26 ഇടങ്ങളില്‍ പാക്കിസ്ഥാന്‍ ഡ്രോണ്‍ കണ്ടെത്തിയതായി ഇന്ത്യന്‍ സൈന്യം.
ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ അടിയന്തിര യോഗം.
ഹിമാചല്‍ പ്രദേശ്, കശ്മീര്‍, പഞ്ചാബില്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപനം.
ജനങ്ങള്‍ ഭയക്കേണ്ടെന്ന് ഇന്ത്യന്‍ സൈന്യം
ഡല്‍ഹി: ഇന്ത്യ-പാക്ക് യുദ്ധത്തില്‍ ആക്രമണ പ്രത്യാക്രമണങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ഇന്നലെ രാത്രി പാക്കിസ്ഥാന്‍റെ അഞ്ചു പ്രധാന നഗരങ്ങളില്‍ ഇന്ത്യന്‍ ആക്രമണം നടന്നതിന് പ്രതികാരമായി ഇന്ന് 26 ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പാക്ക് ഡ്രോണ്‍ കണ്ടതായി റിപ്പോര്‍ട്ടുണ്ട്. ഇന്ത്യ എല്ലാം വെടിവെച്ചിട്ടതായും അറിയിച്ചു.
ശ്രീനഗറിലെ രാജ്യാന്തര വിമാനത്താവളത്തിന് അടുത്ത് ഉഗ്ര സ്‌ഫോടനം നടന്നതായി മാധ്യമങ്ങള്‍ ഉദ്ധരിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പഞ്ചാബിലെ ഫിറോസ്പുരില്‍ ജനവാസ മേഖലയിലാണ് ഡ്രോണ്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുള്ളത്. ഇവിടെ ഒരു കുടുംബത്തിലെ 3 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.
അതേ സമയം അതിര്‍ത്തി സംസ്ഥാനങ്ങളായ കശ്മീര്ർ, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ ബ്ലാക് ഔട്ടായി പ്രഖ്യാപിച്ചു. സുരക്ഷ മുന്‍ നിര്‍ത്തിയാണ് ഈ നടപടി. ഇന്നലെയും ജമ്മു ഇരുട്ടിലായിരുന്നു..
പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലീഗും (പിഎസ് എല്‍) ഇന്ത്യന്‍ ക്രിക്കറ്റ് ലീഗും (ഐപിഎല്ലും) അനിശ്ച കാലത്തേക്ക് നിര്‍ത്തി വെച്ചു. പിഎസ് എല്‍ ആദ്യം യുഎഇയലേക്ക് മാറ്റുന്നുവെന്ന് പ്രഖ്യാപിച്ചെങ്കിലും യുഎഇ അതിനുള്ള സമ്മതം ഇതുവരെ യുഎഇയുടെ ഭാഗത്ത് നിന്ന് നല്‍കിയിട്ടില്ല. ഐപിഎല്‍ സാഹചര്യം നോക്കിയാവും വീണ്ടും തുടരുകയെന്ന് ബിസിസിഐ അറിയിച്ചു. ഇതുവരെ 54 കളികളാണ് ഐപിഎല്ലില്‍ നടന്നത്. ഇന്നലെ മത്സരത്തിന്‍റെ ഇടയില്‍ വെച്ചായിരുന്നു കളി സസ്പന്‍ഡ് ചെയ്തത്.
ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതയില്‍ അടിയന്തിര യോഗം ചേര്‍ന്നു. നരേന്ദ്ര മോദിക്ക് പുറമെ ദേശീയ ഉപദേഷ്ടാവ് അജിത് ഡോവല്‍, ചീഫ് ഓഫ് ഇന്ത്യന്‍ സ്റ്റാഫ് അനില്‍ ചൗഹാന്‍, മൂന്ന് സൈന്യത്തലവന്മാര്‍, സംയുക്ത സേനാ മേധാവി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.