By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: ഇന്ത്യയിലെ പേര്‌ മാറ്റം തുടര്‍കഥയാവുമ്പോള്‍
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Editorial > ഇന്ത്യയിലെ പേര്‌ മാറ്റം തുടര്‍കഥയാവുമ്പോള്‍
EditorialIndia

ഇന്ത്യയിലെ പേര്‌ മാറ്റം തുടര്‍കഥയാവുമ്പോള്‍

vishwalokam.com@gmail.com
Last updated: 2024/07/27 at 6:00 AM
vishwalokam.com@gmail.com
Share
2 Min Read
SHARE

രാഷ്ട്രപതി ഭവനിലും പേര്‌ മാറ്റം

എന്‍. ഡി. എ. സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ രാജ്യത്ത്‌ കണ്ട ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന്‌ പല സ്ഥലങ്ങളുടെയും നിര്‍മ്മിതകളുടെയും പുനര്‍നാമകരണമാണ്‌. കേന്ദ്രത്തില്‍ മാത്രമല്ല രാജ്യത്തിന്റെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായ ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തിലുള്ള ബി. ജെ. പി. സര്‍ക്കാര്‍ ഭരണത്തില്‍ വന്നപ്പോഴും ഇത്‌ തുടര്‍ന്നു. പേര്‌ മാറ്റമാണ്‌ ഭരണ പുരോഗമനകളില്‍ എടുത്തു പറയേണ്ട നേട്ടമെന്നായിരുന്നു തോന്നല്‍. ഹിന്ദുത്വ രാഷ്ട്രീയ കരുവായി മുതലെടുപ്പ്‌ നടത്തലായിരുന്നു ഇതിന്‌ പിന്നില്‍. ഒരു പ്രത്യേക മതത്തെ ഉന്നമിട്ട്‌ കൊണ്ടുള്ള ഈ പേര്‌ മാറ്റം രാജ്യത്തിന്റെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും നശിപ്പിക്കുന്നതെന്ന്‌ 2023ല്‍ തന്നെ സുപ്രീം കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

ഇപ്പോള്‍ രാജ്യത്തിന്റെ നിഷ്‌പക്ഷ കേന്ദ്രമായ രാഷ്ട്രപതി ഭവനിലും ഈ പേര്‌ മാറ്റം തുടര്‍ന്നു എന്നത്‌ രാജ്യത്തിന്റെ പരിതാപകരമായ അവസ്ഥയെ വിളിച്ചോതുന്നു. ദേശീയ അവാര്‍ഡുകളടക്കം വിതരണം ചെയ്യുന്ന വേദിയായ ദര്‍ബാര്‍ ഹാളിന്റെ പേര്‌ ഗണതന്ത്ര മണ്ഡപം എന്നും അശോക ഹാള്‍ അശോക മണ്ഡപമെന്നുമാണ്‌ പുനര്‍ നാമകരണം ചെയ്‌തത്‌. ഇന്ത്യന്‍ പ്രസിഡണ്ട്‌ ഇതിന്‌ പറഞ്ഞ കാരണങ്ങളും രസാവഹം. രാഷ്ട്രപതി ഭവന്‍ ഇന്ത്യന്‍ സംസ്‌കാരങ്ങളുടെ കേന്ദ്രമായി പ്രതിഫലിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ ഈ നാമകരണമെന്നാണ്‌ അവര്‍ പറഞ്ഞത്‌. ഇന്ത്യ റിപ്പബ്ലിക്കായതോടെ ദര്‍ബാര്‍ എന്ന പേരിന്‌ മഹത്വമില്ലാതായിരിക്കുന്നുവെന്നും അശോക്‌ മണ്ഡപമെന്ന പേര്‌ മാറ്റം രാജ്യത്തിന്റെ ഭാഷാ സംസ്‌കാരത്തോട്‌ ചെയ്യുന്ന ബഹുമാനമാണെന്നും അവര്‍ പറഞ്ഞു. ഇന്ത്യയിലെ ചരിത്ര പുരുഷന്മാര്‍ അലങ്കരിച്ച രാഷ്ട്രപതിഭവന്‌ ഇപ്പോള്‍ തോന്നിയ ഈ പേര്‌ മാറ്റം ഭരണ കച്ചവടത്തിനുള്ള മറ്റൊരു മൈതാനമൊരുക്കലാവുമെന്ന കാര്യത്തില്‍ സംശയമില്ല.

