സ്‌കോട്ട്‌ലന്‍റ്: അന്താരാഷ്ട്ര അരങ്ങേറ്റ മത്സരത്തില്‍ ഏഴ് വിക്കറ്റ് സ്വന്തമാക്കി സ്‌കോട്ട്‌ലാന്‍റ് ബൗളര്‍ ചാര്‍ളി കാസല്‍ ക്രിക്കറ്റ് ലോകത്ത് പുതിയ റെക്കോര്‍ഡിട്ടു. 2015 ജൂലൈയില്‍ ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാദയുടെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. അദ്ദേഹം അന്ന് 16 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു.
ഇന്നലെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഒമാനെതിരെയായിരുന്നു കാസലിന്‍റെ റെക്കോര്‍ഡ് നേട്ടം. വെറും 5 ഓവര്‍ മാത്രം എറിഞ്ഞ് 21 റണ്‍സ് വഴങ്ങിയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. അരങ്ങേറ്റത്തില്‍ ഒരു ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്.
മത്സരത്തില്‍ ഒമാനെതിരെ സ്‌കോട്ട്‌ലന്‍റ് 8 വിക്കറ്റിന് ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ 91 റണ്‍സിന് ഔള്‍ ഔട്ടായി, മറുപടി ബാറ്റിംഗില്‍ 17 ഓവർ പിന്നിടുമ്പോഴേക്കും സ്‌കോട്ട്‌ലന്‍റ് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയം കണ്ടു.