കാസറഗോഡ്: അപ്രതീക്ഷിതമായ അപടകത്തിന്‍റെ ഞെട്ടലിലാണ് തലപ്പാടി. കര്‍ണ്ണാടക ആര്‍ ടി സി ബസ്സ് നിയന്ത്രണം വിട്ട് തൊട്ടടുത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോ റിക്ഷയിലും ബസ്സ് കാത്തിരുന്ന മൂന്ന് വ്യക്തികളെയും വന്നിടിക്കുകയായിരുന്നു. കാസറഗോഡ് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ ഇതുവരെ മരണ സംഖ്യ ആറായി. മരിച്ചവറില്‍ ഒരാളൊഴികെ ബാക്കിയുള്ളവരെല്ലാം കർണ്ണാടക സ്വദേശികളാണ്. ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവര്‍ ഹൈദറലി, യാത്രക്കാരായ ആയിഷ, ഹസീന, ഖദീജ, നഫീസ ഹവ്വമ്മ എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കുണ്ട് ഇതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.
സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. കാസറഗോഡ് എസ് പി സംഭവ സ്ഥലത്ത് എത്തി വിശദമായ പരിശോധന നടത്തി. ബസ്സ് ഡ്രൈവറേയും കണ്ടക്ടറെയും പോലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്. ബസ്സിന്‍റെ ബ്രൈക്ക് തകരാറിലായതാണ് അപടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ശക്തമായ പെയ്തിരുന്ന മഴയും കൂടിയായതോടെ അപകടത്തിന്‍റെ ആഘാതം കൂട്ടി. അന്വേഷണത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളു.
സംഭവ സ്ഥലം കര്‍ണ്ണാടക സ്പീക്കര്‍ യുടി ഖാദര്‍ സന്ദര്‍ശിച്ചു. അതേ സമയം ബസ്സിന്‍റെെ മരണയോട്ടത്തിനെതിരെ കാസറഗോഡ് എം എല്‍ എ രൂക്ഷമായി വിമര്‍ശിച്ചു. ബസ്സിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്നും ബസ്സിന്‍റെ ടയറുകള്‍ അതീവ ദയനീയ അവസ്ഥയിലായിരുന്നുവെന്നും എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പറഞ്ഞു.