഫെഡറല്‍-ലോക്കല്‍ നേതാക്കന്മാരും പങ്കെടുത്തു കുടുംബ സംരക്ഷണവും ഐക്യവും സാഹോദര്യവുമാണ് രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്കും സുസ്ഥിരതയ്ക്കും കാരണമായിത്തീരുന്നത്, ഈ അവബോധം ഇവിടുത്തെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമിടയില്‍ വളര്‍ത്തുകയെന്ന ലക്ഷ്യവും കൂടിയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ പ്രഖ്യാപനം ഔദ്യോഗികമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ പങ്ക് വെക്കുകയും ചെയ്തിട്ടുണ്ട്. തന്‍റെ പ്രസംഗത്തില്‍ യുഎഇ സ്ഥാപകന്‍ ശൈഖ് സായിദിന്‍റെ പ്രസിദ്ധമായ വാക്യമെടുത്ത് അദ്ദേഹം ഊന്നിപ്പറഞ്ഞു ”ശക്തമായ ഒരു സമൂഹത്തിന്‍റെ നല്ലൊരു അടിത്തറ കുടുംബമാണ്”. 2031 അജണ്ടയുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കാനുള്ള പ്രത്യേക ടീമിനെയും […] - [ചരിത്രം തിരുത്തി സൊഹ്‌റാന്‍ മംദാനി; ന്യുയോര്‍ക്ക് ചരിത്രത്തിലെ ആദ്യ മുസ്ലിം മേയര്‍, അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി](https://vishwalokam.com/zohran-mamdani-first-muslim-mayor-newyork-city-democratic-reupblic-candidate-against-trump-record-history/): ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന റെക്കോര്‍ഡും അദ്ദേഹം സ്വന്തമാക്കി ന്യുയോര്‍ക്ക്: ലോകം ഏറ്റവും ശ്രദ്ധയോടെ കാത്തിരുന്ന തെരെഞ്ഞെടുപ്പായിരുന്നു ന്യുയോര്‍ക്ക് മേയര്‍ തെരെഞ്ഞെടുപ്പ്. റെക്കോര്‍ഡ് നേട്ടത്തോടെയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അദ്ദേഹം മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കര്‍ട്ടിസ് സ്ലിവ എന്നിവരെ പരാജയപ്പെടുത്തിയത്. ന്യയോര്‍ക്ക് ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം മേയറാണ് അദ്ദേഹം. കേവലം 34 വയസ്സ് മാത്രം പ്രായമുള്ള അദ്ദേഹം ന്യയോര്‍ക്ക് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറും കൂടിയാണ്. പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര സംവിധായിക മീര നായരുടെയും ഉഗാണ്ടന്‍ അക്കാദമിഷ്യന്‍ മഹ്മൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാന്‍ മംദാനി. പല വിവാദ പരാമര്‍ശങ്ങളും നടത്തിയതോടെ മാധ്യമ ശ്രദ്ധ നേടിയ അദ്ദേഹത്തിനെതിരെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് തന്നെ രംഗത്തെത്തിയിരുന്നു. ഉഗാണ്ടയില്‍ ജനിച്ച അദ്ദേഹം ഏഴാം വയസ്സിലാണ് ന്യയോര്‍ക്കിലെത്തുന്നത്. ശിശു സംരക്ഷണം, കുറഞ്ഞ യാത്രക്കൂലി തുടങ്ങിയ വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയുള്ള അദ്ദേഹത്തിന്‍റെ പ്രകടന പത്രികയാണ് തെരെഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായത്. ഇസ്രയേല്‍ […] - [സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ മമ്മൂട്ടി; നടി ഷംല ഹംസ, മികച്ച സിനിമയുള്‍പ്പടെ അവാര്‍ഡുകള്‍ വാരിക്കൂട്ടി മഞ്ഞുമ്മല്‍ ബോയ്‌സ്](https://vishwalokam.com/kerala-state-movie-award-announced-best-actor-mammooty-actress-shamla-hamza-manjummalboys-ten-awards-best-movie-director/): തിരുവനന്തപുരം: 55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനായി തെരെഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയായി ഫെമിനിച്ചി ഫാത്തിമയിലൂടെ ഷംല ഹംസയും തെരെഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് നേടി, സംവിധായകന്‍ ചിദംബരം മിച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. ഇതിന് പുറമെ എട്ടോളം അവാര്‍ഡുകള്‍ മഞ്ഞുമ്മല്‍ ബോയ്‌സ് സ്വന്തമാക്കിയിട്ടുണ്ട്. പ്രകാശ് രാജ് ജൂറിയായ സമിതിയാണ് അവാര്‍ഡ് ജേതാക്കളൈ തെരെഞ്ഞെടുത്തത്. ഏഴാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കുന്നത്. ഇതിന് പുറമെ മികച്ച നടനുള്ള പ്രത്യേക പരാമര്‍ശത്തിന് ടൊവീനോ തോമസും ആസിഫ് അലിയും അര്‍ഹരായി. ദര്‍ശന രാജേന്ദ്രനും ജ്യോതിര്‍മ്മയിയും മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം സ്വന്തമാക്കി. മികച്ച സ്വഭാവ നടനായി സൗബിന്‍ ഷാഹിറും സ്വഭാവ നടിയായി ലിജോമോളും തെരെഞ്ഞെടുക്കപ്പെട്ടു. വേടന്‍ മികച്ച ഗാന രചയിതാവ്, ഹരിശങ്കര്‍ മികച്ച ഗായകന്‍, മികച്ച ഗായികയായി സെബ ടോമിയെ തെരെഞ്ഞെടുത്തു തൃശ്ശൂര്‍ രാമനിലയത്തില്‍ മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പ്രാഥമിക ജൂറികള്‍ […] - [കേരളപ്പിറവി ദിനത്തില്‍ മലയാളികള്‍ക്ക് ദാറുല്‍ ഹുദയുടെ സ്‌നേഹ സമ്മാനം, ഖത്തര്‍ അറബിക് ഡിബേറ്റില്‍ ഇന്തോനേഷ്യയെ പരാജയപ്പെടുത്തി ചാപ്യന്‍ഷിപ്പ് നേട്ടം](https://vishwalokam.com/qatar-debate-international-championship-darul-huda-islamic-university-indonesia-beat-pakistan-semi-fainal-fahmdi-khan/): മസ്‌ക്കത്ത്: മൂന്നാമത് രാജ്യാന്തര ഖത്തര്‍ അറബിക് ഡിബേറ്റില്‍ ചാംപ്യന്‍ഷിപ്പ് പട്ടം കരസ്ഥമാക്കി ദാറുല്‍ ഹുദ ഇസ്ലാമിക് സര്‍വ്വകലാശാല. ഇന്തോനേഷ്യയിലെ ചെണ്ടക്യ മുസ്ലിം സര്‍വ്വകലാശാലയെ പരാജയപ്പെടുത്തിയാണ് ഈ നേട്ടം കൈവരിച്ചത്. കേരളപ്പിറവി ദിനത്തില്‍ കേരളത്തിന് അഭിമാന നേട്ടം സമ്മാനിച്ചിരിക്കുകയാണ് ദാറുല്‍ഹുദ. സെമീ ഫൈനലില്‍ പാക്കിസ്ഥാനിലെ ബിനൊരിയ യൂണിവേഴ്‌സിറ്റിയെ പരാജയപ്പെടുത്തിയായിരുന്നു ഫൈനല്‍ പ്രവേശനം സ്വന്തമാക്കിയത്. രാജ്യത്തിന്‍റെ അഭിമാനം ഉയര്‍ത്തിയ ചരിത്ര നേട്ടത്തെ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ നദ് വി അഭിനന്ദിച്ചു. ഒമാനിലായിരുന്നു ഇത്തവണ ഖത്തര്‍ അറബിക് ഡിബേറ്റ് മത്സരം നടന്നത്. 18 രാജ്യങ്ങളില്‍ നിന്ന് 42 ടീമുകളായിരുന്നു നോണ്‍ അറബ് കാറ്റഗറിയില്‍ മത്സരത്തിനുണ്ടായിരുന്നത്. ലെബനാന്‍ സയന്‍സ് സര്‍വ്വകലാശാല, ഖത്തര്‍ ലുസൈല്‍ സര്‍വ്വകലാശാല, തായ്‌ലന്‍ഡ്, ഒമാന്‍, മലേഷ്യന്‍ സര്‍വ്വകലാശാല എന്നിവരെ പരാജയപ്പെടുത്തിയായിരുന്നു സെമി ഫൈനലിലേക്ക് പ്രവേശനം നേടിയത്. ഇന്ത്യയെ പ്രതിനിധീകരിച്ചായിരുന്നു ദാറുല്‍ ഹുദ മത്സരത്തില്‍ പങ്കെടുത്തത്. ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ ഫഹ്‌മിദ് ഖാന്‍ അഞ്ചച്ചവിടി, മുഹമ്മദ് ശക്കീബ് ചോലേമ്പ്ര, അബ്ദുല്‍ മുഹൈമിന്‍ വെള്ളില, […] - [രാജ്യത്തിന്‍റെ 53ാം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് തെരെഞ്ഞെടുക്കപ്പെട്ടു, സത്യപ്രതിജ്ഞ നവംബര്‍ 24ന്](https://vishwalokam.com/new-chief-justice-india-suryakanth-appointed-oath-november-24th-rs-gavay-retired-president-appointed-senior-justice-sp/): ന്യൂഡല്‍ഹി: ഇന്ത്യയുടെ 53ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് തെരെഞ്ഞെടുക്കപ്പെട്ടു. രാഷ്ട്പതിയാണ് അദ്ദേഹത്തെ നിയമിച്ചത്. നിലവില്‍ സുപ്രീം കോടതിയിലെ സീനിയര്‍ ജസ്റ്റിസാണ്. നിലവിലെ ചീഫ് ജസ്റ്റിസ് ആര്‍ എസ് ഗവായ് വിരമിക്കുന്ന ഒഴിവിലേക്കാണ് ഇദ്ദേഹത്തെ തെരെഞ്ഞെടുക്കപ്പെട്ടത്. നവംബര്‍ 23ന് ഗവായ് സ്ഥാനമൊഴിയും തൊട്ടടുത്ത ദിവസം പുതിയ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്യും. സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജസ്റ്റിസ് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്ന കീഴ്വഴക്കമനുസരിച്ചാണ് അദ്ദേഹത്തെ നിലവിലെ ചീഫ് ജസ്റ്റിസ് ഈ സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തത്. 2027 ഫെബ്രുവരി 9വരെയാണ് അദ്ദേഹത്തിന്‍റെ കാലാവധി. ഹരിയാനയില്‍ ഈ പദവി അലങ്കരിക്കുന്ന ആദ്യ വ്യക്തിയെന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്. 1962ല്‍ ഹരിയാനയിലാണ് ജനനം. 1984ല്‍ മഹര്‍ഷി ദയാനന്ദ സര്‍വ്വകലാശാലയില്‍ നിന്നാണ് അദ്ദേഹം നിയമ ബിരുദം കരസ്ഥമാക്കിയത്. ഹിസാറിലെ ജില്ലാ കോടതയിലായിരുന്നു ആദ്യ നിയമനം. പിന്നീട് പഞ്ചാബ് & ഹരിയാന കോടതയിലേക്ക് മാറുകയായിരുന്നു. 2004ല്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു. 2018ല്‍ അദ്ദേഹം ഹിമാച്ചല്‍ […] - [ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ആരോപണം, ഗസ്സയില്‍ വീണ്ടും ആക്രണത്തിന് ഉത്തരവിട്ട് നെതന്യാഹു](https://vishwalokam.com/isreal-pm-announce-attack-gazza-vilation-ceasefire-rule-hamas-cannot-afford-trump-continue-strike-gazza-hamas-leaders/): ടെല്‍ അവീവ്: ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ആരോപിച്ച് ഗസ്സയില്‍ ശക്തമായ ആക്രമണത്തിന് ആഹ്വാനം നല്‍കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച്ചയ്ക്കും ഉത്തരവിട്ടിട്ടുണ്ട്. ട്രംപിന്‍റെ മധ്യസ്ഥതയില്‍ ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറാണ് ഹമാസ് ലംഘിച്ചതെന്ന് ഇസ്രയേല്‍ ആരോപിക്കുന്നത്. ഹമാസ് തിരികെ ഏല്‍പ്പിച്ച ഭൗതീക ശരീര ഭാഗങ്ങള്‍ ഏറെ പഴക്കമുള്ളതാണെന്നും രണ്ട് വര്‍ഷം മുമ്പ് മരിച്ചയാളുടേതാണെന്നും നെതന്യാഹു ആരോപിക്കുന്നു. ഇതിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്. ഇന്ന് നടക്കുന്ന ഉന്നത ഉദ്യോഗസ്ഥ മീറ്റിംഗില്‍ ഏത് രീതിയിലാണ് തിരിച്ചടി നല്‍കുകയെന്ന് തീരുമാനിക്കും. ഗാസയിലെ മാനുഷീക സഹായം താത്കാലികമായി നിര്‍ത്തിവെച്ചേക്കും, സൈനിക നിയന്ത്രണം ശക്തിപ്പെടുത്തും, ഹമാസിനെ ലക്ഷീകരിച്ചുള്ള ആക്രമണം ശക്തമാക്കും ഇതായിരിക്കും ഇസ്രയേല്‍ പദ്ധതിയിടുന്ന തിരിച്ചടി മാര്‍ഗ്ഗങ്ങളെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം ഇത് ഇസ്രയേലിന്‍‍റെ ചതിയാണെന്നാണ് പല കോണില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗാര്‍ത്ഥികള്‍ പ്രതികരിച്ചത്. ഇതിനെ കുറിച്ച് ട്രംപിന്‍റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. […] - [കാസറഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരാള്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരുക്കേറ്റു](https://vishwalokam.com/kasaragod-factory-blast-boiler-one-death-serious-injured-parts-two-kilometer-distance-local-people-fire-engine-working/): കാസറഗോഡ്: അനന്തപുരിയിലെ പ്ലൈവുഡ് ഫാക്ടറിയിയിലുണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ ഒരാള്‍ മരണപ്പെട്ടു. നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ മംഗലാപുരം ആശുപത്രിയിലേക്ക് എത്തിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് ഫയര്‍ ഫോഴ്‌സും പോലീസും സുരക്ഷാ സേനയും നാട്ടുകാരും രക്ഷാ പ്രവര്‍ത്തനം തുടരുന്നു ബോയിലര്‍ വലിയ ആഘോതത്തോടെയാണ് പൊട്ടിത്തെറിച്ചത്. രണ്ട് കിലോമീറ്റര്‍ ദൂരപരിധിയില്‍ പോലും ബോയിലര്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അയല്‍പ്പക്കത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഉഗ്ര ശബ്ദം കേട്ടതിനാല്‍ സംഭവ സ്ഥലത്തേക്ക് ആദ്യം നാട്ടുകാരാണ് ഓടിയെത്തിയത്. