അമേരിക്ക: പ്രസിഡണ്ട് തെരെഞ്ഞെടുപ്പ് നേരിടാന്‍ നാല് മാസം ബാക്കിയിരിക്കെ ഡെമോക്രാറ്റിക്ക് പാര്‍ട്ടി നേതാവും നിലവില്‍ അമേരിക്കന്‍ പ്രസിഡണ്ടുമായ ജോ. ബൈഡന്‍ പ്രസിഡന്‍ഷ്യല്‍ തെരെഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി. അധികമാരോടും അറിയിക്കാതെയുള്ള പിന്മാറ്റം പാര്‍ട്ടിയെ തന്നെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇന്ത്യന്‍ വംശജയും നിലവില്‍ വൈസ് പ്രസിഡണ്ടുമായ കമലാ ഹാരിസാവും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അടുത്ത പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി. കഴിഞ്ഞ മാസം ട്രംപുമായി നടന്ന സംവാദത്തില്‍ മികവല്ലാത്ത പ്രകടനമാവാം കാരണമെന്ന് വിശ്വസിക്കപ്പെടുന്നു. സംവാദത്തിന് ശേഷം അദ്ദേഹത്തിന്‍റെ മേല്‍ പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നു.
ഇനിയുള്ള കാലം ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമമെന്നും രാജ്യത്തിന്‍റെയും പാര്‍ട്ടിയുടെയും ആഗ്രത്തോട് പിന്തുണ അറിയിച്ചു കൊണ്ടുമാണ് ഈ വിട്ടുനില്‍ക്കലെന്ന് അദ്ദേഹം എക്‌സിലൂടെ അറിയിച്ചു. കമലാ ഹാരിസുമായുള്ള ചിത്രവും അദ്ദേഹം എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. കമലാ ഹാരിസിന് പാര്‍ട്ടി പൂര്‍ണ്ണ പിന്തുണ അറിയിച്ചിട്ടുണ്ട്.
ശനിയാഴ്ച്ച രാത്രിയാണ് തന്‍റെ ഉന്നത ഉപദേഷ്ടാക്കളുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തത്. രാജിവെക്കും മുമ്പ് മക്കളെ വിളിച്ച് കുടുംബാംഗങ്ങളോട് കാര്യം അറിയിക്കാന്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെയാണ് രാജിക്ക് ഔദ്യോഗിക മാനം വന്നത്. എല്ലാവരും ഒറ്റക്കെട്ടായി റിപ്പബ്ലിക്കാന്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും ട്രംപിനെ തോല്‍പ്പിക്കണമെന്നും എന്നും രാജ്യത്തിന്റെ നന്മക്കായി പ്രവര്‍ത്തിച്ചിട്ടുള്ളവെന്നും അദ്ദേഹം എക്‌സില്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അടുത്തയാഴ്ച്ച രാജ്യത്തെ അഭിംസബോധനം ചെയ്ത് അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.