ലോകകപ്പിലെ ബംഗ്ലാദേശ് മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബിസിബി
അപമാനം ഒരിക്കലും സഹിക്കാനാവില്ലെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍
ബിസിസിഐക്ക് കോടികളുടെ നഷ്ടം?
മുംബൈ/ധാക്ക: വിവാദങ്ങള്‍ കെട്ടൊഴിയാതെ ഇന്ത്യന്‍ കളിക്കളം. ലോകകപ്പിന് ഒരു മാസം ശേഷിക്കേ ബംഗ്ലാദേശിന്‍റെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബിസിബി ഐസിസിയോട് ആവശ്യപ്പെട്ടു. ബംഗ്ലാദേശില്‍ ന്യൂനപക്ഷം നേരിടുന്ന പ്രശനം ഉന്നയിച്ച് ഇന്ത്യയില്‍ നടന്ന ശക്തമായ പ്രതിഷേധത്തിനൊടുവില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്തഫിസുര്‍ റഹ്മാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പുറത്താക്കിയിരുന്നു. ബിസിസിഐ കൊല്‍ക്കത്ത ടീം അധികൃതരോട് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു പുറത്താക്കല്‍. കഴിഞ്ഞ ഡിസംബറില്‍ 9 കോടി രൂപയ്ക്കായിരുന്നു അദ്ദേഹത്തെ കൊല്‍ക്കത്ത ടീമിലെത്തിച്ചത്. ഐപിഎല്ലില്‍ ഇടം നേടിയ ഏക ബംഗ്ലാദേശ് താരം കൂടിയായിരുന്നു മുസ്തഫിസുര്‍ റഹ്മാന്‍.

മുസ്തഫിസുറിനെ പുറത്താക്കിയതിന് പിന്നാലെ ശക്തമായ പ്രതിഷേധത്തോടെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും സര്‍ക്കാരും ഇതിനെതിരെ പ്രതികരിച്ചത്. അപമാനം ഒരിക്കലും സഹിക്കാനാവില്ലെന്നും അത് വെച്ച് പൊറുപ്പിക്കില്ലെന്നുമായിരുന്നു ബംഗ്ലാദേശ് സര്‍ക്കാരിന് വേണ്ടി സർക്കാർ ഉപദേഷ്ടാവ് ആസിഫ് നസ്രുള്‍ അറിയിച്ചു. ഇനി ഒരറിയിപ്പുണ്ടാവുന്നത് വരെ ഐപിഎല്‍ മത്സരങ്ങള്‍ ബംഗ്ലാദേശില്‍ സംപ്രേഷണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തോട് കാര്യങ്ങള്‍ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ട്വന്‍റി20 ലോകകപ്പിന് ഇന്ത്യയിലേക്ക് വരില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ബംഗ്ലാദേശിന്‍റെ മുഴുവന്‍ മത്സരങ്ങളും ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ബിസിബി ഐസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യത്തോട് അനുകൂല മറുപടിയാണ് ഐസിസി പ്രസിഡണ്ടിന്‍റെ ഭാഗത്ത് നിന്നുണ്ടായതെങ്കിലും കോടികളാണ് ബിസിസിഐക്ക് നഷ്ടമാവുന്നത്. അനുരഞ്ജന ശ്രമത്തിനാന് ബിസിസഐ ശ്രമിച്ചെങ്കിലും ബംഗ്ലേദശ് ക്രിക്കറ്റ് ബോര്‍ഡ് ഒരിക്കലും ഇതിന് അനുകൂലിക്കില്ല എന്ന് തന്നെ ഉറപ്പിച്ച് പറഞ്ഞു. ഔദ്യോഗികമായി ബിസിസിഐയുടെ പ്രതികരണം വന്നിട്ടില്ല
ഇന്ത്യയും ശ്രീലങ്കയുമാണ് അടുത്ത ലോകകപ്പ് ആദിഥ്യമരുളുന്നത്. പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ നയതന്ത്ര പ്രശ്‌നം കണക്കിലെടുത്ത് മുഴുവന്‍ പാക്കിസ്ഥാന്‍ മത്സരങ്ങളും ആദ്യമേ ശ്രീലങ്കയിലേക്ക് മാറ്റിയിരുന്നു. പക്ഷേ മത്സരം തുടങ്ങാന്‍ ഒരു മാസം മാത്രം ശേഷിക്കേ ഇത് കോടികളുടെ നഷ്ടം വരുത്തിവെക്കുമെന്നതിനാല്‍ ബിസിസിഐ ഇതിന് വഴങ്ങാനും സാധ്യതയില്ല. ഏതായാലും രണ്ട് ക്രിക്കറ്റ് ബോര്‍ഡുകളോടും ചര്‍ച്ച ചെയ്തായിരിക്കും ഐസിസി തീരുമാനം പുറത്ത് വിടുക.
നിലവില്‍ ബംഗ്ലാദേശിന്‍റെ മത്സരങ്ങളില്‍ മൂന്നെണ്ണം കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിലും ഒരെണ്ണം മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിലുമാണ്. വെസ്റ്റിന്‍ഡീസ് (ഫെബ്രുലരി 7), ഇറ്റലി (ഫെബ്രുവരി 9), ഇംഗ്ലണ്ട് (ഫെബ്രുവരി 14), നേപ്പാള്‍ (ഫെബ്രുവരി 17) എന്നിങ്ങനെയാണ് ബംഗ്ലാദേശിന്‍റെ മത്സര ക്രമങ്ങള്‍.