ആന്ധ്രയ്ക്കും ബീഹാറിനും പണമൊഴുക്ക്
കേരളത്തിന് നിരാശ
ഇന്ത്യാ മുന്നണി നീതി ആയോഗ് യോഗം ബഹിഷ്‌കരിക്കും
ഡല്‍ഹി: സര്‍ക്കാര്‍ തെരെഞ്ഞെടുപ്പിന് ശേഷം അവതരിപ്പിക്കപ്പെട്ട ആദ്യ സാമ്പത്തിക ബജറ്റ് തീര്‍ത്തും നിരാശജനകമായിരുന്നു. രണ്ടു സംസ്ഥാനങ്ങള്‍ക്ക് ഊന്നല്‍ കൊടുത്ത ബജറ്റില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് വേണ്ടവിധം പ്രതികരണം ലഭിച്ചില്ല. ചന്ദ്രബാബു നായിഡു ഭരിക്കുന്ന ആന്ധ്രപ്രേദശിനും നിതീഷ് കുമാര്‍ ഭരിക്കുന്ന ബീഹാറിനും ബജറ്റില്‍ വാരിക്കോരി നല്‍കുകയായിരുന്നു ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സാധാരണയായി സര്‍ക്കാരിന്‍റെ വാഗ്ദാന പൂര്‍ത്തീകരണത്തിനാണ് ആദ്യ ബജറ്റ് ഉപയോഗിക്കുന്നതെങ്കിലും അതും നിരാശയായിരുന്നു. അത് കൊണ്ട് തന്നെ ബജറ്റിന് ഭരണ എം പിമാരില്‍ നിന്നു പോലും വേണ്ടത്ര കയ്യടിയോ പിന്തുണയോ ലഭിച്ചിരുന്നില്ല. യോഗി ഭരിക്കുന്ന ഉത്തര്‍ പ്രദേശിന് പോലും വേണ്ടവിധ പരിഗണന ലഭിച്ചില്ലെന്നത് എടുത്തു പറയേണ്ടതാണ്.
2000 കോടിയുടെ സാമ്പത്തിക സഹായം പ്രതീക്ഷിച്ച കേരളത്തിന് പ്രതീക്ഷിച്ചതിന്‍റെ നാലിലൊന്ന് പോലും ലഭിച്ചില്ല. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ചരിത്ര നേട്ടം പോലെ അക്കൗണ്ട് തുറന്ന കേരളത്തിന് പലതും ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ നിരാശ മാത്രം. വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി ചെറിയൊരു തുകയെങ്കിലും കേരളം പ്രതീക്ഷിച്ചിരുന്നു. പക്ഷേ ആന്ധ്രയുടെയും ബീഹാറിന്‍റെയും പേര് വായിക്കാന്‍ മാത്രമേ നിര്‍മല സീതാരാമന് സമയമുണ്ടായിരുന്നുള്ളു. അത് കൊണ്ട് തന്നെയായിരുന്നു പ്രതിപക്ഷം ഇതിനെ കുര്‍സി ബച്ചാവോ ബജറ്റ് (കസേര രക്ഷിക്കാനുള്ള ബജറ്റ്) എന്ന് പരിഹസിച്ച് പറഞ്ഞത്.
പ്രതിപക്ഷം ഭരിക്കുന്ന മുഖ്യമന്ത്രിമാരുള്ള സംസ്ഥാനങ്ങള്‍ക്ക് ഒന്നും നല്‍കാത്തത് ഇന്‍ഡ്യ മുന്നണിയുടെ പ്രതിഷേധത്തിന് കാരണമായി. രാജ്യസഭയിലും ലോക്‌സഭയിലും ഇന്ത്യാ മുന്നണി പ്രതിഷേ പ്രകടനം തുടരുന്നുണ്ട്, 27ന് നടക്കുന്ന നീതി ആയോഗ് യോഗത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പങ്കെടുക്കില്ല.
എല്ലാ സംസ്ഥാനങ്ങളുടെയും പേര് പറയല്‍ ബജറ്റിന്‍റെ രീതിയല്ലെന്നും സംസ്ഥാനങ്ങളെ വേണ്ട രീതിയില്‍ കേന്ദ്രം പരിഗണിച്ചെന്നും മന്ത്രി നിര്‍മല സീതാരാന്‍ പറഞ്ഞു. കോണ്‍ഗ്രസിന്‍റെ പ്രതിഷേധത്തിനെതിരെയായിരുന്നു അവരുടെ മറുപടി. അനാവശ്യ വിവാദമാണ് അവര്‍ നടത്തുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബജറ്റിലെ ചില പ്രധാന പ്രഖ്യാപനങ്ങള്‍
കാന്‍സര്‍ മരുന്നുകള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി നല്‍കും.
മൊബൈല്‍ ഫോണ്‍, ചാര്‍ജറുകള്‍, സ്വര്‍ണ്ണം, വെള്ളി എന്നിവയ്ക്ക് വില കുറയും.
അടിസ്ഥാന മേഖലയിലും പാര്‍പ്പിട മേഖലയിലും 10 ലക്ഷം കോടി നല്‍കും.
കാര്‍ഷിക മേഖലയ്ക്ക് ഒന്നര കോടി ലക്ഷം പ്രഖ്യാപിച്ചു.
വിദ്യഭ്യാസ-തൊഴില്‍ മേഖലയ്ക്കും ഒന്നര ലക്ഷം കോടി നല്‍കും. (ഇതില്‍ ആന്ധ്ര കര്‍ഷകര്‍ക്ക് പ്രത്യേക സഹായം)
ബീഹാറില്‍ പുതിയ വിമാനത്താവളങ്ങളും റോഡും നിര്‍മ്മിക്കും. നിലവിലുള്ള ഹൈവേകള്‍ വികസിപ്പിക്കും.