കര്‍ണ്ണാടക: അപ്രതീക്ഷിതമായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് കേരളം. ജൂലൈ 16ന് ഷിരൂര്‍ ഗംഗാവലി നദിയുടെ ഓരത്തിലൂടെയുള്ള ദേശീയ പാതയിലാണ് മണ്ണിടിച്ചല്‍ നടന്നിരിക്കുന്നത്. അഞ്ച് ദിവസമായിട്ടും അര്‍ജുനെ തിരഞ്ഞു കിട്ടാത്തത് പോലീസിനെതിരില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ആദ്യ ദിവസം തന്നെ വേണ്ടവിധത്തിലുള്ള പരിഗണന സംഭവം നടന്ന പരിധിയിലുള്ള അങ്കോള പോലീസ് നല്‍കിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ആയിരം ടണ്‍ മണ്ണാണ് ഇടിഞ്ഞു വീണതന്നെത് സംഭവത്തിന്‍റെ ആഘാതം വര്‍ദ്ധിപ്പിക്കുന്നു. നിലവില്‍ ഏഴ് മൃതദേഹങ്ങള്‍ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. അര്‍ജുന്‍റെ ലോറിക്ക് പുറമെ മറ്റു വാഹനങ്ങളും സംഭവസ്ഥലത്തുണ്ടായിട്ടുണ്ടെന്ന് രക്ഷപ്പെട്ടയാള്‍ പറഞ്ഞു.
സാധാരണ യാത്രക്കാര്‍ വിശ്രമിക്കുന്ന ഒരു ഭാഗവും കൂടിയാണ് ഈ മണ്ണിടിച്ചില്‍ അകപ്പെട്ട ഭാഗം. ചായ കുടിക്കാന്‍ സൗകര്യത്തിനായി ഒരു ചായക്കടയും അവിടെയുണ്ടായിരുന്നു. ചായക്കടക്കാരനും കുടുംബവും അടക്കം മണ്ണിടിച്ചില്‍ പെട്ടിട്ടുണ്ട്. അവരുടെ മൃതദേഹങ്ങളും കണ്ടെത്തിയ കൂട്ടിത്തിലുണ്ടായിരുന്നു.
ജി പി എസ് സൂചിപ്പിക്കുന്നത് ലോറി മണ്ണിനടയിലാണെന്നാണ്. അര്‍ജുന്‍ ചായ കുടിക്കാനായി പുറത്തിറങ്ങിയ സമയമാണോ മണ്ണിടിച്ചിലുണ്ടായതെന്നും അറിവായിട്ടില്ല. ലോറി പുഴയിലാണെങ്കില്‍ തന്നെ 40 ടണ്‍ മരമുള്ളതിനാല്‍ വെള്ളത്തില്‍ ഒലിച്ചു പോവാന്‍ സാധ്യതയില്ലെന്നാണ് വിദഗ്‌ധര്‍ പറയുന്നത്.
സംഭവം നടന്നയുടനെ തന്നെ രാഷ്ട്രിയ നേതാക്കളൊക്കെയും ഇടപെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കര്‍ണ്ണാടക മുഖ്യമന്തിയുടെ ഓഫീസിലേക്ക് അന്വേഷണത്തിന് വേഗതയാക്കാനുള്ള സന്ദേശം അയച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ കര്‍ണ്ണാടക ആഭ്യന്തര മന്ത്രി ടി. കെ. ശിവകുമാറിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. എ. ഐ. സി. സി. സെക്രട്ടറി കെ. സി. വേണുഗോപാല്‍ എം. പിയും സിദ്ധാരാമയ്യയ്‌ക്ക് മെസ്സേജ് അയച്ചിട്ടുണ്ട്.
സംഭവ സ്ഥലത്ത് ശക്തമായ മഴയുളളതാണ് അന്വേഷണത്തിന് തടസ്സമാവുന്നത്. ഇന്നലെ ശക്തമായ മഴിയുണ്ടായതിനാല്‍ ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് കണ്ട് അന്വേഷണം നിര്‍ത്താനുള്ള ഉത്തരവ് കളക്ടര്‍ നല്‍കിയിരുന്നു. നാവിക സേന, ഫയര്‍ ഫോഴ്‌സ്, എന്‍ ഡി ആര്‍ എഫ്, എസ് ഡി ആര്‍ എഫ്, പോലീസ്, മുങ്ങല്‍ വിദഗ്‌ദര്‍ തുടങ്ങിയവര്‍ സംയക്തമായാണ് അന്വേഷണം നടത്തുന്നത്.