By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: ചരിത്ര സംഗമത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി, നിർദ്ദേശവുമായി പോലീസ് മേധാവി, സമസ്ത ശതാബ്ദി സമാപനം റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയേക്കും
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > ചരിത്ര സംഗമത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി, നിർദ്ദേശവുമായി പോലീസ് മേധാവി, സമസ്ത ശതാബ്ദി സമാപനം റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയേക്കും
IndiaInternaltionalKerala

ചരിത്ര സംഗമത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി, നിർദ്ദേശവുമായി പോലീസ് മേധാവി, സമസ്ത ശതാബ്ദി സമാപനം റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയേക്കും

vishwalokam.com@gmail.com
Last updated: 2026/02/08 at 9:08 AM
vishwalokam.com@gmail.com
Share
2 Min Read
SHARE

1500 പേര്‍ ഒരേ സമയം ഉള്‍ക്കൊള്ളുന്ന വേദി, നാല് ലക്ഷം പ്രവര്‍ത്തകരുടെ സാന്നിധ്യം പ്രതീക്ഷിക്കപ്പെടുന്നു.

ഗതാഗത നിയന്ത്രണ മുന്നറിയുപ്പുമായി പോലീസ്. നിയന്ത്രിക്കാന്‍ പോലീസിനോടൊപ്പം വിഖായയും

കാഞ്ഞങ്ങാട- കാസറഗോഡ് കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്ന് സമ്മേളന നഗരിയിലേക്ക് സ്‌പെഷ്യല്‍ ബസ് സർവ്വീസുകള്‍

കുണിയ: കഴിഞ്ഞ നാല് ദിവസമായി കാസറഗോഡ് കുണിയയില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശതാബ്ദി ആഘോഷത്തിന് ഇന്ന് വൈകുന്നേരം തിരശ്ശീല വീഴും. നാല് ലക്ഷം പേര്‍ പ്രതീക്ഷിക്കപ്പെടുന്ന സമാപന സമ്മേളനത്തിന് ശക്തമായ ഒരുക്കമാണ് നടത്തിയിരിക്കുന്നത്. 1500 പേര്‍ ഉള്‍ക്കൊള്ളുന്ന കപ്പല്‍ രൂപസാദൃശ്യമുള്ള ദേി മാത്രം ലോക റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സമാപന സമ്മേളനം നിയന്ത്രിക്കാന്‍ മാത്രം 1000 പോലീസ് സേനയെ ജില്ലയില്‍ അണിനിരത്തിയിട്ടുണ്ട. പോലീസിനെ സഹായിക്കാന്‍ അത്ര തന്നെ വിഖായ വളണ്ടിയര്‍മാരും സുസജ്ജമാണ്.

മൂന്ന് ദിവസമായി നടക്കുന്ന ക്യാമ്പും റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിട്ടയോടെ മുന്‍കൂട്ടി ഓണ്‍ലൈന്‍ രജിസ്ടര്‍ ചെയ്ത് ലഭിച്ച ഖ്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പങ്കെടുത്ത 33313 പേരുടെ ക്യാമ്പായിരുന്നു കഴിഞ്ഞ മൂന്ന് ദിവസമായി സമ്മേളന നഗരിയിലുണ്ടായിരുന്നത്. മൂന്ന് വേദികളിലായി 20ഓളം സെഷനുകളില്‍ വ്യത്യസ്ഥ നേതാക്കള്‍ വിഷയങ്ങളതവതരിപ്പിച്ചു.

സമാപന സമ്മേളനത്തില്‍ അല്‍ അസ്ഹർ യൂണിവേഴ്സിറ്റി റെക്ടർ ഡോ സലാമ ജുമുഅ അലി ദാവൂദ്, സമസ്ത പ്രസഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, കുമ്പോല്‍ സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കർണ്ണാട മുഖ്യമന്ത്രി സിദ്ധാരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, കേരള പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പങ്കെടുക്കും.

കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്ട്യൂട്ട് ഉള്‍ക്കൊള്ളുന്ന നഗരിയിലാണ് സമ്മേളനം നടക്കുന്നത്. 1000 ഏക്കറോളം നീണ്ട് നില്‍ക്കുന്ന നഗരി വരുന്ന ജനലക്ഷങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്നാണ് സംഘാടകര്‍ കരുതുന്നത്. സമ്മേളനത്തിന് മുന്നോടിയായി ഗതാഗത നിയന്ത്രണം പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂരില്‍ നിന്ന് കാസറഗോഡ് ഭാഗത്തേക്ക് വരുന്ന ഹെവി വാഹനങ്ങള്‍ തളിപ്പറമ്പില്‍ നിന്ന് മലയോര ഹൈവേ വഴി തിരിച്ച് വിടും. മംഗലാപുരത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കുമ്പള ഭാഗത്ത് നിന്ന് മലയോര ഹൈവിയല്‍ കൂടിയും പ്രവേശിപ്പിക്കും. സമ്മേളന നഗരിയിലേക്ക് എത്തുന്ന വാഹനങ്ങള്‍ പെരിയ, പൊയ്‌നാച്ചി എ്ന്നിവിടങ്ങളില്‍ ആളുകെ ഇറക്കിയ ശേഷം നിശ്ചിത പാര്‍ക്കിംഗ് ഏരിയയിലേക്ക് പോവണം. കാല്‍നടയാത്രക്കാര്‍ സര്‍വ്വീസ് റോഡുകളും അണ്ടര്‍ പാസേജുകളും മാത്രം ഉപയോഗിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി ബിവി വിജയ് ഭരത് റെഡ്ഡിയുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ നടക്കുന്നത്.

