ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഈ വര്‍ഷത്തെ ഏറ്റവും തിരക്കേറിയ ദിവസം പ്രഖ്യാപിച്ച് എയര്‍പോര്‍ട്ട് അധികൃതര്‍. ഡിസംബര്‍ 28 ആയിരിക്കും ഏറ്റവും തിരക്കേറിയ ദിവസമെന്നാണ് പുതിയ പ്രഖ്യാപനം. ഈ ദിവസം ദുബായ് എയര്‍പോര്‍ട്ടില്‍ കടന്ന് പോവുന്നത് 312000 യാത്രക്കാരായിരിക്കും. മുമ്പ് ഡിസംബര്‍ 20 ആയിരിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. അന്നേ ദിവസം വിമാനത്താവളത്തില്‍ എത്തുന്നത് 309000 യാത്രക്കാരായിരിക്കും..
2025 ഡിസംബര്‍ ദുബായ് വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ മാസമാണ്. ഈ മാസം മാത്രം എയര്‍പോര്‍ട്ടിലൂടെ കടന്ന് പോവുന്നത് 8.7 ദശലക്ഷം യാത്രക്കാരിയിരിക്കും. ദുബായില്‍ ശൈത്യകാലമായതിനാലും ക്രിസ്മസും ന്യൂഇയറും ആഘോഷിക്കാനുമായി വിദേശത്ത് നിന്ന് എത്തുന്നവരുടെ എണ്ണം കൂടുതലായിരിക്കും.
അന്നേ ദിവസം ദുബായിലെ ചെക്ക് ഇന്‍, സുരക്ഷാ പരിശോധന, പുറപ്പെടല്‍ ഗേറ്റുകള്‍ മുഴുവന്‍ വന്‍ തിരക്കായിരിക്കും അനുഭവപ്പെടുക. ആയതിനാല്‍ യാത്ര ചെയ്യുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും കനത്ത ജാഗ്രത നിര്‍ദ്ദേശം ദുബായ് പുറപ്പെടീച്ചിട്ടുണ്ട്. തിരക്ക് നേരിടാന്‍ ദുബായ് എയര്‍പോര്‍ട്ട് സജ്ജമാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
യാത്ര പുറപ്പെടും മുമ്പ് ഓണ്‍ലൈന്‍ ചെക്ക്-ഇന്‍ ചെയ്യുക.
ഫ്‌ളൈറ്റിന് മൂന്ന് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്താന്‍ ശ്രമിക്കുക.
കുടുംബാഗങ്ങള്‍ എയര്‍പോര്‍ട്ടില്‍ അനുഗമിക്കാതിരിക്കുക.
എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് നേരത്തേയുള്ള ചെക്ക്-ഇന്‍, സിറ്റി ചെക്ക്-ഇന്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താം
12 വയസ്സിന് മുകളിലുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ പാസ്‌പോര്‍ട്ട് നിയന്ത്രണങ്ങള്‍ക്ക് ഈ ഗേറ്റുകള്‍ ഉപയോഗിക്കുക
ബാഗ്ഗേജുകളിലെ സുരക്ഷാ പരിശോധനകള്‍ വേഗത്തിലാക്കാന്‍ ലഗ്ഗേജുകള്‍ പാക്ക് ചെയ്യുമ്പോള്‍ സ്‌പെയര്‍ ബാറ്ററികളും പവര്‍ ബാങ്കുകളും ഹാന്‍ഡ് ലഗേജില്‍ മാത്രം വെക്കുക. ഇത് ലഗ്ഗേജുകളുടെ ചെക്കിംഗ് പ്രോസസ് വേഗത്തിലാക്കും.