പാരിസ്: ഒളിംപിക്‌സിന്‍റെ രണ്ടാം ദിനം മത്സരം പുരോഗമിക്കുമ്പോള്‍ മെഡല്‍ നേട്ടത്തില്‍ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനം തുടരുന്നു. മൂന്ന് സ്വര്‍ണ്ണവും രണ്ട് വെള്ളിയുമടക്കം അഞ്ച് മെഡലുകളാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. രണ്ട് സ്വര്‍ണ്ണവം ഒരു വെങ്കലുവുമടക്കം മൂന്ന് മെഡലുകള്‍ സ്വീകരിച്ച ചൈനയാണ് രണ്ടാം സ്ഥാനത്ത് തുടരുന്നത്. ഒരു സ്വര്‍ണ്ണമടക്കം അഞ്ച് മെഡലുകള്‍ നേടിയ അമേരിക്ക മൂന്നാം സ്ഥാനത്തും തുടരുന്നു.
സൈക്കിള്‍ സവാരിയിലും വനിതകളുടെ 400 മീറ്റര്‍ നീന്തല്‍ മത്സരത്തിലും വിനിതകളുടെ 400 മീറ്റര്‍ നീന്തല്‍ റിലേയിലുമാണ് ഓസ്‌ട്രൈലിയ സ്വര്‍ണ്ണം സ്വന്തമാക്കിയത്.
അതേ സമയം ഇന്ത്യയുടെ മനു പ്രഭാകര്‍ ഒളിംപിക്‌സ് 10 മീറ്റര്‍ എയര്‍ പിസ്റ്റലില്‍ ഫൈനലില്‍ കടന്നു. 27 മത്സരാര്‍ത്ഥികളില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട എട്ട് പേരില്‍ ഒരാളായാണ് ഫൈനലില്‍ കടന്നത്. മൂന്നാം സ്ഥാനത്ത് അവസാനിപ്പിച്ചായിരുന്നു ഫൈനല്‍ നേട്ടം. ഞായറാഴ്‌ച്ച ഉച്ച കഴിഞ്ഞ് 3.30 നാണ് ഫൈനല്‍ മത്സരം നടക്കുന്നത്. അതേ സമയം ഇതേയിനത്തില്‍ മത്സരിച്ച റിഥം സിങ്വാന്‍ 15ാമതാണ് ഫിനിഷ് ചെയ്‌തത്.