ന്യൂസിലന്‍ഡ്: പുതിയ ചരിത്രം കുറിച്ച് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ഷായ് ഹോപ്. ടെസ്റ്റ് പദവിയുള്ള 12 രാജ്യങ്ങള്‍ക്കെതിരെയും സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് ഷായ് ഹോപ് സ്വന്തമാക്കിയത്. ഇന്നലെ നേപിയറില്‍ ന്യൂസിലന്‍ഡിനെതിരായ് നടന്ന ഏകദിനത്തില്‍ 69 പുന്തില്‍ പുറത്താവാതെ 109 റണ്‍സിന്റെ പ്രകടനത്തിലൂടെയായിരുന്നു ഷായ് ഹോപിന്റെ പുതിയ റെക്കോര്‍ഡ് നേട്ടം. പക്ഷേ ഇന്നലെ നടന്ന മത്സരത്തില്‍ ന്യൂസിലന്ഡോട് വെസ്റ്റന്‍ഡീസ് പരാജയപ്പെടുകയും ചെയ്തു..
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡായിരുന്നു ഈ റെക്കോര്‍ഡിന്റെ അവകാശി. അദ്ദേഹം ടെസ്റ്റ പദവിയിലുള്ള 9 രാജ്യങ്ങള്‍ക്കെതിരെയായിരുന്നു സെഞ്ചുറി നേടിയിരുന്നത്. അന്ന് ടെസ്റ്റ് കളിക്കുന്ന 10 രാജ്യങ്ങള്‍ മാത്രമായുണ്ടായിരുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറും 9 സെഞ്ചുറികള്‍ നേടിയിരുന്നു. 2017ന് ശേഷമാണ് അയര്‍ലന്‍ഡിനും അഫ്ഗാനിസ്ഥാനും ടെസ്റ്റ് പദവി ലഭിക്കുന്നത്.
ന്യൂസിലന്‍ഡിനെതിരായ സെഞ്ചുറി നേട്ടത്തിലൂടെ ക്രിക്കറ്റ ഇതിഹാസം ബ്രയാന്‍ ലാറയോടൊപ്പം ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ കരീബിയന്‍ ബാറ്റ്സ്മാനെന്ന പദവിയും ഷായ് ഹോപ് സ്വന്തമാക്കി. 25 സെഞ്ചുറികളുമായി ക്രിസ് ഗെയിലാണ് വിന്‍ഡീസിന് വേണ്ടി ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയത്. വിവ് റിച്ചാര്‍ഡ്സിന് ശേഷം ഏറ്റവും വേഗതയില്‍ 6000 ഏകദിന റണ്‍സ് നേടുന്ന താരമെന്ന പദവിയും കൂടി ഹോപ് സ്വന്തമാക്കിയിട്ടുണ്ട്. വിവ് റിച്ചാര്‍ഡ്സ് 141 ഇന്നിങ്സിലാണ് ഈ നാഴികകല്ല് പിന്നിട്ടതെങ്കില്‍ 142 ഇന്നിങ്സിലാണ് ഹോപ്സ് ഈ നേട്ടം സ്വന്തമാക്കിയത്..