കാഴിക്കോട്: ലൈംഗീക അധിക്ഷേപ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്ത ദീപക് കേസില്‍ പ്രതി ആരോപിക്കപ്പെടുന്ന ഷിംജിത പോലീസ് കസ്റ്റഡിയിലായി. മുന്‍കൂര്‍ ജാമ്യാപേക്ഷ പോലീസ് കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. 14 ദിവസത്തേക്ക് ഷിംജിതയെ കോടതി പോലീസ് റിമാന്‍ഡില്‍ വിട്ടു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ബന്ധുവീട്ടില്‍ ഒളിവില്‍ പോയ പ്രതിയെ പോലീസിന്‍റെ ഊര്‍ജ്ജിതമായ അന്വേഷണത്തിലൊടുവിലാണ് അറസ്റ്റ് ചെയ്തത്.
അന്വേഷണ സംഘത്തില്‍ പ്രത്യേക സ്ത്രീകളടക്കം മഫ്തിയില്‍ സ്വകാര്യ വാഹനത്തില്‍ ചെന്നായിരുന്നു അറസ്റ്റ്. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയും പൂര്‍ത്തിയാക്കി കൊയിലാണ്ടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ചോദ്യം ചെയ്യാനായി മഞ്ചേരി ജയിലിലേക്ക് മാറ്റുകയും ചെയ്തു. വീഡിയോ എടുക്കുകയും എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്ത മൊബൈല്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് വിട്ടു.
ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് പോലീസ് തിങ്കളാഴ്ച്ച എഫ് ഐ ആര്‍ രേഖപ്പെടുത്തിയത്. ഒളിവിലായതിനാല്‍ ലൂക്ക് ഔട്ട് സര്‍ക്കുലറും പുറത്തിറക്കിയിരുന്നു. പിന്നാലെയാണ് ബന്ധുവിന്‍റെ വീട്ടില്‍ നിന്ന് പിടികൂടിയത്. കോഴിക്കോട് ജില്ലാ കോടതി കേസ് പരിഗണിക്കാനിരിക്കെയായിരുന്നു അറസ്റ്റ്.
കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. ബസില്‍ ലൈംഗീക ചുവയോടെ പെരുമാറിയെന്ന പേരിലായിരുന്നു ഷിംജിത വീഡിയോ ചിത്രീകരിച്ചത്. മൂന്ന് വീഡിയോകള്‍ എഡിറ്റ് ചെയത് പ്രചരിപ്പിക്കുകയും പിന്നാലെ വിശദീകരണവുമായി മറ്റൊരു വീഡിയോയും കൂടി ഷയര്‍ ചെയ്യുകയും ചെയ്തു. മാനസീക സംഘര്‍ഷത്തിലായ ദീപക് അടുത്ത ദിവസം ആത്മഹത്യ ചെയ്യുകയായിരുന്നു.
യുവതിയുടെ പേരില്‍ ദീപകിന്‍റെ അമ്മയായിരുന്നു സിറ്റി കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. അന്വേഷണ പരിധിയിലുള്ള പോലീസ്റ്റ സ്‌റ്റേഷനിലേക്ക് പരാതി കൈമാറുകയായിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.