വീണ്ടും ഒരു ഫൈനല്‍ മാമാങ്കത്തിന് കാതോര്‍ത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം. നാളെ രാത്രി യു എ ഇ സമയം 11 മണിക്ക് ബെര്‍ലിനില്‍ സ്‌പെയിനും ഇംഗ്ലണ്ടും യൂറോ കപ്പിന്റെ ഫൈനലില്‍ ഏറ്റമുട്ടുമ്പോള്‍ തിങ്കളാഴ്ച്ച പുലര്‍ച്ച യു എ ഇ സമയം 4 മണിക്ക് ഫ്‌ളോറിഡയിലെ ഹാര്‍ഡ് റോ്ക്ക് സ്‌റ്റേഡിയത്തില്‍ വെച്ച് അര്‍ജന്റീനയും കൊളംബിയയും മുഖാമുഖം നേരിടും. രണ്ടു ഫൈനലുകൡല കീരിട ജേതാക്കളെയും കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം.
യുറോ കപ്പിന്റെ ഫൈനലില്‍ സ്‌പെയിനും ഇംഗ്ലണ്ടും നേര്‍ക്കു നേര്‍ പോരടിക്കുമ്പോള്‍ തുല്യ ശക്തികളുടെ പോരാട്ടമെന്നാണ് കായിക ലോകം വിലയിരുത്തുന്നത്. ഇരുവശത്തും ശ്രദ്ധയാകര്‍ഷിക്കുന്ന ഒരുപിടി മിന്നും താരങ്ങളുമുണ്ടെന്ന പ്രത്യേകതയുമുണ്ട്. സ്‌പെയിനിലെ പ്രായം കുറഞ്ഞ താരം യമാലിയായിരിക്കും ഒരു പക്ഷേ ഇംഗ്ലണ്ടിന്റെ പ്രതിരോധ നിരയുടെ നോട്ടം. സ്പാനിഷിന്റെ ടിക്കാടാക്കയായിരുന്നു ഒരു കാലത്ത് ശ്രദ്ധയാകര്‍ഷിച്ചിരുന്നതെങ്കില്‍ ഇന്ന് ഇംഗ്ലീഷ് ശൈലികളിലെ ലോംഗ് പാസുകളും സ്പാനിഷ് പട തുടരുന്നുണ്ടെന്നത് ഇരുവശത്തുമുള്ള പോരാട്ടത്തിന്റെ വീര്യം വര്‍ദ്ധിപ്പിക്കും. മുപ്പത്തഞ്ച് കാരനായ ഫ്രഞ്ച് റഫറി ഫ്രാന്‍സോ ലെറ്റക്‌സിയറാണ് യൂറോ കപ്പിന്റെ ഫൈനല്‍ മത്സരം നിയന്ത്രിക്കുക.
ലാറ്റിനമേരിക്കയില്‍ തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യം വെച്ചിറങ്ങുകയാണ് അര്‍ജന്റീന. എതിരാളികള്‍ ഇതുവരെ ഒരു മത്സരവും തോല്‍ക്കാതെയാണ് ഫൈനലിലെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. മാത്രമല്ല 23 വര്‍ഷത്തിന് ശേഷമാണ് കൊളംബിയ ഫൈനിലെത്തുന്നതെന്ന ചരിത്രവും അര്‍ജന്റീനയെ ഭയപ്പെടുത്തുന്നുണ്ട്. ഐഞ്ചല്‍ ഡീ മരിയയ്‌ക്കൊപ്പം ലയണല്‍ മെസ്സിയുടെ അവസാന രാജ്യാന്തര മത്സരമാകുമോ ഇതെന്നും ലോകം ഉറ്റുനോക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍ ഈ കിരീട നേട്ടം അവര്‍ക്ക് ചരിത്ര വിജയമായിത്തീരും. വീരനായകന്റെ പടിയിറക്കത്തിന് കിരീട നേട്ടമെന്ന വീരേതിഹാസം ചേര്‍ക്കപ്പെടും. ഡീ മരിയയ്ക്ക് നല്ല യാത്രയയ്പ്പ് നല്‍കാനും കിരീടം നേടിയേ തീരു. കഴിഞ്ഞ മത്സരത്തില്‍ 10 ആളുമായി ചുരുങ്ങിയിട്ടും അവസാനം വരെ പിടിച്ചു നിന്ന കൊളംബിയയുടെ ശക്തി വിലകുറച്ച് കാണാന്‍ അര്‍ജന്റീനക്കും സാധ്യമല്ല. ഏതായാലും തിങ്കളാഴ്ച്ച പുലര്‍ച്ച ലാറ്റിനമേരിക്കയില്‍ ആര് കോപ്പ അമേരിക്കന്‍ കിരീടത്തില്‍ ചുംബനമര്‍പ്പിക്കുമെന്ന് കാ്ത്തിരുന്ന് കാണാം.