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിക്കുകയും ചെയ്തു. തീ മുഴുവനും അണയ്ക്കാന്‍ സാധിച്ചിട്ടുണ്ട് പക്ഷേ ഫാക്ടറിയില്‍ നിന്ന് പുക ഉയരുന്നത് ഇപ്പോഴും ആശങ്കയുണ്ടാക്കുന്നുണ്ട്. അപകടത്തില്‍ പെട്ടത് ഇതര സംസ്ഥാന തൊഴിലാളികളാണ്. - [മുസ്ലിം സുരക്ഷയ്ക്ക് 10 ദശലക്ഷം യൂറോ പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി, അക്രമത്തിനിരയായ പള്ളിയും സന്ദര്‍ശിച്ചു](https://vishwalokam.com/uk-pm-sir-keir-starmar-visit-masjid-london-10-billion-extra-money-announced-will-introduce-good-morals-next-class/): ലണ്ടന്‍: മുസ്ലിം വിരുദ്ധ വിദ്വേഷ പ്രശ്‌നങ്ങള്‍ ഉയരുന്നുവെന്ന സാഹചര്യത്തില്‍ നേരിട്ട് ഇടപെട്ട് പ്രധാനമന്ത്രി സര്‍ കെയര്‍ സ്റ്റാര്‍മര്‍. മുസ്ലിം സുരക്ഷയ്ക്കായ് അദ്ദേഹം 10 ദശലക്ഷം പൗണ്ടും പ്രഖ്യാപിച്ചു (ഏകദേശം ഇന്ത്യന്‍ രൂപ 100 കോടിയോളം രൂപ). മുസ്ലിം സമുദായത്തിനെതിരെയുള്ള വിദ്വേഷ കുറ്റങ്ങളും ഒരു നിലക്കും രാജ്യത്ത് ന്യായീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌ന ബാധിത പള്ളിയില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. ഒക്ടോബര്‍ 4നായിരുന്നു പീസ്ഹാവന്‍ പള്ളിയുടെ മുന്‍വശത്തെ പ്രവേശന കവാടത്തിനും കാറിനും തീപിടിത്തത്തില്‍ കേട് പാട് പറ്റിയത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അധിക തുക പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹം നടത്തിയ പ്രസ്താവന ഒരിക്കല്‍ കൂടി മതസൗഹാര്‍ദ്ദത്തിന് ബ്രിട്ടന്‍ നല്‍കുന്ന ഊര്‍ജ്ജം വ്യക്തമാക്കുന്നതായിരുന്നു. ‘ആരാധനലായങ്ങളില്‍ സിസിടിവി പോലെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതും ദൗര്‍ഭാഗ്യകരമാണ് പക്ഷേ മുസ്ലിം സമൂഹത്തിന്‍റെ സുരക്ഷയ്ക്കും സംരക്ഷണത്തിനും കോട്ടം പറ്റുന്ന ഒന്നും ഉണ്ടാവാനും പാടില്ല. എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു പ്രധാനമന്ത്രിയുടെ അധിക തുകയും സംരക്ഷണവുമൊക്കെ സ്വീകരിക്കുന്നുവെന്ന് ബ്രിട്ടീഷ് […] - [കേരളത്തില്‍ കനത്ത മഴ, മൂന്നു ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍മാര്‍](https://vishwalokam.com/rain-kerala-heavy-three-districts-holidays-declared-collector-idukki-malappuram-palakkad-exceptional-cases-permission-rain/): തിരുവനന്തപുരം: കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള ശക്തമായ മുന്നറിയിപ്പുള്ളതിനാലും, കഴിഞ്ഞ ദിവസം മുതല്‍ തുടര്‍ന്ന് പെയ്യുന്ന ശത്മായ മഴ കാരണത്താലും നാളെ കേരളത്തിലെ മൂന്ന് ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകള്‍ക്കാണ് മുന്നറിയിപ്പുള്ളത്. മൂന്ന് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍മാര്‍ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം ഇടുക്കി ജില്ലയില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ലെന്നും അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാനുള്ള നടപടി സ്വീകരിക്കാനും സ്ഥാപന മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ശാസ്‌ത്രോത്സവത്തിന് അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പാലക്കാട് ജില്ലയിലെ റെസിഡന്‍സി സ്‌കൂളുകളെയും നവോദയ വിദ്യാലയങ്ങളെയും അവധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. - [പാരിസ് മ്യൂസിയങ്ങളില്‍ മോഷണക്കേസുകള്‍ തുടരുന്നു; ലൂവ്ര് മ്യൂസിയത്തില്‍ നിന്ന് 8 രത്‌നങ്ങള്‍ മോഷ്ടക്കപ്പെട്ടു, സിനിമാ സ്റ്റൈല്‍ കവര്‍ച്ച പട്ടാപ്പകലില്‍](https://vishwalokam.com/paris-louvre-muesuem-stealing-report-8-objects-expensive-60-investigation-team-movie-style-experts-morning-maintanace-third-robery-last-three-months/): 60 അംഗ സംഘത്തിന് അന്വേഷണ ചുമതലമോഷണ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്ത് വിട്ടു. പാരിസ്: മ്യൂസിയങ്ങളിലെ കവര്‍ച്ചകള്‍ തുടരുന്ന പാരിസില്‍ മറ്റൊരു കവര്‍ച്ചയും കൂടി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അതും പട്ടാപ്പകല്‍, ലക്ഷങ്ങള്‍ വിലമതിക്കുന്ന 8 രത്‌നങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. ചരിത്ര പ്രസിദ്ധമായ ലൂവ്ര മ്യൂസിയത്തില്‍ നിന്നാണ് ഇത്തവണ 8 രത്‌നങ്ങള്‍ മോഷണം പോയത്. ഇതുവരെ കുറ്റവാളികളെ പിടിക്കാനായിട്ടില്ല. 60 അംഗ സംഘത്തിന് അന്വേഷണ ചൂമതലയേല്‍പ്പിച്ചിട്ടുണ്ട്. ലൂവ്ര മ്യൂസിയം നിലവില്‍ അറ്റക്കുറ്റപണികള്‍ പുരോഗമിക്കുന്നതിനാല്‍ മോഷ്ടടാക്കള്‍ എത്തിയിരിക്കുന്നത് അതേ വേഷത്തിലായിരുന്നു. രാവിലെ 9 മണിക്ക് തുറക്കുന്ന മ്യൂസിയത്തില്‍ നിന്ന് അര മണിക്കൂറിനുള്ളിലാണ് മോഷണം നടന്നിരിക്കുന്നത്. മ്യൂസിയത്തിന്‍റെ ഒരു വശത്ത് മോഷ്ടാക്കള്‍ ട്രക്ക് നിര്‍ത്തി, അതിലുണ്ടായിരുന്നു യന്ത്ര ഗോവണി ഉപയോഗിക്കച്ച് ബാല്‍ക്കണിയിലേക്ക് കടന്നു. ബാല്‍ക്കണിയിലെ ജനാല തകര്‍ത്ത് മോഷ്ടാക്കള്‍ നേരെ അപ്പോളോ ഗാലറിയലേക്കെത്തുകയായിരുന്നു. അകത്ത് നിന്ന് ചില്ലുകള്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് തകര്‍ത്താണ് 9 രത്‌നങ്ങള്‍ കവര്‍ന്നിരിക്കുന്നത്. ഓടുന്നതിനിടയില്‍ ഒരു രത്‌നം നഷ്ടപ്പെടുകയായിരുന്നു. വളരെ കൃത്യതയോടെയും അതിവിദഗ്ദമായുമാണ് മോഷണം നടന്നിരിക്കുന്നത്. […] - ['അഹിന്ദുക്കളുടെ വീട്ടില്‍ ചെല്ലുന്ന പെണ്‍കുട്ടികളുടെ കാലുകള്‍ തല്ലിയൊടിക്കണം'- വിവാദ പരാമര്‍ശം തുടര്‍ന്ന് പ്രജ്ഞ സിങ് ഠാക്കൂര്‍](https://vishwalokam.com/ex-mp-pragya-singh-takur-contraversy-communal-violance-statement-breaks-legs-girls-visiting-non-hindus-houses/): ഭോപ്പാല്‍: വിവാദ പരാമര്‍ശങ്ങളുടെ തോഴയായി മാറുന്ന മുന്‍ എം പി പ്രജ്ഞ സിങ് ഠാക്കൂർ വീണ്ടും വര്‍ഗ്ഗീയ പരാമര്‍ശവുമായി രംഗത്ത്. ‘അഹിന്ദുക്കളുടെ വീട്ടില്‍ പോകാന്‍ പെണ്‍കുട്ടികളെ സമ്മതിക്കരുതെന്നും പാലിക്കാത്ത പക്ഷം അവരുടെ കാലുകള്‍ തല്ലിയൊടിക്കണമെന്നുമാണ് പുതിയ വിവാദ പാരമര്‍ശം. ഒക്ടോബര്‍ ആദ്യ വാരത്തില്‍ ഭോപാലില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു ഈ വിവാദ പരാമര്‍ശം. പക്ഷേ ഇപ്പോഴാണ് വീഡിയോ പുറത്ത് വന്നത്. മാതാപിതാക്കളെയും മുതിര്‍ന്നവരെയും അനുസരിക്കാത്ത കുടുംബത്തിലെ പെണ്‍കുട്ടികളുടെ കാര്യത്തില്‍ നല്ലൊരു ജാഗ്രത വേണം, ഒരു നിലക്കും അവരെ വീട്ടില്‍ പുറത്ത് പോവാന്‍ അനുവദിക്കരുത്. കൂടെ കൂട്ടിയോ ശകാരിച്ചോ അടിച്ചോ അവരെ അതില്‍ നിന്ന് തടയണം. എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു ‘നമ്മള്‍ ഒരിക്കലും മക്കള്‍ക്ക് വിധേയപ്പെടരുത്. അവര്‍ അഹിന്ദുക്കളുടെ വീട്ടില്‍ ചെന്നാല്‍ അവരുടെ കാലുകള്‍ തല്ലിയൊടിക്കണം, അതില്‍ മടി കാണിക്കരുത്. മാതാപിതാക്കളെ അനുസരിക്കാത്തവരെയും ശിക്ഷിക്കണം. അവരെ കൊല്ലപ്പെടാന്‍ വിട്ട് കൊടുക്കരുതെന്നും അവര്‍ തന്‍റെ വിവാദ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ‘ - [യുഎഇ പള്ളികളില്‍ വെള്ളിയാഴ്ച്ച സ്വലാത്തുല്‍ ഇസ്തിസ്ഖാ (മഴ തേടിയുള്ള നിസ്‌കാരം) നടത്താന്‍ ശൈഖ് മുഹമ്മദിന്‍റെ ആഹ്വാനം](https://vishwalokam.com/rain-seeking-prayer-tomorrow-friday-all-masjids-across-uae-sheikh-muhammed-announced-half-hour-before-except-sharjaah-different/): അബൂദാബി: യുഎഇയിലെ മുഴുവന്‍ പള്ളികളിലും നാളെ സ്വലാത്തുല്‍ ഇസ്തിസ്ഖാ (മഴയെ തേടിയുള്ള നിസ്‌കാരം) നടത്തണമെന്ന് യുഎഇ പ്രസിഡണ്ടും അബൂദാബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആഹ്വാനം ചെയ്തു. വെള്ളിയാഴ്ച്ച ജുമുഅ നിസ്‌കാരത്തിന് 30 മിനുറ്റ് മുമ്പായിരിക്കും ഈ നിസ്‌കാരം നിര്‍വ്വഹിക്കപ്പെടുക. പൗരന്മാരും അല്ലാത്തവരുമായ മുഴുവന്‍ വിശ്വാസികളും ഇതില്‍ പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് കാലമായി യുഎഇയില്‍ പ്രതീക്ഷിച്ച മഴ ലഭ്യമായിട്ടില്ല. പ്രത്യേകിച്ച് കാലമാറ്റ സമയത്ത് പ്രതീക്ഷിക്കുന്ന മഴ പോലും പെയ്തിട്ടില്ല. അത് കൊണ്ട് എല്ലാവരും അല്ലാഹുവിനോട് അവന്‍റെ അനുഗ്രഹം ലഭിക്കാനും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്ക് അവന്‍റെ കാരുണ്യമുണ്ടാവാനും വിശ്വാസികളോട് പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജ അല്ലാത്ത മുഴുവന്‍ എമിറേറ്റ്‌സുകളിലും നാളെ ഉച്ചയ്ക്ക് 12.45ന് സ്വലാത്തുല്‍ ഇസ്തിസ്ഖാ നടക്കും. പ്രവാചക ചര്യയെ അനുകരിച്ചായിരിക്കും പ്രാര്‍ത്ഥന അരങ്ങേറുക. ഷാര്‍ജയുടെ പ്രാര്‍ത്ഥന സമയത്തില്‍ നേരിയ വ്യത്യാസമുള്ളത് കൊണ്ട് അവിടെയുള്ള സാഹചര്യമനുസരിച്ചായിരിക്കും മഴയെ തേടിയുള്ള നിസ്‌കാരം നിര്‍വ്വഹിക്കപ്പെടുക. - [സമാധാന കരാറില്‍ ഒപ്പുവെച്ച് ലോകരാജ്യങ്ങള്‍, ഗാസയില്‍ ഇനി സമാധാന പുലരികള്‍](https://vishwalokam.com/gaza-isreal-hamas-war-end-tody-world-wide-ceasefire-us-president-sign-qatar-ameer-althani-turkeye-prisoners-released/): കയ്‌റോ: പ്രതീക്ഷിയ്ക്കപ്പുറത്ത് അല്‍പ്പം നീണ്ടു പോയെങ്കിലും അവസാനം ഗാസയിലെ വെടിനിര്‍ത്തല്‍ കരാറില്‍ ലോക രാജ്യങ്ങള്‍ ഒപ്പുവെച്ചു. ഇനി ഗാസയില്‍ കുഞ്ഞു മക്കളുടെ പുഞ്ചിരി കാണാം, സന്തോഷത്തിന്‍റെ ശബ്ദങ്ങള്‍ കേള്‍ക്കാം, വിശപ്പിന്‍റെ കരച്ചിലുകള്‍ക്ക് അവസാനമായേക്കാം. ഇന്ന് കയ്‌റോയില്‍ നടന്ന സമാധാന ഉച്ചകോടിയിലായിരുന്നു സമാധാന കരാറില്‍ ലോക രാജ്യങ്ങള്‍ ഒപ്പുവെച്ചത്. ഈജിപ്ത പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് അല്‍ സിസി, യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്, തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി തുടങ്ങിയ നേതാക്കളായിരുന്നു കരാറില്‍ ഒപ്പുവെച്ചത്. ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളായിരുന്നു സമാധാന ഉച്ചകോടിയില്‍ പങ്കെടുത്തത്. നരേന്ദ്ര മോദി നേരിട്ട് എത്താനാവാത്തത് കൊണ്ട് ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശ കാര്യ സഹമന്ത്രി കീർത്തിവര്‍ദന്‍ സിങാണ് പങ്കെടുത്തത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നില്ല. വെടിനിര്‍ത്തല്‍ കരാറനുസരിച്ച് ഇരുവശത്തും ബന്ദികളെ മോചിപ്പിക്കല്‍ തുടരുന്നു. ഹമാസിന്‍റെ തടവിലുള്ള മുഴുവന്‍ ജീവിച്ചിരിക്കുന്ന ഇസ്രയേല്‍ പൗരന്മാരെയും ഹമാസ് വിട്ടയച്ചു. […] - [ഗസ്സ സമാധാന ഉച്ചകോടി നാളെ ഈജിപ്തില്‍; നരേന്ദ്ര മോദിക്കും ക്ഷണം, മൂന്ന് ഖത്തര്‍ നയതന്ത്രജ്ഞര്‍ അപകടത്തില്‍ മരണപ്പെട്ടു](https://vishwalokam.com/peace-summit-gazza-israel-egypt-host-american-president-donald-trump-narendra-modi-host-accident-qatar/): കയ്‌റോ: ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്‍റെ അന്തിമ രൂപം ചര്‍ച്ച ചെയ്യാന്‍ നാളെ (ഒക്ടോബര്‍ 13) ഈജിപ്തിലെ ശറം അല്‍ ഷെയ്ക്കില്‍ സമാധാന ഉച്ചകോടി നടക്കപ്പെടും. വിവിധ രാഷ്ട്ര പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുത്തേക്കും. അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപും ഈജിപ്ത് പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയും ചേര്‍ന്നാണ് ഉച്ചകോടി ആതിഥേയത്വം വഹിക്കുന്നത്. അതേ സമയം ഉച്ചകോടിയിലേക്ക് ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടുണ്ട്. പക്ഷേ പങ്കെടുക്കുമോ ഇല്ലയോ എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രിക്ക് പകരം ഇന്ത്യന്‍ വിദേശ കാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഖത്തറില്‍ നിന്ന് ഈജിപ്തിലെത്തിയ മൂന്ന് നയതന്ത്രജ്ഞര്‍ മിസ്‌റില്‍ അപകടത്തില്‍ മരണപ്പെട്ടു. ഷാ എല്‍ ഷെയ്ക്കില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. ഖത്തര്‍ പ്രോട്ടോക്കോളില്‍ നിന്നുള്ള അഞ്ച് പേരായാിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇതില്‍ മൂന്നു പേര്‍ […] - [ആശങ്കയുടെ നാലു മണിക്കൂര്‍, തീ ചാമ്പലാക്കിയത് 60 കടകള്‍](https://vishwalokam.com/taliparamb-fire-broke-out-60-shops-3-buildings-four-hour-twelve-fire-engins-attempt-evening-starts-near-bus-stop/): തളിപ്പറമ്പ്: മണിക്കൂറുകളോളം ആശങ്കയുടെ നിഴലില്‍, നോക്കി നില്‍ക്കാനല്ലാതെ മറ്റൊരു മാര്‍ഗ്ഗമുണ്ടായിരുന്നില്ല, നഗരത്തില്‍ കത്തിയെരിഞ്ഞത് 60 കടകള്‍, മൂന്ന് കെട്ടിടങ്ങള്‍. ആദ്യം വന്നെത്തിയ ഫയര്‍ എന്‍ജിനുകള്‍ ആഞ്ഞു ശ്രമിച്ചിട്ടും തീ അണയ്ക്കാന്‍ സാധിച്ചിരുന്നില്ല. അവസാനം നാലു മണിക്കൂറുകളുടെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്. അഞ്ച് യൂണിറ്റുകളില്‍ നിന്നുള്ള 12 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിരുന്നു. തീ പിടിത്തത്തിന്‍റെ പിന്നിലുള്ള കാരണങ്ങളൊന്നും വ്യക്തമായിട്ടില്ല. കലക്ടറും പോലീസ് മേധാവിയും അഗ്നിരക്ഷാ സേനയിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു തീ പടര്‍ന്നത്. മാക്‌സ് ക്രോ എന്ന ചെരുപ്പു കടയില്‍ നിന്നാണ് ആദ്യം തീ പടര്‍ന്നതെന്നാണ് സംശയിക്കപ്പെടുന്നത്. തീ ആളിപ്പടര്‍ന്നതോടെ അടുത്തുള്ള ഷോപ്പുകളില്‍ നിന്ന് ആളുകള്‍ രക്ഷപ്പെട്ടു. ബസ്റ്റാന്‍ഡിന് സമീപത്തെ കെവി കോംപ്ലക്‌സിലെ മൂന്നു കെട്ടിടങ്ങളിലേക്കാണ് തീ പടര്‍ന്ന പന്തലിച്ചത്. ഒരു കെട്ടിടം പൂര്‍ണ്ണമായും രണ്ട് കെട്ടിടങ്ങള്‍ ഭാഗീകമായും കത്തിയെരിഞ്ഞു. തീപടര്‍ന്ന വാര്‍ത്തയറിഞ്ഞ് സ്ഥലത്തെത്തിയ തളിപ്പറമ്പിലെ അഗ്നിരക്ഷാ നിലയത്തിലെ രണ്ട് യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ തീ അണയ്ക്കാന്‍ […] - [റെക്കോര്‍ഡില്‍ കാസറഗോട്ടെ ഒറ്റത്തൂണ്‍ മേല്‍പ്പാലം, ചീറിപ്പായാന്‍ തലപ്പാടി-ചെര്‍ക്കള റീച്ചിന് ഔദ്യോഗിക അനുമതി](https://vishwalokam.com/nh66-north-india-first-reach-talappady-cherkala-permission-authority-single-pillar-lay-over-indian-record-width-height/): ദേശീയ പാത അതോറിറ്റിയുടെ പ്രൊവിഷനല്‍ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യ റീച്ചാണ് തലപ്പാടി-ചെര്‍ക്കള. കാസറഗോഡ്: കാസറഗോഡ് ആതുരാലയത്തില്‍ നിന്ന് ജീവനും കൊണ്ട് ചീറിപ്പായുന്ന ആംബുലന്‍സുകള്‍ മംഗലാപുരം നഗരം തൊടും മുമ്പേ ജീവനസ്തമിക്കാറുണ്ട്. പലപ്പോഴും പഴി കേള്‍ക്കാറുള്ളത് റോഡിന്‍റെ ശോചനീയ അവസ്ഥകള്‍ക്കായിരുന്നു. ദേശീയ പാത നവീകരണം പൂര്‍ത്തിയാവുന്നതോടെ വലിയൊരു പ്രശ്‌നത്തിന് പരിഹാരമാവുന്നു. ദേശീയ പാത നവീകരണത്തില്‍ അതിവേഗതയില്‍ സഞ്ചരിക്കുന്ന വടക്കന്‍ കേരളത്തിലെ ദേശീയ പാതയ്ക്ക ഏറ്റവും വലിയ റീച്ചിന് അധികൃതര്‍ ഔദ്യോഗിക അനുമതി നല്‍കി. 39 കിലോമീറ്റര്‍ നീണ്ടു നില്‍ക്കുന്ന തലപ്പാടി-ചെര്‍ക്കള റീച്ചിനാണ് ദേശീയ പാത അതോറിറ്റി പ്രൊവിഷണല്‍ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. 39 കിലോമീറ്റര്‍ ദൂരമാണ് ഈ പാത നിലകൊള്ളുന്നത്. ഈ റീച്ചില്‍ ഒറ്റത്തൂണില്‍ നിര്‍മ്മിതമായ കാസറഗോട്ടെ പാലത്തിന് ഇന്ത്യയിലെ ഒറ്റപ്പാലത്തില്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും ഉയരവും വിതിയുമുള്ള മേല്‍പ്പാലമെന്ന റെക്കോര്‍ഡും കൂടിയുണ്ട്. കോയമ്പത്തൂര്‍ അവിനാശിയിലും ആന്ധ്രാപ്രദേശിലെ വിജയവാഡയിലും ഒറ്റത്തൂണ്‍ പാലമുണ്ടെങ്കിലും ഇവയുടെ വീതി 24 മീറ്ററാണ് പക്ഷേ കാസറഗോട്ടെ മേല്‍പ്പാലത്തിന് 27 […] - [ഫ്‌ളോട്ടില്ല പ്രവര്‍ത്തകരെ നാടുകടത്തി ഇസ്രയേല്‍, തടവില്‍ കൊടിയ പീഡനമായിരുന്നുവെന്ന് റിപ്പോര്‍ട്ട്](https://vishwalokam.com/sumud-flottilla-activists-greta-thenburg-deported-isreal-athen-flight-170-today-faced-difficulties-brutual-cruality-gazza-water-food-not-provided/): പ്രധാന ആക്റ്റിവിസ്റ്റ് ഗ്രെറ്റ തെന്‍ബര്‍ഗ് ഉള്‍പ്പടെ 340 പേരെ നാടുകടത്തി ടെല്‍ അവീവ്: ഗാസയിലേക്ക് സഹായവും ഇസ്രയേലിനെതിരെ പ്രതിഷേധവുമായി സഞ്ചരിച്ച ഫ്ലോട്ടില്ല പ്രവര്‍ത്തകരെ അറസറ്റു ചെയ്തതിന് പിന്നാലെ അവരെ നാടുകടുത്തി ഇസ്രയേല്‍. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ഗ്രെറ്റ തെന്‍ബര്‍ഗ് ഉള്‍പ്പടെ 340 പേരെ ഇതുവരെ നാടുകടത്തിക്കഴിഞ്ഞു. ഇസ്രയേലില്‍ നിന്ന് ഏതന്‍സിലേക്കുള്ള വിമാനത്തിലേക്കാണ് ഇവരെ അയച്ചത്. ഇന്ന് 170 പ്രവര്‍ത്തകരായിരുന്നു നാടുകടത്തപ്പെട്ടത്. അതില്‍ 28 ഫ്രഞ്ച് പ്രവര്‍ത്തകരും, 27 ഗ്രീക്കുകാരും 15 ഇറ്റാലിയന്‍ പ്രവര്‍ത്തകരും, 9 സ്വീഡിഷ് പൗരന്മാരുമാണ് സംഘത്തിലുണ്ടായിരുന്നത്. ഇനി 28 സ്പാനിഷ് പൗരന്മാരും രണ്ട് ഫ്രഞ്ച് പൗരന്മാരും ഇസ്രയേലിന്‍റെ കസ്റ്റഡിയില്‍ തുടരുന്നതായി റിപ്പോര്‍ട്ട്. അതേ സമയം ഗ്രെറ്റ തെന്‍ബര്‍ഗ് ഉള്‍പ്പടെയുള്ള ഫ്‌ളോട്ടില്ല പ്രവര്‍ത്തകര്‍ക്ക് നേരിട്ടത് കൊടിയ പീഡനമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയതു. ആവശ്യത്തിന് ജലമോ ഭക്ഷണമോ നല്‍കിയില്ലെന്നും നിലത്തിലൂടെ വലിച്ചിഴച്ചെന്നും തുര്‍ക്കിഷ് മാധ്യമ പ്രവര്‍ത്തര്‍ പറഞ്ഞു. ‘അവര്‍ ഞങ്ങള്‍ക്ക് ഭക്ഷണവും ജലവും തന്നില്ല, ടോയ്‌ലറ്റില്‍ നിന്നുള്ള വെള്ളം പോലും […] - [വിവാദമായ കാസറഗോട്ടെ ഗസ്സ മൈം ഷോ, അദ്ധ്യാപകര്‍ക്ക് രൂക്ഷ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി](https://vishwalokam.com/kasaragod-kumbala-hss-arts-fest-mime-show-based-theme-gazza-genocide-curtain-down-teachers-education-minister-facebook-write-up/): കാസറഗോഡ്: കാസറഗോഡ് കുമ്പള ഗവണ്‍മെന്‍റ് ഹൈസ്‌കൂള്‍ കലോത്സവത്തില്‍ ഗസ്സ പ്രമേയവുമായി പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മൈം ഷോ വിവാദത്തിലായതോടെ സംഭവത്തില്‍ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി. നിലപാട് വിശദീകരിച്ച് അദ്ധ്യാപകര്‍ക്ക് രൂക്ഷ വിമര്‍ശനവുമായാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഫൈസ് ബുക്ക് പോസ്റ്റ് പുറത്ത് വന്നത്. ഗസ്സ പ്രമേയമായി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മൈം ഷോ പൂര്‍ത്തിയാക്കുന്നതിനിടെ അദ്ധ്യാപകര്‍ കയറി കര്‍ട്ടണിടുകയായിരുന്നു. മൈം ഷോ അവതരിപ്പിച്ചവരെ അദ്ധ്യാപകന്‍ മര്‍ദ്ദിച്ചുവെന്നും അദ്ധ്യാകനെതിരെ നടപടി സ്വീകരിക്കണമെന്നും എം എസ് എഫ് ആവശ്യപ്പെട്ടു. ഇന്നലെ വിവാദത്തിനെതിരെ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി സംസാരിക്കുകയായിരുന്നു എംഎസ്എഫ് നേതാക്കള്‍ അതേ സമയം സംഭവത്തില്‍ നേരിട്ട് മന്ത്രി ഇടപെടുകയും വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും വേദിയില്‍ മൈം ഷോ അവതരിപ്പിക്കാനുള്ള സാഹചര്യമുണ്ടാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കേരളം എന്നും ഫലസ്തീനില്‍ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കൊപ്പമാണെന്നും ഫലസ്തീന്‍ വിഷയവുമായി അവതരിപ്പിച്ച മൈം തടയാന്‍ ആര്‍ക്കാണ് അധികാരമെന്നും അദ്ദേഹം ചോദിച്ചു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താനും അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്. ഫൈസ്ബക്ക് കുറിപ്പിന്‍റെ […] - [വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം, ഇന്ത്യ-ചൈന വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നു](https://vishwalokam.com/india-china-pm-meet-indigo-starts-service-octobar-corona-ban-flight-service-problems-border-other-flights-soon-declare/): ഒക്ടോബര്‍ 26 മുതല്‍ ചൈനയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ ന്യൂഡല്‍ഹി: അഞ്ച് വര്‍ഷത്തെ നീണ്ട അസ്വാരസ്യങ്ങള്‍ക്ക് ശേഷം ഇന്ത്യ-ചൈന വ്യോമയാന പാത തുറക്കാന്‍ പരസ്പരം ധാരണയായി. ആദ്യ വിമാനം ഒക്ടോബര്‍ 26 കൊല്‍ക്കത്തയില്‍ നിന്ന് ചൈനയിലെ ഗ്വാങ്ഷൂവിലേക്ക് പറക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ച് കഴിഞ്ഞു. പ്രതിദിനം കൂടുതല്‍ സര്‍വ്വീസുകളും ലഭ്യമാവുമെന്നും ഇന്‍ഡിഗോ പ്രഖ്യാപിച്ചിട്ടുണ്ട്. കൊറോണ സമയത്തായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചത്. അതിനിടെ കഴിക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ അതിര്‍ത്തി പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും ബന്ധം കൂടുതല്‍ വഷളാക്കി. അതോടെ വിമാന സര്‍വ്വീസുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ പോലും നടന്നിരുന്നില്ല. ഈയടുത്ത് ഇരു രാജ്യങ്ങളുടെയും വിദേശകാര്യ, വ്യോമയാന മന്ത്രാലയങ്ങള്‍ നടന്ന ചര്‍ച്ചയിലായിരുന്നു ഇരു രാജ്യങ്ങളുടെയും വിമാന സര്‍വ്വീസുകള്‍ തുടരാന്‍ ധാരണയായത്. ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയമായിരുന്നു ഔദ്യോഗികമായി കാര്യം പുറത്ത് വിട്ടത് ഷാങ്ഹായ് ഉച്ചകോടയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡണ്ട് ഷി ചിന്‍പിങ്ങും ഈ കാര്യം ചര്‍ച്ച ചെയ്തതിന്‍റെ അടിസ്ഥാനത്തിലായിരുന്നു […] - [കളി കഴിഞ്ഞിട്ടും രാഷ്ട്രീയ കളി വിട്ടുമാറാതെ ഏഷ്യാ കപ്പ്, മാപ്പ് പറയില്ലെന്ന് എസിസി പ്രസിഡണ്ട് മുഹ്സിന്‍ നഖ്‌വി](https://vishwalokam.com/mohsin-naqvi-argument-asia-cup-final-india-pakistan-rejected-trophy-accept-returned-lahore-no-sorry-ready-welome-acc-office-reacted-suryakumar-yadav-three-times/): ദുബായ്: ഏറെ വിവാദങ്ങളോടെ പരിസമാപ്തി കുറിച്ച ഏഷ്യ കപ്പ് ക്രിക്കറ്റ് കളി ഇപ്പോഴും വിവാദത്തിന്‍റെ നിഴലില്‍ തന്നെയാണ്. ഏഷ്യാ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ ആദ്യ മാച്ച് മുതല്‍ തുടങ്ങിയ നാടകീയ രംഗങ്ങളും രാഷ്ട്രീയ കോപ്രയാത്തരങ്ങളും കളി പൂര്‍ത്തിയായിട്ടും വിട്ടുമാറാതെ തുടരുന്നു. ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയതോടെ എസിസി പ്രസിഡണ്ടും പാക്കിസ്ഥാന്‍ മന്ത്രിയുമായ മുഹ്സിന്‍ നഖ് വിയില്‍ നിന്ന് ട്രോഫി വാങ്ങില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം തീരുമാനിക്കുകയായിരുന്നു. ഇതോടെ ട്രോഫിയുമായി നഖ് വി മടങ്ങി. ജയിച്ച ടീമിന് ട്രോഫി നല്‍കാത്തത് ഏറെ വിവാദമായിരുന്നുവെങ്കിലും നഖ് വി തന്‍റേതായ കാരണം ബോധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എസിസി പ്രസിഡണ്ട് മാപ്പ് പറയണമെന്നും വിജയിച്ച ടീമിന് ട്രോഫി കൈമാറാത്തത് ശരിയായ നടപടി ക്രമമല്ലെന്നും ബിസിസിഐ അറിയിച്ചു. അതേ സമയം ബിസിസിഐയോട് ഒരിക്കലും ക്ഷമാപണം നടത്തില്ലെന്നും എസിസി പ്രസിഡണ്ടെന്ന നിലയ്ക്ക് ആ ദിവസം തന്നെ ട്രോഫി നല്‍കാന്‍ തയ്യാറുണ്ടായിരുന്നുവെന്നും പക്ഷേ ടീം ക്യാപ്റ്റന്‍ സന്നദ്ധമാവാത്തതാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും […] - [ഗാസ മുനമ്പില്‍ സമാധാന സൂര്യനുദിക്കുമോ?