കൊച്ചി: മലയാള നിരൂപണ ലോകത്ത് വ്യത്യസ്ഥമായി നിലകൊണ്ട പ്രമുഖ സാംസ്‌കാരിക നേതാവും എഴുത്തുകാരനും പ്രഫസറും ആദരണീയ്യനുമായ പ്രഫ. കെ എം സാനു (98) നിര്യാതനായി. കൊച്ചി അമൃത ഹോസ്പിറ്റലില്‍ വൈകുന്നേരം 5.35നായിരുന്നു അന്ത്യം. വ്യാഴാഴ്ച്ച വീട്ടില്‍ നിന്ന് വീണ് ഇടുപ്പെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1927 ഒക്ടോബര്‍ 27ന് ആലപ്പുഴയിലെ തുമ്പോളയില്‍ എം സി കേശവന്‍റെയും കെ പി ഭവാനിയുടെയും മകനായി ജനനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് മലയാളത്തില്‍ ഒന്നാം റാങ്കോടു കൂടെ ബിരുദാന്തര ബിരുദം.
നാല് വര്‍ഷം സ്‌കൂള്‍ അദ്ധ്യാപനം, തുടര്‍ന്ന് മഹാരാജാസ് കോളേജ്, കൊല്ലം എസ് എന്‍ കോളേജ് തുടങ്ങിയ വലിയ സ്ഥാപനങ്ങളില്‍ അദ്ധ്യാപകനായി തുടര്‍ന്നു. 1983ല്‍ കരിയറില്‍ നിന്ന് വിരമിച്ചു.
1986ല്‍ കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡണ്ട്, 1987ല്‍ നിയമസഭാംഗം, കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട്, എംജി യൂണിവേഴ്‌സിറ്റി ശ്രീനാരായണ ചെയര്‍ ഡയറക്ടര്‍, വയലാര്‍ രാമവര്‍മ്മ ട്രസ്റ്റ് ചെയര്‍മാന്‍, ഭാരതീയ വിദ്യാഭവന്‍ വൈസ് ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു
80 ലേറെ പുസ്തകങ്ങള്‍ ജീവിതത്തില്‍ രചിച്ചു. ചക്രവാളം, നാരാണയ ഗുരുസ്വാമി, കാറ്റും വെളിച്ചവും, ബഷീര്‍: ഏകാന്തവീഥിയിലെ അവധൂതന്‍ തുടങ്ങിയവ പ്രധാന കൃതികളാണ്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ചന്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ് തുടങ്ങിയ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.