വയനാട്: മുണ്ടക്കൈ ഭാഗത്ത് തിരച്ചില്‍ നടത്താനായ് ഇതുവരെ ദൗത്യ സംഘത്തിന് സാധിച്ചിട്ടില്ല. ചൂരല്‍ മലയിലും ചാലിയാറിലും രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്. മുണ്ടക്കൈ ഭാഗത്തുള്ള തിരച്ചിലിനായ് പുഴയ്ക്ക് കുറുകെ ബെയ്ലി പാലം തയ്യാറായി കൊണ്ടിരിക്കുകയാണ്. താത്കാലിക നടപ്പാലം ഉപയോഗിച്ചായിരുന്നു പലരേയും രക്ഷപ്പെടുത്തിയത്. പക്ഷേ വെള്ളത്തിന്റെ അതി തീവ്രമായ ഒഴുക്കില്‍ അതും ഒലിച്ചു പോയിരുന്നു. ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്. നാളെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചാല്‍ രക്ഷാ പ്രവര്‍ത്തനത്തിനായ് ദൗത്യ സംഘം മുണ്ടക്കൈ ഭാഗത്തേക്ക് തിരിക്കും.
ആവശ്യത്തിന് താത്കാലികമായി നിര്‍മ്മിക്കുന്ന പാലമാണ് ബെയ്ലി പാലം. പാലത്തിന്റെ ചില ഭാഗങ്ങള്‍ കൊണ്ടു വന്ന് യാന്ത്രിക സഹായത്തോടെ അത് നിര്‍മ്മിക്കലാണ്. ആവശ്യം കഴിഞ്ഞാല്‍ അത് എടുത്ത് കൊണ്ട് പോവാന്‍ സഹായിക്കുമെന്നതാണ് അതിന്റെ പ്രത്യേകത. പക്ഷേ, മുണ്ടക്കൈയില്‍ നിര്‍മ്മിക്കുന്ന പാലം പുതിയ പാലം നിര്‍മ്മിക്കുന്നത് വരെ അവിടെ തന്നെയുണ്ടാവുമെന്ന് സൈന്യം അറിയിച്ചു.
