വയനാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിര്‍ദേശത്തോടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സംഭവ സ്ഥലം സന്ദര്‍ശിച്ചു. ബെയ്‌ലി പാലത്തിലൂടെ വാഹനം കടന്നു വന്നാണ് മുണ്ടക്കൈ, ചൂരല്‍മല എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശനം നടത്തിയത്. മന്ത്രി റിയാസുമായി കൂടിക്കാഴ്‌ച്ച നടത്തി.
ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള നിയവശങ്ങള്‍ പഠിച്ച ശേഷം അതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ എന്നും കൂടെയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.