പട്‌ന: ബിഹാര്‍ തെരെഞ്ഞെടുപ്പ് ഫലത്തിനായ് ഇനിയും രണ്ട് ദിവസം ബാക്കിയിരിക്കെ ഇന്ത്യാ സംഖ്യത്തിന് നിരാശ സമ്മാനിച്ച് എക്‌സിറ്റ് പോള്‍ റിസള്‍ട്ടുകള്‍. തേജസ്വിയെ മറികടന്ന് നിതീഷ് കുമാര്‍ സംഖ്യം ഭരണത്തുടര്‍ച്ച നേടുമെന്നാണ് നിലവില്‍ പുറത്തു വന്ന എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി നടന്ന തെരെഞ്ഞെടുപ്പിന്‍റെ വിധിയറിയുന്നത് നവംബര്‍ 14നാണ്.
എന്‍ഡിഎയ്ക്ക് ഭരണത്തുടര്‍ച്ച പ്രഖ്യാപിച്ച് ആക്‌സിസ് മൈ ഇന്ത്യയും,ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോളുകള്‍. എന്‍ഡിഎയ്ക്ക് 121-141വരെ ലഭിക്കുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യ പറയുന്നത്, 98-118 വരെ മാത്രമം ഇന്ത്യ സംഖ്യ നേടുകയഉലഅലു. മറ്റുള്ളവര്‍ക്ക് 1-5 സീറ്റ് ലഭിക്കും. ടുഡേയ്സ് ചാണക്യയുടെ പ്രവചനമനുസരിച്ച് ബഹുദൂരം മുന്നിലാണ് എന്‍ഡിഎ. 160 സീറ്റോടെ ഏറെ മുന്നിലെത്തുമെന്നും ആര്‍ജെഡിക്ക് 77 ലഭിക്കുമെന്നും ടുഡൈയ്‌സ് ചാണക്യ പറയുന്നു.
എക്‌സിറ്റ് പോള്‍ പ്രവചനത്തെ കുറിച്ച് രാഹുല്‍ ഗാന്ധിയോ തേജസ്വിയോ ഇതുവരെ പ്രതികരിച്ചില്ല. തെരെഞ്ഞെടുപ്പ് ഫലത്തിനായ് കാത്തിരിക്കുയാണ് ഇന്‍ഡ്യാ സംഖ്യം. അതേ സമയം കപില്‍ സിബലിന്റെ ആരോപണത്തിനെ കുറിച്ച് എന്‍ഡിഎയോ ഇന്ത്യാ സംഖ്യമോ പ്രതികരിച്ചിട്ടില്ല.