ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ചീഫ് ഓഫ് ആര്‍മി
ബംഗ്ലാദേശ്: തൊഴില്‍ സംവരണത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരെ തുടങ്ങിയ കലാപം അതിരൂക്ഷമായ സാഹചര്യത്തില്‍ ബംഗ്ലാദേശില്‍ ശക്തമായ രാഷ്ട്രീയ പ്രതിസന്ധി. ശൈഖ് ഹസീനയുടെ വസതിയിലേക്ക് പ്രക്ഷോഭകര്‍ മാര്‍ച്ച് ചെയ്തു. പ്രധാനമന്ത്രി പദം രാജിവെച്ച് സുരക്ഷിത താവളത്തിലേക്ക് നീങ്ങിയാതായി റിപ്പോര്‍ട്ട്. ശൈഖ് ഹസീനയുമായി വന്ന വിമാനം ഗാസിയാബാദില്‍ ലാന്‍ഡ് ചെയ്തതായാണ് വിവരം. ഇന്ത്യയില്‍ നില്‍ക്കാതെ യു കെയിലേക്ക് മടിങ്ങിയേക്കുമെന്നും സൂചനയുണ്ട്.
ഒരു മാസമേറെക്കാലമായി തുടരുന്ന കലാപം തുടങ്ങിയത് തൊഴില്‍ സംവരണത്തിന്റെ പേരിലായിരുന്നു. ഇതുവരെ പരിഹരിക്കാന്‍ സാധിക്കാത്ത പ്രശ്നത്തെ തുടര്‍ന്നാണ് സര്‍ക്കാറിനെതിരെ ശക്തമായ പ്രക്ഷോഭം വീണ്ടും തുടര്‍ന്നത്. 100ന് മുകളില്‍ ആളുകളാണ് പ്രതിഷേധ പ്രകടനത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത്. ഭരണ കക്ഷിയായ അവാമി ലീഗും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലാണ് കൊലപാതകത്തിന്റെ എണ്ണം വര്‍ദ്ധിപ്പിച്ചത്.
സൈന്യം ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് വേക്കര്‍ ശൈഖ് ഉസ്മാന് അറിയിച്ചു. വിദ്യാര്‍ത്ഥികളോട് കലാപം നിര്‍ത്താനുള്ള ആഹ്വാനം നല്കാന് ധാക്ക സര്‍വ്വകലാശാല പ്രഫസര്‍ ആസിഫ് നസ്റുളിനോട് സൈന്യം ആവശ്യപ്പെട്ടു.
യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും, യുദ്ധം നിര്ത്തിയാല്ലേ എല്ലാ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ പരിഹരിക്കപ്പെടണം, നിങ്ങള്‍ അതിന് വേണ്ടി സഹകരിച്ചേ മതിയാവൂ. നിങ്ങളുടെ ജീവനും സുരക്ഷയും ഞാന്‍ ഉറപ്പ് തരുന്നു. ബംഗ്ലാദേശ് പ്രസിഡണ്ട് മുഹമ്മദ് ശഹാബുദ്ദീനുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. പ്രതിപക്ഷ നേതാക്കളെയൊക്കെ വിളിച്ച് പുതിയ ഇടക്കാല സര്‍ക്കാര്‍ വളരെ പെട്ടെന്ന് രൂപീകരിച്ചേക്കും. എല്ലാ പാര്‍ട്ടിക്കാരും സര്‍ക്കാരില്‍ ഭാഗഥേയത്വം അറിയിച്ചേക്കും.
പ്രക്ഷോഭകാരികളുമായി ശൈഖ് ഹസീന ചര്‍ച്ചക്ക് വിളിച്ചെങ്കിലും അവര്‍ തയ്യാറായിരുന്നില്ല. പ്രക്ഷോഭം മുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തും എന്ന് അവര്‍ പറഞ്ഞിരുന്നു. ഇതോടെയാണ് പ്രതിഷേധം ആളിക്കത്തിയത്. രാജ്യത്ത് മൂന്ന് ദിവസം കര്‍ഫ്യൂ പ്രഖ്യാപിക്കുകയും പൊതു അവധി നല്‍കുകയും ചെയ്തിരുന്നു.