ഹമാസിന്‍റെ തീരുമാനത്തിനായ് കാത്തിരിക്കുന്നു](https://vishwalokam.com/isreal-palestine-ceasefire-treaty-us-president-donald-trump-warn-hamas-sign-support-uae-qatar-8-arab-countries-waiting-hamas-four-days-maximum/): 20 ഇന തീരുമാനങ്ങള്‍ പങ്കുവെച്ച് യുഎസ് പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ്വിധിയെ സ്വാഗതം ചെയ്ത് യുഎഇയും ഖത്തറും ഉള്‍പ്പടെ 8 രാജ്യങ്ങള്‍ഹമാസിന് 4 ദിവസത്തെ സമയം അനുവദിച്ചുഖത്തറിനോട് മാപ്പ് പറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വാഷിങ്ടന്‍: ലോകം കാത്തിരിക്കുന്ന ആ അനര്‍ഘ നിമിഷം പുലരുമോ? സമാധാനത്തി ആശ്വാസ സൂര്യന്‍ ഗസ്സയില്‍ ഉദിക്കുമോ? വറ്റിവരണ്ട തൊണ്ടയിലേക്ക് ദാഹജലമെത്താനുള്ള സൗഭാഗ്യം ഗാസയിലെ ജനങ്ങള്‍ക്കുണ്ടാവുമോ? യുഎസ് പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ പുറത്തു വിട്ട 20 ഇന തീരുമാനങ്ങള്‍ നടപ്പിലായാല്‍, അതിന് ഹമാസിന്‍റെ അംഗീകാരവും കൂടി വന്നാല്‍ പ്രതീക്ഷിച്ച പുലരി ഗാസയില്‍ ഉദിക്കും. എന്നന്നേക്കുമായി വെടി നിര്‍ത്തല്‍ പ്രഖ്യാപനം നിലവില്‍ വരും. നാല് ദിവസത്തെ കാലാവധിയാണ് ഹമാസിന് ട്രംപ് നല്‍കിയിരിക്കുന്നത്. ഇല്ലെങ്കില്‍ അത് വളരെ ഖേദകരമായ അന്ത്യമായിരിക്കുമെന്നും ട്രംപ് ശാസന നല്‍കി. അതേ സമയം ട്രംപിന്‍റെ ഈ സമാധാന ശ്രമങ്ങളെ യുഎഇയും ഖത്തറുമുള്‍പ്പടെ 8 രാജ്യങ്ങള്‍ സ്വാഗതം […] - [ഏഷ്യന്‍ കപ്പില്‍ 'തിലകം' ചാര്‍ത്തി ഇന്ത്യ, മൂന്നാമങ്കത്തിലും പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞു](https://vishwalokam.com/asian-cup-final-india-won-pakistan-lost-five-wickets-tilak-varma-fifty-best-start-pak-indian-spin-worse-start-india-three-wickets-power-play/): ഇന്ത്യയുടെ ഒമ്പതാം ഏഷ്യന്‍ കിരീടംതിലക് വര്‍മ്മയ്ക്ക് അര്‍ദ്ധശതകം ദുബായ്: സാധാരണയില്‍ നിന്ന വിഭിന്നമായി രാഷ്ട്രീയ ഇടപെടലുകളില്‍ ശ്രദ്ധേയമായ ഏഷ്യന്‍ ക്രിക്കറ്റ് കപ്പില്‍ അവസാനം ഇന്ത്യ തന്നെ മുത്തമിട്ടു. ഈ ടൂര്‍ണമെന്‍റില്‍ മൂന്നാം പ്രാവശ്യമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുന്നത്. ഒരിക്കല്‍ പോലും പാക്കിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനായില്ലെന്നതും ഇന്ത്യയുടെ വിജയത്തെ സ്വപ്‌ന തുല്യമാക്കുന്നു. അവസാന ഓവര്‍ വരെ നീണ്ടു നിന്ന പോരാട്ടത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്‍റില്‍ ആദ്യ കളി കളിക്കുന്ന റിങ്കു സിംഗ് നേരിട്ട ഒരേ ഒരു പന്ത് ഇന്ത്യന്‍ വിജയ റണ്ണായിരുന്നുവെന്നതും ഈ വിജയത്തെ വിചിത്രമാക്കുന്നു തകര്‍ച്ചയോടെ തുടങ്ങിയ ഇന്ത്യയ്ക്ക് താങ്ങായത് തിലക് വര്‍മ്മയുടെ ഇണിംഗ്‌സായിരുന്നു. പുറത്താവാതെ 53 പന്തില്‍ 69 റണ്‍സ് സ്വന്തമാക്കിയ തിലക് വര്‍മ്മ തന്‍റെ കരിയറിലെ നാലാമത്തെ അര്‍ദ്ധ ശതകവും കൂടി സ്വന്തമാക്കി. പവര്‍ പ്ലേ അവസാനിക്കുമ്പോഴേക്ക് ഇന്ത്യക്ക് നഷ്ടമായത് മൂന്ന് വിക്കറ്റുകളായിരുന്നു. സ്കോർബോർഡില്‍ 36ല്‍ മൂന്ന്. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ്മയും, ശുഭ്മാന്‍ ഗില്ലും, […] - [ബീഹാറില്‍ വീണ്ടും വോട്ടര്‍ പട്ടിക വിവാദം, ദാക്ക മണ്ഡലത്തില്‍ 80000 മുസ്ലിംകളുടെ പേര് നീക്കാന്‍ ബിജെപി അപേക്ഷ](https://vishwalokam.com/bihar-voter-list-edit-request-80000-muslims-remove-bjp-letter-head-legislative-assembly-dhaka-constituency/): ന്യൂഡല്‍ഹി: ബീഹാറില്‍ വീണ്ടും വോട്ടര്‍ പട്ടിക പേര് നീക്കല്‍ വിവാദം. ബീഹാറിലെ ദാക്ക മണ്ഡലത്തിലാണ് 80000 മുസ്ലിംകളുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ബിജെപി അപേക്ഷ നല്‍കിയിരിക്കുന്നത്. ഇവര്‍ ഇന്ത്യന്‍ പൗരന്മാരല്ലെന്ന് കാണിച്ചാണ് ശുപാര്‍ഷ. ബീഹാറില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന മുസ്ലിം അതിക്രമത്തിന്‍റെ ഭാഗമാണ് ഈ നീക്കവും. ബെജെപി നേതാവും എം എല്‍എയുമായ പവന്‍ കുമാര്‍ ജയ്‌സ്വാളിന്‍റെ പേഴ്‌സണല്‍ സ്റ്റാഫിന്‍റെ പേരിലാണ് അപേക്ഷ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. പാട്‌ന ബിജെപി സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ലെറ്റര്‍പാഡിലും നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം ജൂണ്‍ 25നും ജൂലൈ 24നുമിടയിലാണ് ധാക്കയിലെ വോട്ടര്‍ പട്ടികയില്‍ വലിയൊരു പരിഷ്‌ക്കരണം നടപ്പാക്കിയത്. ബീഹാര്‍ നിയമസഭ ഇലക്ഷന്‍ അടുത്ത് കൊണ്ടിരിക്കെ ബിജെപി അനുകൂല സംസ്ഥാനമാക്കാനുള്ള ശ്രമമാണ് നടന്ന് കൊണ്ടിരിക്കുന്നത്. 40 ശതമാനത്തോളം പേരുടെ പേരുകളാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെടാനുള്ള ശ്രമം നടക്കുന്നത്. ബീഹാറില്‍ നിയമസഭ തെരെഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത മാസം ആദ്യ വാരത്തില്‍ ഉണ്ടായേക്കും. അതിന് മുന്നോടിയായി […] - [ഗ്ലോബല്‍ സുമൂദ് ഫ്‌ളോട്ടിലയ്ക്ക് നേരെ ഇസ്രയേല്‍ ആക്രമണം, സുരക്ഷയൊരുക്കാന്‍ ഇറ്റാലിയന്‍ നാവിക സേന രംഗത്ത്](https://vishwalokam.com/global-sumud-flotilla-israel-drone-attack-italy-plan-safety-concern-citizen-navy-accompany-continue-51-ships-journey-continue/): റോം: ഇസ്രയേലിന്‍റെ ക്രൂര നരഹത്യക്കെതിരെയും പട്ടിണിയില്‍ നരകിക്കുന്ന ഫലസ്തീനികള്‍ക്ക് സഹായമെത്തിക്കാനുള്ള ലക്ഷ്യവുമായി പുറപ്പെട്ട ഗ്ലോബല്‍ സുമൂദ് ഫ്‌ളോട്ടില കപ്പല്‍ വ്യൂഹത്തിന് നേരെ വീണ്ടും ഇസ്രയേല്‍ ആക്രമണം നടന്നു. ബുധനാഴ്ച്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. 13ാളം സ്‌ഫോടനങ്ങള്‍ നടന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 51 ചെറുകപ്പലുകളാണ് ഫ്‌ളോട്ടിലയിലുള്ളത്. കപ്പുലകളുമായുള്ള ആശയ വിനിമയങ്ങള്‍ മുഴുവനും നഷ്ടപ്പട്ടിട്ടുണ്ട്. ഡ്രോണ്‍ ആക്രമണം നടന്നയുടനെയാണ് ആശയ വിനിമയം നഷ്ടപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഞായറാഴ്ച്ച രാത്രി മുതലാണ് മെഡിറ്റേറിയന്‍ കടലില്‍ സഞ്ചരിക്കുന്ന കപ്പലുകളുമായുള്ള ബന്ധം നഷ്ടപ്പെട്ടിട്ടുള്ളത്. ഒരു പക്ഷേ ആക്രമണത്തിന് നിയോഗിച്ച ഡ്രോണുകള്‍ വഴിയായിരിക്കാം ബന്ധം വിച്ചേദിച്ചിരിക്കുന്നത്. അതേ സമയം ആക്രമണം നടന്ന ഫ്‌ളോട്ടിലയിലേക്ക് സുക്ഷയൊരുക്കാന്‍ ഇറ്റാലിയന്‍ നാവിക സേനയെ അയക്കുമെന്ന് ഇറ്റലി വ്യക്തമാക്കിയിട്ടുണ്ട്. ഫ്‌ളോട്ടിലയില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷയുറപ്പാക്കുമെന്നും ഇസ്രയേലിന് ഇറ്റലി അറിയിച്ചിട്ടുണ്ട് കാരണം ഇറ്റാലിയന്‍ പാര്‍ലമെന്‍റെ അംഗങ്ങള്‍ ഉള്‍പ്പടെ 58 ഇറ്റാലിയന്‍ പൗരന്മാര്‍ കപ്പല്‍ വ്യൂഹത്തില്‍ പങ്കെടുക്കുന്നുണ്ടെ്. അവരുടെ സുരക്ഷയുറപ്പാക്കുമെന്ന് ഇറ്റാലിയന്‍ വിദേശ കാര്യമന്ത്രി അന്‍റോണിയോ തജാനി അറിയിച്ചു. […] - [ചരിത്രമായി മോഹന്‍ലാലിന്‍റെ ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌കാരം, രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങി](https://vishwalokam.com/dada-saheb-phalke-award-mohanlal-malayalam-actor-second-five-awards-national-president-india-newdelhi-dedication/): ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിലാണ് ഫാല്‍ക്കേ പുരസ്‌കാര സമര്‍പ്പണം നടന്നത് ന്യൂഡല്‍ഹി: രാജ്യത്തെ സിനിമാ സംഭാവനയ്ക്ക് നല്‍കുന്ന ഏറ്റവും പരമോന്നത ബഹുമതി ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം ഇന്ത്യന്‍ പ്രസിഡണ്ട് ദ്രൗപതി മുര്‍മുവില്‍ നിന്ന് മോഹന്‍ലാല്‍ നേരിട്ട് ഏറ്റുവാങ്ങി. ഇന്ത്യന്‍ സിനിമയ്ക്ക് സമ്മാനിച്ച സംഭാവനയ്ക്കാണ് അദ്ദേഹം പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന് ശേഷം ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ മലയാളി നടനും കൂടിയാണ് മോഹന്‍ലാല്‍. 2004ലായിരുന്നു അടൂല്‍ ഗോപലകൃഷ്ണന് ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌കാരം ലഭിച്ചത്. ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വെച്ചാണ് മോഹന്‍ലാലിന് അവാര്‍ഡ് സമ്മാനിച്ചത്. മലയാള സിനിമയ്ക്ക് അഞ്ച് ദേശീയ അവാര്‍ഡുകളാണ് ലഭിച്ചത്. മികച്ച സഹനടനുള്ള പുരസ്‌കാരം വിജയരാഘവനും മികച്ച സഹനടിക്കുള്ള പുരസ്‌ക്കാരം ഊര്‍വ്വശിയും സ്വന്തമാക്കി. ഡോക്യമെന്‍ററിക്കുള്ള പ്രത്യേക പരാമര്‍ശ പുരസ്‌കാരത്തിന് എം കെ രാമദാസും അര്‍ഹനായി. ജൂഡ് ആന്‍റണി ജോസഫ് ചിത്രം 2018ലെ പ്രവര്‍ത്തനത്തിന് മോഹന്‍ദാസ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്‌കാരവും മികച്ച എഡിറ്റിംഗിനുള്ള പുരസ്‌കാരം മിഥുന്‍ […] - [ഇന്ന് സഊദിയില്‍ ദേശീയ ദിനം, വമ്പന്‍ ആഘോഷങ്ങളൊരുക്കി സഊദി മന്ത്രാലയം](https://vishwalokam.com/saudi-national-day-celebration-six-days-public-holiday-different-programmes-cultural-fireworks-government/): റിയാദ്: സഊദി അറേബ്യയുടെ 95ാമത്തെ ദേശീയ ദിനാചാരണം നാളെ അതിവിപുലമായി ആഘോഷിക്കപ്പെടും. ആറ് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കാണ് നാളെ തുടക്കമാവുന്നത്. വ്യോമ നാവിക പ്രദര്‍ശനം, ഫയര്‍വര്‍ക്ക്, മറ്റു രാജ്യത്തിന്‍റെ പൈതൃകം വിളിച്ചോതുന്ന സാസ്‌കാരിക പരിപാടികള്‍ എന്നിവ ആഘോഷത്തിന്‍റെ ഭാഗമാവും. സഊദി അറേബ്യയുടെ രാജ്യ രൂപീകരണ സ്മരണയ്ക്കാണ് ഈ ആഘോഷം നടക്കുന്നത്. 1932ല്‍ അബ്ദുല്‍ അസീസ് രാജാവായിരുന്നു ഈ രാജ്യം സ്ഥാപിക്കുന്നത്. അന്ന് മുതല്‍ എല്ലാ വര്‍ഷവും സെപ്തംബർ 23 സഊദിയുടെ ദേശീയ ദിനമായി ആചരിക്കപ്പെടും. രാജ്യത്തിന്‍റെ പൊതു അവധി ദിനമാണ് ദേശീയ ദിനം. ഈ വര്‍ഷം ആഘോഷം നടക്കുന്നത് ‘നമ്മുടെ അഭിമാനം നമ്മുടെ പ്രകൃതിയില്‍’ എന്ന പ്രമേയത്തിലായിരിക്കും. റിയാദ്, ജിദ്ദ, ദമ്മാം നഗരങ്ങളില്‍ സഊദി ഹോക്‌സിന്‍റെ ഫയര്‍വര്‍ക്ക് നടക്കും, ഡ്രോണ്‍ ഷോ, പരമ്പരാഗത നൃത്തങ്ങള്‍, കലാ പ്രദര്‍ശനങ്ങള്‍ തുടങ്ങിയവയും ആഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറും. രാജ്യത്തെ പൗരന്മാരും താമസക്കാരും ആഘോഷത്തിന്‍റെ ഭാഗമാവും. പരിപാടികള്‍ റോയല്‍ ഗാര്‍ഡ്, പ്രതിരോധ മന്ത്രാലയം, ആഭ്യന്തര […] - [അബ്ദുല്‍ റഹീം കേസില്‍ സുപ്രിം കോടതിയും കീഴ്‌കോടതിയുടെ ഉത്തരവ് ശരിവെച്ചു, മോചനം പെട്ടെന്നുണ്ടായേക്കും](https://vishwalokam.com/abdul-rahim-judgement-supreme-court-agreed-additional-court-judgement-release-next-year-20-years-jail-advocates-present/): റിയാദ്: 20 വര്‍ഷത്തോളമായി റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്‍റെ മോചനവുമായി ബന്ധപ്പെട്ട് ശ്രമങ്ങള്‍ തുടരുന്നു. ഏറെ പ്രതീക്ഷ നല്‍കുന്ന വിധിയാണ് ഇന്ന് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. കീഴ്‌കോടതി വിധിച്ച 20 വര്‍ഷത്തെ ജയില്‍ വാസം സുപ്രീം കോടതിയും ശരിവെക്കുകയായിരുന്നു. വധശിക്ഷ നല്‍കണമെന്ന പ്രൊസിക്യൂഷന്‍ നല്‍കിയ അപ്പീല്‍ തള്ളിയായിരുന്നു കീഴ്‌കോടതി വിധി ശരിവെച്ചത്. ഇതോടെ അടുത്ത വര്‍ഷം 20 വര്‍ഷത്തെ ജയില്‍ വാസം പൂര്‍ത്തിയാക്കുന്ന അബ്ദുല്‍ റഹീമിന് ഏത് സമയവും മോചനമുണ്ടായേക്കും മെയ് 26ന് 20 വര്‍ഷത്തെ വിധി ആദ്യമായി പുറപ്പെടീച്ച ക്രിമിനല്‍ കോടതിയുടെ ഉത്തരവ് ജൂലൈ 9ന് അപ്പീല്‍ കോടതി ശരിവെക്കുകയായിരുന്നു. ഈ വിധിക്കെതിരെയായിരുന്നു പ്രൊസിക്യൂഷന്‍ പുതിയ ഹരജി സമര്‍പ്പിച്ചത്. ഈ ഹരജിക്കെതിരെ അബ്ദുല്‍ റഹീമിന്‍റെ അഭിഭാഷകരും സുപ്രീം കോടതിയെ സമീപ്പിച്ചിരുന്നു. അബ്ദുല്‍ റഹീമിന് വേണ്ടി സുപ്രീം കോടതിയില്‍ രംഗത്തുണ്ടായത് അഭിഭാഷകരായ അഡ്വ. റെനയും അബൂഫൈസലും അദ്ദേഹത്തിന്‍റെ പവര്‍ ഓഫ് അറ്റോണി സിദ്ദീഖ് തുവ്വൂരുമാണ്. […] - [രാഹുലിന്‍റെ വോട്ട് കൊള്ള ആരോപണം; അടിസ്ഥാനമില്ലാത്തതെന്ന് ഗ്യാനേഷ് കുമാര്‍, ഉടനടി പ്രതികരണം ഭയത്തോടെ?](https://vishwalokam.com/rahul-gandhi-vote-chori-gyanesh-kumar-arguement-reject-accuse-election-commission-karnataka-constituency-remove-names-voter-list-added/): ന്യൂഡല്‍ഹി: