ഖാദര്‍ കമ്മിറ്റിയാണ് സമയമാറ്റത്തിന് ശുപാര്‍ശ നല്‍കിയത്. സമയ മാറ്റത്തില്‍ മുസ്ലിം സംഘനകള്‍ക്ക് വിയോജിപ്പുണ്ടായേക്കും.
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ സമയം രാവിലെ എട്ട് മണി മുതല്‍ ഒരു മണി വരെയാവണമെന്ന് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. ഒരു ക്ലാസില്‍ 35 കുട്ടികള്‍ മാത്രം മതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശുപാര്‍ശയ്‌ക്ക് മന്ത്രി സഭ അംഗീകാരം നല്‍കി. പ്രാദേശിക നിയമത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്താമെന്നും മന്ത്രി സഭ പറഞ്ഞു.
ബുധനാഴ്‌ച്ച ചേര്‍ന്ന മന്ത്രി സഭാ യോഗമാണ് ചര്‍ച്ചക്ക് ശേഷം ഇത് നടപ്പില്‍ വരുത്താന്‍ തീരുമാനിച്ചത്. വിദ്യാര്‍ത്ഥികളുടെ മാനസീക ശാരീരിക വൈകാരിക മാറ്റങ്ങള്‍ക്ക് സമയ മാറ്റം ഗുണം ചെയ്യുമെന്നാണ് കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നത്. സി ബി എസ് എസിയും കേന്ദ്രീയ വിദ്യാലയങ്ങളും ഈ സമയം ഇപ്പോള്‍ തുടരുന്നുണ്ടെന്നും കമ്മിറ്റി പറയുന്നുണ്ട്. ഉച്ചക്ക് ശേഷമുള്ള സമയങ്ങളില്‍ ആവശ്യമായി വന്നാല്‍ മുതിര്‍ന്ന ക്ലാസുകള്‍ക്കുള്ള അധിക സമയ ക്ലാസുകളും നടത്താം.
സംസ്ഥാന തലത്തില്‍ മുസ്ലിം വിഭാഗത്തിന്‍റെ മദ്‌റസ രാവിലെ 7 മണി മുതല്‍ 9 മണിവരെ നടക്കുന്നതിനാല്‍ ഈ സമയമാറ്റത്തിനോട് മുസ്ലിം സംഘടനകള്‍ വിയോജിച്ചേക്കും. മുമ്പും സമയമാറ്റ ശുപാര്‍ശ വന്ന സമയത്തും മുസ്ലിം സംഘടനകള്‍ ശക്തമായി എതിര്‍ത്തിരുന്നു.