തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന വിവാദത്തില്‍ തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പില്‍ മത്സരത്തില്‍ നിന്ന് തഴയപ്പെട്ട വൈഷ്ണവിക്ക് ഇനി മത്സരിക്കാം. സിപിഎം കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മത്സരത്തിന് സാധിക്കില്ലെന്ന രൂപത്തില്‍ തീരുമാനമുണ്ടായത്. തുടര്‍ന്ന് വൈഷ്ണവിയും യുഡിഎഫും നടത്തിയ നിയമ പോരാട്ടാത്തിനൊടുവില്‍ വിജയം കാണുകയായിരുന്നു. ഹൈകോടതി നേരിട്ട് ഉത്തരവിറക്കുകയും തതടിസ്ഥാനത്തില്‍ കേരള തെരെഞ്ഞെടുപ്പ് കമ്മീഷന്‍ പേര് ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെ തിരുവനന്തപുരം കോർപറേഷനില്‍ യുഎഡിഎഫിന് ആശ്വാസവും സിപിഎമ്മിന് കനത്ത തിരിച്ചടിയാവുകയും ചെയ്തു
നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് തന്നെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കിയതെന്ന കാരണം പറഞ്ഞ് വൈഷ്ണവി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ച സിംഗിള്‍ ബെഞ്ച് നടത്തിയ ശക്തമായ നിരീക്ഷണത്തിനൊടുവില്‍ വൈഷ്ണവിക്ക് അനുകൂലമായ വിധി പറയുകയായിരുന്നു. ‘മത്സരിക്കാന്‍ അവസരം നിഷേധിക്കുന്നത് അനീതിയാണെന്നും അനാവശ്യ രാഷ്ട്രീയം കളിച്ച് വോട്ടവകാശം നിഷേധിക്കുന്നത് ശരിയല്ലെന്നും, ഒരു ചെറുപ്രായത്തിലുള്ള സ്ത്രീ മത്സരിക്കാന്‍ സന്നദ്ധതയറിയിക്കുമ്പോള്‍ ഇത് പോലെയാണോ പെരുമാറുന്നതെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
കോടതിയുത്തരവിന്‍റെ അടിസ്ഥാനത്തില്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ കളക്ടര്‍ക്ക് ആവശ്യമായ നടപടി അടിയന്തിരമായി സ്വീകരിക്കാന്‍ ഉത്തരവിട്ടു. ഈ മാസം 20നകം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായെന്ന കളക്ടര്‍ ഉറപ്പ് വരുത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.