ഒളിംപിക്സ് ചരിത്രത്തിലെ ബൈല്‍സിന്‍റെ പത്താം മെഡല്‍ നേട്ടം
പാരിസ്: യു എസ് വനിതാ ജിംനാസിറ്റ് സിമോണ്‍ ബൈല്‍സിന്‍റെ പത്താം മെഡലിനാണ് ഇന്ന് പാരിസ് സാക്ഷ്യം വഹിച്ചത്. ഈ ഒളിംപിക്‌സില്‍ മാത്രം അവര്‍ മൂന്ന് സ്വര്‍ണ്ണം ഇതുവരെ സ്വന്തമാക്കി. ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് വ്യക്തിഗത ഓള്‍ റൗണ്ട്, ടീം, ആര്‍ട്ടിസ്‌റ്റിക് ജിംനാസ്‌റ്റിക്‌സ് വോള്‍ട്ട് ഫൈനല്‍ എന്നീ വിഭാഗത്തിലാണ് മൂന്ന് സ്വര്‍ണ്ണം കരസ്ഥമാക്കിയത്.
പാരിസില്‍ മൂന്ന് സ്വര്‍ണ്ണത്തോടെ ഒളിംപിക്‌സ് കരിയറിലെ തന്‍റെ മെഡല്‍ വേട്ടയില്‍ ഏഴാം സ്വര്‍ണ്ണമാണ് സ്വന്തമാക്കിയത്. ഇനിയും രണ്ട് മത്സരങ്ങളും കൂടി താരത്തിന് ബാക്കിയുണ്ട്. ബാലന്‍സ് ബീം ഇനത്തിലും വനിതാ ഫ്‌ളോര്‍ ഫൈനലിലുമാണ് ഇനി മത്സരിക്കാനുള്ളത്.