ബ്രിട്ടീഷ്‌ ഭരണ സമയത്ത്‌ ഉപയോഗിക്കപ്പെട്ടിരുന്ന തന്ത്രമായിരുന്നു സമുദായങ്ങള്‍ക്കടയില്‍ ഭിന്നിപ്പിച്ച്‌ ഭരിക്കുകയെന്നത്‌. നിലവില്‍ രാജ്യത്തിന്റെ വര്‍ഗ്ഗീയതക്ക്‌ പിന്നിലും ഇതേ ലക്ഷ്യമാണ്‌. ആ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗമാണ്‌ ഈ പേര്‌ മാറ്റം. ഇതിന്‌ മുമ്പ്‌ നടന്ന ചില പേര്‌ മാറ്റങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ കാര്യം വ്യക്തമാവും. രാഷ്ടപതി ഭവനിലെ മുകള്‍ ഗാര്‍ഡന്‍ അമൃത്‌ ഉദ്യാന്‍ എന്നാക്കി മാറ്റി, ഡല്‍ഹിയിലെ രാജ്‌പഥിന്റ പേര്‌ കര്‍ത്തവ്യപഥ്‌ എന്നും, സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വിഖ്യാത നഗരിയായ അലഹാബാദിന്റെ പേര്‌ പ്രയാഗ്‌ രാജ്‌ എന്നും, ഫൈസാബാദ്‌ ജില്ലയുടെ പേര്‌ അയോധ്യ എന്നും പുനര്‍ നാമകരണം ചെയ്യപ്പെട്ടു. ഡല്‍ഹിയിലെ ഫിറോസ്‌ ഷാ കോഡ്‌ല സ്‌റ്റേഡിയത്തിനും പേര്‌ മാറ്റം നല്‍കി.

ഈ പേര്‌ മാറ്റവും വര്‍ഗ്ഗീയ ചിന്താഗതിയും ജനത്തിന്‌ താത്‌പര്യമില്ലെന്നതാണ്‌ കഴിഞ്ഞ തെരെഞ്ഞെടുപ്പ്‌ ചിത്രം വ്യക്തമാക്കുന്നത്‌. പ്രത്യേകിച്ച അയോധ്യയിലെ രാമക്ഷേത്രം നിര്‍മ്മാണം നടന്ന ആ ലോക്‌സഭാ മണ്ഡലത്തില്‍ ബി ജെ പി നേരിട്ട തോല്‍വി. പേര്‌ മാറ്റമല്ല, ജനന്മയും രാജ്യ പുരോഗതിയുമാവണം നേതൃ മഹിമയും ഭരണ ലക്ഷ്യവുമാവേണ്ടതെന്ന്‌ വൈകാതെ അവര്‍ക്ക്‌ മനസ്സിലാവുമെന്ന്‌ പ്രതീക്ഷിക്കാം. അത്‌ ജനങ്ങള്‍ മനസ്സിലാക്കി നല്‍കുമെന്ന്‌ പ്രത്യാശിക്കാം.

You Might Also Like

പോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്, നിയമസഭ പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല, പ്രകടന പത്രിക ചെയര്‍മാന്‍ ബെന്നി ബഹനാന്‍

ഡല്‍ഹി സര്‍വ്വകലാശാലയില്‍ ആക്രമണ ശ്രമം, ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് നേരെ വെള്ളം നിറച്ച ബക്കറ്റെറിഞ്ഞു (വീഡിയോ)

കാനഡയെ കണ്ണീരിലാഴ്ത്തിയ സ്‌കൂള്‍ വെടിവെയ്പ്പ്, അക്രമി ട്രാന്‍സ്‌ജെന്‍ഡര്‍, അന്വേഷണം ആരംഭിച്ച് പോലീസ്

ചരിത്ര സംഗമത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി, നിർദ്ദേശവുമായി പോലീസ് മേധാവി, സമസ്ത ശതാബ്ദി സമാപനം റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയേക്കും

ആത്മീയ പച്ചപുതച്ച് കാസറഗോഡ്, ഒരുമയുടെ നേതൃ സംഗമം,സമസ്ത ശതാബ്ദി ആഘോഷ ക്യാമ്പില്‍ പതിനായിരങ്ങളുടെ സാന്നിധ്യം

TAGGED: Front News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com July 27, 2024 July 27, 2024
Share This Article
Facebook Twitter Copy Link Print
Previous News സിനിമാ ചിത്രീകരണത്തിനിടെ അപകടം; മൂന്ന്‌ സിനിമാ നടന്മാര്‍ക്ക്‌ പരിക്ക്‌
Next News മരിക്കും മുമ്പ്‌ വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിച്ച്‌ തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസ്‌ ട്രൈവര്‍
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

പോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്, നിയമസഭ പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല, പ്രകടന പത്രിക ചെയര്‍മാന്‍ ബെന്നി ബഹനാന്‍
India Kerala February 12, 2026
ഡല്‍ഹി സര്‍വ്വകലാശാലയില്‍ ആക്രമണ ശ്രമം, ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് നേരെ വെള്ളം നിറച്ച ബക്കറ്റെറിഞ്ഞു (വീഡിയോ)
Education India February 12, 2026
കാനഡയെ കണ്ണീരിലാഴ്ത്തിയ സ്‌കൂള്‍ വെടിവെയ്പ്പ്, അക്രമി ട്രാന്‍സ്‌ജെന്‍ഡര്‍, അന്വേഷണം ആരംഭിച്ച് പോലീസ്
India Internaltional February 12, 2026
ചരിത്ര സംഗമത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി, നിർദ്ദേശവുമായി പോലീസ് മേധാവി, സമസ്ത ശതാബ്ദി സമാപനം റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയേക്കും
India Internaltional Kerala February 8, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?