പാരിസ്: വിസ്മയക്കാഴ്ച്ചകളൊരുക്കി 30ാമത്തെ ഒളിംപിക്‌സ് ഉദ്ഘാടന പരിപാടികള്‍ക്ക് അതിഗംഭീരമായ തുടക്കം. സെന്‍ നദീ തീരത്തായിരുന്നു ചടങ്ങുകള്‍ക്ക് വേദിയൊരുക്കിയത്. നദിക്ക് കുറുകെയുള്ള ഓസ്റ്റര്‍ലിസ് പാലത്തില്‍ ഫ്രാന്‍സിന്‍റെ പതാകയുടെ നിറം അന്തരീക്ഷത്തില്‍ ഉയര്‍ത്തിയായിരുന്നു ദീപശിഖ സ്വീകരിച്ചത്. ജൂലൈ 26 മുതല്‍ ആഗസ്റ്റ് പതിനൊന്ന് വരെയാണ് പാരീസില്‍ 30ാമത്തെ ഒളിംപിക്‌സ്
ഫ്രാന്‍സ് പ്രസിഡണ്ട് ഇമ്മാനുമവല്‍ മക്രോ, ഒളിംപിക് പ്രസിഡണ്ട് തോമസ് ബാഷ് തുടങ്ങിയ വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയ കായിക താരങ്ങള്‍ സദസ്സില്‍ സന്നിഹിതരായി. അമേരിക്കന്‍ ഗായിക ലേഡി ഗാഗയുടെ സാന്നിധ്യമായിരുന്നു ഏറെ ശ്രദ്ധേയമായത്.
78 ടീമംഗങ്ങളുമായി ചെന്ന ഇന്ത്യയുടെ പതാക വഹിച്ചത് പി. വി. സിന്ധുവും ശരത് കമലുമായിരുന്നു. ഇരുവരും മൂന്നിന് മുകളില്‍ ഒളിംപിക്സ് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.
ഹോണ്ടുറാസിന് പിന്നിലായും ഇന്ത്യനീഷ്യക്ക് മുന്നിലായിട്ടുമാണ് ഇന്ത്യന്‍ സംഘത്തിന്‍റെ നൗക സെന്‍ നദീയിയിലൂടെ ചെന്നത്. കഴിഞ്ഞ ഒളിംപിക്‌സിനേക്കാള്‍ മികച്ച് നേട്ടവും മെഡലും ഇന്ത്യ നേടുന്നമെന്ന് ഇന്ത്യന്‍ ഒളിംപിക്സ് പ്രസിഡണ്ട് പി.ടി. ഉഷ പറഞ്ഞു.
കേരളത്തില്‍ നിന്ന് ഇത്തവണ ഒളിംപിക്സ് മത്സരത്തിന് ഏഴു പേരാണ് യോഗ്യത നേടിയത്. അവര്‍ ഇന്ത്യന്‍ ടീമിനൊപ്പം ഇന്ന് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.