By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • Kerala
  • India
  • UAE
  • Qatar
  • Egypt
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: ഹേമ കമ്മിറ്റിയില്‍ ഒലിച്ചു പോവുന്ന കാഫിര്‍ പ്രയോഗവും; പ്രസ്താവനയിലൊതുങ്ങുന്ന ആരോപണങ്ങളും
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • Kerala
  • India
  • UAE
  • Qatar
  • Egypt
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • Kerala
  • India
  • UAE
  • Qatar
  • Egypt
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Editorial > ഹേമ കമ്മിറ്റിയില്‍ ഒലിച്ചു പോവുന്ന കാഫിര്‍ പ്രയോഗവും; പ്രസ്താവനയിലൊതുങ്ങുന്ന ആരോപണങ്ങളും
EditorialIndiaKerala

ഹേമ കമ്മിറ്റിയില്‍ ഒലിച്ചു പോവുന്ന കാഫിര്‍ പ്രയോഗവും; പ്രസ്താവനയിലൊതുങ്ങുന്ന ആരോപണങ്ങളും

vishwalokam.com@gmail.com
Last updated: 2024/08/24 at 10:12 AM
vishwalokam.com@gmail.com
Share
3 Min Read
SHARE

നാല് വര്‍ഷം ഷെല്‍ഫിനുള്ളിലും രഹസ്യ അറയിലും പുറം കാണാതെ അടഞ്ഞിരുന്ന ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്ത് വിട്ടതിന്‍റെ ചേതോവികാരം മനസ്സിലാവുന്നില്ല. സ്ത്രീ സുരക്ഷിതത്വത്തിന് വേണ്ടി പണിയെടുത്തവര്‍ എന്തിനീ റിപ്പോര്‍ട്ട് നാല് വര്‍ഷം പൂഴ്ത്തി വെച്ചു? റിപ്പോര്‍ട്ടില്‍ നിന്ന് പുറം കാണിക്കാത്ത പേജുകളുടെ സ്വകാര്യത ആരെ സംരക്ഷിക്കാനാണ്? റിപ്പോര്‍ട്ട് പുറത്തെത്തിയിട്ടും എന്ത് കൊണ്ട് പരാമര്‍ശിക്കപ്പെട്ട വ്യക്തികള്‍ക്കെതിരെ കേസെടുക്കുന്നില്ല? ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ നടുക്കടലിലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. പക്ഷേ. റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടും ഒരു നൂറ് പ്രസ്താവനകളല്ലാതെ നേരിട്ടോ പരാതി മുഖേനയോ നടപടിയെടുത്തില്ലെന്നത് മറ്റൊരു വിരോധാഭാസമാണ്.

കേരള ചരിത്രത്തില്‍ പല കേസുകളിലും കോടതി നേരിട്ട് അന്വേഷണ ഉത്തരവിട്ടിട്ടുണ്ട്, വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്, സോഷ്യല്‍ മീഡിയയില്‍ കണ്ടതും കേട്ടതും കാണാത്തതുമായി പലതിലും പോലീസും നേരിട്ട് കേസ് ഫയല്‍ ചെയ്തിട്ടുമുണ്ട്, എന്നിട്ട് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടടിസ്ഥാനത്തില്‍ കേസെടുക്കണമെങ്കില്‍ പരാതി നേരിട്ട് അറിയിക്കണമെന്ന് സര്‍ക്കാരും പോലീസും കോടതിയും ഒരു പോലെ പറയുന്നു. എന്നെ ഏറെ അത്ഭതപ്പെടുത്തിയത് വനിതാ കമ്മീഷനാണ്, സ്ത്രീ സുരക്ഷ പറഞ്ഞ് ഉറഞ്ഞ് തുള്ളുന്ന ഇവര്‍ക്ക് ഇതില്‍ അന്വേഷണം പുറപ്പെടീക്കുന്നതില്‍ നിന്ന് തടസ്സമെന്താണ്?. ചിലരോടുള്ള മമതയോ മറ്റു ചിലരോടുള്ള ഭയമോ?

