ന്യൂഡല്‍ഹി: അടുത്തൊന്നും കാണാത്ത പ്രതീതിയിലാണ് ഡല്‍ഹി നഗരം. വൈകുന്നേരം 6.55ഓടെ തലസ്ഥാന നഗരിയെ നെടുക്കിയ സ്‌ഫോടനത്തിന്‍റെ ആഘാതത്തില്‍ നിന്നും ഇനിയും ജനങ്ങള്‍ മുക്തമായിട്ടില്ല. ഇനിയും സ്‌ഫോടനമുണ്ടായേക്കാം എന്ന മുന്‍കരുതലില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് പോലീസ്. വൈകുന്നേരം ഓടിച്ച് വന്ന് നിര്‍ത്തിയിട്ട ഐട്വന്‍റി വാഹനത്തിലാണ് പൊട്ടിത്തൈറിയുണ്ടായത്. വാഹനത്തില്‍ ആളുകളുണ്ടായെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണത്തിന് ഉത്തരവിട്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ഇന്ന് വൈകുന്നേരം 7 മണിയോടടുത്ത സമയം ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുള്ള ലാല്‍കില മെട്രോ സ്‌റ്റേഷന്‍റെ നാലാം നമ്പര്‍ ഗേറ്റിനടുത്ത് വെച്ചായിരുന്നു പൊട്ടിത്തെറിയുണ്ടായത്. വേഗം കുറഞ്ഞത്തിയ ഐട്വന്റി കാറാണ് പൊട്ടിത്തൈറിച്ചത്. ഹരിയാന രജിസ്‌ട്രേഷനില്‍ HE 26 E 7674 എന്ന നമ്പറിലുള്ള കാറാണ് പൊട്ടിത്തെറിച്ചത്. നിലവില്‍ ഇത് നദീം എന്നയാളുടെ പേരിലാണ് ഉടമസ്ഥതയുള്ളത് പക്ഷേ വാഹനം രജിസ്ടര്‍ ചെയയ്തിരിക്കുന്നത് സല്‍മാനെന്ന വ്യക്തിയാണ്. അയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വന്‍ സ്‌ഫോടനമാണുണ്ടായത്. അടുത്തുള്ള സ്ട്രീറ്റ് ലൈറ്റുകള്‍ അണഞ്ഞു, തൊട്ടടുത്തുള്ള കാറുകളൊക്കെ കത്തിനശിച്ചു. വിവരം അറിഞ്ഞ് ഇരുപതോളം ഫയര്‍ എഞ്ചിന്‍ യൂണിറ്റുള്‍ സ്ഥലത്തെ്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കാല്‍നട യാത്രക്കാരനുള്‍പ്പടെ ഇതുവരെ 8 മരണം റിപ്പോര്‍ട്ട് ചെയ്തു. 20 പേര്‍ക്ക് പരിക്കുണ്ട്. ഇതില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്.
സ്‌ഫോടനത്തിന് പിന്നാലെ പ്രധാനമന്ത്രി ആഭ്യന്തര മന്ത്രിയെ ഫോണില്‍ വിളിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും സംഭവ സ്ഥലവും ആശുപത്രിയും സന്ദര്‍ശിച്ചു. സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കാരണം ഇപ്പോള്‍ പറയാനായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. കേരളം അടക്കം ഇന്ത്യയിലെ മറ്റു നഗരങ്ങള്‍ക്ക് കേന്ദ്രം കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.