ഷാര്‍ജ്ജ സൗജന്യ പാര്‍ക്കിംഗ് നീട്ടി
വാദികളില്‍ ചെല്ലുന്നവര്‍ക്ക് കടുത്ത പിഴയും ബ്ലാക്ക് പോയിന്‍റും ഈടാക്കുമെന്ന് അധികൃതര്‍
തൊഴിലാളികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് മന്ത്രാലയം
നിസ്‌കാരങ്ങള്‍ വീട്ടിലാക്കാനും നിര്‍ദ്ദേശം
അബൂദാബി: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തുടരുന്ന മഴ അടുത്ത രണ്ട് ദിവസങ്ങളിലും ഉണ്ടാവുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇന്നലെ (ബുധനാഴ്ച്ച) യുഎഇയില്‍ ശക്തമായ കാറ്റോടു കൂടിയുള്ള മഴയായിരുന്നു. പല സ്ഥലങ്ങളും വെള്ളം കയറി. ശക്തമായ ഗതാഗത കുരുക്ക് രേഖപ്പെടുത്തി. ശക്തമായ കാറ്റില്‍ ചില സ്ഥലങ്ങളില്‍ മരങ്ങളൊക്കെ കടപുഴകി.
ഇന്നലയുണ്ടായ മഴയില്‍ ഫുജൈറയില്‍ മിന്നല്‍ പ്രളയം ബാധിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സുരക്ഷാ വിഭാഗത്തിന്‍റെയും പോലീസിന്‍റെയും സമയോചിത ഇടപെടലില്‍ ഒരു ബൈക്ക് യാത്രികന്‍റെ ജീവന്‍ രക്ഷപ്പെട്ടു. വെള്ളമുള്ള സമയത്ത് റോഡ് മുറിച്ച് കടക്കുന്നത് ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പും കൂടി പോലീസ് നല്‍കിയിട്ടുണ്ട്.
ഇന്ന് വ്യാഴം വൈകുന്നേരം മുതല്‍ നാളെ വെള്ളിയാഴ്ച്ച വരെ ശക്തമായ മഴ തുടരുമെന്നാണ് എന്‍സിഎം വ്യക്തമാക്കുന്നത്. ഇന്നലെ ഉണ്ടായതിനേക്കാള്‍ ശക്തിയായ മഴയും കൂടെ കാറ്റുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അത് കൊണ്ട് തന്നെ താമസക്കാര്‍ക്ക് ശക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടീച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും നാളെ ആലിപ്പഴവര്‍ഷമുണ്ടാവുമെന്നും അധികൃതര്‍ അറിയിച്ചു.
വ്യാഴാഴ്ച്ച വൈകുന്നേരം പടിഞ്ഞാറന്‍ ഭാഗത്ത് നിന്ന് തുടങ്ങി അല്‍ ദാഫ്‌റ അബൂദാബി ഭാഗത്തേക്ക് രാത്രിയോടെ ശ്കതമാവുന്ന മഴ പിന്നീട് വടക്കന്‍ എമിറേറ്റിലും കിഴക്കന്‍ എമിറേറ്റിലും വ്യാപിക്കാനാണ് സാധ്യത. ശക്തമായ കാറ്റും ഇടി മിന്നലോടുള്ള മഴയായിരിക്കും ലഭ്യമാവുക. ശനിയാഴ്ച്ചയോടെ കാലാവസ്ഥ സാധാരണ അവസ്ഥയിലേക്ക് മാറുമെന്നാണ് കരുതപ്പെടുന്നത്.
അധികൃതര്‍ പുറപ്പെടീച്ച നിര്‍ദ്ദേശങ്ങള്‍
ഡ്രൈവര്‍മാര്‍ യാത്രയില്‍ അതീവ ശ്രദ്ധയോടെ ഡ്രൈവ് ചെയ്യുക
യാത്രയില്‍ താഴ് വരകള്‍ ഒഴിവാക്കുക
യാത്രയില്‍ കൂടെ ഫസ്റ്റ് എയ്ഡ് ബോക്‌സുകള്‍ കരുതുക
അത്യാവശ്യമാണെങ്കില്‍ മാത്രം പുറത്തിറങ്ങുക
വാഹനങ്ങള്‍ അകത്തളങ്ങളിലോ ഉയര്‍ന്ന സ്ഥലത്തോ പാര്‍ക്ക് ചെയ്യുക
ഓരോ സ്ഥലങ്ങളിലെ കാലാവസ്ഥയനുസരിച്ച് പ്രാര്‍ത്ഥനകള്‍ വീട്ടിലാക്കാനും ഔഖാഫ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പള്ളികളില്‍ നിന്ന് ഇമാമുമാര്‍ ബാങ്കിന് ശേഷം നിര്‍ദ്ദേശം നല്‍കാനും ഉത്തരവുണ്ട്. ഇസ്ലാമിക നിയമപ്രകാരം ഇത്തരം സാഹചര്യങ്ങളില്‍ രണ്ട് നിസ്‌കാരങ്ങള്‍ ഒന്നിപ്പിക്കാനുള്ള അനുമതിയുള്ളതിനാല്‍ ളുഹര്‍, അസര്‍ നിസ്‌കാരങ്ങള്‍ ഒന്നിപ്പിച്ചും മഗ്രിബ് ഇശാഅ് നിസ്‌കാരങ്ങള്‍ ഒന്നിപ്പിച്ച് നിസ്‌കരിക്കാനും ഔഖാഫ് നിര്‍ദ്ദേശം നല്‍കി.