കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ കൊച്ചി എം. ജി. റോഡില്‍ നടന്ന കാറപടകടത്തില്‍ മൂന്ന് നടന്മാര്‍ക്കടക്കം അഞ്ച് പേര്‍ക്ക് പരിക്ക്. അവര്‍ സഞ്ചരിച്ച കാര്‍ തലകീഴായ് മറിഞ്ഞായിരുന്നു അപകടം.
ബ്രൊമാന്‍സ് എന്ന സിനിമയുടെ ചിത്രീകരണ വേളയിലായിരുന്നു അപകടം. പുലര്‍ച്ച 1.30ന് നടന്ന അപടകത്തില്‍ നടന്മാരായ അര്‍ജുന്‍ അശോകന്‍, മാത്യു തോമസ്, സംഗീത് പ്രതാപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലാത്തതാണ് ആശ്വാസകരം.
നിയന്ത്രണം വിട്ട കാര്‍ തലകീഴായ് മറിയുകയും മറ്റു കാറുമായി ഇടിക്കുകയും ചെയ്‌തു. മറിഞ്ഞതിന് ശേഷവും നിര്‍ത്തിയിട്ടിരുന്നു ബൈക്കുകളിലും കാര്‍ ഇടിച്ചു കയറി.