ഡല്‍ഹി: ഇന്നലെ പുലര്‍ച്ചയുണ്ടായ വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ ബാധിച്ച കുടുംബത്തിനും നാടിനും അടിയന്തിരമായി സാമ്പത്തീക ഫണ്ട് അനുവദിക്കണമെന്ന് അഡ്വ.ഹാരിസ് ബീരാന്‍ എം. പി. പറഞ്ഞു. രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ദുരന്തത്തില്‍ പെട്ടെന്ന് സഹായമാവശ്യപ്പെട്ട് കേരള എം പിമാര്‍ സഭയില്‍ കത്ത് കൈമാറിയിരുന്നു. വിവേചനം മാറ്റി വെച്ച് കേന്ദ്രം സാമ്പത്തീക സഹായം അടിയന്തിരമായി സ്ഥലത്തെത്തിക്കണമെന്നും അതിനുള്ള നടപടികള്‍ ധനമന്ത്രി കൈകൊള്ളമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വയനാട്ടിലേക്കുള്ള സഹായത്തിനായി റോഡ് മാര്‍ഗ്ഗം എത്തിപ്പെടാനുള്ള പ്രയാസമുള്ളതിനാലും മറ്റു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഗതാഗത മന്ത്രി നിധിന്‍ ഗഡ്‌കരിയുമായും അടിയന്തിര ഫണ്ടനുവധിക്കാന്‍ ആരോഗ്യ മന്ത്രി ജെ. പി. നദ്ദയുമായും അദ്ദേഹം കൂടിക്കാഴ്‌ച്ച നടത്തി. ഗതാഗത മന്ത്രിയുമായി ആലോചിച്ച് കാര്യങ്ങള്‍ ചെയ്യുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.