പലതിനും ഉത്തരം തേടി പോയാല്‍ എത്തുന്നത് വടകരയിലേക്കാണെന്നാണ് അനുമാനം. മാധ്യമങ്ങളക്കെയും തെരെഞ്ഞെടുപ്പ് നാളില്‍ വിവാദമായ കാഫിര്‍ പ്രയോഗത്തിലായിരുന്നു. സി. പി. എം. പടച്ചുവിട്ട കാഫിര്‍ വര്‍ഗ്ഗീയ പ്രചരണം അവസാനം നെഞ്ചിലേക്ക് തന്നെ പതിച്ചതാണ് ഈ പ്രശ്‌നം ഇത്രയും സങ്കീര്‍ണ്ണമായത്. പോലീസ് അന്വേഷണത്തിനൊടുവില്‍ അവസാനം ഇടത് വാട്ട്‌സപ്പ് കൂട്ടായ്മയായ റെഡ് എന്‍കൗണ്ടറിലേക്കും ഫൈസ് ബുക്ക പേജായ പോരാളി ഷാജിയിലേക്കുമാണ്, നെഞ്ചത്തേക്ക് തിരിച്ചു കുത്തിയത് കൈവിട്ടു പോയെന്ന പരമാര്‍ത്ഥത്തില്‍ പരിഹാരം തേടിയിറങ്ങുമ്പോഴാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറം കാണുന്നത്. മാത്രമല്ല ഉദ്യോഗസ്ഥനെ മാറ്റിയാലും ചാനലുകള്‍ പിടിവിടില്ലെന്ന സത്യത്തെ ഉള്‍ക്കൊണ്ടതിനാല്‍ പിന്നീടുള്ള പരിഹാരം ചാനല്‍ ചര്‍ച്ചകള്‍ തിരിച്ചു വിടാനുള്ള ഉപാധികകളിലേക്കാണ്. അത് പിന്നെ സ്ത്രീ വിഷയവും സിനിമാ മേഖലയുമാവുമ്പോള്‍ ചാനലുകള്‍ കൊത്തിവലിച്ചോളും. അവിടെ പിന്നെ കാഫിര്‍ പ്രയോഗം അലിഞ്ഞില്ലാതാവും.

പ്രതീക്ഷ പോലെ ഒരു ചാനലിന്‍റെ സസ്പന്‍സ് റിവീലേഷന്‍ പ്രഖ്യാപനം വന്നു. അടുത്ത ദിവസം ഷെല്‍ഫില്‍ നിന്നും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറം കണ്ടു. സിനിമ മേഖലയിലെ സ്ത്രീ ചൂഷണത്തിലെ നെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വന്ന കമ്മീഷന്‍ റിപ്പോര്‍ട്ട് മിനുറ്റുകള്‍ക്കുള്ളില്‍ ചാനലുകളുടെ ചര്‍ച്ചയായി, സര്‍ക്കാരിന്‍റെ പ്രസ്താവനകളായി, അന്തിച്ചര്‍ച്ചകള്‍ക്കുള്ള വേദിയായി, സോഷ്യല്‍ മീഡിയകളിലെ സജീവി സംസാരമായി, ന്യൂസ് പോര്‍ട്ടലുകളില്‍ പ്രസ്താവനകളും വിശദാംശങ്ങളും റിപ്പോർട്ടുകളും കൊണ്ട് നിറഞ്ഞു. തലേ ദിവസം വരെ നിന്നിരുന്ന കാഫിര്‍ പ്രയോഗം എവിടെയോ പോയി ഒളിഞ്ഞു. തന്നെ പ്രതിയാക്കിയ എം. എസ്. എഫ്. പ്രവര്‍ത്തകന്‍റെ വാക്കുകളും പരാതികളുമൊന്നും പിന്നെ റിപ്പോർട്ടുകളില്‍ കാണാതായി. ആരാണ് റെഡ് എന്‍കൗണ്ടര്‍ എന്നും പോരാളി ഷാജി എന്നും ജനമറിയാതായി, സോഷ്യല്‍ മീഡിയകളില്‍ നിന്ന് ആ പേജുകള്‍ ഇല്ലാതായി. ആര്‍ക്കും പ്രശ്‌നങ്ങളില്ല, പരാതികളില്ല. വര്‍ഗ്ഗീയ പ്രചരണത്തിന് ശാന്തസുന്ദരമായ അന്ത്യം.

