ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന കാന്തപുരത്തിന്‍റെ ഓഫീസ് പുറത്തിവിട്ട വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ആ പ്രസ്താവന പൂര്‍ണ്ണമായും നിരസിച്ചിരിക്കുകയാണ് കേന്ദ്രം. അത്തരമൊരു തീരുമാനം യെമനില്‍ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും നിലവില്‍ ശിക്ഷയില്‍ തന്നെ കുടുംബം ഉറച്ചു നില്‍ക്കുകയാണെന്നും കേന്ദ്രം അറിയിച്ചു.
ജൂലൈ 16ന് നടക്കേണ്ടിയിരുന്ന വധശിക്ഷ നിമിഷപ്രിയയുടെ ആക്ഷന്‍ കമ്മിറ്റിയുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന മാറ്റിവെക്കുയായിരുന്നു. അടുത്ത തിയ്യതി വൈകാതെ പ്രഖ്യാപിക്കുമെന്നും കോടതി അറിയിച്ചിരുന്നു. അന്നും കാന്തപുരത്തിന്‍റെ പേരില്‍ കേരളത്തില്‍ തെറ്റായ പ്രസ്താവനകള്‍ വ്യാപിച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ തലാലിന്‍റെ സഹോദരന്‍ ഇന്നലെയും ഈ കാര്യം സൂചിപ്പിച്ച് പോസ്റ്റിട്ടിരുന്നു. ഇന്നലെ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നായിരുന്നു അദ്ദേഹം ഇന്നലെയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. അതേ സമയം മോചനം ആവശ്യപ്പെട്ട് നിമിഷ പ്രിയയുടെ ഭര്‍ത്താവ് ടോമി തോമസും മകള്‍ മിഷേലും നിലവില്‍ യമനിലുണ്ട്.
മോചനത്തിനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും തലാലിന്‍റെ കുടുംബം ഇതുവരെ ഒത്തുതീര്‍പ്പിന് സമ്മതിച്ചില്ലെന്നും അവര്‍ വധശിക്ഷ റദ്ദാക്കണമെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്
കേസിന്‍റെ നാള്‍ വഴികള്‍
2017ലാണ് തലാലെന്ന ചെറുപ്പക്കാരനെ നിമിഷ പ്രിയ വധിച്ചത്
2018 മാര്‍ച്ചില്‍ നിമിഷ പ്രിയയെ കേസില്‍ കോടതി ശിക്ഷിച്ചു
2020ല്‍ യെമന്‍ കോടതി വധശിക്ഷയ്ക്ക് ഉത്തരവിട്ടു
2024 ഡിസംബറില്‍ യെമന്‍ പ്രസിഡണ്ട് വധശിക്ഷ ശരി വെച്ചു
2025 ജൂലൈ 16ന് വധശിക്ഷ താത്കാലികമായി മരവിപ്പിച്ചു, അടുത്തൊരു ദിവസത്തിലേക്ക് മാറ്റിവെക്കുന്നതായും കോടതി അറിയിച്ചു