മേപ്പാടി: ദുരന്ത മുഖത്ത് നിന്നും കരളലയിപ്പിക്കുന്ന ചിത്രങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്. ചേതനയറ്റ ശരീരമെങ്കിലും ലഭിക്കാനുള്ള പ്രാര്‍ത്ഥനയിലാണ് കുടുംബം. ഇരിപ്പിലും കിടപ്പിലും നില്‍പ്പിലും അപ്രതീക്ഷ അന്ത്യ നിമിഷം തീര്‍ക്കേണ്ടി വന്ന ദാരുണമായ അവസ്ഥ. സൈന്യത്തിന്‍റെയും രക്ഷാ പ്രവര്‍ത്തകരുടെയും ദൗത്യത്തിനിടയില്‍ ചേതനയറ്റ ശരീരങ്ങളുടെ വ്യത്യസ്ഥ മുഖങ്ങളാണ് കാണുന്നത്. ചില ശരീരങ്ങള്‍ മുഴുവന്‍ പോലും ലഭിച്ചില്ലെന്നത് മറ്റൊരു വേദനിപ്പിക്കുന്ന മുഖം. ചാലിയാര്‍ മൃതദേഹങ്ങളുടെ പുഴയായി മാറുന്നു.
ഇതുവരെ 250 മരണം സ്ഥിരീകരിച്ച് കഴിഞ്ഞു. ഇനിയും ഒരപാട് കുടുംബത്തെ കുറിച്ച് വിവരമില്ല. മുണ്ടക്കൈയ്യില്‍ സൈന്യം പുഴയ്‌ക്ക് കുറുകെ പാലം കെട്ടാനുള്ള ശ്രമം തുടരുന്നുണ്ട്. ഇന്നലെ നിര്‍മ്മിച്ച നടപ്പാലവും ഇന്നത്തെ മഴയില്‍ നശിച്ചു. ചാലിയാര്‍ പുഴയിലുള്ള ഇന്നത്തെ തിരച്ചിലും അവസാനിപ്പിച്ചു.
400 കുടുംബങ്ങള്‍ വസിക്കുന്ന മുണ്ടക്കൈയില്‍ നിലവില്‍ 30 വീടുകള്‍ മാത്രമാണ് ബാക്കിയെന്ന് പഞ്ചായത്ത് അധികൃതര്‍ നേരത്തെ അറിയിച്ചു. ഈ അടിസ്ഥാനത്തില്‍ മരണ സംഖ്യ നിര്‍ണ്ണയിക്കാന്‍ പോലും അസാധ്യമാവും.