വയനാട്: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിന് പിന്നാലെ പല തരത്തിലുള്ള സഹായ ഹസ്തവുമായി കമ്പനികള്‍ രംഗത്തുണ്ട്. നിലവില്‍ ടെലികോം കമ്പനികളായ ബി. എസ്. എന്‍. എല്ലും എയര്‍ടെല്ലുമാണ് ഓഫറുകള്‍ പ്രഖ്യാപിച്ചത്. മൂന്ന് ദിവസത്തേക്ക് സൗജന്യ ടാറ്റയും ടോക്ടൈമും ഓഫറുമാണ് രണ്ട് ടെലികോം കമ്പനികള്‍ പ്രഖ്യാപിച്ചത്.
ആദ്യം എയര്‍ടെല്ലായിരുന്നു ഓഫറുകള്‍ പ്രഖ്യാപിച്ചത്. തുടര്‍ന്നാണ് ബി. എസ്. എന്‍. എല്ലും ഓഫറുകള്‍ പ്രഖ്യാപിച്ചത്. കണ്ട്രോള് റൂമുകളില്‍ ബി. സ്. എന്‍ എല്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യവും ചെയ്തിട്ടുണ്ട്. വയനാട് പ്രദേശങ്ങളങ്ങളില് ഏറക്കുറെ ഉപഭോഗ്താക്കളും ബി എസ് എന്‍ എല്ലിനാനുള്ളത്. അത് കൊണ്ട് തന്നെ ഈ നേരത്തുള്ള ഓഫറുകള്‍ ജനങ്ങള്‍ക്ക് നല്ല രീതിയില്‍ ഉപകാരപ്പെടും.
ഇളവുകള്‍ പ്രീപെയ്ഡും പോസ്റ്റ്പൈഡ് ഉപഭോക്താക്കള്‍ക്കും ഒരുപോലെ ലഭ്യമായിരിക്കും.
