ജര്‍മ്മനി-അമേരിക്ക: യൂറോപ്പും ലാറ്റിനമേരിക്കയും മാത്രമല്ല ലോകം മുഴുവനും ഇന്നലെ കണ്ണ് ജര്‍മ്മനിയിലും ഫ്‌ലോളിറഡയിലുമായിരുന്നു. ഇരു കിരീടങ്ങളില്‍ ആര് മുത്തമിടുമെന്ന ചിന്തയില്‍. ഇരു മത്സരങ്ങളിലും ഒരുപടി ചരിത്ര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് അവസാനിച്ചത്.
യൂറോ കപ്പിന്റെ ഫൈനലില്‍ തുല്യ ശക്തികളുടെ പോരാട്ടമെന്നാണ് ഇംഗ്ലണ്ടും സ്‌പെയിനും തമ്മിലുള്ള ഫൈനലിനെ വിശേഷിപ്പിക്കപ്പെട്ടത്. ശകുനം പോലെ കഴിഞ്ഞ രണ്ട് ഫൈനല്‍ കളിച്ചിട്ടും കിരീടം നേടാനാവാതെ ഇംഗ്ലണ്ടിന് തല താഴ്‌ത്തേണ്ടി വന്നു. വര്‍ഷങ്ങളായി കിരീടമില്ലാത്ത ചീത്തപ്പേര് ഇനിയും ഇംഗ്ലണ്ടിന്റെ തലയില്‍ നിന്ന് മാറിയിട്ടില്ല പ്രത്യേകിച്ച് ക്യാപ്റ്റന്‍ കൈനിന്റെയും കോച്ച് ഗരാത് സൗത്ത ഗൈറ്റിന്റെയും. ഗോള്‍ രാഹിത്യമാണേലും സ്‌പെയിനിന്റെ ആക്രമണോത്സുകയ്ക്കും ഇംഗ്ലണ്ടിന്റെ പ്രതിരോധത്തിനുമാണ് ആദ്യ പകുതി സാക്ഷ്യം വഹിച്ചത്. രണ്ടാം പകുതയില്‍ യമാലിന്റെ പാസ്സില്‍ വില്യംസാണ് സ്‌പെയിനിന് വേണ്ടി ആദ്യ ഗോളടിച്ചത്. വൈകാതെ തന്നെ കോള്‍ പാമറുടെ ഗോളിലൂടെ ഇംഗ്ലണ്ട് സമനില പിടിച്ചു. പക്ഷേ കളി അവസാനിക്കാന്‍ മിനുറ്റുകള്‍ മാത്രം ശേഷിക്കേ പകരക്കാനായി ഇറങ്ങിയ ഒയര്‍സബേല്‍ സ്‌പെയിനിന് വിജയ ഗോള്‍ സമ്മാനിക്കുകയായിരുന്നു. 89ാം മിനുറ്റില്‍ തുടര്‍ച്ചയായ രണ്ട് ശ്രമങ്ങളാണ് സെപയിന്‍ താരങ്ങള്‍ ഗോള്‍ മുഖത്ത് പ്രതിരോധിച്ചത്. ഗോളെന്നുറച്ച നിമിഷമായിരുന്നു അത്. ഇതോടെ നാലം കിരീട നേട്ടമെന്ന റെക്കോര്‍ഡ് സെപയിനിന് സ്വന്തം. ലാമിന്‍ യമാല്‍ മികച്ച യുവതാരത്തിനും റോഡ്രി ടൂര്‍ണമെന്റിലെ താരത്തിനുള്ള അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
ലാറ്റിനമേരിക്കയിലെ ഫൈനലില്‍ ഒരുപിടി നല്ല വിശേഷങ്ങളായിരുന്നു കോപ്പ സമ്മാനിച്ചത്. തുടര്‍ച്ചയായ രണ്ടാം കിരീടം ചൂടി അര്‍ജന്റീന താരരാജാക്കന്മാരായപ്പോള്‍ പരാജയമറിയാത്ത നീണ്ട വസന്ത നേട്ടങ്ങള്‍ക്ക് വിരാമമിട്ടാണ് കൊളോംബിയ കളിമൈതാനം വിട്ടത്. ഏതാണ് 29ഓളം കളികള്‍ക്ക് ശേഷം ആദ്യ പരാജയം രുചിക്കുകയാണ് കൊളോംബിയ. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ നാലാമത്തെ കിരീടമാണ് മെസ്സിപ്പട സ്വന്തമാക്കിയിരിക്കുന്നത്. മെസ്സിയുടെ ആദ്യ കാലങ്ങളില്‍ രാജ്യന്തര കിരീടമില്ലെന്ന വിമര്‍ശനത്തിന് കളിയിലൂടെയാണ് മെസ്സിയും കൂട്ടരും മറുപടി കൊടുത്തത്. പരിക്കുകളാല്‍ വേദനയോടെ പകുതിക്ക് ശേഷം മെസ്സിക്ക് പുറത്തിരിക്കേണ്ടി വന്നെങ്കിലും ഡീ മരിയയും കൂട്ടരും അത് വളരെ ഭംഗിയായി പൂര്‍ത്തിയാക്കി. അവസാന കളി കളിക്കുന്ന ഡീ മരിയയ്ക്ക് കിരീടം നല്‍കിയാണ് സുഹൃത്തുക്കള്‍ യാത്രയാക്കിയത്.
ചില സാങ്കേതിക പ്രശ്‌നങ്ങളാല്‍ വൈകി തുടങ്ങിയ കളിയില്‍ ആദ്യ പകുതിയില്‍ കൊളോംബിയയുടെ അക്രമണം ചെറുക്കാന്‍ മാര്‍ട്ടിനെസെന്ന കാവല്‍ക്കാരന് ഏറെ പണിപ്പെടേണ്ടി വന്നു. ലക്ഷ്യത്തിലേക്ക് മാത്രം നാല് ഷോട്ടുകളാണ് പതിച്ചത്. പക്ഷേ ഒന്നും ഗോള്‍ വല തുളച്ചില്ല. രണ്ടാം പകുതിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. അവസാനം അധിക സമയത്തിന്റെ രണ്ടാം പകുതിയില്‍ കോപ്പയുടെ ഗോള്‍വേട്ടക്കാരന്‍ ലൗട്ടാരോ മാര്‍ട്ടിനസ് തന്നെ വല കുലുക്കി. 97ാം മിനുറ്റില്‍ സ്‌കലോനിയുടെ തന്ത്രമായിരുന്നു ലൗട്ടാരോ മാര്‍ട്ടിനസ് അടക്കം മൂന്ന് പേരുടെ മാറ്റം. വന്ന മൂന്നു പേരില്‍ ലിയാന്‍ഡ്രോ പരേഡില്‍ നിന്ന് പാസ് സ്വീകരിച്ച് മാര്‍ട്ടിനസ് ലക്ഷ്യത്തിലേക്കെത്തിക്കുകയായിരുന്നു. ഇതോടെ കോപ്പയില്‍ പതിനാറാം കിരീടവും തുടര്‍ച്ചയായ രണ്ടാം കിരീടവുമാണ് മെസ്സിപ്പട സ്വന്തമാക്കിയത്. ആഞ്ചല്‍ ഡീ മരിയക്ക് സന്തോഷത്തില്‍ കുതിര്‍ന്ന യാത്രയപ്പും കൂട്ടുകാര്‍ നല്‍കി.