കുവൈത്ത് എയര്‍പ്പോര്‍ട്ടിന് നേരെ വീണ്ടും ഡ്രോണാക്രമണം
സലാല തുറമുഖത്തും ഇറാനിയന്‍ ഡ്രോണാക്രമണം
അബൂദാബിയില്‍ വ്യത്യസ്ഥ തീ പിടിത്തത്തില്‍ 6 പേര്‍ക്ക് പരിക്ക്
എമിറേറ്റ് ഗ്ലോബല്‍ അലൂമിനിയത്തിന് കേട്പാട് സംഭവിച്ചതായി അധികൃതർ
അബൂദാബി: യുദ്ധാന്തരീക്ഷം ഒരു മാസം പിന്നിടുമ്പോള്‍ യുദ്ധമുഖത്തേക്ക് പുതിയ കരുനീക്കവുമായി ഹൂതീ പ്രവേശനം. ഇന്നലെ മാത്രം രണ്ട് പ്രാവശ്യം ഇസ്രയേലിനെ ലക്ഷ്യമാക്കി യമനില്‍ നിന്ന് ഹൂതികളുടെ മിസൈല്‍ വര്‍ഷം നടന്നു. നാശനഷ്ടങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ജിസിസി രാജ്യങ്ങളിലേക്കുള്ള ആക്രമണത്തിന് ഇന്നലെ ആപേക്ഷികമായി ഇത്തിരി കടുപ്പം കൂടുതലായിരുന്നു. ശക്തമായ പ്രതിരോധം തീര്‍ത്താണ് യുഎഇ മറുപടി നല്‍കിയത്. 20 ബലിസ്റ്റിക്ക് മിസൈലുകളും 39 ഡ്രോണുകളുമാണ് ഇന്നലെ മാത്രം യുഎഇ തകര്‍ത്തത്. പക്ഷേ ഡ്രോണിന്‍റെ അവശിഷ്ടങ്ങള്‍ വീണ് മൂന്ന് സ്ഥലങ്ങളില്‍ തീ പിടിച്ചു. എല്ലാം നിയന്ത്രണവിധേയമെന്ന് അധികൃതര്‍ വെളിപ്പെടുത്തി. അബൂദാബിയിലെ ഏറ്റവും വലിയ അലൂമിനിയം കമ്പനിയായ എമിറേറ്റസ് ഗ്ലോബല്‍ അലൂമിനിയത്തിന്‍റെ അല്‍ തവീലയിലെ സൈറ്റിലും ആക്രമണം നടന്നു കേട്പാട് സംഭവിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ചില ജീവനക്കാര്‍ക്ക് പരിക്ക് പറ്റിയതായും പക്ഷേ സാരമായ പരിക്കല്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കുവൈത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നിരവധി ഡ്രോണാക്രമങ്ങള്‍ നടന്നതായി അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളത്തിന്‍റെ റഡാര്‍ സംവിധാനം തകര്‍ന്നു. ഒമാനിലെ സലാല തുറമുഖത്തും ഇറാനിയന്‍ ഡ്രോണാക്രമണം നടന്നു. ജീവനക്കാരനയാ വിദേശിക്ക് പരിക്കേറ്റു. രണ്ട് ഡ്രോണുകളായിരുന്നു സലാല തുറമുഖത്തേക്ക് വന്ന് ആക്രമണം നടത്തിയത്.
ഇതുവരെ യുഎഇയില്‍ 178 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് സായുധ സൈനികര്‍ ഉള്‍പ്പടെ 11 പേര്‍ മരണപ്പെട്ടു. ഇന്നലെ ഇറാനിലെ യുണിവേഴ്‌സിറ്റികളിലേക്ക് ആക്രമണം നടന്നത് കാരണം അമേരിക്കന്‍- ഇസ്രയേല്‍ യൂണിവേഴ്‌സിറ്റികളെയും ആക്രമിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കിയതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു..