ഇരട്ട മെഡലുമായി മനു ഭാക്കർ
ഇന്ത്യയ്ക്ക് വീണ്ടും അഭിമാനഘടകമായി മനു ഭാക്കറും, സരബ്ജോത് സിങ്ങും. പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ മനു ഭാക്കർ – സരബ്ജോത് സിങ് സഖ്യം ആണ് വെങ്കലം നേടിയത്. മത്സരത്തിൽ ദക്ഷിണ കൊറിയയുടെ വോന്‍ഹോ ലീ – യേ ജിന്‍ ഓ സഖ്യത്തെ 16-10 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്. തുടർച്ചയായി രണ്ട് മെഡലുകൾ ആണ് ഇന്ത്യയ്ക്കായി മനു ഭാക്കർ നേടിയത്. ഈ വർഷത്തെ ഒളിമ്പിക്സിൽ അടുപ്പിച്ച് രണ്ട് തവണ വെങ്കല മെഡൽ നേടിയതോടെ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് മനു ഭാക്കർ