പ്രസിഡണ്ടിനേയും ഭാര്യയേയും ന്യുയോര്‍ക്കിലേക്ക് കൊണ്ടുവരുമെന്ന് ട്രംപ്.
വെനസ്വേലന്‍ വൈസ് പ്രസിഡണ്ട് ഡെല്‍സി റോഡ്രിഗസ് റഷ്യയില്‍
ജനങ്ങള്‍ക്ക് ഒപ്പമെന്ന് യൂറോപ്യന്‍ യൂണിയന്‍
അമേരിക്കയുടെ ആക്രമണത്തില്‍ കൂടെ പങ്കെടുത്തില്ലെന്ന് യുകെ പ്രധാനമന്ത്രി
വാഷിങ്ടണ്‍: അപ്രതീക്ഷിതമായാണ് ഇന്നലെ വെനസ്വേലയില്‍ അമേരിക്കന്‍ ആക്രമണം നടന്നത്. വെനസ്വേലയുടെ തലസ്ഥാന നഗരി കാരക്കാസ് ആക്രമിച്ചാണ് യുഎസ് പ്രഹരം തുടങ്ങിയത്. പിന്നാലെ പ്രസിഡണ്ടിനെയും ഭാര്യയേയും തട്ടിക്കൊണ്ടു പോയി. ആക്രമണത്തിന് നേതൃത്വം നല്‍കിയത് അമേരിക്കയുടെ തീവ്രവാദ വിരുദ്ധ വിഭാഗമായ ഡെല്‍റ്റ് ഫോഴ്‌സാണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മഡുറോ ജീവനോടെയുണ്ടോ എന്നതിന് തെളിവ് നല്‍കണമെന്ന് വെനസ്വേലന്‍ സര്‍ക്കാര്‍ അമേരിക്കയോട് ആവശ്യപ്പെട്ടു. അതേ സമയം വൈസ് പ്രസിഡണ്ട് ഡെല്‍സി റോഡിഗ്രസ് റഷ്യയിലേക്ക് പോയതായി റിപ്പോര്‍ട്ടുകളുണ്ട്.
മഡുറോയേയും ഭാര്യയേയും ന്യുയോര്‍ക്കിലേക്ക് കൊണ്ട് വരുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് അറിയിച്ചു. ലഹരിമരുന്നു കടത്തും ആയുധ ഇടപാടും അടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ യുഎസില്‍ വിചാരണ ചെയ്‌തേക്കുമെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്.

ശനിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു കാരക്കാസില്‍ യുഎസ് ആക്രമണം നടത്തിയത്. ആക്രമണം നടന്നയുടനെ തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ആക്രമണ ഉത്തരവാദിത്തം ഏറ്റെടുത്ത് ട്രംപ് പോസ്റ്റ് ചെയ്തിരുന്നു. പ്രസിഡണ്ടിനേയും ഭാര്യയേയും പിടികൂടിയ വിവരവും ട്രംപ് തന്നെയാണ് പുറത്ത് വിട്ടത്. സ്‌ഫോടനത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വെനസ്വേലയുടെ സൈനിക വിമാനത്താവളവും പ്രധാന സൈനിക താവളവുമായ ഫേര്‍ട്ടെ ടിയുനയും ല കാര്‍ലോസ് സൈനിക വിമാനത്താവളവും ആക്രമിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മിറാന്‍ഡ, അറാഹുവ, ലാഗുവൈറെ എന്നീ സംസ്ഥാനങ്ങളിലും ആക്രമണം നടന്നതായി വെനസ്വേലയും അറിയിച്ചു. സായുധ സേനയോട് സജ്ജരായി നില്‍ക്കാന്‍ വെനസ്വേല സര്‍ക്കാര്‍ ഉത്തരവിറക്കി.
ആക്രമണത്തോട് ലോക നേതാക്കള്‍ പല രൂപത്തിലാണ് പ്രധികരികച്ചത്. ആക്രണത്തില്‍ പങ്കെടുത്തില്ലെന്ന് യുകെ പ്രധാനമന്ത്രി കിയ സ്റ്റാര്‍മര്‍ അറിയിച്ചു അതേ സമയം വെനസ്വേലയുടെ നേരെ നടന്നത് ക്രിമിനല്‍ പ്രവര്‍ത്തനമെന്ന് ക്യൂബയും അറിച്ചു. ജനങ്ങളുടെ കൂടെയുണ്ടാവുമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.