ഖബറടക്കം വെള്ളിയാഴ്‌ച്ച ഖത്തറില്‍
ടെഹ്‌റാന്‍ : ഹമാസ് തലവന്‍ ഇസ്‌മായീല്‍ ഹനിയ്യ ഇറാനിലെ ടെഹ്‌റാനില്‍ സ്വവസതിയില്‍ കൊല്ലപ്പെട്ടു. ഇറാന്‍ പ്രസിഡണ്ടിന്‍റ് മസൂദ് പെസഷ്‌കിയന്‍റെ സ്ഥാനാരോഹണ ചടങ്ങിന് ഇറാനിലെത്തിയതായിരുന്നു അദ്ദേഹം. സ്ഥാനാരോഹണ ചടങ്ങിന് മുമ്പ് ഇരുവരും കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ഉത്തരവാദിത്തം ഇസ്‌റാഈല്‍ ഏറ്റെടുത്തിട്ടില്ല. മരണം ഇറാന്‍ ദേശീയ അധികൃതര്‍ ഉറപ്പിച്ചു.
2017 മുതലാണ് ഇസ്‌മാഈല്‍ ഹനിയ്യ ഹമാസിന്‍റെ മുന്‍ നിരയിലേക്ക് പ്രവേശിക്കുന്നത്. ഇതിന് മുമ്പ് ഹമാസിന് നഷ്ടപ്പെട്ട പ്രധാന നേതാക്കളായിരുന്നു അഹ്മദ് യാസീനും റാന്‍തീസിയും. അവര്‍ മരണപ്പെട്ടവരല്ലെന്നും രക്തസാക്ഷികളാണെന്നുമാണ് ഹമാസിന്‍റെ പക്ഷം. അദ്ദേഹത്തിന്‍റെ പേരക്കുട്ടിയടക്കം മൂന്ന് മക്കള്‍ അടുത്തുണ്ടായ ഇസ്‌റാഈല്‍ അക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പോരാട്ടം അവസാനിപ്പിക്കില്ലെന്നും രാജ്യത്തിന്‍റെ സ്വാതന്ത്ര്യം വരെ പോരാടുമെന്നും ഹമാസ് മുന്നറിയിപ്പ് നല്‍കി.
ഖത്തറിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ഇറാന്‍ പ്രസിഡണ്ട് കൊല്ലപ്പെട്ടപ്പോഴും അദ്ദേഹം ഇറാനിലേക്ക് ചെന്നിരുന്നു. വന്‍ സുരക്ഷാ വീഴ്‌ച്ചയാണ് ഇറാനില്‍ സംഭവിച്ചിരിക്കുന്നത്. സംഭവത്തെ കുറിച്ച് ഇറാന്‍ ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫലസ്‌തീനിലെ നിലവിലെ പ്രശ്‌നങ്ങള്‍ക്കിടയിലാണ് അദ്ദേഹം ഖത്തറിലേക്ക് പുറപ്പെട്ടത്. വന്‍ സുരക്ഷയോടെയാണ് ഖത്തറില്‍ അദ്ദേഹം താമസിച്ചിരുന്നത്. രണ്ട് പ്രാവശ്യം ഖത്തറിന്‍റെ മദ്ധ്യസ്ഥതയില്‍ ഇസ്‌റാഈലുമായി വെടി നിര്‍ത്തല്‍ ചര്‍ച്ചയില്‍ ഹമാസിന് വേണ്ടി പ്രതിനിധീകരിച്ചത് അദ്ദേഹമായിരുന്നു.
ഫലസ്‌തീന്‍റെ സ്വാതന്ത്ര്യം വരെ പോരാട്ടം തുടരുമെന്നും ഹനിയ്യയുടെ മരണം കൊണ്ട് ഹമാസ് അവസാനിക്കില്ലെന്നും അതൊരു വ്യക്തിയല്ല പ്രസ്ഥാനമാണെന്നും ഹമാസ് അദ്ദേഹത്തിന്‍റെ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. അദ്ദേഹത്തിന്‍റെ ഭൗതീക ശരീരം വെള്ളിയാഴ്‌ച്ച ഖത്തറില്‍ ഖബറടക്കും.