ഹൈട്രജന്‍ ബോംബിന്‍റെ പ്രതീക്ഷയില്‍ കൂടിയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വീണ്ടും കാത്തിരിപ്പിന്‍റെ പ്രതീക്ഷ നല്‍കി മറ്റൊരു അണുബോംബെടുത്തിട്ട് രാഹുല്‍ ഗാന്ധി. വോട്ട് ചോറിന്‍റെ രണ്ടാം ഘട്ടത്തില്‍ മുഖ്യ തെരെഞ്ഞടുപ്പ് കമ്മീഷന്‍ ഗ്യാനേഷ് കുമാറിനെതിരെ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട ശക്തമായ ആരോപണമാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അഴിച്ചു വിട്ടത്. ആരോപണത്തിന് പിന്നാലെ തെരെഞ്ഞെടുപ്പ് മുഖ്യ കമ്മീഷന്‍ ഗ്യാനേഷ് കുമാറിന്‍റെ ആരോപണം നിഷേധിച്ച് കൊണ്ടുള്ള പത്ര സമ്മേളനവും കൂടി നടന്നു. ഉടനടി നടന്ന പ്രതികരണം രാഹുലിന്‍റെ ആരോപണ ഭയത്താലാണോ എന്നും സംശയിക്കപ്പെടുന്നു. തെരെഞ്ഞെടുപ്പ കമ്മീഷനെതിരെ ഉന്നയിക്കപ്പെട്ട ആരോപണം2023ല്‍ കര്‍ണ്ണാടകയിലെ നിയമസഭ തെരെഞ്ഞെടുപ്പിന് മുന്നോടിയായി ആലന്ദ് മണ്ഡലത്തില്‍ 6018 വോട്ടുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. വോട്ടറുടെ പേര് നീക്കം ചെയ്‌തെന്ന് രേഖയില്‍ കാണിക്കപ്പെടുന്ന വ്യക്തി പോലും അറിയാതെയാണ് കാര്യം നടന്നിട്ടുള്ളത്. ഗോദാബായ് എന്നയാളുടെ കുടുംബത്തില്‍ നിന്ന് മാത്രം 12 വോട്ടുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടവർ അന്വേഷണം നടത്തിയപ്പോള്‍ അറിയില്ലെന്ന മറുപടിയാണ് […] - [കളിയിലെ രാഷ്ട്രീയം, ഹസ്തദാന വിവാദത്തില്‍ പാക്കിസ്ഥാന്‍റെ ഹരജി ഐസിസി തള്ളി, പാക്കിസ്ഥാന്‍ നാളെ ഗ്രൗണ്ടിലിറങ്ങുമോ?](https://vishwalokam.com/india-paksitan-cricket-asia-cup-issue-shake-hand-icc-rejected-pcb-plea-remove-umpir-andy-pycroft-tomorrow-against-uae-tomorrow/): ദുബായ്: ഇന്ത്യാ- പാക്കിസ്ഥാന്‍ ക്രിക്കറ്റ് കളിക്ക് ശേഷമുണ്ടായ ഹസ്തദാന വിവാദത്തില്‍ മാച്ച് റഫറിക്കെതിരെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ പരാതി ഐസിസി തള്ളി. ഇതോടെ നാളെ പാക്കിസ്ഥാന്‍ യുഎഇക്കെതിരെയുള്ള മത്സരം ബഹിഷ്‌ക്കരിക്കുമോ ഇല്ലയോ എന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം. സൂപ്പര്‍ ഫോറിലേക്ക് കടക്കാന്‍ ഇരു ടീമുകള്‍ക്കും ഈ മത്സരം വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യക്കെതിരെയുള്ള മത്സരത്തിന്‍റെ ടോസ് മുതലാണ് വിവാദത്തിന് തുടക്കമാവുന്നത്. ടോസ് ഇട്ട ശേഷം ഇരു ടീമുകളുടെ ക്യാപ്റ്റന്മാര്‍ ഹസ്തദാനം ചെയ്യല്‍ പതിവാണ്. പക്ഷേ ടോസ് നേടിയ സൂര്യകുമാര്‍ യാദവ് ഹസ്തദാനം ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു. മാച്ച് റഫറി ആന്‍ഡ് പൈക്രോഫ്റ്റ് പാക്ക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയോട് കൈ കൊടുക്കാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ടതായ് പാക്ക് ക്യാപ്റ്റനും വെളിപ്പെടുത്തിയിരുന്നു. കളിയുടെ അവസാനത്തില്‍ സിക്‌സറടിച്ച് വിജയ റണ്‍ നേടിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ഡൂബേയും ഗ്രൗണ്ടിലെ പാക്കിസ്ഥാന്‍ താരങ്ങള്‍ക്കും ഹസ്തദാനം നല്‍കിയിരുന്നില്ല, ഇതിന് പുറമെ ഡ്രസ്സിംഗ് റൂമിന്‍റെ വാതിലടച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ ഇതിനോട് പ്രതികരിച്ചത്. ഇതോടെ […] - [നാളെ അറബ് ഇസ്ലാമിക് അടിയന്തിര ഉച്ചകോടി ഖത്തറില്‍, തീരുമാനത്തിനായ് കാതോര്‍ത്ത് ലോകം](https://vishwalokam.com/qatar-host-arab-islamic-summit-emergency-monday-leaders-reach-doha-thamim-lead-isreal-attack-discuss-peace-middle-east/): 22 അറബ് നേതാക്കളും 57 ഒഐസി നേതാക്കളും ഖത്തറില്‍ എത്തി ദോഹ: ഖത്തറിലെ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിനെതിരെയുള്ള നടപടി ശക്തിയാക്കാന്‍ വേണ്ടി ഖത്തർ വിളിച്ച അടിയന്തിര ഉച്ചകോടി നാളെ ഖത്തർ തലസ്ഥാന നഗരിയായ ദോഹയില്‍ നടക്കും. ലോകം കാതോര്‍ത്തിരിക്കുന്ന വിധി പ്രസ്താവങ്ങള്‍ നാളെ യോഗ ശേഷമേ പ്രഖ്യാപിക്കുകയുള്ളു. ഇസ്രയേലിനെതിരെയുള്ള നടപടിക്ക് പുറമെ മധ്യപൂര്‍വ്വ ദേശത്തെ സമാധാനത്തിനായിരിക്കും ഉച്ചകോടി ഏറെ പ്രാധാന്യം നല്‍കുക. യോഗത്തില്‍ പങ്കെടുക്കാനായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ദോഹയില്‍ എത്തിക്കഴിഞ്ഞു. 22 അറബ് നേതാക്കളും 57 ഒഐസി മെമ്പര്‍മാരും ഖത്തറിലെത്തിയെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎഇ വൈസ് പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ്, തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, ഇറാന്‍ പ്രസിഡണ്ട് മസൂദ് പെസഷ്‌കിയാന്‍, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ്, മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. മധ്യപൂര്‍വ്വ ദേശത്തെ സമാധാനത്തിനായ് തീവ്ര ശ്രമം നടത്തുന്ന പ്രധാന രാജ്യങ്ങളില്‍ ഒന്നാണ് […] - [ഇസ്രയേലിനെതിരെ തിരിച്ചടിക്കൊരുങ്ങി ഖത്തര്‍, അടിയന്തിര അറബ്-ഇസ്ലാമിക് ഉച്ചകോടി ഉടന്‍, മയ്യിത്ത് നിസ്‌കാരിത്തിന് നേതൃത്വം നല്‍കി ശൈഖ് തമീം അല്‍ത്താനി](https://vishwalokam.com/qatar-call-emergency-arab-islamic-summit-reply-israel-attack-doha-hamas-leaders-killed-qatar-amir-leads-pm-warn-netanyahu-threaten/): ”പറഞ്ഞറിയിക്കാനാവാത്ത ദേശ്യമുണ്ടെന്ന്” ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി ദോഹ: ഒരിക്കലും പറഞ്ഞറിയിക്കാനാവാത്ത ദേശ്യമാണ് ഞങ്ങള്‍ക്കുള്ളത്. ഇത് രാജ്യത്തിന്‍റെ പരമാധികാരത്തിന്‍റെ മേലുള്ള കടന്നു കയറ്റമാണ്. ഇന്ന് സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ജാസിം അല്‍ത്താനി പറഞ്ഞ വാക്കുകളാണ്. ഗാസയില്‍ ബന്ദികളാക്കിയ ഇസ്രയേലിലെ സൈനികരുടെ മോചനത്തിനുള്ള പ്രതീക്ഷയാണ നെതന്യാഹു ഇല്ലാതാക്കിയതെന്നും ഇത് ആക്രമണ ഭീകരതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു ഇസ്രയേലിന്‍റെ ആക്രമണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനും ഏത് രീതിയില്‍ തിരിച്ചടി നല്‍കാമെന്ന കാര്യങ്ങള്‍ തീരുമാനിക്കാനും അടിയന്തിര ഉച്ചകോടി വിളിച്ചിരിക്കുകയാണ് ഖത്തര്‍. ഉച്ചക്കോടിക്കുള്ള തയ്യാറെടുപ്പുകള്‍ ഖത്തര്‍ തുടങ്ങിക്കഴിഞ്ഞു. എല്ലാ രാജ്യത്തിന്‍റെ പ്രതിനിധികളും ഉച്ചകോടിയില്‍ എത്തിയേക്കും. സെപ്തംബര്‍ 9നായിരുന്നു ഹമാസ് തലവന്മാരെ ലക്ഷ്യം വെച്ച് വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്കായ് ഒരുമിച്ച് കൂടിയ കേന്ദ്രത്തിലേക്ക് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇതില്‍ ഹമാസ് തലവന്‍ ഖലീല്‍ ഹയ്യയുടെ മകനടക്കം ആറ് പേര്‍ മരിച്ചിരുന്നു. ലക്ഷ്യം വെച്ച ഹമാസ് നേതാക്കള്‍ […] - [ഖത്തറിന് ശക്തമായ ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ, ശൈഖ് മുഹമ്മദും ശൈഖ് ഹംദാനും ഖത്തറില്‍](https://vishwalokam.com/uae-president-sheikh-muhammed-hamdan-visit-qatar-attack-doha-hamas-leaders-isreal-support-saudi-jordan-crown-prince-visit/): ജോര്‍ദാന്‍ സഊദി കിരീടവകാശികള്‍ ഖത്തറിലെത്തിയേക്കും ദോഹ: ഖത്തറില്‍ ഇസ്രയേലിന്‍റെ അപ്രതീക്ഷിത ആക്രമണം കഴിഞ്ഞ് 24 മണിക്കൂറ് കഴിയും മുമ്പ് ശക്തമായ ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ദുബായ് കിരീടവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും ഖത്തറിലെത്തി. ഇന്നലെ രാത്രി ഹമാസ് നേതാക്കളെ ലക്ഷ്യം വെച്ചായിരുന്നു ഇസ്രയേല്‍ ഖത്തറിന്‍റെ മേല്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഹമാസ് നേതാവ് ഖലീല്‍ ഹയ്യയുടെ മകനടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലിന്‍റെ ആക്രമണത്തെ യുഎഇ വിശേഷിപ്പിച്ചത് രാജ്യാന്തര നിയമലംഘനവും ഒരു രാജ്യത്തിന്‍റെ പരമാധികാരത്തിന്‍റെ മേലിലുള്ള കടന്നു കയറ്റവുമെന്നാണ്. ഒരു നിലക്കും വെച്ചു പൊറുപ്പിക്കാനാവാത്തതും ഖത്തറിന്‍റെ സുരക്ഷയും അഖണ്ഡതയും സംരക്ഷിക്കാനുള്ള നടപടികളില്‍ ഖത്തറിന് യുഎഇയുടെ പിന്തുണയുണ്ടാവുമെന്നും യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് അറിയിച്ചു. എയര്‍പ്പോര്‍ട്ടില്‍ ശൈഖ് മുഹമ്മദും ശൈഖ് ഹംദാനും അടങ്ങുന്ന പ്രതിനിധി സംഘത്തെ സ്വീകരിക്കാന്‍ ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനിയും […] - [ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണന്‍ തെരെഞ്ഞെടുക്കപ്പെട്ടു](https://vishwalokam.com/cp-radakrishnan-new-vice-president-nda-candidate-india-sudarshan-781-members-452-votes-mroning-5o-clock-government-declaration/): ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത്തെ ഉപരാഷ്ട്പതിയായി സിപി രാധാകൃഷ്ണന്‍ തെരെഞ്ഞെടുക്കപ്പെട്ടു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അദ്ദേഹം 462 വോട്ട് നേടി ഇന്ത്യാ സംഖ്യത്തിന്‍റെ സ്ഥാനാര്‍ത്ഥിയും മുന്‍ സുപ്രിം കോടതി ജഡ്ജിയുമായ ബി സുദര്‍ശനെയാണ് പരാജയപ്പെടുത്തിയത്. 767 അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തപ്പോള്‍ ബി സുദര്‍ശന് നേടാനായത് 300 വോട്ടുകളായിരുന്നു. ഇന്ന് രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം അഞ്ച് മണിവരെ നീണ്ട് നിന്നു. ഉപരാഷ്ട്പതി പദവിയില്‍ രണ്ട് വര്‍ഷം ബാക്കിയിരിക്കെ ആരോഗ്യ പ്രശ്‌നങ്ങളും വ്യക്തിപരമായ കാരണങ്ങളാലും രാജിവെച്ച ജഗദീപ് ധന്‍കറിന്‍റെ ഒഴിവിലേക്കായിരുന്നു പുതിയ ഉപരാഷ്ട്പതിക്കായ് തെരെഞ്ഞെടുപ്പ് നടത്തിയത്. വോട്ടെണ്ണല്‍ പൂര്‍ത്തിയായ ഉടനെ അദ്ദേഹത്തെ ഉപരാഷ്ട്പതിയായി ഔദ്യോഗികമായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവാണ് സിപി രാധാകൃഷ്ണന്‍. ആര്‍ എസ്എസിലൂടെ പ്രവര്‍ത്തനത്തിലേക്ക് ചുവടുവെച്ചു. തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷത പദവി അലങ്കരിച്ചിട്ടുണ്ട്. രണ്ട് പ്രാവശ്യം കോയമ്പത്തൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ ഗവര്‍ണ്ണര്‍ പദവിയും അലങ്കരിച്ചിട്ടുണ്ട്. മഹാരാഷ്ട്ര ഗവര്‍ണ്ണറായിരിക്കെയാണ് […] - [ദോഹയില്‍ ഇസ്രയേല്‍ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇയും കുവൈത്തും സഊദിയും, മധ്യസ്ഥ ശ്രമങ്ങള്‍ അവസാനിപ്പിച്ചുവെന്ന് ഖത്തര്‍](https://vishwalokam.com/isreal-attack-doha-condemn-uae-kuwait-saudi-cowardly-attack-hamas-leaders-targetted-seven-blasts-heard-foreign-affairs-strongly-condemn-safety-confirm/): * നിലവിലെ സ്ഥിതിഗതികള്‍ സുരക്ഷിതമെന്ന് വിദേശകാര്യമ മന്ത്രാലയം* ഭീരുത്വ ആക്രമണമെന്ന് ഖത്തര്‍* നീചമായ പ്രവര്‍ത്തനമെന്ന് യുഎഇ, ഖത്തറിനോട് എന്നും ഐക്യധാര്‍ഢ്യം* ഇത് നിഷ്ഠൂരമായ ആക്രമണമെന്ന് കുവൈത്ത് ദോഹ: ഹമാസ് നേതാക്കളെ ലക്ഷ്യമാക്കി ദോഹയില്‍ ഇസ്രയേല്‍ ആക്രമണം. ദോഹയിലെ കത്താര പ്രവിശ്യയിലാണ് ആക്രമണം നടത്തിയിരിക്കുന്നത്. ജനവാസമുള്ള ഭാഗമാണെന്നത് ഏറെ ഭീതിതമാണ്. ഹമാസ് നേതാക്കള്‍ താമസിക്കുന്നയിടവും അവരുടെ മീറ്റിംഗുകള്‍ നടക്കുന്ന സ്ഥലവുമാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ഇത് ഭീരുത്വ പ്രവര്‍ത്തനമാണെന്നും ഖത്തര്‍ അധികാരത്തിന് മുകളില്‍ ഒന്നിനേയും അനുവധിക്കില്ലെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇയും കുവൈത്തും ജോര്‍ദാനും സഊദിയും രംഗത്തെത്തി. ഇന്ന് വൈകുന്നേരത്തോടെയാണ് ആക്രമണമുണ്ടായത്. ഏഴോളം ആക്രമണമാണ് നടന്നതെന്നും വലിയ സ്ഫോടന ശബ്ദം കേട്ടിരുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു. ആക്രമണം നടന്ന പ്രദേശം ഉടനെ തന്നെ ഖത്തർ സൈന്യമേറ്റെടുക്കുകയും ആളുകളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഔദ്യോഗിക വിവരങ്ങളില്ല. അതേ സമയം ഹമാസ് നേതാവ് […] - [നേപ്പാളില്‍ ശക്തിയാർജ്ജിച്ച് ജെന്‍ സി പ്രതിഷേധം, വെടിവെയ്പ്പില്‍ 19 പേര്‍ കൊല്ലപ്പെട്ടു, ആഭ്യന്തര മന്ത്രി രാജി വെച്ചു](https://vishwalokam.com/nepal-protest-gen-z-against-social-media-ban-government-home-minister-resigned-emergency-meeting-continue/): പ്രതിഷേധം സോഷ്യല്‍ മീഡിയ നിരോധനത്തെ തുടര്‍ന്ന്400 പേര്‍ക്ക് പരിക്ക്, ചിലരുടെ ആരോഗ്യ നില അതീവ ഗുരുതരംഅടിയന്തിര മന്ത്രിസഭാ യോഗം പുരോഗമിക്കുന്നു കാഠ്മണ്ഡു: നേപ്പാളില്‍ ജെന്‍ സി പ്രതിഷേധം അതിശക്തമായി വ്യാപിക്കുന്നു. പല നഗരങ്ങളും പ്രതിഷേധക്കാര്‍ ഇരച്ചു കയറി. പാര്‍ലമെന്‍റിലേക്ക് നടന്ന പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ത്തു. വെടിവെയ്പ്പില്‍ 19 പേര്‍ കൊല്ലപ്പെടുകയും ആക്രമണത്തില്‍ 400ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ വ്യത്യസ്ത ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേശ് ലെഖാക് രാജിവെച്ചു. സെപ്തംബര്‍ 4ന് 26 സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സമരക്കാര്‍ തെരുവിലിറങ്ങിയത്. 