മഞ്ചേരി (മലപ്പുറം): ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. മലപ്പുറം മഞ്ചേരിയിലെ ചെട്ടിയങ്ങാടിയില്‍ രാവിലെ 7 മണിക്കാണ് അപകടം സംഭവിച്ചത്. വൈദ്യതി പോസ്‌റ്റിലിടിച്ചാണ് അപകടം. മുന്നില്‍ വന്ന ബൈക്കിനെ സംരക്ഷിക്കാന്‍ വേണ്ടി വാഹനം തിരിക്കുകയായിരുന്നു. ചെറിയ പരിരിക്കുകളോടെ മന്ത്രി രക്ഷപ്പെട്ടു. ബൈക്കുകാരനും നിസ്സാര പരിക്കുണ്ട്.
അപകടം നടന്നയുടനെ അടുത്തുള്ള മെഡിക്കല്‍ കോളേജിലേക്ക് മന്ത്രിയെ മാറ്റിയിരുന്നു. പ്രകൃതി ദുരന്തം നടന്ന വയനാട് മേപ്പാടി ഭാഗത്തേക്കുള്ള യാത്രാ മദ്ധ്യേയാണ് അപകടമുണ്ടായത്.