പാരിസ്: 10 മീറ്റർ എയർ പിസ്റ്റലിൽ വെങ്കലം വെടിവച്ചിട്ട്, ഇന്ത്യയുടെ മെഡൽ വേട്ടയ്ക്കും മനു മനു ഭാകർ തുടക്കമിട്ടു. പാരിസിലെ ആദ്യ മെഡലോടെ ചരിത്രനേട്ടത്തിലേക്കാണ് ഈ ഹരിയാനക്കാരി നടന്നുകയറിയത്. ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് മനു ഭാകർ. ഷൂട്ടിങ്ങിൽ ഇന്ത്യയുടെ അഞ്ചാം ഒളിംപിക് മെഡല്‍
ഞായറാഴ്ച നടന്ന ഫൈനൽ പോരാട്ടത്തിൽ ആദ്യ ഷോട്ടിൽ തന്നെ രണ്ടാം സ്ഥാനത്തെത്താൻ മനുവിനു സാധിച്ചിരുന്നു. നാലു താരങ്ങള്‍ പുറത്തായി മത്സരത്തിൽ നാലു പേർ മാത്രം ബാക്കിയായപ്പോൾ ഒന്നാം സ്ഥാനത്തെത്താൻ മനുവിന് 1.3 പോയിന്റുകൾ കൂടി മതിയായിരുന്നു. എന്നാൽ അവസാന അവസരങ്ങളിൽ താരം വെങ്കല മെഡലിലേക്കെത്തി. 0.1 പോയിന്റ് വ്യത്യാസത്തിലാണ് ഇന്ത്യൻ താരത്തിനു വെള്ളി നഷ്ടമായത്.