പ്രസ്താവിക്കപ്പെട്ട സിനിമാ മേഖലയിലെ പ്രമുഖരുടെ മുഖവും കാത്തിരിക്കുന്ന സാധാരണക്കാരുടെ പ്രതീക്ഷ സോഷ്യല്‍ മീഡിയകളില്‍ നീണ്ടു കൊണ്ടേയിരിക്കുന്നു. പ്രസ്താവനകള്‍ കൊണ്ട് സാംസ്‌കാരിക നേതാക്കളും സിനിമാ അസോസിയേഷനും സര്‍ക്കാരും മന്ത്രിമാരും മത്സരിക്കുന്നു. മുഖ്യന്ത്രി, മന്ത്രിമാരായ സജി ചെറിയാന്‍, റിയാസ്, എം ബി രാജേഷ്, സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സതീദേവി, അമ്മ അസോസിയേഷന്‍, സിനിമ നടന്മാരായ ജോയ് മാത്യു, ജഗദീഷ്, സിദ്ദീഖ് തുടങ്ങിയ നീണ്ട നിരയുടെ പ്രസ്താവനകള്‍. റിപ്പോര്‍ട്ടില്‍ പറയപ്പെട്ട ഒരു സ്ത്രീയും പരാതിയുമായി വന്നില്ല. സിനിമാ നടന്‍ തിലകന്‍റെ മകള്‍ സോണിയയും സിനിമാ നടി പാര്‍വ്വതി തിരുവോത്തുമല്ലാതെ ചര്‍ച്ചാ വേദികളില്‍ വേറൊരാളുമില്ല. പരാതി പറയാനുള്ള നടികള്‍ ഒരു പക്ഷേ സുരക്ഷയോര്‍ത്ത് പുറത്ത് വരാത്തതാവാം എന്നാല്‍ പിന്നെ എന്തിനായിരിക്കാം ഈ കമ്മീഷന്‍റെ മുന്നില്‍ വെളിപ്പെുത്തലുകള്‍ നടത്തിയിട്ടുണ്ടാവുക. നടപടി പ്രതീക്ഷച്ചവര്‍ക്ക് വെറുതെ കൈമലര്‍ത്താം. പിന്നെയും സമസ്യ ചോദ്യശരങ്ങള്‍ ബാക്കിയാണ്. എന്ത് കൊണ്ട് ഇവര്‍ ഇതുവരെ പരാതിപ്പെട്ടില്ല? ഈ മേഖലയില്‍ ഇത്രയും ചൂഷണം നേരിട്ടിട്ടുണ്ടെന്നറിഞ്ഞിട്ടും പിന്നെയും ആ മേഖലയില്‍ തന്നെ തുടര്‍ന്ന് പ്രവര്‍ത്തിച്ച് പോരുന്നതിന്‍റെ ചേതോവികാരം? കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നിട്ടും സിനിമാ മേഖലയിലെ അമ്മ എന്ന സംഘടന ഇന്നലെയായിരുന്നു ആദ്യ പത്രസമ്മേളനം വിളിച്ച് കമ്മീഷനു പിന്തുണ അര്‍പ്പിച്ചത്. ഈ പിന്തുണ കൊണ്ട് വല്ല ഉപകാരവും?

ചുരുക്കിപ്പറഞ്ഞാല്‍ ചട്ടിയില്‍ തളയ്ക്കുന്ന അരിയൊന്നു മാറ്റിയിട്ടതാണ്. വേവാനിട്ടവന്‍റെ നിനനില്‍പ്പിന് നിലവിലെ അരി പ്രശ്‌നമാവുമെന്ന ഭയത്തില്‍ നിന്നാവും പുതിയ അരിക്ക് അടുപ്പില്‍ ഇടം കൊടുത്തത്. പ്രശ്‌നത്തിന് ഫലം കണ്ടു. പ്രതീക്ഷ പോലെ അയാളുടെ നിലനില്‍പ്പ് സുരക്ഷിതമായിട്ടുണ്ട്. അടയ്ക്ക കട്ടാലും ആന കട്ടാലും പേര് ക്ള്ളനാണെന്ന് മറക്കരുത്.

