പാരിസ്: മെഡല്‍ നേട്ടത്തില്‍ ഇന്ത്യ ഇന്ന് മൂന്ന് തികച്ചു. സ്വപ്‌നില്‍ കുസാലെയിലൂടെയാണ് ഇന്ത്യ ഇന്ന് ലക്ഷ്യത്തിലെത്തിയത്. 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സിലാണ് അദ്ദേഹം മെഡല്‍ നേട്ടത്തിലേക്ക് ഷൂട്ട് ചെയ്‌തത്. ഇതോടെ മൂന്ന് മെഡലുകളും ഇന്ത്യ ഷൂട്ടിംഗിലൂടെയാണ് സ്വന്തമാക്കിയത്.
2022ലെ കൈറോയില്‍ നടന്ന ലോക ചാംപ്യഷിപ്പിലൂടെയാണ് സ്വപ്‌നില്‍ ഒളിംപിക്സിന് യോഗ്യത നേടിയത്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലും അദ്ദേഹം രാജ്യത്തിനായ് സ്വര്‍ണ്ണം നേടിയിരുന്നു. ആദ്യ 20 ഷോട്ടുകള്‍ പിന്നിടുമ്പോള്‍ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന സ്വപ്‌നില്‍ 40 ഷൂട്ടാവുമ്പോഴേക്കും വെങ്കലത്തിലേക്ക് വെടിവെച്ചിടുകയായിരുന്നു.