യെമന്‍: കാലങ്ങളായി വളരെ സൗഹൃദ്ദ രൂപത്തില്‍ തുടര്‍ന്ന് വരുന്ന ബന്ധമാണ് യുഎഇയും സഊദിയും തമ്മിലുള്ളത്, അത് ഇനിയും കാത്ത് സൂക്ഷിക്കുമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ യെമനില്‍ നടന്ന ചില സംഭവ വികാസങ്ങളില്‍ അനാവശ്യമായി യുഎഇയുടെ പേര് വലിച്ചിഴച്ചിരുന്നു. അതിനെതിരെ കടുത്ത രൂപത്തില്‍ യുഎഇ പ്രതികരിച്ചു. സഊദിയുടെ സുരക്ഷയ്ക്ക് ഭംഗം വരുന്ന ഒന്നും യുഎഇയുടെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നും യുഎഇ ആവര്‍ത്തിച്ച് പറഞ്ഞു.
മുകല്ല തുറമഖത്തെത്തിയ യുഎഇ കപ്പലില്‍ ആയുധമുണ്ടായിരുന്നുവെന്നും അത് സഊദിയുടെ സുരക്ഷയ്ക്ക ഭീഷണിയാവുമെന്ന രൂപത്തില്‍ സഊദി സൈനിക വക്താവ് പ്രസ്താവന പുറപ്പെടീച്ചിരുന്നു. സഖ്യ കക്ഷികളുമായി കൂടിയാലോചനയില്ലാതെയാണ് ഈ പ്രസ്താവന പുറത്ത് വന്നത്. യഥാര്‍ത്ഥത്തില്‍ യെന്‍ സര്‍ക്കാരിന്‍റെ ക്ഷണ പ്രകാരണമാണ് സഊദി നേതൃത്വത്തിന്‍റെ കീഴില്‍ യെമനില്‍ യുഎഇ പ്രവര്‍ത്തിക്കുന്നത്. ഇന്നലെ വന്ന കപ്പലില്‍ ആയുധങ്ങളുണ്ടായിരുന്നുവെന്ന വാദം തികച്ചും തറ്റാണ്. അവയില്‍ യുഎഇ സൈനികര്‍ക്കുള്ള സാമഗ്രികളും അതില്‍ സഊദി അധികൃതരുമായുള്ള കൂടിയാലോചനയുണ്ടായിരുന്നവെന്നും യുഎഇ അറിയിച്ചു.
ഭീകരവാദങ്ങള്‍ക്കെതിരെ യുഎഇ എന്നും ശക്തമായി നിലകൊണ്ട രാജ്യമാണ്. പല ഭാഗത്ത് നിന്നും ആക്രമണം നടക്കുന്ന നിലവിലെ സാഹചര്യങ്ങളില്‍ ഭിന്നിപ്പിന്‍റെ സ്വരങ്ങളുണ്ടാവരുതെന്നും സഖ്യ കക്ഷികള്‍ക്കിടയില്‍ ഏകോപനമായി തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളുമാണ് വേണ്ടതെന്ന് യുഎഇ ഓര്‍മ്മിപ്പിച്ചു.
മേഖലയുടെ സുരക്ഷയ്ക്ക് വേണ്ടി നിലവില്‍ തുടര്‍ന്ന് വരുന്ന പ്രവര്‍ത്തനം സഊദി സര്‍ക്കാരുമായി ഏകോപിച്ച് തുടരുമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.