ദുബായ്: ഹെന്‍ലി ആന്‍ഡ് പാര്‍ട്ട്‌ണേഴ്‌സ് പുറത്തുവിട്ട പുതിയ പട്ടിക പ്രകാരം അറബ് ലോകത്തെ മികച്ച പാസ്‌പോര്‍ട്ടായി യു. എ. ഇയുടെ പാസ്‌പോര്‍ട്ട് തെരെഞ്ഞെടുക്കപ്പെട്ടു. തൊട്ടു പിന്നില്‍ ഖത്തറും സൗദിയും യാഥാ ക്രമം രണ്ടും നാലും സ്ഥാനങ്ങളില്‍ ഇടം പിടിച്ചു.
185 രാജ്യങ്ങളിലേക്ക് വിസരഹിത പ്രവേശനം അനുവദിച്ചാണ് യു. എ. ഇ. അറബ് ലോകത്ത് ഒന്നും ആഗോള തലത്തില്‍ 9ാം സ്ഥാനവും കരസ്ഥമാക്കിയത്. തൊട്ടു പിന്നില്‍ നില്‍ക്കുന്ന ഖത്തറിന് 99 രാജ്യങ്ങളിലേക്കാണ് വിസയില്ലാതെ പ്രവേശനം ലഭിക്കുക, ആഗോള തലത്തില്‍ അവര്‍ 46ാം സ്ഥാനം സ്വന്തമാക്കി. 88 രാജ്യങ്ങളില്‍ വിസരഹിത പ്രവേശനം ലഭിക്കുന്ന സൗദി പാസ്‌പോര്‍ട്ട് ആഗോള തലത്തില്‍ 56ാം സ്ഥാനമാണ് സ്വന്തമാക്കിയത്.
അറബ് ലോകത്ത് നിന്നും ആദ്യ പത്തില്‍ ഇടം പിടിച്ച മറ്റു രാജ്യങ്ങള്‍ ബഹ്‌റൈന്‍, ഒമാന്‍, ടുണീഷ്യ പിന്നെ മൊറോക്കൊ.