കരിയറിലെ ആദ്യത്തെ ദേശീയ ചലചിത്ര പുരസ്‌കാരം സ്വന്തമാക്കി ഷാറൂഖ് ഖാന്‍
ന്യൂഡല്‍ഹി: 2025ലെ ദേശീയ ചലചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. ബോളീവുഡ് താരം ഷാറൂഖ് ഖാനും വിക്രം മാസിയും മികച്ച നടനുള്ള പുരസ്‌കാരം പങ്കുവെച്ചു. ജവാനിലെ അഭിനയത്തിനായിരുന്നു ഷാറൂഖ് തെരെഞ്ഞെടുക്കപ്പെട്ടത്, ട്വല്‍ത്ത് ഫെയില്‍ എന്ന ചിത്രത്തിലെ അഭിനയമാണ് വിക്രാന്ത മാസിയെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. തന്‍റെ കരിയറിലെ ആദ്യത്തെ ദേശീയ പുരസ്‌കാരമാണ് ഷാറൂഖ് ഖാനെ തേടിയെത്തിയിരിക്കുന്നത്. മിസ്സിസ് ചാറ്റര്‍ജി വൈഴ്‌സസ് നോര്‍വേ എന്ന സിനിമയിലെ അഭിനയത്തിന് റാണി മുഖര്‍ജി മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയായി.
2023ല്‍ പുറത്തിറങ്ങിയ സിനിമകളാണ് അവാര്‍ഡിന് പരിഗണിച്ചിരിക്കുന്നത്. പ്രാദേശിക ജൂറികള്‍ സമര്‍പ്പിച്ച ലിസ്റ്റില്‍ നിന്നാണ് കേന്ദ്ര ജൂറി അംഗങ്ങള്‍ വിജയികളെ തെരെഞ്ഞെടുത്തത്.
എഴുപത്തൊന്നാമത് ദേശീയ അവാര്‍ഡില്‍ മലയാളത്തിനും അഭിമാന നിമിഷം. സഹനടനായി വിജരാഘവനേയും സഹനടിയായി ഊര്‍വശിയേയും തെരെഞ്ഞെടുത്തു. പൂക്കാലം എന്ന സിനിമയിലെ അഭിനയത്തിനാണ് വിജരാഘവന്‍ അവാര്‍ഡിന് അര്‍ഹനായത്, ഉള്ളൊഴുക്കിലെ അഭിനയത്തിനായിരുന്നു ഊര്‍വശിയെ തേടി പുരസ്‌കാരം വന്നത്.
മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരവും കേരളത്തെ കുറിച്ച് തയ്യാറാക്കപ്പെട്ട സിനിമ സ്വന്തമാക്കി. ദി കേരള സ്റ്റോറിയാണ് മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരം ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കിനാണ്
മറ്റു അവാര്‍ഡുകള്‍
മികച്ച് നാവഗത സംവിധാകയകന്‍: ആശിഷ് ബോണ്ട
മികച്ച ജനപ്രിയ സിനിമ: റോക്കി ഓര്‍ റാണി കി പ്രേം കഹാനി
മികച്ച കുട്ടികളുടെ ചിത്രം : നാള്‍ 2 (മറാഠി)
മികച്ച ആനിമേഷന്‍ സിനിമ: ഹന-മാന്‍