വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ദിലീപും അഭിഭാഷകന്‍ രാമന്‍ പിള്ളയും
മേല്‍ക്കോടതിയെ സമീപിക്കുമെന്ന് നിയമമന്ത്രി പി രാജീവ്
എറണാകുളം: കേരളത്തിലെ ഏറ്റവും പ്രമാദമായ കേസിന്‍റെ നിര്‍ണ്ണായക വിധി പുറത്തു വന്നു. നടിയാക്രമണ കേസില്‍ ആറു പ്രതികള്‍ കുറ്റക്കാരെന്ന് എറണാകുളം സെഷന്‍ കോടതി പ്രഖ്യാപിച്ചു. അതേ സമയം എട്ടാം പ്രതി നടനും നിര്‍മ്മാതാവുമായ ദിലീപ് കുറ്റവിമുക്തനാണെന്നും പ്രൊസിക്യൂഷന് ആരോപണം തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ഗൂഡാലോചനയായിരുന്നു അദ്ദേഹത്തിന് മേല്‍ ആരോപിക്കപ്പെട്ട കുറ്റം. ഐപിസി 376 (ഡി) കൂട്ടബലാത്സംഗം ശ്രമമാണ് പ്രതികളുടെ പേരില്‍ തെളിയിക്കപ്പെട്ട കുറ്റം. ഇത് 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എട്ട് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. ശിക്ഷ ഡിസംബര്‍ 12ന് പ്രഖ്യാപിക്കും
ദിലീപ് ഉള്‍പ്പടെ ആരോപണ വിധേയരായ എട്ട് പേരും കോടതിയില്‍ എത്തിയിരുന്നു. എല്ലാവരും ജാമ്യത്തിലായതിനാല്‍ സ്വന്തമായാണ് കോടതയിലെത്തിയത്. പെരുമ്പാവൂര്‍ സ്വദേശി പള്‍സള്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. എട്ടാം പ്രതിയായ ദിലീപിന്‍റെ പേരിലുള്ള ആരോപണം തെളിയിക്കാന്‍ പ്രൊസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി കണ്ടെത്തി. ദിലീപിനൊപ്പം ഏഴാം പ്രതിയും കുറ്റ വിമുക്തനായി. ആദ്യത്തെ ആറു പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കി എന്നതായിരുന്നു അദ്ദേഹത്തിന്‍റെ പേരിലുള്ള കുറ്റം. അതും തെളിയിക്കാന്‍ പ്രൊസിക്യൂഷന് സാധിച്ചിരുന്നില്ല.
അതേ സമയം കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും ദിലീപിന്‍റെ അഭിഭാഷകന്‍ അഡ്വ. രാജന്‍ പിള്ള അറിയിച്ചു. ദിലീപിന്‍റെ വീട്ടിലും ആരാധകരും ലഡു വിതരണം ചെയ്ത് ആഘോഷിച്ചു. വിധിയില്‍ തൃപ്തരല്ലെന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്നും നിയമമന്ത്രി പി. രാജീവ് അറിയിച്ചു. ഇരയ്‌ക്കൊപ്പമെന്ന് ഡബ്ല്യസിസിയിലെ അംഗങ്ങള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചു. മേല്‍ക്കോടതി വിധി വരെ കാത്തിരിക്കാമെന്ന് അന്വേഷണ സംഘം മുന്‍ മേധാവി ബി സന്ധ്യ പറഞ്ഞു.
2017ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന നടിയെ അത്താണിക്ക് സമീപം കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌തെന്നാണ് കേസ്. കേസില്‍ ഇതുവരെ 28 പ്രതികള്‍ കൂറുമാറിയിട്ടുണ്ട്.
തനിക്കെതിരെ ആദ്യം ആരോപണം ഉന്നയിച്ചത് മുന്‍ ഭാര്യ മജ്ഞുവാര്യറായിരുന്നുവെന്നും അതോടൊപ്പം ചില സീനിയര്‍ പോലീസ് ഉദ്യോഗസ്ഥരുംം കൂടെ നിന്നുവന്നും ദിലീപ് വിധിക്ക് ശേഷം ആരോപിച്ചു. കൂടെ നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.