ഇതൊരു തുടക്കമാണ്, ഒടുക്കമാവാത്ത തുടക്കമാവണമെന്ന അഭിലാഷമുണ്ട്. കരങ്ങള്‍ മാറി മറിഞ്ഞാലും ഇവിടെ പിറന്ന അക്ഷരങ്ങള്‍ കേടുപറ്റാതെ നിലനില്‍ക്കണം. ഭീഷണികളും സ്വാധീനങ്ങളും ഈ അക്ഷരക്കൂട്ടത്തെ തളര്‍ത്തരരുത് എന്ന അത്യാഗ്രഹമുണ്ട്.
സത്യം ഒരു വിരല്‍ തുമ്പിലൂടെ ലോകമെത്തണം, ലോകം അവയെ വായിക്കണം സ്വീകരിക്കണം. മാധ്യമ ലോകത്തെ വമ്പന്മാര്‍ക്കിടയില്‍ ഇതിന്റെ നിലനില്‍പ്പ് ഒരു പക്ഷേ ചോദ്യം ചെയ്യപ്പെട്ടേക്കാം അപ്പോഴെല്ലാം പുഞ്ചിരിയോടെ സത്യം നിലപാടോടെ വിളിച്ച് പറഞ്ഞ് കൊണ്ടേയിരിക്കണം.
കഴിഞ്ഞ കുറച്ച വര്‍ഷമായി മനസ്സിലുള്ള ആഗ്രഹമാണ് യാഥാര്‍ത്ഥ്യമാവുന്നത്. ഒരു കൂട്ടം യുവാക്കളുടെ ശ്രമഫലമാണ് ഈ വിശ്വലോകത്തിന്റെ പിറവി. പ്രവാസികളാവും വിശ്വലോകത്തിന്റെ ഏറ്റവും മികച്ച വായനക്കാര്‍. അപ്പോഴും പിറന്ന മണ്ണിന്റെ ഗന്ധവും ചൂടും ആ വാളുകളില്‍ പതിഞ്ഞു കൊണ്ടേയിരിക്കും.
ഞങ്ങളാണ് ശരിയെന്ന വാശിയെന്നും ന്യൂസിന് പിറകിലുണ്ടാവില്ല പക്ഷേ ശരി മാത്രം പറയാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കും. വാളില്‍ വരുന്ന ന്യൂസുകള്‍ക്ക് മതമോ ദേശമോ വര്‍ണ്ണമോ വര്‍ഗ്ഗമോ സംഘടനയോ വ്യത്യാസമുണ്ടാവില്ല. അങ്ങനെയൊരു അതിര്‍ വരമ്പ് വിശ്വലോകത്തിനില്ല. പക്ഷേ മതഭ്രാന്തും മതവിരോധവും വെച്ച് പൊറുപ്പിക്കുകയുമില്ല.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ മുഖ്യധാരയിലേക്ക് വിശ്വലോകം പറക്കണം. അതിന് വേലചെയ്യുന്നവരും അക്ഷരം കുറിക്കുന്നവരും മാത്രം വിചാരിച്ചിട്ട് കാര്യമില്ല, വായനക്കാര്‍ തീരുമാനിക്കണം.
തെറ്റു കണ്ടാല്‍ ആര്‍ക്കും ബോധിപ്പിക്കാം, ബോധ്യമായാല്‍ തിരുത്തും. നിങ്ങളുടെ തെറ്റ് മാധ്യമത്തിന് തെറ്റാവണം എന്ന് വാശിപിടിക്കരുത്. അത് ദുര്‍വാശിയാണ്.
മുന്നോട്ടുള്ള പ്രയാണത്തില്‍ നിങ്ങളുടെ വിലയേറിയ സഹായം കൂടെയുണ്ടാവണമെന്ന അഭ്യര്‍ത്ഥനയോടെ അല്ലാഹുവിന്റെ തിരു നാമത്തില്‍ ഇവിടെ തുടക്കം കുറിക്കുകയാണ്.
ചീഫ് എഡിറ്റര്‍