ഡല്‍ഹി: പ്രവാസികള്‍ നാട് കടത്തപ്പെട്ടവരല്ലെന്നും രാജ്യത്തിന്‍റെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നും ഷാഫി പറമ്പില്‍ എം. പി. പാര്‍ലമെന്‍റില്‍ പറഞ്ഞു. ചില സീസണുകളില്‍ വിമാനങ്ങള്‍ നടത്തുന്ന കൊള്ളകള്‍ക്കെതിരെയാണ് അദ്ദേഹം ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്. ഒരാള്‍ക്ക് മാത്രം വരാന്‍ 30000 മുകളില്‍ തുകയാണെങ്കില്‍ ഒരു സാധാരണ കുടുംബത്തിലെ നാലു പേര്‍ക്ക് എങ്ങനെ നാട്ടിലേക്ക് വന്നു വരാന്‍ പറ്റുമെന്നും അദ്ദേഹം ചോദിച്ചു.
പാര്‍ലമെന്‍റിലെ ചോദ്യോത്തര വേളയിലായിരുന്നു അദ്ദേഹത്തിന്‍റെ അവതരണം. കുടുംബത്തിലെ പ്രധാനികള്‍ മരിച്ചാല്‍ പോലും നാട്ടിലേക്ക് തിരിച്ചു വരാന്‍ സാധിക്കാത്ത വിധം പ്രയാസമനുഭവിക്കുന്നവരാണ് പ്രവാസികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു ലക്ഷം കോടിക്ക് മുകളിലാണ് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണം, അവര്‍ നല്‍കുന്ന ഈ വലിയ മനസ്സിന് നമ്മുക്ക് തിരിച്ച് വല്ലതും നല്‍കണ്ടേ. കാര്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് വേണ്ട വിധം പരിഗണന നല്‍കുമെന്ന് ഏവിയേഷന്‍ മന്ത്രി കിഞ്ചരപ്പ രാം മോഹന്‍ നായിഡു പ്രതികരിച്ചു.