ദുബായ്: 2025ല്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ കപ്പിന്‍റെ വേദികളും മത്സരക്രമങ്ങളും പ്രഖ്യാപിച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍. ഇന്ത്യ-പാക്കിസ്ഥാന്‍ ഗ്രൂപ്പ് ഘട്ട മത്സരം സെപ്റ്റംബര്‍ 14ന് ദുബായില്‍ വെച്ച് നടക്കും. ഉദ്ഘാടന മത്സരം അഫ്ഗാനിസ്ഥാനും ഹോങ്കോങ്ങും തമ്മില്‍ സെപ്റ്റംബര്‍ 9ന് അബൂദാബിയില്‍ വെച്ച് അരങ്ങേറും. ഫൈനല്‍ മത്സരത്തിന് സെപ്റ്റംബര്‍ 28ന് ദുബായ് വേദിയാവും.
ഇന്ത്യ-പാക്ക് യുദ്ധത്തിന് ശേഷം ഇരു രാജ്യങ്ങളും മുഖാമുഖം നേരിടുന്ന ആദ്യ മത്സരം കൂടിയാണിതെന്ന പ്രത്യേകതയും ഇതിനുണ്ട്. ഇതിനിടെ ചാംപ്യന്‍സ് ലീഗ് മത്സരങ്ങളില്‍ പാക്കിസ്ഥാനെതിരെയുള്ള മത്സരത്തില്‍ നിന്ന് ഇന്ത്യന്‍ ലെജന്‍ഡ്‌സ് പിന്‍മാറിയിരുന്നു. സെമീഫൈനലിലെത്തിയിട്ടും പഹല്‍ഗാം അക്രമണത്തിന്റെ പേരിലാണ് ഇന്ത്യന്‍ ലെജന്‍ഡ്‌സ് ഇന്ത്യക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കളി ഉപേക്ഷിച്ചത്. പക്ഷേ ഏഷ്യന്‍ കപ്പില്‍ മത്സരിക്കാന്‍ സമ്മതം മൂളിയ ഇന്ത്യയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നുണ്ട്. വിവാദങ്ങള്‍ വകവെക്കാതെയാണ് ഏസിസി വേദികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മത്സര ക്രമമനുസരിച്ച് ഇന്ത്യയും പാക്കിസ്ഥാനും ഫൈനലിലെത്തിയാല്‍ മൂന്ന് പ്രാവശ്യം ഇരു ടീമുകളും പരസ്പരം ഏറ്റ് മുട്ടേണ്ടി വരും. ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് സൂപ്പര്‍ ഫോറിലേക്ക് ഇരു ടീമുകളും പ്രേവശിച്ചാല്‍ രണ്ടാം പ്രാവശ്യവും ഏറ്റ് മുട്ടും. ഇരുവരും ഫൈനലിലെത്തിയാല്‍ മൂന്നാം തവണയും ഇരു രാജ്യങ്ങളും പരസ്പരം ഏറ്റ് മുട്ടേണ്ടി വരും.
ഗ്രൂപ്പ് എയില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, യുഎഇ, ഒമാന്‍ എന്നീ ടീമുകളും ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഹോങ്കോങ് എന്നീ ടീമുകള്‍ ഗ്രൂപ്പ് ബിയിലുമാണ്. സെപ്റ്റംബര്‍ 10ന് യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
മത്സരക്രമങ്ങളും വേദികളും താഴെ
സെപ്റ്റംബര്‍ 9: അഫ്ഗാനിസ്ഥാന്‍ vs ഹോങ്കോങ് (അബൂദാബി)
സെപ്റ്റംബര്‍ 10: ഇന്ത്യ vs യുഎഇ (ദുബായ്)
സെപ്റ്റംബര്‍ 11: ബംഗ്ലാദേശ് vs ഹോങ്കോങ് (അബൂദാബി)
സെപ്റ്റംബര്‍ 12: പാക്കിസ്ഥാന്‍ vs ഒമാന്‍ (ദുബായ്)
സെപ്റ്റംബര്‍ 13: ബംഗ്ലാദേശ് vs ശ്രീലങ്ക (അബൂദാബി)
സെപ്റ്റംബര്‍ 14: ഇന്ത്യ vs പാക്കിസ്ഥാന്‍ (ദുബായ്)
സെപ്റ്റംബര്‍ 15: യുഎഇ vs ഒമാന്‍ ( അബൂദാബി)
സെപ്റ്റംബര്‍ 15: ശ്രീലങ്ക vs ഹോങ്കോങ് (ദുബായ്)
സെപ്റ്റംബര്‍ 16: ബംഗ്ലാദേശ് vs അഫ്ഗാനിസ്ഥാന്‍ (അബൂദാബി)
സെപ്റ്റംബര്‍ 17: പാക്കിസ്ഥാന്‍ vs യുഎഇ (ദുബായ്)
സെപ്റ്റംബര്‍ 18: ശ്രീലങ്ക vs അഫ്ഗാനിസ്ഥാന്‍ (അബൂദാബി)
സെപ്റ്റംബര്‍ 19: ഇന്ത്യ vs ഒമാന്‍ (അബൂദാബി)
സൂപ്പര്‍ ഫോര്‍
സെപ്റ്റംബര്‍ 20: ബി1 vs ബി2 (ദുബായ്)
സെപ്റ്റംബര്‍ 21: എ1 vs എ2 (ദുബായ്)
സെപ്റ്റംബര്‍ 23: എ2 vs ബി1 (അബൂദാബി)
സെപ്റ്റംബര്‍ 24: എ1 vs ബി2 (ദുബായ്)
സെപ്റ്റംബര്‍ 25: എ2 vs ബി2 (ദുബായ്)
സെപ്റ്റംബര്‍ 26: എ1 vs ബി1 (ദുബായ്)
സെപ്റ്റംബര്‍ 28: ഫൈനല്‍ (ദുബായ്)