നാഗ്പൂര്‍: വനിതളുടെ ചെസ് ലോകകപ്പ് ജേതാവ് ദിവ്യ ദേശ്മുഖിന് വമ്പര്‍ തുക സമ്മാനിച്ച് മഹാരാഷ്ട്ര സര്‍ക്കാറിന്‍റെ പ്രോത്സാഹനം. ഇന്ന് നാഗ്പൂരില്‍ നടന്ന സ്വീകരണ ചടങ്ങിലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് 3 കോടി രൂപയുടെ ചെക്ക് ദിവ്യ ദേശ്മുഖിന് കൈമാറിയത്.
ജോര്‍ജിയയിലെ ബാതുമയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ തന്നെ കൊനേരു ഹംപിയെ തോല്‍പ്പിച്ചായിരുന്നു ദിവ്യ ദേശ്മുഖ് വിജയിയാത്. കിരീടം നേടിയ ദിവ്യയ്ക്ക് സമ്മാനത്തുകയായി ലഭിച്ചത് 50,000 യുഎസ് ഡോളര്‍ (44 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) ആയിരുന്നു. അതിന്‍റെ ആറിരട്ട സമ്മാനമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു ദിവ്യ ജോര്‍ജ്ജിയയിലെ ബാതുമിയില്‍ നിന്ന് മാതാപിതാക്കളോടു കൂടെ നാട്ടിലേക്ക് എത്തിയത്. ജന്മനാട്ടില്‍ ഊഷ്മള വരവേല്‍പ്പായിരുന്നു ദിവ്യക്ക് ലഭിച്ചത്.