ഹൊര്‍മുസ്: ഇറാന്‍-ഇസ്രയേല്‍-അമേരിക്ക സംഘര്‍ഷം തുടര്‍ന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് പുതിയൊരു തലവേദന ഉയര്‍ന്നിരിക്കുന്നു. ഹൊര്‍മുസ് കടലെടുക്കില്‍ തുടരുന്ന അനിശ്ചിതത്വം ഇന്ത്യയുടെ ഇന്‍റർനെറ്റിനെ ശക്തമായ രീതിയില്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയുടെ ടെലികോം കമ്പിനകളെയും പല സ്വകാര്യ ടെക് ബേസ് കമ്പനികളെയും ശക്തമായ രീതിയില്‍ ബാധിച്ചേക്കാം. ഹൊര്‍മുസ് കടലെടുക്കിലൂടെയും ചെങ്കടിലൂടെയും കടന്ന് പോവുന്ന കേബിളിന്‍റെ സുരക്ഷയാണ് ഇന്ത്യ ആശങ്കപ്പെടുന്നത്. ഇന്ത്യയുടെ 60 ശതമാനം ഇന്‍റെര്‍നെറ്റും മുംബൈയില്‍ നിന്ന് യൂറോപ്പിലേക്ക് പോവുന്ന ഈ കാബിള്‍ വഴിയാണെന്നതാണ് ഏറെ ഭയക്കാനിരിക്കുന്ന വസ്തുത.
ഈ കാബിളിന് വല്ല രൂപത്തിലും അപകടം വന്നാല്‍ രാജ്യത്തെ ഇന്‍റെര്‍നെറ്റ് സ്പീഡിനേയും , ഡിജിറ്റല്‍ നെറ്റവര്‍ക്കിനെയും ക്ലൗഡ് സേവനങ്ങളെയുമൊക്കെ ബാധിച്ചേക്കും. ഇത് മൂലം വലിയൊരു അനിശ്ചിതത്തിലേക്ക് കൊണ്ടെത്തിക്കാനും സാധ്യതയുണ്ട്. ഇതുവരെ ഈ കാര്യത്തിന്‍റെ സുരക്ഷ കുറവിനെ കുറിച്ചൊന്നും ഇറാന്‍ സംസാരിച്ചില്ലെന്നതാണ് അല്‍പ്പമായ ആശ്വാസം പകരുന്നത്.
ചെങ്കടലിലൂടെയുള്ള സമുദ്രപാതയിലൂടെ സഞ്ചരിക്കുന്ന 17 കേബിളുകളാണ് ഇവിടെയുള്ളത്. ഇത് ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്കിടയിലുള്ള ഡാറ്റ കൈമാറ്റം നടത്താന്‍ വളരെ ലളിതമായി സഹായിക്കുന്നതാണ്. ഈ കേബിളുകളുടെ കേട്പാട് വളരെ സാധ്യത കുറവുള്ള കാര്യമാണേല്‍ തന്നെയും ഇവയില്‍ ഏതെങ്കിലും ചിലതിന് ബാധിച്ചാല്‍ തന്നെ ഇന്‍റെര്‍നെറ്റിന്‍റെ വേഗതയ്ക്ക് അത് ബാധിച്ചേക്കും. ബാക്കിയുള്ള 40 ശതമാനം കിഴക്ക് ഭാഗത്തുള്ള ചെന്നയില്‍ നിന്ന് സിംഗപൂരിലേക്കും പസഫിക് മഹാസമുദ്രവുമായും ബന്ധിക്കുന്നു.
സാധാരണ സമയത്ത് തന്നെ ഇവിടെ ചെറിയൊരു പ്രശ്‌നം നേരിട്ടാല്‍ പ്രശ്‌നം പരിഹരിക്കാന്‍ സമയമെടുക്കാറുണ്ട് അത് കൊണ്ട് തന്നെ ഇത്തരം സാഹചര്യത്തില്‍ വല്ല പ്രശ്‌നവും പറ്റിയാല്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ എത്ര നാളെടുക്കുമെന്നത് ആശങ്കാജനകമാണ്.
ഇന്ത്യയിലെ പ്രമുഖ കമ്പനികളായ ജിയോ, എയര്‍ടെല്‍, ടാറ്റാ കമ്മ്യൂണിക്കേഷന്‍, വൊഡാഫോണ്‍, ഐഡിയ തുടങ്ങിയവയുടെ ഇന്‍റെര്‍നെറ്റ് വേഗതയും മറ്റും ഹൊര്‍മുസിന് കീഴിലൂടെ പോവുന്ന കേബിളിനെ ആശ്രയിച്ച തന്നെയാണ്. കഴിഞ്ഞ വര്‍ഷം ഇതില്‍ നിന്ന് മൂന്ന് കേബിളുകള്‍ക്ക് ചിലരുടെ ആക്രമണം കാരണം പ്രശ്‌നം വന്നപ്പോള്‍ 25 ശതമാനത്തോളം ഡാറ്റകള്‍ക്കാണ് അത് ബാധിച്ചത്.
അത് കൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാനും ഈ ഗൗരവത്തിലുള്ള കാര്യം ചര്‍ച്ച ചെയ്യാനും ഇന്ത്യാ ഗവണ്‍മെന്‍റ് ഇറാന്‍ സര്‍ക്കാരുമായി സംസാരിക്കാനും ടെലികോം കമ്പനികള്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. വൈകാതെ ഈ ആശങ്ക തീരുമെന്ന പ്രതീക്ഷയിലാണ് അവര്‍.