You Might Also Like

അമേരിക്കന്‍ തീരം തൊട്ട് സുനാമി തിരമാലകള്‍; റഷ്യയില്‍ വന്‍ നാശനഷ്ടം, ജപ്പാനും ചൈനയും അതീവ ജാഗ്രതയില്‍

നിമിഷ പ്രിയയുടെ വധിശിക്ഷ റദ്ദാക്കിയെന്ന വാദം തള്ളി കേന്ദ്രം, പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം

മുംബൈ രാഷ്ട്രീയത്തില്‍ പുതിയ കരുനീക്കം, രാജ് താക്കറെ 13 വര്‍ഷത്തിന് ശേഷം മാതോശ്രീയില്‍, ഉദ്ധവുമായി കൂടിക്കാഴ്ച്ച

ചരിത്രം തിരുത്തി ദുബായ്; ബ്രിഗേഡിയര്‍ പദവിയിലേക്ക് ഒരു സ്ത്രീ സാന്നിധ്യം, ചരിത്രമായി സമീറ അബ്ദുല്ല അല്‍ അലി പുതിയ നേട്ടം

സമ്മര്‍ദ്ദത്തിന് വഴങ്ങി ഇസ്രയേല്‍, ഗസ്സയില്‍ 8 മണിക്കൂര്‍ സഹായ വിതരണത്തിന് അനുമതി, ജോര്‍ദാന്റെയും യുഎഇയുടെയും ഭക്ഷ്യവിതരണം ആരംഭിച്ചു

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com August 24, 2024 August 24, 2024
Share This Article
Facebook Twitter Copy Link Print
Previous News യൂട്യൂബ് ചാനല്‍ തുടങ്ങി റെക്കോര്‍ഡിട്ട് ക്രിസ്റ്റിയാനോ; 24 മണിക്കൂറില്‍ 2 കോടി സബ്സ്‌ക്രൈബേഴ്‌സ്
Next News ക്രിക്കറ്റില്‍ ചരിത്രമെഴുതി 3 സൂപ്പര്‍ ഓവറുകള്‍
1 Comment 1 Comment
  • Winston says:
    October 19, 2024 at 8:50 pm

    Winston here from Iowa. I’m always watching to see what newer sites are going up and I just wanted to see if you would like an extra hand with getting some targeted traffic, Create custom AI bots to answer questions from visitors on your site or walk them through a sales process/funnel – I could even make a persona of yourself or employee to field questions about your business. I create/edit videos/images/adcopy, create/revamp/update sites, remove negative listings, the list goes on. I’ll even shoulder 90% of the costs, dedicating my time and tools that I’ve created myself and bought over the years. I’ve been doing this for over 22 years, helped thousands of people and have loved every minute of it.

    There’s virtually no cost on my end to do any of this for you except for my time starting at 99 a month. I don’t mean to impose; I was just curious if I could lend a hand.

    Brief history, I’ve been working from home for a couple decades now and I love helping others. I’m married, have three girls and if I can provide for them by helping you and giving back by using the tools and knowledge I’ve built and learned over the years, I can’t think of a better win-win.

    It amazes me that no one else is helping others quite like I do and I’d love to show you how I can help out. So, if you need any extra help in any way, please let me know either way as I value your time and don’t want to pester you.

    PS – If I didn’t mention something you might need help with just ask, I only mentioned a handful of things to keep this brief 🙂

    All the best,

    Winston
    Cell – 1-319-435-1790‬
    My Site (w/Live Chat) – https://cutt.ly/bec4xzTQ

    Reply

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

അമേരിക്കന്‍ തീരം തൊട്ട് സുനാമി തിരമാലകള്‍; റഷ്യയില്‍ വന്‍ നാശനഷ്ടം, ജപ്പാനും ചൈനയും അതീവ ജാഗ്രതയില്‍
Internaltional July 30, 2025
നിമിഷ പ്രിയയുടെ വധിശിക്ഷ റദ്ദാക്കിയെന്ന വാദം തള്ളി കേന്ദ്രം, പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം
India Internaltional Kerala July 29, 2025
മുംബൈ രാഷ്ട്രീയത്തില്‍ പുതിയ കരുനീക്കം, രാജ് താക്കറെ 13 വര്‍ഷത്തിന് ശേഷം മാതോശ്രീയില്‍, ഉദ്ധവുമായി കൂടിക്കാഴ്ച്ച
India Internaltional July 28, 2025
ചരിത്രം തിരുത്തി ദുബായ്; ബ്രിഗേഡിയര്‍ പദവിയിലേക്ക് ഒരു സ്ത്രീ സാന്നിധ്യം, ചരിത്രമായി സമീറ അബ്ദുല്ല അല്‍ അലി പുതിയ നേട്ടം
Internaltional UAE July 28, 2025
//

We influence 20 million users and is the number one business and technology news network on the planet

VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?