വടക്കന്‍ ഭാഗത്ത് നിന്ന് വരുന്ന യാത്രക്കാര്‍ക്ക് പ്രാഥമിക ആവശ്യ നിര്‍വ്വഹിക്കാനും നിസ്‌കാര സൗകര്യത്തിനായ് കാസറഗോഡിലെ പ്രമുഖ ഇസ്ലാമിക സ്ഥാപന സമുച്ചയമായ എം ഐ സിയില്‍ വമ്പന്‍ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഏകദേശം 15000 പേര്‍ ഒരേ സമയത്ത് കാര്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൗകര്യമാണ് ഇവിടെയും സജ്ജമാക്കിയിരിക്കുന്നത്. തെക്ക് നിന്ന് വരുന്നവര്‍ക്ക് പടന്നക്കാട്-ചെറുവത്തൂര്‍ മേഖലകളിലെ പള്ളികളിലാണ് സൗകര്യമേര്‍പ്പെടുത്തിയിരിക്കുന്നത്.

You Might Also Like

പിതാവിന്‍റെ വിയോഗത്തില്‍ വിങ്ങിപ്പൊട്ടി മെസ്സി, അനിശ്ചിത കാല ഇടവേള, വിരമിക്കല്‍ സൂചന നല്‍കുന്ന വികാര കുറിപ്പുമായി താരം

ബശ്ശാറുല്‍ അസദിനും സഹോദരനും വധശിക്ഷ വിധിച്ച് സിറിയന്‍ കോടതി, ആഭ്യന്തര കലാപത്തിലെ കൊലപാതകമാണ് കുറ്റകൃത്യം

കൊളംബിയയില്‍ അതിതീവ്ര ഭൂചലനം; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, 77 മരണം (വീഡിയോ)

പ്രതിഷേധക്കാരെ വെടിവെച്ച് കൊല്ലണമെന്ന പരാമര്‍ശം: ടി ജി മോഹന്‍ദാസ് പോലീസ് കസ്റ്റഡിയില്‍

‘മൂന്നല്ല ഇനി നമ്മളൊന്ന്: മക്ക പ്രതിരോധ കരാറില്‍ ഒപ്പുവെച്ച് സൗദി, തുര്‍ക്കി, പാക്കിസ്ഥാന്‍; ആക്രമിപ്പെട്ടാല്‍ ഒന്നിച്ച് തിരിച്ചടി

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com February 8, 2026 February 8, 2026
Share This Article
Facebook Twitter Copy Link Print
Previous News ആത്മീയ പച്ചപുതച്ച് കാസറഗോഡ്, ഒരുമയുടെ നേതൃ സംഗമം,സമസ്ത ശതാബ്ദി ആഘോഷ ക്യാമ്പില്‍ പതിനായിരങ്ങളുടെ സാന്നിധ്യം
Next News കാനഡയെ കണ്ണീരിലാഴ്ത്തിയ സ്‌കൂള്‍ വെടിവെയ്പ്പ്, അക്രമി ട്രാന്‍സ്‌ജെന്‍ഡര്‍, അന്വേഷണം ആരംഭിച്ച് പോലീസ്
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

പിതാവിന്‍റെ വിയോഗത്തില്‍ വിങ്ങിപ്പൊട്ടി മെസ്സി, അനിശ്ചിത കാല ഇടവേള, വിരമിക്കല്‍ സൂചന നല്‍കുന്ന വികാര കുറിപ്പുമായി താരം
Internaltional Sports August 12, 2026
ബശ്ശാറുല്‍ അസദിനും സഹോദരനും വധശിക്ഷ വിധിച്ച് സിറിയന്‍ കോടതി, ആഭ്യന്തര കലാപത്തിലെ കൊലപാതകമാണ് കുറ്റകൃത്യം
India Internaltional August 11, 2026
കൊളംബിയയില്‍ അതിതീവ്ര ഭൂചലനം; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, 77 മരണം (വീഡിയോ)
Internaltional August 10, 2026
പ്രതിഷേധക്കാരെ വെടിവെച്ച് കൊല്ലണമെന്ന പരാമര്‍ശം: ടി ജി മോഹന്‍ദാസ് പോലീസ് കസ്റ്റഡിയില്‍
India Internaltional Kerala August 9, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?