2024ലെ സുപ്രീ കോടതി നിയമപ്രകാരം രാജ്യത്തിന്‍റെ നിയമത്തിനനുസൃതമായി സോഷ്യല്‍ മീഡിയകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കണമെന്നും അതിന് വേണ്ടി എല്ലാ സോഷ്യല്‍ മീഡിയകളും രജിസ്റ്റർ ചെയ്യണമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. തീരുമാനം അനസുരിച്ച് സോഷ്യല്‍ മീഡിയകള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുകയും ഒരു പ്രാദേശിക പ്രതിനിധിയെയും പരാതി പരിഹാര ഉദ്യോഗസ്ഥനെയും നിയമിക്കുകയും […] - [പട്ടിണിയില്‍ ഫലസ്തീന്‍ കവി ഡോ. ഉമര്‍ ഹര്‍ബിന്‍റെ ജീവനും പൊലിഞ്ഞു, യാത്രയായത് പ്രമുഖ അക്കാദമീഷ്യനും എഴുത്തുകാരനും](https://vishwalokam.com/famous-palestine-poet-dr-omer-harb-starved-death-illness-cancer-last-month-high-rate-death-starvation-children-women/): ഫലസ്തീന്‍: ലോകം കയ്യുയര്‍ത്തി പ്രാര്‍ത്ഥിക്കുന്നുണ്ട് ഈ ക്രൂരതയൊന്നവസാനിക്കാന്‍. മനുഷ്യത്വം മരവിച്ച കാട്ടാള ജന്മത്തിന്‍റെ പ്രതിരൂപമായി ഇസ്രയേല്‍ മാറുമ്പോള്‍ ഓരോ മാസവും പട്ടിണി കിടന്ന് മരിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. അവസാനമായി കണ്ണീരണിഞ്ഞ മറ്റൊരു വിയോഗവും ഫലസ്തീനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തു. പ്രിയ കവി ഡോ. ഉമര്‍ ഹര്‍ബിന്‍റെ മരണ വാര്‍ത്തയാണ് ലോകത്തെ തന്നെ കരയിപ്പിച്ചത്. ഫലസ്തീനിലെ പ്രമുഖ എഴുത്തുകാരനും അക്കാദമീഷ്യനും കവിയും സർവ്വകലാശാല പ്രഫസറും കൂടിയായിരുന്നു ഡോ.ഉമര്‍ ഹര്‍ബ്. അര്‍ബുദ രോഗിയായ അദ്ദേഹം തനിക്ക് വേണ്ടി പ്രത്യേകം സജ്ജീകരിച്ച ടെന്‍റില്‍ വെച്ചാണ് മരണപ്പെട്ടത്. ഏതാനും ആഴ്ച്ചകളായി ശരീരത്തിന് ആവശ്യമായ ഭക്ഷണവും വെള്ളവും ലഭിക്കാത്തതാണ് മരണ കാരണം. 2023 കാലഘട്ടത്തില്‍ അദ്ദേഹത്തിന്‍റെ ശരീര ഭാരം 100ന് മുകളില്‍ തൂക്കമുണ്ടായിരുന്നു പക്ഷേ അവസാനം അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ കേവലം 40 കിലോയ്ക്കും താഴെയായിരുന്നു അദ്ദേഹത്തിന്‍റെ തൂക്കം. സൈക്കോളജിയില്‍ ബിരുദമെടുത്ത അദ്ദേഹം അല്‍ അസ്ഹർ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. തുടക്കം മുതല്‍ ഇസ്രയേലിന്‍റെ ആക്രമണ […] - [അജ്മാന്‍ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥി സുരക്ഷ വര്‍ദ്ധിപ്പിച്ച് മന്ത്രാലയം, പുതിയ പ്രൊട്ടക്ഷന്‍ ഓഫീസറെ നിയമിക്കാന്‍ ഉത്തരവ്](https://vishwalokam.com/ajman-announces-policy-safety-students-schools-protection-officer-bullying-harrasement-penalty-legal/): അജ്മാന്‍: സുരക്ഷയുടെ കാര്യത്തില്‍ ലോകത്ത് തന്നെ ആദ്യ അഞ്ചില്‍ ഇടം പിടിച്ച നഗരമാണ് അജ്മാന്‍. അജ്മാനില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള നടപടി കൈകൊണ്ടിരിക്കുകയാണ് അജ്മാന്‍ മന്ത്രാലയം. അതിനുള്ള പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശവും പുറപ്പെടീച്ചിട്ടുണ്ട്. ഔദ്യോഗികമായി എല്ലാ സ്‌കൂളുകള്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശം അയച്ചു. വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള അതിക്രമം, അടിപിടി, മാനസീക പീഡനം, അവഗണന, ദൂഷ്യ പെരുമാറ്റം എന്നിവയ്‌ക്കെതിരെയാണ് നടപടി കൈകൊള്ളാന്‍ ഉത്തരവായിട്ടുള്ളത്. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയും അവകാശവും സംരക്ഷിക്കലാണ് ഇത് കൊണ്ട് ലക്ഷീകരിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വിദ്യാലയങ്ങളിലുള്ള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പോളിസിയുമായി ഇത് ബന്ധിപ്പിച്ചിട്ടുണ്ട്. ഇത് നടപ്പിലാക്കാന്‍ പരിശീലനം നേടിയ പരിചയ സമ്പത്തുള്ള ഒരു പ്രൊട്ടക്ഷന്‍ ഓഫീസറെ എല്ലാ സ്‌കൂളുകളിലും നിയമിക്കണം. ഇതോടൊപ്പം മുഴുവന്‍ സ്റ്റാഫുകള്‍ക്കും വിദ്യാര്‍ത്ഥി അവകശാങ്ങങ്ങളെ കുറിച്ചും സുരക്ഷയെ കുറിച്ചും പ്രത്യേക വര്‍ക്കഷോപ്പും വെക്കണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. മേല്‍പ്പറയപ്പെട്ട സുരക്ഷയില്‍ ഭംഗം വരുത്തിയാല്‍ സ്‌കൂളിനെതിരെയും വ്യക്തികള്‍ക്കെതിരെയും നിയമനടപടി കൈകൊള്ളും. സ്‌കൂളുകള്‍ക്ക് പിഴ ഈടാക്കും, ലൈസന്‍സ് റദ്ദാക്കും, നിയമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സ്റ്റാഫിനെതിരെ […] - [യുഎഇയുടെ പുതിയ ആരോഗ്യ മന്ത്രിയെ പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്](https://vishwalokam.com/uae-new-health-minster-announcement-sheikh-muhammed-approval-sheikh-muhammed-ali-al-sayegh-abdurahman-owaisi/): ദുബായ്: യുഎഇയുടെ പുതിയ ആരോഗ്യ മന്ത്രിയായി അഹ്മദ് ബിന്‍ അലി അല്‍ സായിഗിനെ നിയമിച്ച് യുഎഇ പ്രധാനമന്ത്രിയും വൈസ്പ്രസിഡണ്ടും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തും ഉത്തരവിട്ടു. പ്രഖ്യാപനം യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്‍റെ അംഗീകാരത്തിന് പിന്നാലെയായിരുന്നു. ശൈഖ് അബ്ദുറഹ്മാന്‍ അല്‍ ഉവൈസിക്ക് പകരക്കാരനായാണ് അദ്ദേഹം ഈ സ്ഥാനത്തേക്ക് നിയമിതനാവുന്നത്. മുന്‍ ആരോഗ്യ മന്ത്രി ചെയ്ത സേവനങ്ങള്‍ക്ക് ശൈഖ് മുഹമ്മദ് പ്രത്യേകം കൃതജ്ഞ അറിയിച്ചു. വര്‍ഷങ്ങളോളം ഈ ചുമതല വഹിച്ച ശൈഖ് അബ്ദുറഹ്മാന്‍ അല്‍ ഉവൈസിയുടെ ഭരണകാലത്തായിരുന്നു യുഎഇയുടെ ആരോഗ്യ മന്ത്രാലയത്തില്‍ സമാനതകളില്ലാത്ത മാറ്റങ്ങള്‍ കൊണ്ടുവന്നത്. അദ്ദേഹം തുടര്‍ന്നും ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ കാര്യങ്ങള്‍ നിരീക്ഷിക്കാനുള്ള മന്ത്രിയായി തുടരും. അഹ്മദ് ബിന്‍ അല്‍ സായിഗ് 2018 മുതല്‍ യുഎഇയുടെ വിദേശ കാര്യ മന്ത്രാലയത്തില്‍ സ്‌റ്റേറ്റ് മന്ത്രിയായി സേവനമനുഷ്ടിക്കുന്നുണ്ട്. യുഎഇയുടെ സാമ്പത്തീക വാണിജ്യ മന്ത്രാലയത്തിലും നൂതന മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പുതിയ പദ്ധതികള്‍ അദ്ദേഹം സമര്‍പ്പിച്ചിട്ടുണ്ട്. രാജ്യത്തിന്‍റെ […] - [സര്‍വ്വകാല റെക്കോര്‍ഡടിച്ച് സ്വര്‍ണ്ണ വില, ഇന്ന് മാത്രം കൂടിയത് 1200 രൂപ](https://vishwalokam.com/gold-rate-record-kerala-reason-continue-hike-price-august-different-increase-decrease/): കൊച്ചി: സ്വര്‍ണ്ണം വീണ്ടും പൊള്ളുന്നു. ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ സ്വർണ്ണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. പവന് 1200 രൂപ വര്‍ദ്ധിച്ചതോടെയാണ് സ്വര്‍ണ്ണം റെക്കോര്‍ഡിലേക്ക് കുതിച്ചത്. നിലവിലെ കണക്കനുസരിച്ച് ഒരു പവന്‍ സ്വര്‍ണ്ണത്തിന് 76960 രൂപയാണ്. പക്ഷേ ആഭരണങ്ങള്‍ക്ക് പണിക്കൂലിയുള്ളതിനാല്‍ ഒരു പവന്‍ വാങ്ങണമെങ്കില്‍ 80000 മുകളില്‍ ചെലവാക്കേണ്ടി വരും ഇന്നലെ ഒരു പവനുണ്ടായിരുന്നത് 75760 രൂപയായിരുന്നു. ഗ്രാമിന് 150 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചിരിക്കുന്നത്. ഇതോടെ 22 കാരറ്റ് സ്വര്‍ണ്ണത്തിലെ ഒരു ഗ്രാമിന് 9620 രൂപ വിലവരും മാസം അവസാനിക്കാന്‍ ഒരു ദിവസം ബാക്കിയിരിക്കെയാണ് സ്വര്‍ണ്ണം സര്‍വ്വകാല റെക്കോര്‍ഡിലേക്കെത്തിയിരിക്കുന്നത്. ഈ മാസത്തിന്‍റെെ തുടക്കത്തിലുണ്ടായിരുന്ന വില 73200 രൂപയായിരുന്നു പക്ഷേ മാസം അവസാനിക്കുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് 76960 രൂപയാണ്. ഇതിനിടെ സ്വര്‍ണ്ണത്തിന്റെ വില പലതവണ ഉയര്‍ന്നും താഴ്ന്നും കിടന്നിരുന്നു. - [കംബോഡിയന്‍ നേതാവിനെതിരെ അങ്കിള്‍ വിളി, തായ് ലന്‍ഡ്‌ പ്രധാനമന്ത്രിയ പുറത്താക്കി ഭരണഘടനാ കോടതി](https://vishwalokam.com/thailand-pm-suspended-over-phone-call-uncle-combodian-leader-ethic-violation/): ബാങ്കോക്ക്: ഇന്നലെ ലോകം അത്ഭുതത്തോടെ ഒരു വിധിക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. രാജ്യത്തിന്‍റെ പരമോന്നത സ്ഥാനത്ത് നിന്നും ഒരാളെ നീക്കം ചെയ്തു. തായാലന്‍ഡില്‍ നിന്നാണ് ഈ അഭൂതപൂര്‍വ്വമായ ന്യൂസ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കംബോഡിയന്‍ നേതാവ് ഹുന്‍ സെന്നിനെ അങ്കിളെന്ന് വിളിച്ചതാണ് തായലന്‍ഡ് പ്രധാനമന്ത്രിക്ക് വിനയായത്. കോടതിയില്‍ നടന്ന വാദപ്രതിവാദത്തിനൊടുവില്‍ ഭരണഘടനാ കോടതി പ്രധാനമന്ത്രി പയേതുങ്താന്‍ ഷിനവത്രയെ പുറത്താക്കി. തായ്‌ലാന്‍ഡിന്‍റെ ഏറ്റവു പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു ഷിനവത്ര. തായ്‌ലന്‍ഡിന് ഈ വിധി പുതുമയുള്ളതല്ല, മറിച്ച് 2008 ന് ശേഷം ഭരണഘടനാ കോടതി പറത്താക്കുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് ഷിനവത്ര. കംബോഡിയന്‍ നേതാവിനെ അമ്മാവന്‍ (അങ്കിള്‍) എന്ന് വിളിക്കുന്ന ഫോണ്‍കോള്‍ റെക്കോര്‍ഡ് ഹുന്‍ സെന്ന് പുറത്ത് വിട്ടതോടെയാണ് വിവാദത്തിന് വഴിയായത്. അതൊടൊപ്പം മുതിര്‍ന്ന സൈനിക കമാന്‍ഡറെ എതിരാളി എന്നു വിശേഷിപ്പിച്ചതും ഏറെ വിനയായി. ഇതോടെ കോടതി രൂക്ഷമായ ഭാഷയിലാണ് അവരെ വിമർശിച്ചത്. ഒരു പ്രധാനമന്ത്രി തന്‍റെ രാജ്യ താത്പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ലെന്നും സ്ഥാനത്തിന് ആവശ്യമായ […] - [ദുരന്തമായി തലപ്പാടി അപകടം: മരണ സംഖ്യ ആറായി; ബസ്സിനെതിരെ രൂക്ഷ വിമര്‍ശനവുമായി കാസറഗോഡ് എം എല്‍ എ](https://vishwalokam.com/kasaragod-mangalore-ksrtc-bus-accident-six-death-two-injured-seriousely-break-fail-rain-talappady-over-speed-investigation/): കാസറഗോഡ്: അപ്രതീക്ഷിതമായ അപടകത്തിന്‍റെ ഞെട്ടലിലാണ് തലപ്പാടി. കര്‍ണ്ണാടക ആര്‍ ടി സി ബസ്സ് നിയന്ത്രണം വിട്ട് തൊട്ടടുത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോ റിക്ഷയിലും ബസ്സ് കാത്തിരുന്ന മൂന്ന് വ്യക്തികളെയും വന്നിടിക്കുകയായിരുന്നു. കാസറഗോഡ് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ ഇതുവരെ മരണ സംഖ്യ ആറായി. മരിച്ചവറില്‍ ഒരാളൊഴികെ ബാക്കിയുള്ളവരെല്ലാം കർണ്ണാടക സ്വദേശികളാണ്. ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവര്‍ ഹൈദറലി, യാത്രക്കാരായ ആയിഷ, ഹസീന, ഖദീജ, നഫീസ ഹവ്വമ്മ എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കുണ്ട് ഇതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. കാസറഗോഡ് എസ് പി സംഭവ സ്ഥലത്ത് എത്തി വിശദമായ പരിശോധന നടത്തി. ബസ്സ് ഡ്രൈവറേയും കണ്ടക്ടറെയും പോലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്. ബസ്സിന്‍റെ ബ്രൈക്ക് തകരാറിലായതാണ് അപടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ശക്തമായ പെയ്തിരുന്ന മഴയും കൂടിയായതോടെ അപകടത്തിന്‍റെ ആഘാതം കൂട്ടി. അന്വേഷണത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളു. സംഭവ സ്ഥലം കര്‍ണ്ണാടക സ്പീക്കര്‍ യുടി ഖാദര്‍ […] - [നബിദിനത്തിന് പൊതു അവധി പ്രഖ്യാപിച്ച് യുഎഇ, വേനലില്‍ വീണ്ടുമൊരു നീണ്ട വാരാന്ത്യം](https://vishwalokam.com/public-holiday-uae-announced-prophets-birthday-september-five-long-weekend-resdients/): അബൂദാബി: യുഎഇയില്‍ നബിദിനത്തിനുള്ള പൊതു അവധി സെപ്തംബര്‍ 5 വെള്ളിയാഴ്ച്ചയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സ്വകാര്യ മേഖലയ്ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതു അവധി ലഭ്യമാവും. വെള്ളിയാഴ്ച്ച അവധിയാവുന്നതോടെ വേനല്‍ ചൂടില്‍ മറ്റൊരു നീണ്ട വാരാന്ത്യം കിട്ടിയ സന്തോഷത്തിലാണ് പ്രവാസികള്‍. മുഹമ്മദ് നബിയുടെ ജന്മദിനത്തനെയാണ് ലോക മുസ്ലിംകള്‍ നബിദിനമായി കൊണ്ടാടുന്നത്. അറബി മാസം റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനാണ് നബിദിനം ആഘോഷിക്കപ്പെടാറുള്ളത്. ഇസ്ലാമിക വിശ്വാസമനുസരിച്ച് അന്നാണ് പ്രവാചകന്‍ മുഹമ്മദ് നബി ജനിച്ചത്. ഷാര്‍ജയില്‍ വെള്ളിയാഴ്ച്ച അവധിയായത് കൊണ്ട് തന്നെ അവര്‍ക്കും നീണ്ട വാരാന്ത്യം ലഭ്യമാവും. ഇത്തവണ യുഎഇയുടെ റബീഉല്‍ അവ്വല്‍ മാസപ്പിറവിയുമായി ചെറിയ സംശയം വന്നിരുന്നെങ്കിലും പിന്നീട് സെപ്തംബര്‍ 4ന് ആണെന്ന് ഉറപ്പാക്കുകയായിരുന്നു. സൗദിയുടെ മാസപ്പിറവി പ്രഖ്യാപനം വൈകിയതാണ് സംശയത്തിന് കാരണമാക്കിയത്. - [യുഎഇയിലും ഒമാനിലും മാസം കണ്ടില്ല, നബിദിനം സെപ്തംബര്‍ 5 വെള്ളിയാഴ്ച്ച](https://vishwalokam.com/uae-oman-moon-sight-not-september-5th-friday-prophets-birthday-public-holiday-private/): അബുദാബി/മസ്‌ക്കത്ത്: ഇന്നലെ മാസം കാണാത്തതിനാല്‍ ഇന്ന് യുഎഇയില്‍ സഫര്‍ മാസം 30 പൂര്‍ത്തിയാക്കി ഓഗസ്റ്റ് 25 തിങ്കളാഴ്ച്ച റബീഉല്‍ അവ്വല്‍ ഒന്നായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതടിസ്ഥാനത്തില്‍ സെപ്തംബര്‍ 5 വെള്ളിയാഴ്ച്ചയാണ് നബിദിനം. പ്രവാചകര്‍ മുഹമ്മദ് നബി(സ)യുടെ ജന്മ ദിനമാണ് ലോക മുസ്ലിംകള്‍ നബിദിനമായി ആചരിക്കുന്നത്. അതേ സമയം നബിദിനവുമായി ബന്ധപ്പെട്ട് യുഎഇ നല്‍കുന്ന പൊതു അവധിയെ കുറിച്ച് ഇതുവരെ വ്യക്തമായ അറിയിപ്പുകള്‍ വന്നിട്ടില്ല. വൈകാതെ പൊതു മേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കുമുള്ള ലീവുകള്‍ പ്രഖ്യാപിക്കുമെന്ന് കരുതപ്പെടുന്നു. സെപ്തംബര്‍ 5 വെള്ളിയാഴ്ച്ച നബിദിനമായതിനാല്‍ വീക്കെന്‍ഡോടു കൂടെയുള്ള അവധിയായിരിക്കും ലഭിക്കുകയെന്നാണ് കരുതപ്പെടുന്നത്. ഒമാനിലും ഇന്ന് നിലാവ് കാണാത്തതിനാല്‍ നാളെ സഫര്‍ 30 പൂര്‍ത്തിയാക്കി ഓഗസ്റ്റ് 25 തിങ്കളാഴ്ച്ച റബീഉല്‍ ഒന്നായിരിക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഇതടിസ്ഥാനത്തില്‍ ഒമാനിലും സെപ്തംബര്‍ 5 വെള്ളിയാഴ്ച്ചയായിരിക്കും നബിദിനം. - [മുന്‍ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി അന്തരിച്ചു, ഹൈദരാബാദ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു](https://vishwalokam.com/previous-cpi-national-gs-death-hyderabad-hsopital-treatment-3-times-2-times-responsibility/): ഹൈദരാബാദ്: ഹൈദരാബാദ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന മുതിര്‍ന്ന സിപിഐ നേതാവും മുന്‍ ദേശീയ സെക്രട്ടറിയുമായ സുരവരം സുധാകരന്‍ റെഡ്ഢി (83 വയസ്സ്) അന്തരിച്ചു. വെള്ളിയാഴ്ച്ച രാത്രി പത്തരയ്ക്ക് ഹൈദരാബാദിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായി പ്രസ്തുത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2012 മുതല്‍ 2019വരെ മൂന്ന് തവണ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. രണ്ട് പ്രാവശ്യം ലോക്‌സഭയിലും അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടു. 1960 പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗമായി. തുടര്‍ന്ന് സിപിഐ സംസ്ഥാന ആന്ധ്രപ്രദേശ് സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറിയായി അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടു. 1998ലും 2004ലും നല്‍ഗോണ്ട മണ്ഡലത്തതില്‍ നിന്ന് ലോക്‌സഭ പ്രതിനിധിയായി തെരെഞ്ഞെടുക്കപ്പെട്ടു. 2012ലാണ് ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെടുന്നത്. 2019ലെ ലോക്‌സഭ ഇലക്ഷന് ശേഷമായിരുന്നു അദ്ദേഹം തന്‍റെ സ്ഥാനത്ത് നിന്ന് രാജിവെച്ചത്. ആന്ധ്രപ്രദേശിലെ മെഹബൂബ് നഗര്‍ ജില്ലയിലാണ് എസ് സുധാകര്‍ റെഡ്ഡിയുടെ ജനനം. വെങ്കെടേശ്വര യൂണിവേഴ്‌സിറ്റിയില്‍ ലോ കോളജ് പഠന സമയത്താണ് സംഘടനയില്‍ സജീവമായി രംഗത്തു വരുന്നത്. എല്‍ എല്‍ എം […] - [യുവ നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചു](https://vishwalokam.com/rahul-mankootathil-mla-resigned-youth-congress-state-president-young-actress-sexual-abuse-new-names-discuss-congress-respond/): നിരപരാധിത്വം തെളിയിക്കുമെന്നും പാര്‍ട്ടി പ്രവർത്തകർക്ക് തന്‍റെ പ്രശ്‌നം തീര്‍ക്കുന്ന പണിയല്ലെന്നും രാഹുല്‍ പ്രതികരിച്ചു. അബിന്‍ വര്‍ക്കി, ബിനു ചുള്ളിയില്‍, ജെ എസ് അഖില്‍, ഒ യു ജിനീഷ്, കെ എം അഭിജിത്ത് എന്നിവർ പുതിയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയില്‍ കൊച്ചി: പുതുമുഖ നടി റിനു ആന്‍ ജോര്‍ജിന്‍റെ വിവാദ വെളിപ്പെടുത്തലിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കെ രാഹുല്‍ മാങ്കൂട്ടത്തില്‍ തന്‍റെ അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചു. യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിപ്പിച്ചു എന്ന പേരില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ ഷിന്‍റോ സെബാസ്റ്റിയന്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷില്‍ പരാതി സമര്‍പ്പിച്ചു. അതേ സമയം ‘തനിക്കെതിരെ ആരും പരാതി നല്‍കിയില്ലെന്നും തന്‍റെ സ്വമേധയാ ഉള്ള തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്‍റെ കൊള്ളരുതായ്മക്കെതിരായും വരുന്ന തെരെഞ്ഞെടുപ്പ് സംബന്ധിയായും പാര്‍ട്ടിക്ക് ഒരുപാട് ചെയ്യാനുള്ളതിനാല്‍ തന്‍റെ കാര്യത്തില്‍ സമയം നഷ്ടപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അത് കൊണ്ടാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. എനിക്കെതിരെയുള്ള ആരോപണത്തില്‍ അന്വേഷിച്ച ശേഷം മറുപടി […] - [അമിത് ഷായും പ്രധാനമന്ത്രിയും സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷം, വിവാദ ബില്ലില്‍ പ്രതിഷേധം ശക്തം, സംയുക്ത സമിതി പരിഗണിക്കും](https://vishwalokam.com/new-bill-in-lokh-sabha-amitshah-against-congress-ministers-arrested-30days-case-file-trinamul-asadudeen-uwaisi-protest/): ന്യൂഡല്‍ഹി: പാര്‍ലമെന്‍റില്‍ പുതിയ വിവാദ ബില്ല് അവതരിപ്പിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. അഞ്ചു വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ടാല്‍ മന്ത്രിമാര്‍ക്ക് അവരുടെ സ്ഥാനം നഷ്ടമാവുന്നതാണ് ബില്ല്. ബില്ല് അവതരിപ്പിച്ച ഉടനെ തന്നെ പ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിഷേധം ആരംഭിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസായിരുന്നു പ്രതിഷേധവുമായി ആദ്യം വന്നത്, തുടര്‍ന്ന കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. സഭാ ശക്തമായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് വൈകുന്നേരം അഞ്ച് മണിവരെ നിര്‍ത്തിവെച്ചു. ബില്ല് സംയുക്ത സമിതിയുടെ പരിഗണനയ്ക്ക് വിട്ടിട്ടുണ്ട്. ബില്ല് അവതരിപ്പിച്ചയുടനെ തിരികെ ശക്തമായ ചോദ്യശരങ്ങളായിരുന്നു അമിത്ഷായ്ക്ക് നേരിടേണ്ടി വന്നത്. അമിത് ഷാ തന്നെ അറസ്റ്റിലാക്കപ്പെട്ടയാളാണെന്നും അത് കൊണ്ട് താങ്കളാണ് ആദ്യം രാജിവെക്കേണ്ടതന്നെും കെസി വേണുഗോപാല്‍ എം പി പാര്‍ലമെന്‍റില്‍ പറഞ്ഞു. തന്നെ കുറ്റ വിമുക്തനാക്കുന്നത് വരെ താന്‍ തല്‍സ്ഥാനത്ത് തുടര്‍ന്നില്ലെന്നായിരുന്നു അമിത്ഷായുടെ മറുപടി ഇത് ജനാധിപത്യ വിരുദ്ധമാണെന്നും ജനങ്ങളെ പറ്റിക്കാനുള്ള ശ്രമമാണെന്നും പ്രിയങ്ക ഗാന്ധി എം പി പറഞ്ഞു. […] - [കണ്ണീര്‍ കടലായി പാക്കിസ്ഥാന്‍; മിന്നല്‍ പ്രളയത്തിലെ മരണ സംഖ്യ 400 കടന്നു, രക്ഷാ പ്രവർത്തനം തുടരുന്നു](https://vishwalokam.com/pakistan-flash-flood-cloud-burst-some-areas-khaiber-pakthunque-four-hundred-death-rise-injured-damaged-roads-house-rescue/): പെഷവാര്‍: പാക്കിസ്ഥാനിലെ പാക്ക് -അഫ്ഘാന്‍ അതിര്‍ത്തി പ്രദേശമായ ഖൈബറിലെ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ നേരിട്ട അപ്രതീക്ഷിത മിന്നല്‍ പ്രളയത്തില്‍ മരണ സംഖ്യ 400 കടന്നു. ഇനിയും മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. കാലാവസ്ഥ പ്രതിസന്ധി കാരണം സഹായം ദുഷ്‌ക്കരമാണെങ്കിലും സൈന്യങ്ങളുള്‍പ്പടെ 2000ത്തോളം ആളുകള്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. മരിച്ചവരില്‍ 30ഓളം കുട്ടികള്‍ ഉള്‍പ്പെടുന്നു. കാലാവസ്ഥ വ്യതിയാനത്തില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്ന ഒരു രാജ്യം കൂടിയാണ് പാക്കിസ്ഥാന്‍. മന്‍സൂണ്‍ അവസാനിക്കാന്‍ സെപ്റ്റംബര്‍ പകുതി വരെ കാത്തിരിക്കേണ്ടി വരും. ഇതിനോടകം മരണ സംഖ്യ 700 കഴിഞ്ഞിട്ടുണ്ട്. എണ്ണമറ്റ വീടുകളും തകര്‍ന്നു. വടക്കു പടിഞ്ഞാറല്‍ ജില്ലയായ ബുണര്‍ പ്രവിശ്യയ്ക്കാണ് പ്രളയം കൂടുതല്‍ ബാധിച്ചത്. ഇവിടെ മാത്രം 150ന് മുകളില്‍ ആളുകള്‍ മരണപ്പെട്ടിട്ടുണ്ട്. നിലവില്‍ ശക്തിയായി പെയ്യുന്ന മഴ ആഗസ്റ്റ് 21വരെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനം പ്രയാസപ്പെടുന്നുണ്ട്. ഇതിനിടെ രക്ഷാ പ്രവര്‍ത്തനത്തിന് പോയ […] - [ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സജ്ഞു സാംസണ്‍ പ്രധാന വിക്കറ്റ് കീപ്പറാവും](https://vishwalokam.com/asian-cup-cricket-india-cricekt-board-announced-sanju-samson-wicket-keeper-sept-9-uae/): മുംബൈ: ഏറെ ആകാംശയോടെ കാത്തിരുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ സഞ്ജു സാംസണ്‍ പ്രധാന വിക്കറ്റ് കീപ്പറാവും. മുംബൈ ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബിസിസിഐ സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറാണ് ടീമിനെ പ്രഖ്യാപിച്ചത്. ശുഭ്മാന്‍ ഗില്ലായിരിക്കും ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ പ്രസിദ്ധ് കൃഷ്ണ, വിഷിങ്ടന്‍ സുന്ദര്‍, ധ്രുവ് ജുറേല്‍, റിയാന്‍ പരാഗ് എന്നിവര്‍ സ്റ്റാന്‍ഡ് ബൈ താരങ്ങളായി ടീമില്‍ ഇടം പിടിച്ചു. മുഖ്യ കളിക്കാരില്‍ ആരെങ്കിലും പുറത്ത് പോയാല്‍ മാത്രമേ ഇവര്‍ക്ക് അവസരം ലഭിക്കൂകയുള്ളു. സഞ്ജു സാംസണോടൊപ്പം ജിതേഷ് ശര്‍മയാണ് ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കീപ്പര്‍. അഭിഷേക് ശര്‍മ്മയുടെ വരവാണ് ജയ്‌സ്വാളിന് പുറത്തിരിക്കാന്‍ കാരണമായത്. സെപ്റ്റംബര്‍ 9നാണ് യുഎഇയില്‍ ഏഷ്യന്‍ കപ്പിന് തുടക്കം കുറിക്കുന്നത്. ഗ്രൂപ്പ് എയില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, യുഎഇ, ഒമാന്‍ എന്നീ ടീമുകളാണുള്ളത്. ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാന്‍, ഹോങ്കോംഗ് എന്നീ ടീമുകളുമാണുള്ളത്. ലോകകപ്പിന് […] - [ഗാസയില്‍ വെടി നിര്‍ത്തല്‍ കരാറിന് ഹമാസിന്‍റെ അംഗീകാരം, ഇസ്രയേലിന്‍റെ തീരുമാനത്തിനായ് കാത്തിരിക്കുന്നു](https://vishwalokam.com/gaza-ceasfire-isreal-hamas-qatar-egypt-signed-waiting-offical-announcement-soon-release-prisoners-deadbodies-jail/): ബന്ദികളെ ഘട്ടങ്ങളായി മോചിപ്പിച്ചേക്കുംമരിച്ച ബന്ദികളുടെ ഭൗതീക ശരീരവും കൈമാറും കയ്‌റോ: സമാധാനം ആഗ്രഹിക്കുന്ന ലോകത്തിന് ഒരു പക്ഷേ സൗഭാഗ്യമുണ്ടേല്‍ അതിവേഗം ഒരു സന്തോഷ വാര്‍ത്ത കേള്‍ക്കാം. പട്ടിണി കൊണ്ട് ലോകമനസാക്ഷിയെ കരയിപ്പിച്ച പട്ടിണി മരണങ്ങളുടെ ഗാസയില്‍ നിന്നാണത്. രാജ്യാന്തര മാധ്യമങ്ങളായ അല്‍ ജസീറ, ദി നാഷണല്‍, എഫ്പി പുറത്ത് വിട്ട് വാര്‍ത്തയനുസരിച്ച് പുതിയ വെടിനിര്‍ത്തല്‍ കരാറില്‍ ഭേദഗതിയൊന്നുമില്ലാതെ ഹമാസ് ഒപ്പുവെച്ചിരിക്കുന്നു. എന്നാലും കരാറനുസരിച്ച് 60 ദിവസത്തെ വെടി നിര്‍ത്തല്‍ കരാറിനാണ് ധാരണയായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. ഖത്തറും ഈജിപ്തും മുന്നോട്ട് വെച്ച വെടിനിർത്തല്‍ കരാറിലാണ് ഹമാസ് ഒപ്പുവെച്ചത്. പുതിയ കരാറിനെ കുറിച്ച് ഇതുവരെ ഇസ്രയേല്‍ പ്രതകരിച്ചിട്ടില്ല. ഹമാസ് മുഴുവനായും കീഴടങ്ങണമെന്നാണ് ഇസ്രയേലിന്‍റെ പ്രധാന ആവശ്യങ്ങളിലൊന്ന്. കരാറനുസരിച്ച് ഇസ്രയേല്‍ ബന്ദികളെയും ഘട്ടങ്ങളായി ഹമാസ് മോചിപ്പിക്കും. തടവറയില്‍ മരണപ്പെട്ട 18 ഇസ്രയേല്‍ ബന്ദികളുടെ ഭൗതീക ശരീരവും വിട്ട്നല്‍കും. ചര്‍ച്ചകള്‍ക്കായ് കഴിഞ്ഞ ആഴ്ച്ച കയ്റോയില്‍ ഹമാസ് പ്രതിനിധ സംഘം എത്തിയിരുന്നു. അതേ സമയം ഹമാസിനെ നശിപ്പിച്ചാല്‍ മാത്രമേ […] - [എന്‍ ഡി എ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി സി പി രാധാകൃഷണനെ തെരെഞ്ഞെടുത്തു](https://vishwalokam.com/nda-candidate-vice-presidential-maharashtra-governor-tamilnadu-bjp-president-rss-november/): ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഉപരാഷ്ട്രപതി തെരെഞ്ഞെടുപ്പിലേക്ക് എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി സി പി രാധാകൃഷ്ണനെ പ്രഖ്യാപിച്ചു. നിലവില്‍ മഹാരാഷ്ട്ര ഗവര്‍ണ്ണറായി സേവനമനുഷടിക്കുകയാണ് അദ്ദേഹം. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കമ്മിറ്റിയാണ് അദ്ദേഹത്തെ തെരെഞ്ഞടുത്തത്. ബി ജെ പി അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായി ജെ പി നഡ്ഡയാണ് അദ്ദേഹത്തിന്‍റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഐക്യകണ്ഡേന അദ്ദേഹത്തെ ഉപരാഷ്ട്രപതിയായി തെരെഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും പ്രതിപക്ഷവുമായി സംസാരിക്കുമെന്നും ജെ പി നഡ്ഡ അറിയിച്ചു. ആര്‍ എസ് എസുമായി കടുത്ത ബന്ധം പുലർത്തുന്ന അദ്ദേഹം തമിഴ്‌നാട്ടില്‍ നിന്നുള്ള ബിജെപി അംഗമാണ്. ആര്‍എസ്എസ് ജനസംഘം എന്നീ സംഘടനയിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നു വരുന്നത്. തമിഴ്‌നാട് ബിജെപി പ്രസിഡണ്ട്, കോയമ്പത്തൂരില്‍ നിന്ന് രണ്ട് തവണ ലോക്‌സഭ അംഗം, കയര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍, ജാര്‍ഖണ്ഡ് ഗവര്‍ണര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ വി കെ സക്‌സേന, കര്‍ണ്ണാടക ഗവര്‍ണര്‍ താവര്‍ […] - [പൊതു നിരത്തില്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി അജ്മാന്‍, സുരക്ഷയാണ് പ്രധാനമെന്ന് പോലീസ്](https://vishwalokam.com/ban-e-scooter-ride-public-roads-ajman-advisory-last-month-uae-safety-dubai-specail-team-rta-penalty-punishment-observe/): അജ്മാന്‍: ഇനി മുതല്‍ അജ്മാന്‍ പൊതു നിരത്തുകളില്‍ ഇ സ്‌കൂട്ടറുകള്‍ കാണില്ല. സുരക്ഷ മുന്‍നിര്‍ത്തി അജ്മാനിലെ പൊതുനിരത്തുകളില്‍ ഇ സ്‌കൂട്ടറുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരിക്കുയാണ് അജ്മാന്‍ പോലീസ്. എല്ലാ തരത്തിലുമുള്ള ഈ സ്‌കൂട്ടറുകള്‍ക്ക് ഈ നിയമം ബാധകമെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസം ഇ സ്‌കൂട്ടര്‍ ഉള്‍പ്പടെയുള്ള ഇരുചക്ര വാഹനക്കാർക്ക് പ്രത്യേക നിര്‍ദ്ദേശം പുറപ്പെടീച്ചിരുന്നു. നിയമങ്ങല്‍ പാലിക്കാനും അനുമതിയില്ലാത്ത ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിരത്തിലിറക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശവുമുണ്ടായിരുന്നു. ചില നിയമലംഘനം കാട്ടിയുള്ള വീഡിയോയുടെ കൂടെയായിരുന്നു നിര്‍ദ്ദേശം പുറപ്പെടീച്ചിരുന്നത്. സുരക്ഷാ കരുതലുകള്‍ പാലിക്കാതെയുള്ള റൈഡുകള്‍, വണ്‍വേ റോഡുകളില്‍ എതിര്‍വശത്ത് നിന്ന് സ്‌കൂട്ടറുകളെ കൊണ്ട് യാത്ര ചെയ്യുക, എക്‌സിറ്റ് പോയിന്‍റില്‍ നിന്ന് വഴിയിലേക്ക് പ്രവേശിക്കുക, മുറിച്ച് കടക്കുന്ന പെഡസ്റ്റിയല്‍ വഴികള്‍ പോലും യോജിക്കാത്ത രീതിയില്‍ ഉപയോഗിക്കുക തുടങ്ങിയ നിയമ ലംഘനങ്ങളായിരുന്നു വീഡിയോയുടെ ഉള്ളടക്കം. മാസങ്ങള്‍ക്ക് മുമ്പ് ദുബൈ മെട്രോയിലും ഇ സ്‌കൂട്ടറുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. യുഎഇയിലെ എല്ലാ എമിറേറ്റ്‌സിലും അധികാരികള്‍ ഇരു ചക്ര വാഹനക്കാര്‍ക്ക് റോഡിലെ സുരക്ഷയെ കുറിച്ച് ആവര്‍ത്തിച്ച് […] - [അമ്മയായ് 'അമ്മ' : താര സംഘടനയെ ഇനി വനിതകള്‍ നയിക്കും, ചരിത്രത്തിലെ പ്രഥമ വനിതാ പ്രസിഡണ്ടായി ശ്വേതാ മേനോന്‍](https://vishwalokam.com/amma-association-general-body-new-members-history-female-president-shweta-menon-kukku-parameshwaran-gs-unni-shivpal-treasurer/): തിരുവനന്തപുരം: ചരിത്രം തിരുത്തി താരസംഘടന അമ്മയുടെ തെരെഞ്ഞെടുപ്പ്. ഇന്ന് നടന്ന ജനറല്‍ ബോഡിയില്‍ പ്രഥമ വനിതാ പ്രസിഡണ്ടായി ശ്വേതാ മേനോന്‍ തെരെഞ്ഞെടുക്കപ്പെട്ടു. കുക്കു പരമേശ്വരനാണ് ജനറല്‍ സെക്രട്ടറി. ഉണ്ണി ശിവ്പാല്‍ ട്രഷററായും സ്ഥാനാരോഹിതരായി. വൈസ് പ്രസിഡണ്ടായി ലക്ഷ്മി പ്രിയയും ജയന്‍ ചേര്‍ത്തലയും ജോയിന്‍ സെക്രട്ടറിയായി അന്‍സിബയും തെരെഞ്ഞെടുക്കപ്പെട്ടു. 504 അംഗങ്ങളില്‍ 298 പേരാണ് വോട്ടിംഗ് രേഖപ്പെടുത്തിയത് പ്രസിഡണ്ട് സ്ഥാനത്തേക്ക് ദേവനും ശ്വേതാമേനോനുമാണ് മത്സര രംഗത്തുണ്ടായിരുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കുവും. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരത്തില്‍ നാസര്‍ ലത്തീഫുമുണ്ടായിരുന്നു. ജോയിന്‍ സെക്രട്ടറി എതിരില്ലാതെ അന്‍സിബ തെരെഞ്ഞെടുക്കപ്പെട്ടു. അനൂപ് ചന്ദ്രനും ഉണ്ണി ശിവ്പാലുമായിരുന്നു ട്രഷറര്‍ സ്ഥാനേത്തക്കുള്ള സ്ഥാനാര്‍ത്ഥികള്‍ ഒരു വര്‍ഷത്തില്‍ രണ്ട് ജനറല്‍ ബോഡി നടത്തുകയെന്നത് വളരെ പ്രയാസമാണെന്നും എന്നാലും 298 പേര്‍ വന്നത് അത്ഭുതപ്പെടുത്തിയെന്നും നിയുക്ത പ്രസിഡണ്ട് ശ്വേത മേനോന്‍ പറഞ്ഞു. സംഘടനയുടെ ചുമതല വലിയൊരു ഉത്തരവാദിത്തമായി ഏറ്റെടുക്കുന്നു. എന്‍റെ ഒറ്റയാന്‍ തീരുമാനങ്ങള്‍ സംഘടനയില്‍ നടപ്പാക്കില്ല മറിച്ച് എല്ലാവരുടെയും കൂട്ടമായി […] - ['ഈ രാജ്യം ഒരുത്തന്‍റേയും തന്തയുടെ വകയല്ല', രണ്ടാം സ്വാതന്ത്ര്യത്തിനായ് കാത്തിരിക്കുന്ന ഇന്ത്യ](https://vishwalokam.com/india-celebrates-79th-independence-day-editorial-message-readers-sound-for-second-indpendence-country-hard-work/): ഒരു സിനിമാ ഡയലോഗോടെ കൂടെ തന്നെ തുടങ്ങാം ‘ ഒരു പട്ടിയെ കൊന്നാല്‍ ചോദിക്കുന്ന രാജ്യത്ത് ഒരു മനുഷ്യനെ പട്ടി കൊന്നാല്‍ ആരും ചോദിക്കാറില്ല. ഈ രാജ്യത്ത് ചോദ്യം ചോദിച്ച് കൊണ്ടേയിരിക്കും ഉത്തരം തന്നേ പറ്റൂ കാരണം ഈ രാജ്യം ഒരുത്തന്‍റേയും തന്തയുടെ വകയല്ല’. ഡയലോഗ് സിനിമയിലേതാണെങ്കിലും പറഞ്ഞ കാര്യം യാഥാര്‍ത്ഥ്യമാണ്. ഈ രാജ്യത്ത് അടുത്ത് വന്ന ആരോപണങ്ങളും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രാജ്യം സാക്ഷ്യം വഹിക്കുന്നതും ഈ യാഥാർത്ഥ്യം തന്നെയാണ്. ചോദിക്കുന്നവരെയൊക്കെ ഇല്ലാതാക്കുന്ന പുതിയ ഇന്ത്യയുടെ രാഷ്ട്രീയ മുഖം. ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ഖ്യാതിയുണ്ടായിരുന്ന ഇന്ത്യയുടെ ഇലക്ഷന്‍ കമ്മീഷന്‍റെ മേല്‍ അടുത്ത് വന്ന ആരോപണം സകല ജനാധിപത്യ മര്യാദകളും കാറ്റില്‍ പറത്തുന്നതായിരുന്നു. ഒരു സര്‍ക്കാരിനെ തെരെഞ്ഞെടുക്കേണ്ട ജനാധിപത്യ സംവിധാനത്തില്‍ ആണിയിടച്ചാണ് സര്‍ക്കാരിനെ ഭരണത്തിലേറ്റിയിരിക്കുന്നത്. അതിന് കൂട്ട് പിടിച്ചിരിക്കുന്നത് നിഷ്പക്ഷമായി നിലകൊള്ളേണ്ട ഇലക്ഷന്‍ കമ്മീഷനും. ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പുറത്ത് വിട്ട ലക്ഷങ്ങളുടെ കള്ളവോട്ടിന്‍റെ […] ## Pages - [Contact](https://vishwalokam.com/contact/): Get In Touch Contact US General Customer Care & Technical Support As we address the needs of our customers, email wait times may be longer than usual. In an effort to give you the best customer experience possible, we encourage you to take advantage of our phones. In most cases this is the fastest and easiest option. Find Us on Social - [Home](https://vishwalokam.com/): Hot News ലോസ് ആഞ്ചലാസില്‍ കാട്ടു തീ; ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഇരുട്ടില്‍, വന്‍ നാശനഷ്ടം, ഓസ്‌ക്കര്‍ നോമിനേഷന്‍ മാറ്റിവെച്ചു ബോബി ചെമ്മണ്ണൂരിന്‍റെ അറസ്റ്റ്; വൈദ്യ പരിശോധന പൂര്‍ത്തിയായി,നാളെ കോടതിയില്‍ ഹാജരാക്കും അഞ്ചല്‍ വധക്കേസ്: 18 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികള്‍ വലയിലാകുമ്പോള്‍, സിനിമയെ വെല്ലുന്ന ക്ലൈമാക്‌സ് പെരിയ ഇരട്ടക്കൊല ശിക്ഷ വിധിച്ച് കോടതി; 10 പേര്‍ക്ക് ഇരട്ട ജീവപര്യന്തം, എം എല്‍ എ അടക്കം നാലു പേര്‍ക്ക് 5 വര്‍ഷം തടവ് ബശാറുല്‍ അസദിന് വിഷമേറ്റു? കൊലപ്പെടുത്താന്‍ ശ്രമിച്ചതായി റഷ്യന്‍ ചാരന്‍റെ വെളിപ്പെടുത്തല്‍, അപകട നില തരണം ചെയ്തു Quick Links Sports Education Health Editorial edit IndiaInternaltionalSports ഷമി തിരിച്ചു വരുന്നു; സഞ്ജു വിക്കറ്റ് കീപ്പറാവും, ഇംഗ്ലണ്ടിനെതിരായ ട്വിന്‍റി ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ vishwalokam.com@gmail.com January 11, 2025 edit IndiaInternaltional ലോസ് ആഞ്ചലാസില്‍ കാട്ടു തീ; ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഇരുട്ടില്‍, വന്‍ നാശനഷ്ടം, ഓസ്‌ക്കര്‍ നോമിനേഷന്‍ മാറ്റിവെച്ചു vishwalokam.com@gmail.com […] - [My Bookmarks](https://vishwalokam.com/my-bookmarks/) - [Blog](https://vishwalokam.com/blog/) [comment]: # (Generated by Hostinger Tools Plugin)