വയനാട്: വയനാട്ടെ ദുരന്ത പ്രദേശത്തേക്കുള്ള പുനരധിവാസ സഹായനിധിയിലേക്ക് മുസ്ലിം ലീഗിന്‍റെ സഹായ വാഗ്‌ദാനമായി തുടങ്ങുന്ന ആപ്പ് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ലോഞ്ച് ചെയ്‌തു. ആദ്യ ഗഡു പ്രമുഖ വ്യവസായി ബാബുവില്‍ നിന്ന് 50 ലക്ഷം സ്വീകരിച്ച് ഉദ്‌ഘാടനവും നിര്‍വ്വഹിക്കപ്പെട്ടു. ഒരു മണിക്കൂറിനുള്ളില്‍ ആപ്പില്‍ സഹായ തുക ഒരു കോടി കഴിഞ്ഞിട്ടുണ്ട്. ആപ്പ് പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.
ഓഗസ്‌റ്റ് 2 മുതല്‍ 15 വരെയാണ് സഹായം സ്വീകരിക്കുന്ന സമയം. ആപ്പിന്‍റെ പ്രവര്‍ത്തനം ലോഞ്ച് ചെയ്ത നിമിഷം മുതല്‍ ആരംഭിച്ചുവെന്നും, വയനാടിന്‍റെ കണ്ണീരൊപ്പാന്‍ എന്ന് നാമകരണം ചെയ്‌തിരിക്കുന്ന ക്യാമ്പയിന്‍ വിജയിപ്പിക്കാനും വയനാടിന് കൂടൊരുക്കാനും എല്ലാവരും മുന്നിട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ജന.സെക്രട്ടറി പി. എം. എ. സലാമും, മുസ്ലിം ലീഗ് എം.എല്‍.എ പി.കെ. കുഞ്ഞാലിക്കുട്ടിയും സന്നിഹിതരായിരുന്നു.
വയനാട്ടിലേക്ക് പല രീതിയിലും സഹായങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിന്‍റെ നൂറ് വീട് പദ്ധതിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയും എസ്. കെ. എസ്. എസ്. എഫിന്‍റെ വെളളിയാഴ്‌ച്ച നടന്ന ഫണ്ട് ശേഖരണമൊക്കെ പുനര്‍ ജീവനത്തിന്‍റെ വലിയൊരു സഹായമാകുമെന്ന് തീര്‍ച്ച. സെലിബ്രിറ്റികളടക്കം പല വ്യവസായികളും സഹായവുമായി മുന്നിട്ടു വരുന്നുണ്ട്.
ആപ്പ് ഡൌണ്‍ലോഡ് ചെയ്യേണ്ട ലിങ്കുകള്‍ താഴെ ചേര്‍ക്കുന്നു
ആൻഡ്രോയ്ഡ് ലിങ്ക്: https://forwayanad.page.link/app
IOS ലിങ്ക്: https://apps.apple.com/in/app/for-wayanad/id6479397851